2025 മാർച്ച് 16 തിങ്കൾ 1199 മീനം 02
വാർത്തകൾ
📰👉 കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് ഏപ്രിൽ 9ന്, വോട്ടെണ്ണൽ മെയ് 4 ന് നടക്കും. കേരളത്തിൽ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം മാർച്ച് 23. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം മാർച്ച് 26 ആണ്.
📰👉 യുദ്ധം ഉടന്‍ അവസാനിപ്പിക്കില്ലെന്ന സൂചന നല്കി ഇറാന്. വെടിനിര്‍ത്തലിന് ഇറാന് ആഗ്രഹിക്കുന്നില്ലെന്നും കഴിയുന്നിടത്തോളം കാലം സ്വയം പ്രതിരോധം തുടരാനാണ് തീരുമാനമെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബാസ് അരഗ്ചി പറഞ്ഞു. വെടിനിര്‍ത്തലിന് ഇറാന് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചകളില്ലാതെ തന്നെ ജനതയെ സംരക്ഷിക്കാനുള്ള ശക്തി ഇറാന് നേതൃത്വത്തിനുണ്ടെന്നും അരഗ്ചി പറഞ്ഞു.
📰👉 സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ഓസ്കര് പ്രഖ്യാപനം ഇന്ന്.അക്കാദമി ചരിത്രത്തില്‍ ഏറ്റവുമധികം നോമിനേഷനുകള്‍ നേടിയ സിന്നേഴ്സും ഡികാപ്രിയോ ചിത്രം വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. പ്രശസ്ത ഹാസ്യനടനും ടെലിവിഷന്‍ അവതാരകനുമായ കോനന്‍ ഒബ്രിയാനാണ് അവതാരകന്. അക്കാദമി അവാര്‍ഡ് ചരിത്രത്തിലാദ്യമായി ബെസ്റ്റ് കാസ്റ്റിങിനുള്ള അവാര്‍ഡും ഇത്തവണ നല്‍കുന്നുണ്ട്.
📰👉 ഡല്‍ഹി മദ്യനയ അഴിമതിക്കേസിലെ സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുന്‍മന്ത്രി മനീഷ് സിസോദിയയും. സിബിഐ അപ്പീല്‍ ഹൈകോടതി ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മയുടെ ബെഞ്ചില്‍ നിന്ന് മാറ്റണം എന്നാണ് ആവശ്യം. നേരത്തെ ഈ ആവിശ്യം ഡല്‍ഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് തള്ളിയ പശ്ചാത്തലത്തിലാണ് സുപ്രിംകോടതി സമീപിച്ചിരിക്കുന്നത്.
📰👉 എതിര് സ്ഥാനാര്‍ഥി ആരാണെങ്കിലും താന്‍ വിജയിക്കുമെന്ന് വി എന്‍ വാസവന്. ജനങ്ങളോട് പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്തു. തികഞ്ഞ ആത്മവിശ്വാസത്തിലെന്നും മന്ത്രി പറഞ്ഞു. പൂര്‍ണ ആത്മവിശ്വാസമുണ്ട്. ഏറ്റുമാനൂരിലെ ജനത വിവേകശാലികളാണ്. എല്ലാം തിരിച്ചറിയുന്നവരാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റുമാനൂരില്‍ നടപ്പാക്കിയിട്ടുണ്ട്. പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നടപ്പിലാക്കിയെന്ന സംതൃപ്തിയോടെയാണ് തിരഞ്ഞെടുപ്പ് രംഗത്തെക്ക് വരുന്നത് – അദ്ദേഹം പറഞ്ഞു.
📰👉 സിപിഐഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. 86 സീറ്റുകളില്‍ ഇക്കുറി സിപിഐഎം മത്സരിക്കും. പൊളിറ്റ് ബ്യൂറോയില്‍ നിന്ന് പിണറായി വിജയന് മത്സരിക്കും. പട്ടിക പ്രഖ്യാപിക്കുന്നത് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെയെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 75 സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കും. ആറ് സ്വതന്ത്രരാണ് സിപിഐഎമ്മിനായി കളത്തിലിറങ്ങുക.
📰👉 ലിയോണല്‍ മെസി – ലമീന്‍ യമാല്‍ പോരാട്ടം കാണാന്‍ കാത്തിരുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് കടുത്ത നിരാശ. ഈ മാസം 27ന് ഖത്തറില്‍ നടക്കേണ്ടിയിരുന്ന അര്‍ജന്റീന- സ്പെയിന് ഫൈനലിസിമ മത്സരം റദ്ദാക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പകരം വേദി കണ്ടെത്തുന്നതില്‍ അര്‍ജന്റീന -സ്പെയിന് ഫെഡറേഷനുകള്‍ക്ക് ധാരണയില്‍ എത്താനായില്ല.
📰👉 വേനല്‍ച്ചൂടിനിടെ കേരളത്തില്‍ കനത്ത പോരാട്ടച്ചൂടും. പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ഥികളുടെ റോഡ് ഷോയുമായി സിപിഐഎം. വിജയം ഉറപ്പെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പാര്‍ട്ടി നേരിട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് സ്ഥാനാര്‍ഥിത്വമെന്ന് കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ വന്‍ വിജയം നേടുമെന്ന് പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു.
📰👉 വോട്ടെടുപ്പ് തിയതി പ്രഖ്യാപിച്ച് 24 മണിക്കൂറിനകം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന മുന്‍ പ്രസ്താവനയില്‍ ഒരു മാറ്റവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനും തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനും ടീം യുഡിഎഫ് തയ്യാറാണ്. താന്‍ ഉള്‍പ്പെടുന്ന പ്രധാനപ്പെട്ട നേതാക്കളെല്ലാം ഡല്‍ഹിയിലെത്തുമെന്നും അവിടെ നിന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
📰👉 ഇടുക്കി തൂക്കുപാലത്ത് നഗരമധ്യത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ രതീഷ് ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ബന്ധുവായ പ്രതി അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. രതീഷിന്റെ പിതൃസഹോദരനാണ് അനൂപ്.















