2025 മാർച്ച് 15 ഞായർ 1199 മീനം 01
വാർത്തകൾ
🗞️👉 പൈക ലയൺസ് ചാരിറ്റബിൾ (ട്രസ്റ്റ് ഐ ഹോസ്പിറ്റലിൽ സജ്ജമാക്കിയ നൂതന ഉപകരണങ്ങളുടെയും പുതിയ ലബോറട്ടറിയുടെയും ഉദ്ഘാടനം മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ് നിർവ്വഹിച്ചു രോഗികളുടെ സൗകര്യാർത്ഥം ആശുപത്രിയുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചതായും ഇനി മുതൽ രാവിലെ 8:30 മുതൽ വൈകുന്നേരം 430 വരെ ഒപി സേവനം ലഭ്യമാകുമെന്നും ചടങ്ങിൽ അറിയിച്ചു.
🗞️👉 പാലാ ഈരാറ്റുപേട്ട റൂട്ടിൽ മൂന്നാനി ഭാഗത്ത് കോടതി സമുച്ചയത്തിന് സമീപം റോഡിൽ നിരവധിയായി അപകടങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു അതിനൊരു ശാശ്വത പരിഹാരം എന്ന നിലയിലാണ് കോടതിക്ക് സമീപം ഉള്ള റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത് പക്ഷേ വലിയ ഉയരത്തിലാണ് സ്ഥാപിച്ചത് അതിനാൽ വലിയ വാഹനങ്ങൾ കയറി പോകുമ്പോൾ കെട്ടിടങ്ങൾക്ക് കുലുക്കവും വിള്ളലും ഉണ്ടാകുന്നു കൂടാതെ വളരെ വാഹനങ്ങൾ കടന്ന് പോകുമ്പോൾ വലിയ ശബ്ദമുണ്ടാകുന്നതിനാൽ പൊതുജനങ്ങൾക്ക് കിടന്നുറങ്ങാൻ സാധിക്കുന്നില്ല ഉയരം കൂടിയ സ്പീഡ് ബ്രേക്കറിൽ തട്ടി നിരവധി അപകടങ്ങൾ ഈ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. പിഡബ്ല്യുഡി ഇടപെട്ട് സ്പീഡ് ബ്രേക്കറുകളുടെ ഉയരം കുറച്ച് പൊതുജനങ്ങൾക്കുണ്ടാകുന്ന അസഹ്യമായ ശല്യം ഒഴിവാക്കി റോഡ് സുരക്ഷ നടപ്പിലാക്കും വിധമുള്ള നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പൊതുജനങ്ങളെ ചേർത്ത് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പിഡബ്ല്യുഡി ഓഫീസ് ഉപരോധിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ടോണി തൈപ്പറമ്പിൽ അഭിപ്രായപ്പെട്ടു
🗞️👉 പാലാ : മാര്‍ത്തോമ്മാ ശ്ലീഹാ പൈതൃകവും സുറിയാനി പാരമ്പര്യവുമുള്ള നസ്രാണി സമുദായ വൈദീക – അൽമായ പ്രതിനിധികളുടെ യോഗം പാലാ ബിഷപ്‌സ് ഹൗസില്‍ മെത്രാന്മാരുടെ നേതൃത്വത്തിൽ നടന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനിസഭാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവാ തിരുമേനി ഉദ്ഘാടനം ചെയ്ത യോഗത്തിൽ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. നസ്രാണികൾ ഒന്നിച്ചു നിൽക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നു മലങ്കര ഓർത്തഡോകസ് സുറിയാനി സഭ പരമാധ്യക്ഷൻ മോറോൻ മോർ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ തൻ്റെ ഉല്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
🗞️👉 മലയാളികളുടെ അഭിമാന താരം ട്വന്റി – 20 ക്രിക്കറ്റിൽ കൈവരിച്ച ചരിത്ര നേട്ടങ്ങളുടെ ഭാഗമായി സഞ്ജു സാംസൺ ഫാൻസ് അസ്സോസിയേഷന്റെ (SSFA) നേതൃത്വത്തിൽ, വിജയാഘോഷവും സാമൂഹ്യ സേവന പ്രവർത്തനങ്ങളും വിജയകരമായി സംഘടിപ്പിച്ചു. ട്വന്റി – 20 ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ 2 Man of the Match പുരസ്കാരങ്ങളും Player of the Tournament ബഹുമതിയും ഉൾപ്പെടെ ഒട്ടനവധി നേട്ടങ്ങൾ സ്വന്തമാക്കിയ സഞ്ജു സാംസനെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിപാടികൾ നടത്തിയത്. വിജയാഘോഷത്തിന്റെ ഭാഗമായി, മുൻ വർഷങ്ങളിൽ സഞ്ജു സാംസന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തി വന്ന സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ തുടർച്ചയായി,ഗവണ്മെന്റ് ചിൽഡ്രൻസ് ഹോമിൽ കുട്ടികൾക്ക് മധുരവും സമ്മാനങ്ങളും വിതരണം ചെയ്തു.
🗞️👉 കൊല്ലം കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ നടുറോഡിൽ ഗുണ്ടാ നേതാവ് അലുവ
അതുലിനെ വെട്ടികൊലപ്പെടുത്തിയ കേസിൽ പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തി. കോട്ടയം മുണ്ടക്കയത്തെ ഒരു ഹോട്ടലിനു മുന്നിൽ നിന്നുമാണ് സ്വിഫ്റ്റ് കാർ കണ്ടെത്തിയത്.പ്രതികൾക്കായി കോട്ടയം ജില്ലയിലടക്കം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. നിലവിൽ കേസിൽ നാല് പ്രതികളെ പിടികൂടിയിട്ടുണ്ട്. പിടിയിലായവരിൽ 2 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ്. കൊല നടത്താൻ ഉപയോഗിച്ച വാഹനം പ്രതികൾ ഉപേക്ഷിച്ച് മറ്റൊരു കാറിലാണ് സഞ്ചരിച്ചിരുന്നത്. അതെ വാഹനം തന്നെയാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് വിവരം.













