spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 14

spot_img
spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 14

spot_img

Date:

വാർത്തകൾ

🗞️👉 കെ സുധാകരൻ ഇടഞ്ഞു തന്നെ, ഡൽഹിയിലേക്കില്ല. സ്ഥാനാർത്ഥിത്വം ഉറപ്പുനൽകിയാൽ മാത്രം ഡൽഹിയിലേക്ക് പുറപ്പെടും. കണ്ണൂർ തന്റെ ഹൃദയരക്തമെന്ന വൈകാരിക ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ കെ സുധാകരനെ ഹൈക്കമാൻഡ് ഡൽഹിയ്ക്ക് വിളിപ്പിച്ചിരുന്നു. വരുന്ന തിങ്കളാഴ്ച ഡൽഹിയിലേക്ക് മടങ്ങി എത്താനാണ് നേത്യത്വത്തിന്റെ നിർദേശം. സുധാകരനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി സംസാരിച്ചേക്കും.

🗞️👉 ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്കും ഉയരും. ഇൻഡിഗോയും ഇന്ധനസർച്ചാർജ് ഏർപ്പെടുത്തി. നാളെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ എയർ ഇന്ത്യയും വിമാന ഇന്ധനത്തിന് സർച്ചാർജ് ഏർപ്പെടുത്തിയിരുന്നു. മിഡിൽ ഈസ്റ്റ്‌ സംഘർഷമാണ് കാരണമെന്ന് ഇൻഡിഗോ അറിയിച്ചു.ഇതോടെ ഇൻഡിഗോയുടെ ആഭ്യന്തര, അന്തർദേശീയ വിമാന ടിക്കറ്റുകൾക്ക് വില വർദ്ധിക്കും.

🗞️👉 സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹന അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ബിനുവിന്റെ അവയവങ്ങൾ ആണ് ദാനം ചെയ്യുന്നത്. ഇന്നാണ് ചികിത്സയിലിരിക്കെ ബിനുവിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബാം​ഗങ്ങളാണ് അവയവദാനത്തിന് സമ്മതം അറിയിച്ചത്. മാർച്ച്‌ 10 ന് ആണ് വാഹനാപകടം സംഭവിച്ചത്. ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജിലും, പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.

🗞️👉 അമേരിക്കയെയും ഇസ്രയേലിനെയും തീയിൽ കുഴിച്ചുമൂടുമെന്ന മുന്നറിയിപ്പുമായി ഇറാൻ. പശ്ചിമേഷ്യയിൽ എവിടെയായാലും താവളങ്ങൾ ഓരോന്നായി അ​ഗ്നിക്ക് ഇരയാക്കുമെന്നും ഇറാൻ. ഇസ്രയേലിനെതിരെ ഇറാനും ഹിസ്ബുള്ളയും സംയുക്ത ആക്രമണം നടത്തി. ഇസ്രയേലിന് നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചെന്ന് ഐആർജിസി പറഞ്ഞു. ഖൈബാർ ഷെക്കൻ മിസൈലുകൾ ഉപയോഗിച്ചെന്നും പലസ്തീന് പിന്തുണ നൽകുന്ന ഖുദ്‌സ് ദിനത്തിന്റെ ഭാഗമായിരുന്നു ഓപ്പറേഷനെന്നും ഐആർജിസി അറിയിച്ചു.

🗞️👉 തിരുവനന്തപുരം വാമനപുരത്ത് ഒരു വയസ്സുകാരിയെ അമ്മ കൊലപ്പെടുത്തിയത് കുഞ്ഞ് ഓട്ടിസം ബാധിതയെന്ന സംശയത്തെ തുടർന്നെന്ന് പൊലീസ്. ഓട്ടിസം സംശയിച്ചു ഒരു ആഴ്ച മുൻപ് കുഞ്ഞുമായി അമ്മ അശ്വതി ആശുപത്രിയിൽ പരിശോധനയ്‌ക്കെത്തിയിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചു. പ്രതി അശ്വതി വിഷാദ രോഗത്തിലായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.

🗞️👉 കമ്യൂണിസ്റ്റ് പാർട്ടിക്കെതിര താൻ ഒരു വാക്ക് പറഞ്ഞിട്ടില്ലെന്ന് ജി സുധാകരൻ. നേതാക്കൾ തന്നെ പാർട്ടിയെ കുഴിയിൽ ഇറക്കുകയാണ്. താൻ ആരെ കൊണ്ടും ആരെയും ചീത്ത വിളിപ്പിച്ചിട്ടില്ല. സഹോദരനായ ജി. ഭുവനേശ്വരനെക്കുറിച്ച് ആരും ഒന്നും പറയേണ്ടെന്നും അത് തൻ്റെ കുടുംബത്തിൻ്റെ കാര്യമെന്നും ജി സുധാകരൻ പറഞ്ഞു.

🗞️👉 തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് കയറ്റാൻ ശ്രമം. മൂന്നുപേർ കണ്ടോൺമെന്റ് പൊലീസ് കസ്റ്റഡിയിൽ. മൂന്ന് പേരും മദ്യലഹരിയിൽ ആയിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ഗൂഗിൾ മാപ്പ് നോക്കി വന്നപ്പോൾ ദിശ മാറിയത് ആണെന്നാണ് കസ്റ്റഡിയിൽ ഉള്ളവരുടെ വിശദീകരണം. മൂന്ന് പേരും കോട്ടയം സ്വദേശികളാണ്.കന്റോൺമെന്റ് ഗേറ്റ് വഴി സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് കയറ്റുകയായിരുന്നു.

🗞️👉 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് മുന്നണികള്‍ കടന്നെങ്കിലും കടുത്തുരുത്തി മണ്ഡലത്തിലെ എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥി നിര്‍ണയം ഇപ്പോഴും തീരുമാനമാകാതെ നീളുന്നു. കേരള കോണ്‍ഗ്രസുകള്‍ നേരിട്ട് എറ്റുമുട്ടുന്ന മണ്ഡലമാണ് കടുത്തുരുത്തി. രണ്ട് മുന്നണികളിലും ഘടകകക്ഷികളായ കേരള കോണ്‍ഗ്രസുകളാണ് കാലങ്ങളായി ഇവിടെ മത്സരിക്കുന്നത്. ഇടതായാലും വലതായാലും കേരള കോണ്‍ഗ്രസുകളുടെ പ്രതിനിധിയാണ് 1991 മുതല്‍ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി നിലവിലെ എംഎല്‍എ മോന്‍സ് ജോസഫ് തന്നെയാണ് വീണ്ടും ജനവിധി തേടുന്നത്.

🗞️👉 കെ സുധാകരന് വേണ്ടി തൊടുപുഴയിലും പോസ്റ്റർ. കേരളത്തിലെ 140 മണ്ഡലങ്ങളിലും വിജയിക്കാൻ കഴിവുള്ള ആളാണ് സുധാകരൻ. രാഹുൽഗാന്ധി നേരത്തെ സുധാകരനെ പ്രകീർത്തിച്ച വാചകങ്ങൾ സഹിതമാണ് പോസ്റ്റർ. സേവ് കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് തൊടുപുഴ ഗാന്ധി സ്ക്വയറിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related