spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 12

spot_img
spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 12

spot_img

Date:

വാർത്തകൾ

🗞️👉 അമ്പലപ്പുഴ മണ്ഡലത്തില്‍ ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരന് യുഡിഎഫ് പിന്തുണ നല്‍കും. സുധാകരന്‍ പരസ്യമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചാല്‍ കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കുമെന്ന ധാരണപ്രകാരമാണ് നാളത്തെ വാര്‍ത്താസമ്മേളനം എന്നാണ് സൂചന.

🗞️👉 നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയായി. സിറ്റിങ് എംഎല്‍എമാര്‍ അടക്കം 31 പേരുടെ പട്ടികയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചത്. എംപിമാര്‍ ചിത്രത്തില്‍ ഇല്ലെന്ന് സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍ മധുസൂദനന്‍ മിസ്ത്രി പറഞ്ഞു.

🗞️👉 മൊണാലിസ ഭോസ്‌ലെയും ഫർമാൻ ഖാനും വിവാഹിതരായി. അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. ഇരുവരുടെയും ബന്ധം മൊണാലിസ ഭോസ്ലയുടെ കുടുംബം എതിർത്തിരുന്നു. പിതാവിൽ നിന്നും സംരക്ഷണം തേടി ഇന്ന്‌ രാവിലെ തമ്പാനൂർ സ്റ്റേഷനിൽ എത്തിയിരുന്നു. സിനിമ ചിത്രീകരണത്തിനാണ് മൊണാലിസ കൊച്ചിയിൽ എത്തിയത്. കൊച്ചിയിൽ വെച്ച് പ്രണയ ബന്ധത്തിന്റെ പേരിൽ പിതാവുമായി വഴക്കുണ്ടായിരുന്നു. സിപിഐഎം നേതൃത്വം ഉൾപ്പടെ ഇടപെട്ടാണ് വിവാഹം നടത്തിയത്.

🗞️👉 പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മോഹന്‍ലാല്‍. പ്രധാനമന്ത്രിയുടെ വാക്കുകളില്‍ കരുത്തുറ്റ വ്യക്തതയുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മോദി മികച്ച ഭരണാധികാരിയാണെന്നും മോഹന്‍ലാല്‍ പ്രശംസിച്ചു. പോഡ്കാസ്റ്റിലൂടെയാണ് മോഹന്‍ലാലിന്റെ പ്രതികരണം. 

🗞️👉 പാചക വാതക പ്രതിസന്ധിയില്‍ അറിയിപ്പുമായി ഭാരത് പെട്രോളിയം. പാചകവാതക വിതരണത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്നാണ് മുന്നറിയിപ്പ്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കാണ് മുന്‍ഗണന നല്‍കുക. ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കായുള്ള അപേക്ഷകള്‍ അടിയന്തര സാഹചര്യം അനുസരിച്ച് മാത്രമാണ് പരിഗണിക്കുക. പ്രത്യേക സാഹചര്യം പരിശോധിക്കാനായി രൂപീകരിച്ച സമിതി എല്ലാവശങ്ങളും വിശദമായി പഠിക്കുമെന്നും ഭാരത് പെട്രോളിയം വ്യക്തമാക്കി.

🗞️👉 കുറ്റാന്വേഷണ മികവിനും , മികച്ച ക്രമസമാധാന പാലനത്തിനും പോലീസ് ഡയറക്ടര്‍ ജനറല്‍ നല്‍കുന്ന ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിക്ക് ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS ഉള്‍പ്പെടെ രണ്ടുപേര്‍ ജില്ലയില്‍നിന്ന് അര്‍ഹരായി. ശ്രീ. R ആനന്ദ് IPS പാലക്കാട് ജില്ലാ പോലീസ് മേധാവി ആയിരിക്കുമ്പോഴുള്ള ക്രമസമാധാന പരിപാലനത്തിന്റെ മികവിനാണ് ബഹുമതി ലഭിച്ചത്. 

🗞️👉 വൈക്കം: രോഗപ്രതിരോധം, ആരോഗ്യശീലങ്ങൾ, പരിസ്ഥിതി സംരക്ഷണം എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകാൻ വൈക്കം താലൂക്ക് ആശുപത്രിയിലെ മതിലിൽ ആലേഖനം ചെയ്ത ചുവർചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. വൈക്കം ലയണൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് ചിത്രങ്ങൾ വരച്ചത്. പ്രതിരോധ കുത്തിവയ്പ്പുകളുടെ മേന്മകൾ,കൈകൾ വൃത്തിയാക്കി രോഗ പ്രതിരോധം, കൃത്യമായ വ്യായാമം, ഉറക്കം, ജലസംരക്ഷണം, മാലിന്യ സംസ്കരണം, വായുമലിനീകരണം, തുണിസഞ്ചികൾ, ചില്ലുകുപ്പികൾ, പേപ്പർ ബാഗുകൾ എന്നിവയുടെ ഉപയോഗിക്കുന്നതുമൂലമുള്ള പ്രയോജനം തുടങ്ങി ജനജീവിതത്തിനും പരിസ്ഥിതി സൗഹൃദത്തിനുംആവശ്യമായ വിവരങ്ങൾ 16ഓളം ചിത്രങ്ങളിലൂടെയാണ് ഇവിടെ പ്രതിപാദിക്കുന്നത്.

🗞️👉 Junior chamber international ന്റെ business വിഭാഗമായ ജെസിസ് ചേമ്പർ ഓഫ് കൊമേഴ്സ് വിജയകരമായി ഒരു വർഷം പൂർത്തിയാക്കിയിരിക്കുന്നു.രണ്ടാമത് വർഷത്തെ ഉദ്ഘാടനം മാർച്ച് മാസം 12ആം തീയതി വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് റിവർ വാലി ക്ലബ്ബിൽ വച്ച് നടത്തപ്പെടുന്നതാണ്. കഴിഞ്ഞവർഷം 3 കോടിയോളം ബിസിനസ് ഇതിൽ പ്രവർത്തിക്കുന്ന അംഗങ്ങൾക്ക് പരസ്പരം ബിസിനസ് പ്രമോട്ട് ചെയ്തുകൊണ്ട് ലഭിക്കുകയുണ്ടായി.

🗞️👉 സീറോ മലബാര്‍ സമുദായ ശക്തീകരണ സമ്മേളനം 15 ന് (ഞായറാഴ്ച്ച) കടുത്തുരുത്തിയില്‍ നടക്കും. 2026 വര്‍ഷം സീറോ മലബാര്‍ സഭ, സമുദായ ശക്തീകരണ വര്‍ഷമായി ആചരിക്കുന്നതിനോടുനുബന്ധിച്ചാണ് പാലാ രൂപതയിലും സമുദായ ശക്തീകരണ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് എട്ട് മുതല്‍ 22 വരെ തീയതികളിലാണ് രൂപതയിലെ 20 ഫൊറോനാകളെ ആറ് സോണുകളായി തിരിച്ചു സമ്മേളനങ്ങള്‍ നടത്തുന്നത്. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.

🗞️👉 ഇന്ത്യയുടെ ക്രൂഡ് ഓയില്‍ വിതരണം സുരക്ഷിതമായി തുടരുന്നുവെന്ന് പെട്രോളിയം മന്ത്രാലയം. ആശങ്കപ്പെട്ട് എല്‍പിജി ഗ്യാസ് മുന്‍കൂട്ടി ബുക്ക് ചെയ്ത് സൂക്ഷിച്ചുവയ്‌ക്കേണ്ട കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍. രണ്ട് എല്‍ എന്‍ ജി ചരക്ക് കപ്പലുകള്‍ രാജ്യത്തേക്ക് ഉടനെത്തുമെന്നും ഇപ്പോഴും രാജ്യത്തെ എല്‍പിജി വില അയല്‍രാജ്യങ്ങളെക്കാള്‍ കുറവാണെന്നുമാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related