2024 മാർച്ച് 12 ബുധൻ 1199 മകരം 28
വാർത്തകൾ
- ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ വീണ്ടുമെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
വേതന പ്രശ്‌നമുന്നയിച്ച് പ്രതിഷേധിക്കുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ വീണ്ടുമെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രം ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തുവെന്നല്ല എന്താണോ നല്‍കേണ്ടത് അത് പൂര്‍ണമായി നല്‍കിക്കഴിഞ്ഞുവെന്നാണ് തങ്ങള്‍ ഊന്നിപ്പറയുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇനിയും കൊടുത്തില്ല എന്ന് വാദിച്ചാല്‍ അതിന് യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുക്കണമെന്ന് കേന്ദ്രം വ്യക്തമാക്കി കഴിഞ്ഞു. സര്‍ട്ടിഫിക്കറ്റ് കൃത്യമായി നല്‍കിയാല്‍ കേന്ദ്രം ഇനി വേണ്ട കാര്യങ്ങള്‍ നോക്കും. ഒരു രൂപ പോലും നല്‍കാനില്ലെന്ന് പാര്‍ലമെന്റിലാണ് കേന്ദ്രമന്ത്രി പറഞ്ഞിരിക്കുന്നത്. പാര്‍ലമെന്റില്‍ തെറ്റായ കണക്കുകള്‍ ബോധിപ്പിക്കാനാകില്ല. നിങ്ങള്‍ക്ക് അത് പരിശോധിക്കാമല്ലോ എന്നും സുരേഷ് ഗോപി ആശമാരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
- വെള്ളികുളം ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആചരിച്ചു.
വെള്ളികുളം:വെള്ളികുളം ഇടവകയിലെ മാതൃവേദി , സ്വാശ്രയസംഘം, എസ്. എം. വൈ. എം , ലീജിയൻ ഓഫ് മേരി എന്നീ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് വനിതാദിനാഘോഷം നടത്തി.വെള്ളികുളം പാരിഷ്ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വികാരി ഫാ.സ്കറിയ വേകത്താനം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
സിസ്റ്റർ ലിൻ്റാ മരിയ വട്ടക്കാട്ട് വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു. റീനാ റെജി വയലിൽ ആമുഖപ്രഭാഷണം നടത്തി.സിസ്റ്റർ മെറ്റി ജോസ് മനക്കപ്പറമ്പിൽ സി.എം.സി., റിയാ തെരേസ് ജോർജ് മാന്നാത്ത് , ഡെയ്സി ജോർജ് കല്ലൂർ, ആൻസി ജസ്റ്റിൻവാഴയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
- കോന്നി റീജിയണൽ സഹകരണ ബാങ്കിൽ നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
LDF ഭരിക്കുന്ന പത്തനംതിട്ട കോന്നി റീജിയണൽ സഹകരണ ബാങ്കിൽ നിക്ഷേപ തുക തിരികെ ലഭിക്കാത്തതിൽ നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോന്നി പയ്യനാമണ്ണ് സ്വദേശി ആനന്ദനാണ് (64) അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാൾ കോട്ടയം മെഡിക്കൽ കോളജിൽ അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
- പാകിസ്താനില്‍ ട്രെയിന്‍ തട്ടിയെടുത്ത് ബലൂച്ച് ലിബറേഷന്‍ ആര്‍മി
പാകിസ്താനിലെ ജാഫര്‍ എക്‌സ്പ്രസ് ആക്രമിച്ച് തട്ടിയെടുത്ത് 400ലേറെ യാത്രക്കാരെ ബന്ദികളാക്കി വിഘടനവാദ ഗ്രൂപ്പായ ബലൂച്ച് ലിബറേഷന്‍ ആര്‍മി. സൈനിക നീക്കത്തിലൂടെ തങ്ങളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ബന്ദികളെ ജീവനോടെ തിരികെക്കിട്ടില്ലെന്ന് ബലൂച്ച് ലിബറേഷന്‍ ആര്‍മി പാക് സൈന്യത്തെ ഭീഷണിപ്പെടുത്തി. ബന്ദികളാക്കിയവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.
- ഇലോൺ മസ്ക്കിന്റെ സ്പെയ്സ് എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ
ഇലോൺ മസ്ക്കിന്റെ സ്പെയ്സ് എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ.സ്പെയ്സ് എക്സുമായി രാജ്യത്ത് ഒപ്പ് വയ്ക്കുന്ന ആദ്യ കരാറാണിത്. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കുന്നതിനായാണ് കരാർ. എയർടെൽ വഴി ബിസ്സിനസ് ഉപഭോക്താക്കൾക്കും സ്റ്റാര്‍ലിങ്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിനും ഗ്രാമപ്രദേശങ്ങളിൽ കണക്ട്വിറ്റി സുഗമമാക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് എയർടെൽ. ലോകോത്തര നിലവാരമുള്ള ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് എല്ലായിടത്തും എത്തിക്കാനാണ് ശ്രമം എന്ന് എയർടെലിന്റെ മാനേജിംഗ് ഡയറക്ടറും വൈസ് ചെയർമാനുമായ ഗോപാൽ വിറ്റൽ പറഞ്ഞു.
- റഷ്യ-യുക്രെയിന്‍ സമാധാന ചര്‍ച്ച ജിദ്ദയില്‍
റഷ്യ-യുക്രെയിന്‍ സമാധാന ചര്‍ച്ച ജിദ്ദയില്‍ പുരോഗമിക്കുന്നു. അമേരിക്കയുടേയും യുക്രെയിന്റേയും പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. വെടിനിര്‍ത്തല്‍ നിര്‍ദേശം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സൗദിയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് അമേരിക്കയും യുക്രെയിനും പ്രതികരിച്ചു.
- ഓട്ടോറിക്ഷയുട മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണ് പരുക്കേറ്റു
പാലാ : ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുട മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണ് പരുക്കേറ്റ ഓട്ടോ ഡ്രൈവർ പൂഞ്ഞാർ സ്വദേശി കെ. ജെ തോമസിനെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. . 6 മണിയോടെ പൂഞ്ഞാർ – കല്ലേക്കുളം ഭാഗത്ത് വച്ചായിരുന്നു അപകടം ‘
- ബഹു.സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അധ്യാപക നിയമനങ്ങൾ അംഗീകരിക്കണം:- കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട്
കോട്ടയം:-ഭിന്നശേഷി സംവരണത്തിനായി തസ്തികകൾ മാറ്റിവെച്ചാൽ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക അനധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകാവുന്നതാണെന്ന ബഹു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ മുഴുവൻ അധ്യാപക അനധ്യാപക നിയമനങ്ങളും സ്ഥിരമായി അംഗീകരിച്ച് ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്ന് കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഭിന്നശേഷി സംവരണ തസ്തികകളിലേക്കുള്ള ഒഴിവുകളിലെ നിയമനം പൂർത്തിയാക്കിയ ശേഷം മാത്രമേ മറ്റു തസ്തികകളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ പാടുള്ളൂ എന്നുള്ള 2018 നവംബറിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയാണ് ബഹു. സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്.