2024 മാർച്ച് 11 ചൊവ്വ 1199 മകരം 27
വാർത്തകൾ
- അർണോസ് പാതിരി രണ്ടാം എഴുത്തച്ഛൻ: മാർ ജോസഫ് കല്ലറങ്ങാട്ട്
എഴുത്തച്ഛന് ശേഷം കേരളീയ സമൂഹത്തിൽ ഭാഷ കൊണ്ടു വിപ്ലവം സൃഷ്ടിച്ച കവിയും ചിന്തകനും വ്യാകരണ പണ്ഡിതനും നിഘണ്ടു രചയിതാവുമായിരുന്നു അർണോസ് പാതിരിയെന്ന് പാലാ രൂപതാദ്ധ്യക്ഷനും സെന്റ് തോമസ് കോളേജിന്റെ രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.സെന്റ് തോമസ് കോളേജ് പാലാ, ഓട്ടോണമസിൽ അർണോസ് പാതിരി ചെയറിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു പിതാവ്. പതിന്നേഴാം നൂറ്റാണ്ടിൽ ജർമ്മനിയിൽ നിന്ന് ഭാരതത്തിലും തുടർന്ന് കേരളത്തിലുമെത്തി ഭാരതത്തിന്റെ ആത്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാമായണവും ഭാരതവും ഉപനിഷത്തുക്കളും മനസ്സിലാക്കുവാനായി സംസ്കൃതവും തുടർന്ന് തമിഴും മലയാളവും പഠിച്ച് ബഹുഭാഷാ പണ്ഡിതനായി വളർന്ന് സാഹിത്യ- സാംസ്ക്കാരിക പ്രവർത്തനങ്ങളെ മിഷണറി ദൗത്യമായി ഏറ്റെടുത്ത അതുല്യ വ്യക്തിത്വമായിരുന്നു അർണോസിന്റേതെന്നും അദ്ദേഹം അനുസ്മരിച്ചു
- ദൈവത്തിൽ നിന്നുവരുന്ന ബലമാണ്, കരുത്താണ് പ്രത്യാശ
ദൈവത്തിൽ നിന്നുവരുന്ന ബലമാണ്, കരുത്താണ് പ്രത്യാശ. പ്രത്യാശ എന്നത് നിങ്ങൾക്കുള്ളതോ ഇല്ലാത്തതോ ആയ ഒരു ശീലമോ സ്വഭാവസവിശേഷതയോ അല്ല, മറിച്ച് യാചിക്കേണ്ട ഒരു കരുത്താണ്. അല്ലെങ്കിൽ ഇല്ലായിരിക്കും. പക്ഷേ, അർത്ഥിക്കപ്പെടേണ്ട ഒരു ബലമാണത്. അതുകൊണ്ടാണ് നാം നമ്മെത്തന്നെ തീർത്ഥാടകരാക്കി മാറ്റുന്നത്: നമ്മുടെ ജീവിതയാത്ര വീണ്ടും ആരംഭിക്കുന്നതിന് ഒരു ദാനം ചോദിച്ചുവാങ്ങാനായി നാം വരുന്നു.
- ഓട്ടോറിക്ഷകളിൽ മീറ്ററിട്ടില്ലെങ്കിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കില്ല
ഓട്ടോറിക്ഷ തൊഴിലാളികളുമായുള്ള തർക്കത്തിൽ ഗതാഗത വകുപ്പ് നിലപാട് മയപ്പെടുത്തുന്നു. മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ടതില്ല എന്ന സ്റ്റിക്കർ പതിക്കാനുള്ള ഉത്തരവ് പിൻവലിക്കും. ഓട്ടോ തൊഴിലാളി യൂണിയൻ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം.
- ഇടുക്കി പരുന്തുംപാറയിലെ റിസോർട്ടിൽ നിർമ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചു നീക്കി
ഇടുക്കി പരുന്തുംപാറയിൽ അനധികൃതമായി നിർമ്മിച്ച റിസോർട്ടുകൾ പൊളിച്ചുമാറ്റാതിരിക്കാനായി ഉടമ നിർമ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചു നീക്കി. തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് സ്ഥാപിച്ച കുരിശാണ് ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് വന്നതോടുകൂടി പൊളിച്ചു നീക്കിയത്. റവന്യൂ സംഘത്തിന്റെ പ്രത്യേക 15 അംഗ ടീമാണ് നിലവിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടിയിലേക്ക് എത്തിയിരിക്കുന്നത്. സമീപ പ്രദേശങ്ങളിലും ഇത്തരത്തിൽ അനധികൃതമായി കുരിശ് നിർമ്മാണം നടക്കുന്നുണ്ടോയെന്ന് റവന്യൂ അധികൃതർ വിശദമായി പരിശോധിക്കും
- ആശാ വര്‍ക്കേഴ്‌സിന്റെ സമരം: പാര്‍ലമെന്റില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍
കേരളത്തിലെ ആശാ വര്‍ക്കേഴ്‌സിന്റെ സമരം പാര്‍ലമെന്റില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍. കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുന്നുവെന്ന് കെ.സി വേണുഗോപാല്‍. വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ശശി തരൂരും വി.കെ ശ്രീകണ്ഠനും. ശൂന്യവേളയിലാണ് വിഷയം ഉന്നയിച്ചത്. സംസ്ഥാനവും കേന്ദ്രവും കൂടി തീരുമാനിച്ച് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സമരങ്ങളെ അധിക്ഷേപിക്കുന്ന രീതിയാണ് സംസ്ഥാന സര്‍ക്കാറിന്റേത്. ആശ വര്‍ക്കേഴ്‌സിന്റെ സമരത്തെ അധിക്ഷേപിക്കുന്ന സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് അങ്ങേയറ്റം ലജ്ജാകരമാണ്.
- ലഹരിവ്യാപനവും വഴിതെറ്റുന്ന യുവതലമുറയും – സെമിനാർ നടന്നു
ഏറ്റുമാനൂർ :ലോക വനിതാ ദിനത്തിൻറെ ഭാഗമായി
കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ )
കോട്ടയം ജില്ലകമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരിവ്യാപനവും വഴിതെറ്റുന്ന യുവതലമുറയും എന്ന വിഷയത്തിൽ സെമിനാർ നടന്നു. ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ
നഗരസഭ കൗൺസിലർ രശ്മി ശ്യാം ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ത്രേസ്യാമ്മ ജോൺ അധ്യക്ഷത വഹിച്ചു. ഡ്രീംസ് ജില്ലാ കോർഡിനേറ്റർ ഗ്രീഷ്മ ജോസഫ് ക്ലാസെടുത്തു.
അസോസിയേഷൻ ജില്ലാപ്രസിഡന്റ് ഒ. ആർ. ശ്രീകുമാർ ,
ജനറൽ സെക്രട്ടറി പി . ചന്ദ്രകുമാർ, കെ . സി . ഉണ്ണികൃഷ്ണൻ ,
സന്തോഷ് വിക്രമൻ , സുജ .എസ് നായർ ,ബിജോ കൃഷ്ണൻ , പുഷ്പകുമാരി എന്നിവർ പ്രസംഗിച്ചു.
“നമ്മൾ എപ്പോൾ തിരിച്ചെത്തുമെന്ന് അറിയാതെ ഭൂമിയിലുള്ള പ്രിയപ്പെട്ടവർ കഷ്ടപ്പെടുന്നതാണ് ഏറ്റവും കഠിനമായ കാര്യം” – അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ സുനിത വില്യംസ് പറഞ്ഞു. 9 മാസമായി സുനത വില്യംസിനെക്കുറിച്ച് ലോകം ചോദിച്ചുകൊണ്ടിരുന്നത് ഒരേ ചോദ്യമാണ്, “എപ്പോൾ മടങ്ങും?” എന്ന്. ഒടുവിൽ അതിന് ഉത്തരമായി – മാർച്ച് 16 എന്ന് നാസ. സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലായിരിക്കും സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടക്കം. തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാൻഡർഷിപ്പ് റഷ്യൻ കോസ്മോനോട്ട് അലക്സിസ ഓവ്ചിനിന് സുനിത വില്യംസ് കൈമാറി.
- ചാമ്പ്യൻസ് ട്രോഫി വിജയാഘോഷങ്ങൾക്കിടെ മധ്യപ്രദേശിൽ സംഘർഷം
ചാമ്പ്യൻസ് ട്രോഫി വിജയാഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ മൗവിൽ സംഘർഷം.ബൈക്ക് റാലിക്കിടെ ഉണ്ടായ കല്ലേറാണ് സംഘർഷത്തിനിടയാക്കിയത്. ആളുകൾ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് വാഹനങ്ങൾ തല്ലി തകർക്കുകയും,കത്തിക്കുകയും ചെയ്തു. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ,പിന്നീട് ഇവരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.
- മകള്‍ക്ക് എന്ത് സംഭവിച്ചെന്ന് കണ്ടുപിടിക്കണം ; കാസര്‍ഗോഡ് മരിച്ച പെണ്‍കുട്ടിയുടെ അമ്മ
കാസര്‍ഗോഡ് പൈവളിഗെയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെയും 42കാരന്റെയും പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ഡി.എന്‍.എ പരിശോധനയ്ക്കുള്ള നടപടികളും പൂര്‍ത്തിയാക്കും. മകള്‍ക്ക് എന്ത് സംഭവിച്ചെന്ന് കണ്ടുപിടിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. കുടുംബത്തിനെ സഹായിക്കാനെന്ന പേരില്‍ പ്രദീപ് വരാറുണ്ടെന്നും, രണ്ട് വര്‍ഷം മുമ്പ് പ്രദീപിനെതിരെ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നുവെന്നും അമ്മ പറഞ്ഞു.