spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 10

spot_img
spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 10

spot_img

Date:

വാർത്തകൾ

🗞️👉 പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിയുടെ ചികിത്സാ- വിദ്യാഭ്യാസ ചിലവുകൾ സർക്കാർ വഹിക്കണമെന്ന് ഹൈക്കോടതി. 21 വയസ് വരെ ചിലവ് വഹിക്കണമെന്നാണ് കോടതി ഉത്തരവ്. കൈ നഷ്ടപ്പെട്ടത് വിനോദിനിക്ക് ഭാവിയിൽ ജോലി കിട്ടുന്നതിന് തടസമാകരുത് ഇക്കാര്യം സർക്കാർ ഉറപ്പാക്കണമെന്നും കുറ്റക്കാരായവർക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

🗞️👉 മന്ത്രി ഗണേഷ് കുമാറിന് എതിരായ ആരോപണത്തില്‍ സിപിഐഎം ഇടപെടും. സംഭവത്തില്‍ ഗണേഷിനോട് എല്‍ഡിഎഫ് നേതൃത്വം സംസാരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഗണേഷിനോട് സംസാരിച്ചേക്കും.

🗞️👉 സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും. ബസുകൾക്ക് ​കർ​ശ​ന​മാ​ക്കി​യ ഏ​കീ​കൃ​ത വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ തീരുമാനം. ഇന്ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. യോഗത്തിൽ വെള്ള നിറം പിൻവലിക്കണമെന്ന് അഭിപ്രായമുയർന്നു. ഏകീ​കൃ​ത വെ​ള്ള​നി​റം പി​ൻ​വ​ലി​ച്ചു കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും.

🗞️👉 നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന നേതാക്കള്‍.
മുന്‍ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ വസതിയില്‍ ചേര്‍ന്ന യോഗം ഒന്നര മണിക്കൂര്‍ നീണ്ടു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍, പി കെ കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

🗞️👉 ഇസ്രായേൽ ആക്രമണത്തിൽ ലെബനോണിലെ മരണസംഖ്യ 486 ആയി. 1,313 പേർക്ക് പരുക്കേറ്റതായി ലെബനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തെക്കൻ ലെബനോണിൽ ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുകയാണ്. തുടർച്ചയായി പത്താം ദിവസവും ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടരുകയാണ് ഇറാൻ. ബഹ്‌റൈനിലെ സിത്റ ഐലൻഡിൽ ഉണ്ടായ അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്‌,ഖത്തർ എന്നിവിടങ്ങളിൽലും ആക്രമണമുണ്ടായി. ആക്രമണത്തിൽ ഇന്ത്യക്കാർ മരിച്ചതായുള്ള റിപ്പോർട്ടുകൾ സൗദിയിലെ ഇന്ത്യൻ എംബസി തള്ളി.

🗞️👉 ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമനയിയെ അഭിനന്ദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ടെഹ്റാനോടുള്ള അചഞ്ചലമായ പിന്തുണയും ഇറാനിയന്‍ സുഹൃത്തുക്കളോടുള്ള ഐക്യദാര്‍ഢ്യവും താന്‍ വീണ്ടും ഉറപ്പിക്കുന്നുവെന്നും പുടിന്‍ പറഞ്ഞു. റഷ്യ ഇറാന്റെ വിശ്വസ്ത പങ്കാളിയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

🗞️👉 ടി ഐ മധുസൂദനന്റെ സ്ഥാനാർഥിത്വത്തെ ചൊല്ലി CPIM പയ്യന്നൂർ മണ്ഡലം കമ്മിറ്റിയിൽ പൊട്ടിത്തെറി. 59 പേർ പങ്കെടുത്ത കമ്മിറ്റിയിൽ നിന്ന് 27 പേരും ടി ഐ മധുസൂദനന്റെ സ്ഥാനാർഥിത്വത്തെ എതിർത്തു. മധുസൂദനനെ മാറ്റണമെന്നും തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്നും മുൻ എംഎൽഎ സി കൃഷ്ണൻ ആവശ്യപ്പെട്ടു. കെ കെ രാകേഷ്, പി ജയരാജൻ, ശ്രീമതി ടീച്ചർ എന്നിവർ കമ്മിറ്റിയിൽ പങ്കെടുത്തു.മണ്ഡലത്തിന്റെ പ്രത്യേക ചുമതല ശ്രീമതി ടീച്ചർക്ക് നൽകിയിട്ടുണ്ട്.

🗞️👉 മന്ത്രി കെബി ഗണേഷ് കുമാറിനെതിരായ ആരോപണത്തില്‍ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും പൊലീസ് ഇടപെടേണ്ട ആവശ്യമുണ്ടായിരുന്നെങ്കില്‍ ഇടപെടണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഗണേഷ് കുമാറിന്റെ ഭാര്യ എന്താണ് പറഞ്ഞിട്ടുള്ളതെന്ന് ഞാന്‍ മനസിലാക്കിയിട്ടില്ല. ഇടപെടേണ്ട ആവശ്യമുണ്ടെങ്കില്‍ പൊലീസ് ഇടപെടേണ്ടതായിരുന്നു. മുഖ്യമന്ത്രിയുടെ മകളെയല്ല, മുഖ്യമന്ത്രിയെ തന്നെ വിളിച്ചു പറയാമായിരുന്നു. നമ്മുടെ സംസ്ഥാനത്ത് സ്ത്രീ സംരക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്ന ഒരു സര്‍ക്കാരാണുള്ളത്. വളരെ നീതിയുക്തമായി നടപടികള്‍ സ്വീകരിക്കുന്ന രീതിയാണ് നമ്മുടെ സര്‍ക്കാരിനുള്ളത്.

🗞️👉 ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളും 18 ഡ്രോണുകളും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 12 മിസൈലുകൾ യുഎഇ തകർത്തു, 3 മിസൈലുകൾ കടലിൽ പതിച്ചു, 17 ഡ്രോണുകളെ രാജ്യം തകർത്തെന്നും ഒരു ഡ്രോൺ മാത്രം യുഎഇയിൽ പതിച്ചെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇന്നുണ്ടായ ആക്രമണത്തിൽ 5 പേർക്കാണ് പരുക്കേറ്റത് ഇതോടെ ആകെ പരുക്കേറ്റവരുടെ എണ്ണം 117 ആയി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related