spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 09

spot_img
spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 09

spot_img

Date:

വാർത്തകൾ

🗞️👉 ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 256 റണ്‍സ് വിജയലക്ഷ്യം കിവീസിന് മുന്നില്‍ ഇന്ത്യ വയ്ക്കുകയും 96 റണ്‍സിന് ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുകയുമായിരുന്നു. ഇന്ത്യയ്ക്കിത് മൂന്നാം കിരീട നേട്ടമാണ്. സഞ്ജു സാംസന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 46 പന്തില്‍ സഞ്ജു 89 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ എന്നിവരുടെ അര്‍ധ സെഞ്ച്വറി പിന്നിട്ട പ്രകടനങ്ങളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

🗞️👉 ഇറാൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍റെ ഭീഷണികളെ പുച്ഛിച്ചുതള്ളി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുദ്ധത്തിന് വലിയ വില നൽകേണ്ടി വരുമെന്ന ഇറാന്‍റെ മുന്നറിയിപ്പുകളെ പൂർണ്ണമായും അവഗണിച്ച ട്രംപ്, അലി ലാരിജാനിയെ തനിക്ക് അറിയില്ലെന്നും അദ്ദേഹത്തിന്‍റെ വാക്കുകൾക്ക് യാതൊരു വിലയും നൽകുന്നില്ലെന്നും വ്യക്തമാക്കി. ഫെബ്രുവരി 28ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് ടെഹ്‌റാനിലെ പ്രമുഖ വ്യക്തിത്വമായി ഉയർന്നുവന്ന സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയുടെ പ്രസ്താവനകളോടായിരുന്നു ട്രംപിന്‍റെ ഈ രൂക്ഷ പ്രതികരണം. സിബിഎസ് ന്യൂസിന് നൽകിയ ഫോൺ അഭിമുഖത്തിൽ, ലാരിജാനി ഇതിനോടകം തന്നെ പരാജയപ്പെട്ട വ്യക്തിയാണെന്നും ട്രംപ് പരിഹസിച്ചു.

🗞️👉 ഡാർക്ക് വെബ് വഴി രാജ്യത്തുടനീളം ലഹരിമരുന്ന് വിതരണം ചെയ്തിരുന്ന ‘ടീം കൽക്കി’ എന്ന കുപ്രസിദ്ധ സംഘത്തെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ സി ബി) പിടികൂടി. മൂന്ന് മാസം നീണ്ട അതീവ രഹസ്യമായ ഓപ്പറേഷനൊടുവിൽ ‘ടീം കൽക്കി’ സംഘത്തലവൻ അനുരാഗ് താക്കൂർ, കൂട്ടാളി വികാസ് റാത്തി എന്നിവരടക്കമാണ് പിടിയിലായത്.

🗞️👉 നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. പറവൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കയ്പ്പമംഗലം എംഎല്‍എ ഇ ടി ടൈസനാണ് മത്സരിക്കുക. മൂന്ന് ടേം പൂര്‍ത്തിയാക്കിയ ടൈസണ് ഇളവ് നല്‍കിക്കൊണ്ടാണ് പ്രതിപക്ഷ നേതാവിനെതിരെ മത്സരിപ്പിക്കുക. 

🗞️👉 മൂന്നാം സര്‍ക്കാര്‍ വരാതിരിക്കാനുള്ള കാരണം എങ്ങനെ നോക്കിയാലും കാണാന്‍ സാധിക്കില്ലെന്ന് മന്ത്രി എം ബി രാജേഷ്. പ്രധാനമന്ത്രി എത്ര തവണ കേരളത്തില്‍ വരുന്നോ അത്രയും ക്ഷീണമായിരിക്കും ബിജെപിക്ക് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം, മദ്യ നയം, സര്‍ക്കാര്‍ നികുതിപ്പണമുപയോഗിച്ച് പിആര്‍ ചെയ്യുന്നുവെന്ന ആരോപണം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം പ്രതികരിച്ചു. അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രതികരണം.

🗞️👉 സൗദിയില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. അല്‍ ഖര്‍ജിലെ ലേബര്‍ ക്യാമ്പില്‍ മിസൈല്‍ പതിച്ചാണ് മരണമുണ്ടായത്. മിസൈല്‍ ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ 12 പേരും ബംഗ്ലാദേശ് സ്വദേശികളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്ലീനിംഗ് കമ്പനിയുടെ താമസസ്ഥലത്ത് ആണ് മിസൈല്‍ പതിച്ചത്. 

🗞️👉 ഇറാനിലെ ഭരണമാറ്റത്തിനുള്ള യുഎസ്- ഇസ്രയേല്‍ നീക്കങ്ങളില്‍ മുന്നറിയിപ്പുമായി ചൈന. ഭരണമാറ്റത്തിനുള്ള നീക്കത്തിന് പൊതുജന പിന്തുണ ലഭിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ പറഞ്ഞു. ഇറാന്റെ പരമാധികാരത്തെ മാനിക്കണമെന്നും സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും ചൈന മുന്നറിയിപ്പ് നല്‍കി. 

🗞️👉 സഞ്ജുവിന്റെ കരുത്തിലുള്ള ടീം ഇന്ത്യയുടെ തകര്‍പ്പന്‍ ലോകകപ്പ് ജയത്തില്‍ വൈകാരിക പ്രതികരണവുമായി സഞ്ജു സാംസന്റെ പിതാവ് സാംസണ്‍ വിശ്വനാഥ്. ആദ്യമായി അവന്‍ ന്യൂസിലാന്‍ഡിന് മുന്നില്‍ തോറ്റപ്പോഴേ ഇങ്ങനെയൊരു ദിവസമുണ്ടാകുമെന്ന് താന്‍ ഉറപ്പിച്ചിരുന്നുവെന്ന് സാംസണ്‍ പറഞ്ഞു. സഞ്ജു തിരിച്ചടിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷേ കളി കഴിയുന്നതുവരെ ആ പ്രതീക്ഷ ആരോടും പങ്കുവയ്ക്കാന്‍ പോയില്ല. തങ്ങള്‍ സ്വകാര്യ പ്രാര്‍ഥനകളുമായി കഴിഞ്ഞു. തന്റെ മകന്‍ കിവീസിനോടുള്ള പ്രതികാരം ഇന്നേ ദിവസം തീര്‍ക്കുമെന്ന് ഉറപ്പായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🗞️👉 പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ തുടരുന്നതിനെതിരെ യൂണിയനിലെ ഒരു വിഭാഗം അംഗങ്ങള്‍ രംഗത്ത് എന്ന് ആരോപണം. പത്മ കഫെ നിര്‍മ്മാണത്തിലെ അഴിമതി അടക്കം ചൂണ്ടിക്കാണിച്ച് ഗണേഷ് കുമാറിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ അംഗങ്ങള്‍ അറിയിച്ചെന്നാണ് വിവരം. അതേസമയം നായന്മാര്‍ക്കിടയില്‍ അങ്കഛിദ്രം ഉണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് കെ.ബി. ഗണേഷ് കുമാര്‍ പ്രതികരിച്ചു. 

🗞️👉 തൃശ്ശൂരില്‍ ആലങ്കോട് ലീലാകൃഷ്ണനെ മത്സരിപ്പിക്കാന്‍ സിപിഐ നീക്കം. തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരിട്ട് വിളിച്ച് അറിയിച്ചെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ സ്ഥിരീകരിച്ചു. മുമ്പ് ജയരാജ് വാര്യരുടെ പേര് ഉയര്‍ന്നുകേട്ടെങ്കിലും അദ്ദേഹം തന്നെ അത് നിരസിക്കുകയായിരുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related