2024 മാർച്ച് 09 ഞായർ 1199 മകരം 25
വാർത്തകൾ
- പാലാ രൂപത യുവജനപ്രസ്ഥാനത്തിൻ്റെ വനിതാ ദിനാഘോഷം ‘Aurelia’ രാമപുരത്ത് നടത്തപ്പെട്ടു
രാമപുരം: പാലാ രൂപത യുവജന പ്രസ്ഥാനം SMYM – KCYM പാലാ രൂപതയുടെ വനിതാദിനാഘോഷം രാമപുരം യൂണിറ്റിന്റെയും, രാമപുരം ഫൊറോനയുടെയും നേതൃത്വത്തിൽ നടത്തപ്പെട്ടു. പ്രശസ്ത പിന്നണി ഗായിക എലിസബത്ത് എസ്. മാത്യു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പാലാ രൂപത യുവജന പ്രസ്ഥാനത്തിന്റെ ജോയിന്റ് ഡയറക്ടർ സിസ്റ്റർ നവീന സിഎംസി, ആനിമേറ്റർ സിസ്റ്റർമാരായ സിസ്റ്റർ നിർമ്മൽ തെരേസ് എസ് എം സി, സിസ്റ്റർ ബ്ലസി ഡി എസ് ടി എന്നിവർ ചേർന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ച പരിപാടിക്ക് പാലാ രൂപത യുവജന പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് ബിൻനാ സിബി സ്വാഗതം ആശംസിച്ചു സംസാരിച്ചു.
- കെ എസ് എസ് ലോക വനിതാദിനാചരണം മീനച്ചിൽ പഞ്ചായത്ത് ഹാളിൽ നടന്നു
കെ എസ് എസ് ലോക വനിതാദിനാചരണം മീനച്ചിൽ പഞ്ചായത്ത് ഹാളിൽ നടന്നു. കെ എസ് എസ് സംസ്ഥാന പ്രസിഡണ്ട് ജോയ് ജോസഫ് മൂക്കൻതോട്ടം ആമുഖസന്ദേശം നൽകി. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രികൾച്ചർ നിഷ മേരി സിറിയക്ക് ഉദ്ഘാടനം ചെയ്തു. കെ എസ് എസ് വനിതാ ജനറൽ സെക്രട്ടറി മാഗി ലൂയിസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രികൾച്ചർ റെജിമോൾ തോമസ് മുഖ്യപ്രഭാഷണം നടത്തി. മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻറ് സാജൻ തൊടുകയിൽ, വൈസ് പ്രസിഡൻറ് ലിൻസി മാർട്ടിൻ മീനച്ചിൽ കൃഷി ഓഫീസർ അഖിൽരാജ് എന്നിവർ പ്രസംഗിച്ചു. മികച്ച ആശാവർക്കർമാരെ ചടങ്ങിൽ ആദരിച്ചു
- സിപിഐഎമ്മില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല, സുപ്രീംകോടതിയിലേക്ക് നീങ്ങും; മഞ്ജുഷ
കുടുംബത്തിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുന്നതാണ് ലാന്‍ഡ് റവന്യു കമ്മീഷ്ണറുടെ റിപ്പോര്‍ട്ടെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. സിബിഐ അന്വേഷണത്തിനായി സുപ്രിംകോടതിയെ സമീപിക്കുമെന്നും സിപിഐഎമ്മില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും മഞ്ജുഷ പറഞ്ഞു. ‘ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് സത്യസന്ധമാണ്. മാനസികമായി വളരെയധികം വിഷമിച്ചു കൊണ്ടിരിക്കുന്ന അവസരമാണിപ്പോള്‍. ഈയൊരു അവസരത്തില്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്ത് വന്നതില്‍ ഞങ്ങള്‍ക്ക് വളരെയധികം ആശ്വാസമുണ്ട് – മഞ്ജുഷ വ്യക്തമാക്കി.
- മാതൃപിതൃവേദി പുളിങ്കുന്ന് ഫൊറോനാ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കുട്ടനാട്: പുളിങ്കുന്ന് ഫൊറോനായിലെ 16 ഇടവകകളിലെ യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുത്തുവന്ന മാതൃപിതൃവേദി ഭാരവാഹികളിൽ നിന്നും ഫൊറോന ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം ഫൊറോന ഡയറക്ടർ ഫാ.ടോം ആര്യങ്കാലയുടെ അധ്യക്ഷതയിൽ കൂടി. ഫൊറോനാ വികാരി വെരി. റവ. ഡോ. ടോം പുത്തൻകളം യോഗം ഉദ്ഘാടനം ചെയ്തു.
- കേരള ലേബർ മൂവ്മെന്റ് (KLM ) വനിതാ ഫോറം , മാതൃവേദി, യുവദീപ്തി SMYM എന്നിവയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം നടത്തപ്പെട്ടു
കേരള ലേബർ മൂവ്മെന്റ് (KLM ) വനിതാ ഫോറം , മാതൃവേദി, യുവദീപ്തി SMYM എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പുളിങ്കുന്ന് ഫൊറോന പള്ളിയിൽ നടത്തിയ വനിതാ ദിനാഘോഷം
പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീനു ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. ഫൊറാന വികാരി വെരി.റവ. ഡോ. ടോം പുത്തൻകളം, ഷിജി ജോൺസൺ, ആൻസി ചേന്നോത്ത്, ട്രീസ ജെയിംസ്, സിൻസി സാബു, എൻജലീൻ മാർഗരറ്റ് മാത്യു, സിസ്റ്റർ ജ്യോതിസ് മരിയ സിഎംസി, സിസമ്മ ജോസഫ്, ഡെയ്സി ടോമിച്ചൻ, റിറ്റിസി ആൻ ജോർജ് എന്നിവർ സമീപം.
- ബംഗ്ലാദേശ് – പാക് ബന്ധം ശക്തമാകുന്നു: ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി
ബംഗ്ലാദേശിനും പാകിസ്ഥാനും ഇടയിൽ നയതന്ത്ര സൗഹൃദം ശക്തമാകുന്നത് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി. സാമ്പത്തികവും നയതന്ത്ര ഫലവും ആയ ബന്ധം ഇരുരാജ്യങ്ങൾക്കും ഇടയിൽ ഇപ്പോൾ ശക്തമാകുന്നതാണ് സ്ഥിതി. 1971ലെ ഇന്ത്യ പാക്ക് യുദ്ധത്തെ തുടർന്ന് സ്വതന്ത്രമാക്കപ്പെട്ട ബംഗ്ലാദേശ്, അന്നുവരെ ഈസ്റ്റ് പാക്കിസ്ഥാൻ എന്ന പേരിൽ, പാക്കിസ്ഥാൻ എന്ന രാജ്യത്തിന്റെ ഭാഗമായിരുന്നു. തുടർന്ന് ഇന്ത്യയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഈ രാജ്യം ഇപ്പോൾ വീണ്ടും പാകിസ്ഥാനോട് അടുക്കുകയാണ്.
- ഷെയ്ഖ് ഹസീനയുടെ പാർട്ടിയെ അടക്കം ഉൾപ്പെടുത്തി പൊതു തെരഞ്ഞെടുപ്പ് നടത്തണം: ബംഗ്ലാദേശിനോട് ഇന്ത്യ
ഷെയ്ഖ് ഹസീനയുടെ പാർട്ടിയെ അടക്കം ഉൾപ്പെടുത്തിക്കൊണ്ട് ബംഗ്ലാദേശിൽ പൊതുവായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇന്ത്യ. ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസ് നേതൃത്വം നൽകുന്ന ഇടക്കാല സർക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആഭ്യന്തര കലാപത്തെ തുടർന്ന് രാജ്യം വിട്ടു ഓടി പോയതിന് പിന്നാലെ ഏഴുമാസത്തിനുശേഷമാണ് ബംഗ്ലാദേശിൽ പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ടുവയ്ക്കുന്നത്.
- താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം; ഒപ്പം യാത്ര ചെയ്ത യുവാവ് അറസ്റ്റില്‍
മലപ്പുറം താനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കാണാതായ സംഭവത്തില്‍ ഒപ്പം യാത്ര ചെയ്ത യുവാവ് അറസ്റ്റില്‍. എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ തട്ടികൊണ്ട് പോകല്‍,മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്ക് എതിരെ ചുമത്തിയിരിക്കുന്നത്. കുട്ടികള്‍ മുംബൈയിലെ ബ്യൂട്ടി പാര്‍ലറില്‍ എത്തിയത് യാദൃശ്ചികമെന്നും പൊലീസ് കണ്ടത്തിയിട്ടുണ്ട്.
- നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതം
കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതമെന്നും ദൃശ്യം ചിത്രീകരിച്ചത് ദിവ്യയുടെ ആവശ്യപ്രകാരം എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
- ‘അമ്മ’ സംഘടനയുടെ വനിതാദിനാഘോഷം നടന്നു
അമ്മയുടെ ആസ്ഥാന മന്ദിരത്തിൽ വച്ച് ശ്രീ ജയൻ ചേർത്തലയുടെ അധ്യക്ഷതയിൽ രാവിലെ 10 മണിക്ക് ചേർന്ന യോഗത്തിൽ വെച്ച് ”അമ്മ” വനിതാദിനാഘോഷം
ശ്രീമതി ഷീല ഉദ്ഘാടനം ചെയ്യ്തു. ചടങ്ങിൽ ശ്രീ ബാബുരാജ് സ്വാഗതപ്രസംഗം നിർവഹിച്ചു.
- മണിപ്പൂരിൽ വീണ്ടും സംഘർഷം; സുരക്ഷാസേനയും കുക്കി വിഭാഗക്കാരും ഏറ്റുമുട്ടി; ഒരു മരണം
സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെ മണിപ്പൂരിൽ വീണ്ടും സംഘർഷം. സുരക്ഷാസേനയും കുക്കി വിഭാഗക്കാരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. 27 പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. അക്രമകാരികൾ ഒരു വാഹനത്തിന് തീയിട്ടു. കുക്കി, മെയ്തി പ്രദേശങ്ങൾ ഉൾപ്പെടെ മണിപ്പൂരിലുടനീളം എല്ലാ വാഹനങ്ങൾക്കും സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശം നാട്ടുകാർ ലംഘിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.
- കട്ടപ്പനയില്‍ കാട്ടുതീ കെടുത്താന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം
കട്ടപ്പന വാഴവരയില്‍ കാട്ടുതീ കെടുത്താന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശി വെള്ളറയില്‍ ജിജോയി തോമസാണ് മരിച്ചത്. ജിജോയി പണി ചെയ്തിരുന്ന ഏലത്തോട്ടത്തില്‍ കാട്ടുതീ പടരാതിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സമീപത്തെ കൊക്കയിലേക്ക് വീഴുകയായിരുന്നു.
- ‘ പി പി ദിവ്യ തെറ്റുചെയ്തു, നടപടി എടുത്തത് തെറ്റുചെയ്തത് കൊണ്ട്’ ; എം വി ഗോവിന്ദന്‍
എഡിഎം ആയിരുന്ന കെ നവീന്‍ബാബുവിന്റെ മരണത്തില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ തെറ്റു ചെയ്തുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തെറ്റുചെയ്തത് കൊണ്ടാണ് നടപടി എടുത്തത്. ദിവ്യയുടെ കാര്യത്തില്‍ പാര്‍ട്ടി കൃത്യമായ നിലപാട് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ റിപോര്‍ട്ടിന്മേലുളള ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു എം വി ഗോവിന്ദന്‍.