PALA VISION

PALA VISION

പ്രഭാത വാർത്തകൾ 2024 മാർച്ച്‌ 08

spot_img

Date:

വാർത്തകൾ

  • ആശാ വർക്കർ മാരുടെ ഹോണറേറിയം വർദ്ധിപ്പിക്കണം : പി.ജെ.ജോസഫ്

    കോട്ടയം :-പിടിവാശി ഉപേക്ഷിച്ച് കേരളത്തിലെ ആശാ വർക്കർമാരുടെ ഹോണറേറിയം വർദ്ധിപ്പിച്ച് സമരം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. കേരള വനിതാ കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ വനിതാ ദിനാഘോഷം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ ഹോണറേറിയം വർദ്ധിപ്പിക്കാൻ തയ്യാറാകാതെ മറ്റ് സംസ്ഥാനങ്ങളിൽ വർദ്ധിപ്പിക്കണമെന്ന് അവശ്യപ്പെടുന്ന സി.പി.എം. നേതാക്കളുടെ ഇരട്ടമുഖമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
  • ഡൽഹി വിമാനത്താവളത്തിൽ CISF വനിത ഹെഡ് കോൺസ്റ്റബിൾ സ്വയം വെടിയുതിർത്തു

ഡൽഹി വിമാനത്താവളത്തിൽ CISF വനിത ഹെഡ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു. ടെർമിനൽ മൂന്നിലെ വാഷ് റൂമിൽ വച്ചായിരുന്നു ആത്മഹത്യ. സർവീസ് പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം എത്തി പരിശോധന നടത്തി. മൃതദേഹം സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

  • മാറ്റങ്ങളുമായി റെയിൽവേ;സ്റ്റേഷന് പുറത്ത് കാത്തിരിപ്പ് കേന്ദ്രം, ട്രെയിൻ എത്തിയാല്‍ മാത്രം പ്ലാറ്റ്‌ഫോമില്‍ പ്രവേശനം

    റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. രാജ്യത്തുടനീളമുള്ള 60 സ്റ്റേഷനുകളിലാണ് പുതിയ മാറ്റത്തിനായി ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നത്. മഹാകുംഭ മേളയ്‌ക്കിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.
  • പൂണെയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളുമായി പൊലീസ് നാട്ടിലേക്ക് തിരിച്ചു

പൂണെയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളുമായി താനൂർ പൊലീസ് നാട്ടിലേക്ക് തിരിച്ചു. വൈകിട്ട് പനവേലിൽ നിന്നുള്ള ഗരീബ് രഥ് എക്സ്പ്രസിൽ ആണ് യാത്ര. കുട്ടികൾക്കൊപ്പം യാത്ര ചെയ്ത യുവാവിൻ്റെയും വിശദമായ മൊഴി കേരളത്തിൽ എത്തിയശേഷം രേഖപ്പെടുത്തും.

  • പാലാ വർക്കിംഗ് വിമൻസ് ഹോസ്റ്റൽവനിതാ വികസന കോർപ്പറേഷൻ ഏറ്റെടുക്കുന്നു

പാലാ: നഗരസഭയുടെ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നവീകരിച്ച് പ്രവർത്തനസജ്ജമാക്കി വനിതാ ജീവനക്കാരായവർക്ക് പ്രയോജനപ്പെടുത്തുന്നതിലേക്ക് സംസ്ഥാന വനിതാ വികസന കോർപ്പറേഷനുമായി നഗരസഭ കരാർ ഒപ്പുവച്ചു.
75-ൽ പരം ജീവനക്കാരായ വനിതകൾക്ക് ഇവിടെ ചുരുക്കിയ നിരക്കിൽ താമസ സൗകര്യം ലഭ്യമാകും.നഗരസഭയ്ക്ക് പൊതുമരാമത്ത് നിരക്കിൽ പ്രതിമാസ വാടകയും നൽകും –
ഹോസ്റ്റൽ പ്രവർത്തനം കോർപ്റേഷൻ ഏറ്റെടുക്കുന്നതോടെ നിലവിലുള്ള മന്ദിരത്തിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കും. ക്യാൻ്റീൻ സൗകര്യം, കുട്ടികൾക്കായി ക്രഷ്, വ്യായാമകേന്ദ്രം എന്നിവയും സജ്ജീകരിക്കും.
വനിതാ വികസന കോർപ്പറേഷൻ റീജണൽ ഡയറക്ടർ എം.ആർ.രങ്കനും നഗരസഭാ സെക്രട്ടറി ജൂഹി മരിയാ ടോമുമാണ് കരാറിൽ ഒപ്പുവച്ചത്.

  • രാജ്യത്ത് ഒരു വന്യജീവിയെയും വെടിവെച്ച് കൊല്ലരുത്; കേന്ദ്ര വൈൽഡ് ലൈഫ് ബോർഡ്

സംസ്ഥാനത്ത് വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങി പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോഴും അവയെ വെടിവെക്കേണ്ട എന്ന നിലപാടാണ് കേന്ദ്ര വന്യജീവി ബോർഡിന്. ജനവാസ മേഖല ഇറങ്ങുന്ന പന്നി ഉൾപ്പെടെയുള്ള ക്ഷുദ്ര ജീവികളെ വെടിവെക്കാൻ സ്ഥിരാനുമതി എന്ന കേരളത്തിന്റെ ആവശ്യം ബോർഡ് തള്ളി.

  • മലപ്പുറം മുന്‍ എസ്.പി. സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ഗുരുതര ചട്ടലംഘനങ്ങളെ തുടർന്ന് സസ്പെൻഷനിലായിരുന്ന മുൻ എസ്പി സുജിത്ത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തിരിച്ചെടുക്കാൻ ശുപാർശ നൽകിയത്. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു സസ്പെൻഷൻ.

  • ഡോ. മമോഹൻ സിങിന്റെ സ്മാരകം നിർമിക്കാൻ കുടുംബത്തിന്റെ അനുമതി

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ സ്മാരകം നിർമിക്കാൻ കുടുംബത്തിന്റെ അനുമതി.ഡൽഹിയിലെ രാജ്ഘട്ടിനടുത്തുള്ള രാഷ്ട്രീയ സ്മൃതി സ്ഥലിൽ സ്മാരകം നിർമിക്കാൻ ആണ് സർക്കാരിന് അനുമതി നൽകിയത്. ഡോ. മൻമോഹൻ സിങ്ങിന്റെ ഭാര്യ ഗുർഷരൺ കൗർ സർക്കാരിന് ഔദ്യോഗികമായി കത്ത് നൽകി.

  • ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടെയും മരണത്തിൽ കുടുംബം

കോട്ടയം ഏറ്റുമാനൂരിലെ ഷൈനിയും രണ്ട് പെൺമക്കളും റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കല്യാണം കഴിഞ്ഞ നാൾ മുതൽ ഷൈനി ഭർത്താവിന്റെ വീട്ടിൽ പീഡനം നേരിട്ടിരുന്നിരുന്നു. പീഡന വിവരം പലപ്പോഴും മകൾ വീട്ടിൽ അറിയിച്ചിരുന്നുവെന്നും ഷൈനിയുടെ പിതാവ് കുര്യാക്കോസ്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related