പ്രഭാത വാർത്തകൾ 2024 മാർച്ച്‌ 07

spot_img

Date:

വാർത്തകൾ

  • MLA അവാർഡ് നേടി രാമപുരം സ്കൂൾ

പാലാ നിയോജക മണ്ഡലത്തിലെ പാഠ്യ- പാഠ്യേതര വിഷയങ്ങളിലും, സാമുഹ്യപ്രവർത്തനങ്ങളിലും മികവ് പുലർത്തന്ന സ്കുളിനുള്ള മാണി C കാപ്പൻ MLA യുടെ Excellence അവാർഡ് രാമപുരം SHLP സ്കൂൾ കരസ്ഥമാക്കി. സ്കൂൾ മാനേജർ റവ ഫാ. ബെർക്കുമാൻസ് കുന്നു പുറം അധ്യക്ഷത വഹിച്ച യോഗത്തിൽ,മാണി C കാപ്പൻ MLA അവാർഡ് നൽകി , രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ലിസമ്മ മത്തച്ചൻ, ഹെഡ്മിസ്ട്രസ്സ് സി. ആനി സിറിയ്ക്ക് , പി ടി എ പ്രിസിഡൻ്റ് ശ്രീ ദീപു സുരേന്ദ്രൻ, മദർ സുപ്പീരിയർ സി. ബിജി ജോസ് , ശ്രീ മനോജ് ചിങ്കലേൽ, ശ്രീ റോബി ഉടുപ്പുഴ, ശ്രീ. ഹരീഷ് R കൃഷ്ണ ,MPTA പ്രസിഡൻ്റ് ശ്രീമതി ഡോണ ജോളി ജോക്കബ്, എന്നിവർ സന്നിഹിതരായിരുന്നു.

  • മലപ്പുറത്ത് നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍

മലപ്പുറം താനൂരില്‍ നിന്ന് ഇന്നലെ കാണാതായ രണ്ട് പെണ്‍കുട്ടികളും മുംബൈയില്‍ എത്തിയതിന് തെളിവായി നിര്‍ണായക ദൃശ്യങ്ങള്‍. സലൂണ്‍ ജീവനക്കാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെണ്‍കുട്ടികളുടെ കൈയില്‍ ആവശ്യത്തിന് പണമുണ്ടെന്ന് സലൂണ്‍ ജീവനക്കാരി പറഞ്ഞു. ഈ കുട്ടികള്‍ക്കൊപ്പം മുംബൈ വരെ മഞ്ചേരി സ്വദേശിയും യാത്ര ചെയ്തുവെന്നും വിവരമുണ്ട്. 

  • നോമ്പുകാലത്തില്‍ ഞങ്ങളും പ്രാര്‍ത്ഥനയോടെ പങ്കുചേരുന്നു : ട്രംപിന്റെയും മെലാനിയയുടെയും വിഭൂതി സന്ദേശം

ക്രൈസ്തവ ലോകം വിഭൂതിയിലൂടെ നോമ്പിലേക്ക് പ്രവേശിച്ചതോടെ ആശംസ സന്ദേശവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയയും. ഇന്നലെ വിഭൂതി ബുധനാഴ്ച വൈറ്റ് ഹൌസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇരുവരും ആശംസ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. ഈ നോമ്പുകാലത്ത് യേശുക്രിസ്തുവിന്റെ സഹനവും കുരിശിലെ മരണവും നാം ഗൗരവമായി ചിന്തിക്കുമ്പോൾ തന്നെ ഈസ്റ്ററില്‍ സമാഗതമാകാനിരിക്കുന്ന അത്ഭുതത്തിന്റെ മഹത്വത്തിനായി നമ്മുടെ ആത്മാക്കളെ ഒരുക്കാമെന്ന് ഇരുവരും പറഞ്ഞു.

  • കേരളത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നു;എം വി ഗോവിന്ദന്‍

കേരളത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലീഗ് മതരാഷ്ട്ര വാദികളുമായി സഖ്യം ചേരുന്നുവെന്നും അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസ്സാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചകള്‍ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • വിദേശകാര്യമന്ത്രി എസ് ജയശങ്കറിനുനേരെയുണ്ടായ ഖലിസ്ഥാന്‍വാദികളുടെ ആക്രമണശ്രമം

വിദേശകാര്യമന്ത്രി എസ് ജയശങ്കറിനുനേരെയുണ്ടായ ഖലിസ്ഥാന്‍വാദികളുടെ ആക്രമണശ്രമത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് ബ്രിട്ടന്‍.
അക്രമികള്‍ ജയശങ്കറിന്റെ കാറിനു നേരെ പാഞ്ഞടുക്കുകയും ഇന്ത്യന്‍ ദേശീയ പതാകയെ അവഹേളിക്കുകയും ചെയ്ത സംഭവത്തില്‍ ആണ് പ്രതികരണം. ബ്രിട്ടന്‍ നയതന്ത്ര ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു.

  • കടയ്ക്കല്‍ താലൂക്ക് ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര മാനദണ്ഡമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ താലൂക്ക് ആശുപത്രി 90.34 ശതമാനം സ്‌കോര്‍ നേടിയാണ് എന്‍.ക്യു.എ.എസ്. കരസ്ഥമാക്കിയത്.

  • പ്രളയത്തിൽ തകർന്ന പാലാ കെ.എം.മാണി സിന്തറ്റിക് ട്രാക്കിന് പകരം പുതിയ ട്രാക്ക് എത്തും

കേരളാ ബഡ്ജറ്റിൽ അനുവദിച്ച 7 കോടി വിനിയോഗിച്ചുള്ള പദ്ധതിയുടെ ടെൻഡർ നടപടികളും പൂർത്തിയായി. ഇത് അംഗീകരിക്കുന്നതോടെ പുനർനിർമ്മാണം ഉടൻ ആരംഭിക്കും -തോമസ് പീറ്റർ -ചെയർമാൻ

കെ.എം മാണി  ധനകാര്യ മന്ത്രിയായിരുന്നപ്പോൾ 22 കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തി നിർമ്മിച്ചതാണ് പാലാ മുനിസിപ്പൽ സിന്തറ്റിക് സ്റ്റേഡിയം. തുടർച്ചയായി വന്ന വെള്ളപ്പൊക്കത്തങ്ങളിൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പൊളിഞ്ഞ് നശിച്ചത് കായിക പ്രേമികളെ നിരാശയിലാക്കിയിരുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി മൽസരങ്ങൾക്ക് വേദിയായിരുന്നു പാലാ നഗരസഭ സിന്തറ്റിക് സ്റ്റേഡിയം. നഗരസഭയുടെ സാമ്പത്തിക സ്ഥിതിയിൽ കോടികണക്കിന് രൂപയുടെ മെയിൻ്റൻസ് നടത്തുക സാധ്യമല്ലായിരുന്നു.

ഈ കാര്യം ജോസ്.കെ.മാണി എംപി, മുൻ എം.പി തോമസ് ചാഴികാടൻ എം.പി യുടെ നേത്യതത്തിൽ എൽ.ഡി.ഫ് നേതാക്കന്മാർ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടതിൻ പ്രകാരമാണ് ബഡ്ജറ്റിൽ തുക അനുവദിച്ചത്.

  • സംസ്ഥാനത്തെ മികച്ച അംഗനവാടിക്കുള്ള അവാർഡ്കൈപ്പുഴ ശ്രീദീപം അംഗനവാടിക്ക്


സംസ്ഥാനത്തെ മികച്ച അംഗനവാടികൾക്കുള്ള അവാർഡ് നീണ്ടൂർ പഞ്ചായത്ത് ഒമ്പതാം വാർഡിൽ പ്രവർത്തിക്കുന്ന 96-ാംനമ്പർ ശ്രീദീപം അംഗനവാടിക്ക് അർഹമായി. 15- പദ്ധതികളിൽ നിന്നും
ഏറ്റവും നല്ല ഭൗതിക സാഹചര്യം,ശിശു സൗഹൃദ ടോയ്ലറ്റ്,ശുചിത്വമുള്ള അടുക്കള, കുടിവെള്ളം,വിശാലമായ ക്ലാസ് റൂം ,ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾ, കുട്ടികളുടെ പ്രതിദിന ഹാജർ, തീം അനുസരിച്ചുള്ള പ്രവർത്തനങ്ങൾ, തീം ചാർട്ട് പ്രദർശനം, ആക്ടിവിട്ടി പ്രദർശനം, വളർച്ച നിരീഷണം, കൃത്യമായ ഇടവേളകളിലുള്ള മീറ്റിങ്ങുകൾ, ആരോഗ്യ പരിശോധന, തൂക്കകുറവുള്ള കുട്ടികൾക്ക് പ്രത്യേക പരിചരണം, വൃത്തിയും പോഷക സമ്യദ്ധവുമായ പോഷകാഹാര വിതരണം, മെനു ചാർട്ട് പ്രദർശിപ്പിക്കൽ,വിവിധങ്ങളായുള്ള പോഷകത്തോട്ടം നിർമ്മാണം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് അവാർഡ്. പഞ്ചായത്തിൽ പുതിയ ഭരണസമിതി നിലവിൽ വന്നപ്പോൾ ആദ്യം പരിഗണന നൽകിയത് ഈ അംഗനവാടിക്കായിരുന്നു.

  • വനിതാ വിദ്യാഭ്യാസ രംഗത്തും സ്ത്രീശക്തികരണ രംഗത്തും ഒരുപോലെ മികവ് തെളിയിച്ച പാലാ അൽഫോൻസാ കോളേജിന് ഡോ പ്രമീളാദേവിയുടെ അഭിനന്ദനം.

കോളജിലെ വനിതാ ദിനാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത ഡോക്ടർ പ്രമീള ദേവി, കോളജിന്റെ earn while you learn പ്രോഗ്രാമിന്റെ ഭാഗമായി പഠനത്തോടൊപ്പം വിവിധ മേഖലകളിൽ ജോലിചെയ്ത് പഠനാവശ്യങ്ങൾക്കുള്ള പണം കണ്ടെത്തുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 കുട്ടികളെ ആദരിച്ച് സംസാരിക്കുകയായിരുന്നു.വനിത വിദ്യാഭ്യാസവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ട് 1964 ൽ പാലാ രൂപത സ്ഥാപിച്ച അൽഫോൻസാ കോളേജ് 60 വർഷങ്ങൾക്കപ്പുറം പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന നൂതന പരിപാടികളുമായി മുന്നേറുന്നു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related