spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 06

spot_img
spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 06

spot_img

Date:

വാർത്തകൾ

🗞️👉 ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് സി വി ആനന്ദ ബോസ് രാജിവച്ചു. രാജിക്ക് കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഗവര്‍ണറുടെ ഓഫീസിലെ തന്റെ സമയം അവസാനിച്ചുവെന്ന് മാത്രമാണ് അദ്ദേഹം നിലവില്‍ പ്രതികരിച്ചിട്ടുള്ളത്. അതിനിടെ നിലവിലെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി പുതിയ ബംഗാള്‍ ഗവര്‍ണര്‍ എന്ന് മമതാ ബാനര്‍ജി അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയിച്ചുവെന്നും അവര്‍ വ്യക്തമാക്കി. ഗവര്‍ണറുടെ രാജി ഞെട്ടിച്ചുവെന്നും മമത ബാനര്‍ജി പ്രതികരിച്ചു.

🗞️👉 ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. ഡൽഹിയിലെ ഇറാൻ എംബസിയിലെ അനുശോചന പുസ്തകത്തിൽ ഒപ്പിട്ടു. കേന്ദ്രസർക്കാരിന് വേണ്ടി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഒപ്പുവച്ചത്.

🗞️👉 ഇസ്രയേല്‍-അമേരിക്ക സംയുക്ത സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് ഇന്ന് ഒരാഴ്ച. യുദ്ധം ഒരാഴ്ച പിന്നിടുമ്പോഴും മധ്യപൂര്‍വ്വേഷ്യ അശാന്തിയുടെ പിടിയിലാണ്. ഒരുവശത്ത് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ മിസൈല്‍ വര്‍ഷം നടത്തുമ്പോള്‍, ഹോര്‍മുസ് കടലിടുക്ക് അടച്ചും ജിസിസി രാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയും പ്രത്യാക്രമണം തുടരുകയാണ് ഇറാന്‍.

🗞️👉 തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയെ ബംഗാള്‍ ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി. സി വി ആനന്ദബോസിന്റെ രാജിയ്ക്ക് പിന്നാലെയാണ് നടപടി. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് തമിഴ്‌നാടിന്റെ ചുമതല കൂടി നല്‍കി. ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും മാറ്റിയിട്ടുണ്ട്. ഹിമാചല്‍പ്രദേശ് ഗവര്‍ണറായിരുന്ന ശിവ് പ്രതാപ് ശുക്ലയെ തെലുങ്കാന ഗവര്‍ണറായി നിയമിച്ചു. തെലുങ്കാന ഗവര്‍ണറായിരുന്ന ജിഷ്ണു ദേവ് വര്‍മ്മയെ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിച്ചു. നാഗാലന്‍ഡ് ഗവര്‍ണറായി നന്ദ കിഷോര്‍ യാദവിനെ നിയമിച്ചു. ബിഹാര്‍ ഗവര്‍ണറായി സയ്യിദ് അതാ ഹസ്നൈനെ നിയമിച്ചു. ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്തയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയെ ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു. അരഞ്ജിത് സിംഗ് സന്ധുവിനെ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു.

🗞️👉 ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം. അബുദാബിയിലും ദുബായിലും ജാഗ്രതാ നിര്‍ദേശം. ഇറാന്‍ ആക്രമണം ചെറുക്കുന്നതായി യുഎഇ വ്യക്തമാക്കി.അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തില്‍ ഉടന്‍ അഭയം തേടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ജനാലകള്‍, വാതിലുകള്‍, തുറന്ന സ്ഥലങ്ങള്‍ എന്നിവയില്‍ നിന്ന് മാറി നില്‍ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ആറ് ബലിസ്റ്റിക് മിസൈലുകളും 125 ഡ്രോണുകളും നേരിട്ടതായി യുഎഇ വ്യോമസേന അറിയിച്ചു. ഒരു ബലിസ്റ്റിക് മിസൈലും ആറ് ഡ്രോണുകളും രാജ്യത്ത് പതിച്ചു.

🗞️👉 നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മന്ത്രി ജി ആര്‍ അനിലിനേയും ചിറയന്‍കീഴില്‍ മനോജ് ബി ഇടമനയേയും സ്ഥാനാര്‍ത്ഥികളാക്കാന്‍ സിപിഐ മണ്ഡലം കമ്മിറ്റികളുടെ നിര്‍ദ്ദേശം. നിര്‍ദ്ദേശം ജില്ലാ കൗണ്‍സിലിന് സമര്‍പ്പിക്കും. സിപിഐ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ആദ്യം മണ്ഡലം കമ്മിറ്റികള്‍ ചേര്‍ന്ന് നിര്‍ദേശങ്ങള്‍ ജില്ലാ കൗണ്‍സിലിന് നല്‍കുകയും ജില്ലാ കൗണ്‍സില്‍ അത് ചര്‍ച്ച ചെയ്ത് സംസ്ഥാന നേതൃത്വത്തിന് ഈ പേരുകള്‍ കൈമാറുകയുമാണ് പതിവ്. 

🗞️👉 അസമില്‍ സുഖോയ് യുദ്ധവിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. റഡാറില്‍ നിന്ന് ബന്ധം നഷ്ടമായതായി വിവരം. വ്യോമസേന പരിശോധന തുടരുകയാണ്. അസമിലെ ജോര്‍ഹട്ടിന് സമീപമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കുന്നിന്‍ പ്രദേശത്ത് യുദ്ധവിമാനം തകര്‍ന്നുവീണതായയാണ് സൂചന. വിദൂരസ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടാണ്. ഉഗ്രസ്‌ഫോടനശബ്ദം കേട്ടതായി പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

🗞️👉 തിരുവനന്തപുരം കിളിമാനൂരില്‍ ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ ബഹളവും ഇറങ്ങിപ്പോക്കും. കിളിമാനൂര്‍ ബ്ലോക്ക് സമ്മേളനത്തിലാണ് ബഹളമുണ്ടായത്. ഭാരവാഹികളെ ഏകപക്ഷീയമായി നിശ്ചയിച്ചെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

🗞️👉 അസർബൈജാനിലും ഇറാന്റെ ആക്രമണം. അസർബൈജാൻ വിമാനത്താവളത്തിന് നേരെയാണ് ഇറാനിയൻ ഡ്രോൺ ആക്രമണം നടന്നത്. നാഹ്ചിവൻ വിമാനത്താവളത്തിന് നേരെയാണ് ആക്രമണം നടന്നത്. രണ്ട് പേർക്ക് പരിക്കേറ്റതിനെ തുടർന്ന് അസർബൈജാൻ ഇറാനിയൻ സ്ഥാനപതിയെ വിളിച്ചുവരുത്തി.

🗞️👉 ട്വന്റി 20 ലോകകപ്പില്‍ ഫൈനല്‍ പ്രതീക്ഷയില്‍ ടീം ഇന്ത്യ. 254 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് 4 വിക്കറ്റ് നഷ്ടമായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മലയാളി താരം സഞ്ജു സാംസന്റെ വെടിക്കെട്ട് ബാറ്റിങ് കരുത്തില്‍ 7 വിക്കറ്റിന് 253 റണ്‍സാണെടുത്തത്. 42 പന്തില്‍ 89 റണ്‍സാണ് സഞ്ജു നേടിയത്. 

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related