2024 മാർച്ച് 05 ബുധൻ 1199 മകരം 21
വാർത്തകൾ
- പാലാ രൂപത കെയർ ഹോംസും മാർ സ്ലീവാ മെഡിസിറ്റിയും ചേർന്നു വിവിധ പദ്ധതികൾക്കു തുടക്കം കുറിച്ചു
പാലാ രൂപതയുടെ അസോസിയേഷൻ ഓഫ് കാത്തലിക് കെയർ ഹോംസിനു കീഴിലുള്ള 7 സ്പെഷ്യൽ സ്കൂളുകളിൽ മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ചു വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. സമ്പൂർണ ആരോഗ്യവികസനം ലക്ഷ്യമിട്ടു കൊണ്ട് 28 കർമ്മ പരിപാടികൾ ഈ സ്കൂളുകളിൽ നടപ്പാക്കും. മെഡിക്കൽ ക്യാമ്പുകൾ, സ്പെഷ്യാലിറ്റി ക്യാമ്പുകൾ, സൈക്കോളജി ബോധവൽക്കരണ സെമിനാറുകൾ, അധ്യാപകർക്കു പരിശീലന പരിപാടികൾ , ആവശ്യപ്രകാരം ഹോം കെയർ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. മാർ സ്ലീവാ മെഡിസിറ്റിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് കെയർ ഹോംസുമായി സഹകരിച്ചു വിവിധ പദ്ധതികൾക്കു തുടക്കം കുറിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു.അസോസിയേഷൻ ഓഫ് കാത്തലിക് കെയർ ഹോംസ് ഡയറക്ടർ റവ.ഫാ.ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം, ആശുപത്രി സി. ഇ. ഒ ജസ്റ്റിൻ തോമസ് , ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു എന്നിവർ പ്രസംഗിച്ചു.
- ജനറൽ ആശുപത്രിയ്ക്ക് സഹായഹസ്തവുമായി ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ
പാലാ: കെ എം മാണി സ്മാരക ജനറൽ ആശുപത്രിയ്ക്കു ബ്രില്യൻ്റ് സ്റ്റഡി സെൻ്ററിൻ്റെ സഹായ ഹസ്തം. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇരിക്കുന്നതിനാവശ്യമായ 20 എയർപോർട്ട് കസേരകളാണ് ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ജനറൽ ആശുപത്രിയ്ക്ക് സംഭാവന ചെയ്യുന്നത്. ആശുപത്രിയിലെത്തുന്നവർ ഇരിക്കാൻ ആവശ്യമായ കസേരകൾ ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഡോ അഭിലാഷ് ടി പി ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ അധികൃതർ കസേരകൾ സംഭാവന ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ആളുകളുടെ ദുരിതത്തിന് പരിഹാരമായി. കസേരകൾ ഇന്ന് (05/03/2025) വൈകിട്ട് 4ന് പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ ആശുപത്രി സൂപ്രണ്ട് ഡോ അഭിലാഷ് ടി പിയ്ക്ക് കൈമാറും.
- അർച്ചന ഫെസ്റ്റ് ആറ് മുതൽ
ഏറ്റുമാനൂർ:അർച്ചന വിമൻസ് സെൻറർ നേതൃത്വത്തിൽ അർച്ചന ഫെസ്റ്റ് മാർച്ച് ആറ്, ഏഴ്,എട്ട് തീയതികളിൽ ഏറ്റുമാനൂർ വ്യാപാര ഭവൻ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽഅറിയിച്ചു.പ്രവേശനം സൗജന്യമാണ്.
ആറിന്രാവിലെ 10. 30 ന് പ്രവേശന പവലിയൻ ഏറ്റുമാനൂർ എസ് .എച്ച്. ഒ.എ.എസ് .അൻസൽ ഉദ്ഘാടനം ചെയ്യും.ആനി ജോസഫ് അധ്യക്ഷത വഹിക്കും.12 .30ന്കലാ വിരുന്ന് സിനിമ നടൻ കോട്ടയം രമേശ് ഉദ്ഘാടനം ചെയ്യും.മൂന്നിന് അർച്ചന ഫെസ്റ്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.ഡയറക്ടർ ത്രേസ്യാമ്മ മാത്യു. അധ്യക്ഷത വഹിക്കും. സ്ത്രീ സുരക്ഷാ പദ്ധതികളുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിക്കും. ഫാ. ബിനു കുന്നത്ത് മികച്ച സംരംഭകരെ ആദരിക്കും. ഏഴിന് വനിതാദിന പൊതുസമ്മേളനംചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും.കർമ്മപദ്ധതികളുടെ ഉദ്ഘാടനം കെ. ഫ്രാൻസിസ് ജോർജ് എം. പി .നിർവഹിക്കും.
എട്ടിന് രാവിലെയും 9 .45-ന് സി .എ .ജി .സംഗമ ദിനസമ്മേളനം മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പ്രദർശനവിപണന സ്റ്റാളുകൾ,പൗരാണിക ദോ ജനശാലകൾ,മില്ലറ്റ് ആഹാരങ്ങൾ,കലാ വിരുന്ന്,വിവിധ മത്സരങ്ങൾ തുടങ്ങിയവ മേളയിൽ ഒരുക്കിയിട്ടുണ്ട്.
- ജനപ്രതിനിധികൾ പൊതുപ്രവർത്തനം ദൈവനിയോഗമായി കാണണം; നിസ്വാർത്ഥമായി നിർവ്വഹിക്കണം: ബിഷപ്പ് മാർ ജോസ് പുളിക്കൽ
പൊതുജനങ്ങൾക്ക് സേവനം ചെയ്യാൻ നിശ്ചിത കാലത്തേക്ക് ജനങ്ങളാൽ നിയോഗിക്കപ്പെടുന്നവർ, അതൊരു ദൈവികമായ വിളിയും ജീവിത നിയോഗവുമായി കാണണമെന്ന് ബിഷപ്പ് മാർ ജോസ് പുളിക്കൽ പറഞ്ഞു; ധാർമികതയിലൂന്നിയ മനസ്സാക്ഷി രൂപീകരിച്ച്, രാഷ്ട്രനിർമ്മാണത്തിൽ ക്രിയാത്മകമായി ഇടപെടാൻ ഇത് വഴിയൊരുക്കും. കേരളത്തിലെ മുപ്പത്തിരണ്ട് കത്തോലിക്കാ രൂപതകളിൽ നിന്ന് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട് സ്തുത്യർഹമായ സാമൂഹ്യ സേവനം നടത്തിയ ഓരോ വനിതകളെ ആദരിക്കുന്നതിനായി, കെ.സി.ബി.സി.യുടെ ജസ്റ്റിസ്, പീസ് ആൻ്റ് ഡവലപ്പ്മെന്റ് കമ്മീഷൻ കോട്ടയത്ത് ആമോസ് സെന്ററിൽ വച്ച് സംഘടിപ്പിച്ച വനിതാ ദിനാഘോഷം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.
- വിശ്വകർമ്മ സംഘടനകളുടെ ഐമ്പൊലി സമർപ്പണം ആറിന്
ഏറ്റുമാനൂർ : ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ എട്ടാം ഉത്സവദിവസമായ മാർച്ച് ആറിന്
ഏറ്റുമാനൂരിലെഏറ്റുമാനൂരിലെ വിവിധ വിശ്വകർമ്മ സംഘടനകളുടെ നേതൃത്വത്തിൽ
ഐമ്പൊലി സമർപ്പണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മാരിയമ്മൻ കോവിൽ ട്രസ്റ്റ്, അഖില കേരള വിശ്വകർമ്മ മഹാസഭ, കേരള വിശ്വകർമ്മ സഭ, വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി, തമിഴ് വിശ്വബ്രഹ്മ സമാജം മേഖലാകമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ മാരിയമ്മൻ കോവിലിൽ നിന്നും വൈകുന്നേരം ആറിന് ഘോഷയാത്ര ആരംഭിക്കും.
- ”രഞ്ജിയിൽ ചരിത്ര നേട്ടം” കേരള ടീമിന് നാലര കോടി രൂപ പാരിതോഷികം നൽകും: KCA
രഞ്ജി ട്രോഫി മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് നാലര കോടി രൂപ കെസിഎ പാരിതോഷികമായി നൽകുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, സെക്രട്ടറി വിനോദ് എസ് കുമാറും അറിയിച്ചു. ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ ടീമിനെ ആദരിക്കുന്നതിനായി തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് KCA പാരിതോഷികം പ്രഖ്യാപിച്ചത്. തുക എല്ലാ ടീം അംഗങ്ങൾക്കും മാനേജ്മെന്റിനുമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
- ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്നവർക്ക് ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പുവരുത്തണം; മുഖ്യമന്ത്രി
ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്നവർക്ക് ശുദ്ധമായ കുടിവെള്ളവും വൃത്തിയുള്ളതും കേടില്ലാത്തതുമായ ഭക്ഷണവും ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും കൃത്യമായ പരിശോധനകൾ ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊങ്കാല സമയത്ത് പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കഴിവതും കുറയ്ക്കുന്ന രീതിയിൽ ക്രമീകരണങ്ങളുണ്ടാകണം.
- രക്ഷകനായി കോലി, ഓസീസിനോട് പ്രതികാരം വീട്ടി ഇന്ത്യ
ഇന്ത്യ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ. ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തോൽപ്പിച്ചു. 265 റൺസ് വിജയലക്ഷ്യം 11 പന്ത് ബാക്കിനിൽക്കെ മറികടന്നു. 84 റൺസെടുത്ത വിരാട് കോലിയാണ് ടോപ് സ്കോർ. ഇതോടെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ഫൈനലാണിത്. കൂടാതെ 2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്കുള്ള ഇന്ത്യയുടെ പ്രതികാരം കൂടിയായി ഈ വിജയം.
- KSRTC ജീവനക്കാർക്ക് ഇനിമുതൽ ശമ്പളം ഒന്നാം തീയതി നൽകും: മന്ത്രി കെ ബി ഗണേഷ് കുമാർ
കെ എസ് ആർ ടി സി ജീവനക്കാർക്ക് ഇനിമുതൽ ശമ്പളം ഒന്നാം തീയതി നൽകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഈ മാസത്തെ ശമ്പളം ഇന്ന് ലഭിക്കും. മുഖ്യമന്ത്രി 625 കോടി രൂപയുടെ സാമ്പത്തിക സഹായം ലഭ്യമാക്കിയെന്നും മന്ത്രി വ്യക്തമാക്കി.സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചു. ഈ സഹായം നിലനിർത്തിക്കൊണ്ട് അടുത്ത മാസം മുതൽ ഒന്നാം തീയതി ശമ്പളം നൽകും. എല്ലാ മാസവും 50 കോടി രൂപ ധനസഹായം സംസ്ഥാനം നൽകും. SBI യുമായി ചേർന്ന് 100 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നൽകുന്നത്. KSRTC എല്ലാ അകൗണ്ടും SBI ൽ മാറ്റുമെന്നും മന്ത്രി പറഞ്ഞു.
- കേരള ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
രഞ്ജി ട്രോഫിയിൽ റണ്ണറപ്പായ കേരള ക്രിക്കറ്റ് ടീമിനും കെസിഎയ്ക്കും അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത തവണ കപ്പ് നേടുന്നതിനുള്ള ചവിട്ടുപടിയാവട്ടെ ഇത്തവണത്തെ ഫൈനൽ പ്രവേശനം. അത്ലറ്റിക്സിലും ഫുട്ബോളിലും കേരളം മികച്ച നേട്ടം കൈവരിച്ചു. കേരളത്തിൻ്റേത് വിജയ സമാനമായ നേട്ടമാണെന്നും അടുത്ത തവണ കപ്പ് നേടുന്നതിലേക്കുള്ള ചവിട്ടുപടിയാവട്ടെ ഈ ഫൈനൽ പ്രവേശനവും മികച്ച പ്രകടനവുമെന്നും അദ്ദേഹം പറഞ്ഞു.
- 100 പേജ് ബജറ്റ് സ്വന്തം കൈപ്പടയിൽ എഴുതി അവതരിപ്പിച്ച് ഛത്തീസ്‌ഗഡ് ധനമന്ത്രി ഒപി ചൗധരി
ചരിത്രത്തിൽ ആദ്യമായി കൈയെഴുത്ത് ബജറ്റ് അവതരിപ്പിച്ച് ഛത്തീസ്ഗഢ് ധനമന്ത്രി ഒ പി ചൗധരി. ഇന്നലെയാണ് നിയമസഭയിൽ 100 പേജുള്ള ബജറ്റ് അദ്ദേഹം അവതരിപ്പിച്ചത്. മന്ത്രി തന്നെ എഴുതിയതാണ് ബജറ്റ്. ഡിജിറ്റൽ കാലത്തെ പതിവ് രീതികളിൽ നിന്ന് മാറിയാണ് ധനമന്ത്രിയുടെ ബജറ്റ്.
- ഉത്സവത്തിന് ആന വേണ്ടെന്ന് തീരുമാനിച്ച് ശ്രീകുമാരമംഗലം ക്ഷേത്രകമ്മിറ്റി
ഉത്സവങ്ങള്‍ക്കിടെ ആനയിടയുന്ന സംഭവങ്ങള്‍ വാര്‍ത്തയാകുന്നതിനിടെ ആനയില്ലാതെ ഉത്സവം നടത്താന്‍ തീരുമാനമെടുത്ത് ശ്രീകുമാരമംഗലം ക്ഷേത്രം. ആനയ്ക്കായി ചെലവാകുന്ന പണം കൊണ്ട് ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നും ഭരണസമിതി തീരുമാനമെടുത്തു. കോട്ടയത്തെ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിന്റേതാണ് മാതൃകാ തീരുമാനം.
- സിംഹക്കുട്ടിയെ കൊഞ്ചിച്ചും കടുവകള്‍ക്കൊപ്പം സമയം ചെലവിട്ടും പ്രധാനമന്ത്രി
ഗുജറാത്തിലെ ജാംനഗറില്‍ അനന്ത് അംബാനിയുടെ വന്യജീവി പുനരധിവാസ കേന്ദ്രമായ വന്‍താര പ്രധാനമന്ത്രി നരേന്ദ്രമോദി ഉല്‍ഘാടനം ചെയ്തു. വന്‍താരയിലെ അന്തേവാസികളായ മൃഗങ്ങള്‍ക്കൊപ്പം കുറെയേറെ സമയം മോദി ചെലവിടുകയും ചെയ്തു. ഇന്ത്യയിലും വിദേശത്തും പരിക്കേറ്റതും ഉപദ്രവിക്കപ്പെട്ടതുമായ മൃഗങ്ങളുടെ രക്ഷാപ്രവര്‍ത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള സംരംഭമാണ് അനന്ത് അംബാനിയുടെ നേതൃത്വത്തിലുള്ള വന്‍താര അഥവാ കാടിന്റെ നക്ഷത്രം.