പ്രഭാത വാർത്തകൾ 2024 മാർച്ച്‌ 04

spot_img
spot_img

Date:

spot_img
spot_img

വാർത്തകൾ

  • പ്രാര്‍ത്ഥനയ്ക്കു നന്ദിയറിയിച്ച് പാപ്പ; ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ഫ്രാൻസിസ് മാർപാപ്പ സങ്കീർണ്ണമായ അവസ്ഥയെ അഭിമുഖീകരിക്കുകയാണെങ്കിലും ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍. നിലവില്‍ പാപ്പയ്ക്കു മെക്കാനിക്കൽ വെൻ്റിലേഷൻ ആവശ്യമില്ലെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് മാധ്യമപ്രവർത്തകരെ അറിയിച്ചു. ഓക്സിജൻ തെറാപ്പി മാത്രമേ പാപ്പയ്ക്കു നിലവില്‍ ആവശ്യമുള്ളൂവെന്നും പനി ഇല്ലെന്നും പ്രസ്താവനയിൽ പറയുന്നു. ഞായറാഴ്ച രാവിലെ ആശുപത്രി ചാപ്പലിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. പിന്നീട് ദിവസം മുഴുവൻ വിശ്രമത്തിനും പ്രാർത്ഥനയ്ക്കുമായി സമയം ചെലവിട്ടു.

  • കളിയെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത ആളുകള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് വേദനാജനകം; രോഹിത്തിനെ പിന്തുണച്ച് ഹര്‍ഭജന്‍ സിങ്

രോഹിത് ശര്‍മ്മയെ പിന്തുണച്ച് ഹര്‍ഭജന്‍ സിങ്. രോഹിത് ശര്‍മ്മയുടെ ഫിറ്റ്‌നസ് സംബന്ധിച്ച വിവാദം ദൗര്‍ഭാഗ്യകരവും അനാവശ്യവുമെന്ന് ഹര്‍ഭജന്‍ സിങ് പറഞ്ഞു. രോഹിത് മികച്ച കളിക്കാരനും ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ സംഭാവനകള്‍ നല്‍കിയ അസാധാരണ താരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായികതാരങ്ങളും വികാര വിചാരങ്ങളുള്ള മനുഷ്യരാണ്. കളിയെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത ആളുകള്‍ പരാമര്‍ശങ്ങള്‍ നടത്തുന്നത് വേദനാജനകം. കളിയെയും കളിക്കാരെയും ബഹുമാനിക്കുക. – ഹര്‍ഭജന്‍ സിങ് എക്‌സില്‍ കുറിച്ചു.

  • ചരിത്ര നേട്ടവുമായി വിഴിഞ്ഞം തുറമുഖം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിവേഗം ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെബ്രുവരി മാസത്തില്‍ കൈകാര്യം ചെയ്ത ചരക്കിന്റെ അളവില്‍ ഇന്ത്യയിലെ തെക്കു, കിഴക്കന്‍ മേഖലകളിലെ 15 തുറമുഖങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് വിഴിഞ്ഞം തുറമുഖമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

  • സ്കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവംത്തിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ സ്കൂളിലെ ക്ലർക്ക് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പരാതി.

  • ‘രോഹിത് ടീമിൽ പോലും ഉണ്ടാകരുത്,’ ഷമ മുഹമ്മദിന്റെ വിവാദ പരാമർശത്തെ പിന്തുണച്ച് തൃണമൂൽ നേതാവ്

ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ നായകത്വത്തെ ചോദ്യം ചെയ്ത കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിന്റെ പരാമർശത്തെ പിന്തുണച്ച് തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ സൗഗത റോയ്. രോഹിത് ശർമ ടീമിൽ പോലും ഉണ്ടാകാൻ പാടില്ലെന്നും ഷമ മുഹമ്മദിന്റെ അഭിപ്രായത്തോടെ യോജിക്കുന്നുവെന്നും സൗഗത റോയ് എഎൻഐയോട് പറഞ്ഞു.

  • പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍ണം’; ഷഹബാസിന്റെ പിതാവ്

മുഹമ്മദ് ഷഹബാസിന് നീതി കിട്ടുമോയെന്ന് ആശങ്കയുണ്ടെന്ന് പിതാവ് മുഹമ്മദ് ഇഖ്ബാല്‍. പ്രതികള്‍ക്ക് പിന്നില്‍ വലിയ സംഘമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മുന്‍പും പ്രതികളായ കുട്ടികള്‍ ഷഹബാസിനെ കോമ്പസ് ഉപയോഗിച്ച് ആക്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെളിവ് സഹിതം ലഭിച്ചിട്ടും സര്‍ക്കാര്‍ പ്രതികള്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും അവര്‍ക്ക് പരീക്ഷ എഴുതാന്‍ അനുവാദം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍ണമെന്നും അദ്ദേഹം ട്വന്റിഫോര്‍ എന്‍കൗണ്ടര്‍ പ്രൈമില്‍ പറഞ്ഞു.

  • ഇന്ത്യൻ വനിതയുടെ വധശിക്ഷ നടപ്പാക്കി യുഎഇ

കുഞ്ഞു മരിച്ച കേസില്‍ വധശിക്ഷയ്ക്ക് വധിച്ച് തടവില്‍ കഴിയുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്‍റെ ശിക്ഷ നടപ്പാക്കി യുഎഇ. ഇന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഡൽഹി ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. യുപി ബന്ദ ജില്ലക്കാരിയായ ഷഹ്‌സാദി ഖാനെ( 33)യാണ് ഫെബ്രുവരി 15ന് വധശിക്ഷയ്ക്ക് വിധേയമാക്കിയത്.

  • മേൽപ്പാലത്തിലെ ഗർഡറുകൾ ഇടിഞ്ഞ് വീണു, ആലപ്പുഴയിൽ ഒഴിവായത് വൻ അപകടം

ആലപ്പുഴയിൽ ദേശീയപാത നവീകരണത്തിൻ്റെ ഭാഗമായി നിർമ്മാണത്തിലിരുന്ന ബൈപാസ്‌ മേൽപ്പാലത്തിൻ്റെ ഗർഡറുകൾ തകർന്നുവീണു. അപകടം നടക്കുന്ന സമയത്ത് ഒരാൾ ഓടിപോകുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വലിയ ശബ്ദത്തോടുകൂടി ഗർഡറുകൾ നിലത്ത് പതിക്കുകയായിരുന്നു. പില്ലർ 13,14,15,16 എന്നിവയാണ് നിലംപതിച്ചത്. നിർമ്മാണത്തൊഴിലാളികൾ താമസിച്ചിരുന്ന ഒരു ഷെഡിന്റെ മുകളിലായി ഗർഡർ വീണിട്ടുണ്ട്. തൊഴിലാളികൾ ഇല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.

  • പുതിയ തലമുറ വല്ലാതെ അസ്വസ്ഥർ, കുട്ടികൾക്ക് ശത്രുതാമനോഭാവം: മുഖ്യമന്ത്രി

ലഹരിയും അക്രമസംഭവങ്ങളും ഗൗരവത്തോടെ കാണണമെന്നതിൽ സർക്കാരിനും പ്രതിപക്ഷത്തിനും രണ്ട് നിലപാടില്ല. ലഹരി തടയുന്നതിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വിശദീകരിച്ചു. സിനിമയും സീരീയലുമെല്ലാം അക്രമത്തെ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് സിനിമാ ഡയലോഗിലൂടെയാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ലഹരിക്കെതിരെ സർക്കാർ കൊണ്ടുവരുന്ന ആക്ഷൻ പ്ലാനിന് ഒപ്പം നിൽക്കുമെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഉറപ്പ്. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ചേർത്തുള്ള ആലോചനായോഗം ഇക്കാര്യത്തിൽ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • അബ്ദുറഹീമിന്റെ കേസ് വീണ്ടും നീട്ടി വെച്ചു

സൗദി ജയിലിൽ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് മാറ്റി വെയ്ക്കുന്നത്. ഈ മാസം 18 ലേക്കാണ് മാറ്റിയത്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും കുടുംബവും. 18 വർഷമായി സൗദി ജയിലിൽ കഴിയുകയാണ് അബ്ദുറഹീം.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related