spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 02

spot_img
spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 02

spot_img

Date:

വാർത്തകൾ

🗞️👉 ഇറാന്റെ പുതിയ നേതൃത്വം തന്നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് താന്‍ സമ്മതിച്ചിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തുര്‍ക്കിഷ് മാധ്യമമായ ടുഡേ തുര്‍ക്കിയാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്. അല്‍ജസീറ വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു.

🗞️👉 മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ താറുമാറായതിനെ തുടര്‍ന്ന് മലയാളികള്‍ പാകിസ്താനില്‍ കുടുങ്ങി. പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിലാണ് മൂന്നു മലയാളികള്‍ കുടുങ്ങിയത്. ഷാര്‍ജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരായ പാലക്കാട് സ്വദേശി കൃഷ്ണ ദാസ് നാഗലൂര്‍, ഭാര്യ ഡോ. രശ്മി മേനോന്‍ മകള്‍ മൂന്ന് വയസുകാരി സ്മൃതി മേനോന്‍ എന്നിവരാണ് കുടുങ്ങിയത്. ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. തങ്ങള്‍ സുരക്ഷിതരാണെന്ന് ഡോ. രശ്മി പറഞ്ഞു.

🗞️👉 ഇസ്രയേലിനും അമേരിക്കക്കും ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍ വിദേശകാര്യമന്ത്രി അബാസ് അരഗ്ചി. സ്വയം പ്രതിരോധിക്കേണ്ടി വന്നാല്‍ ഏതറ്റം വരെയും തിരിച്ചടിക്കുമെന്നാണ് താക്കീത്. ഇറാന്റെ പുതിയ പരമോന്നത നേതാവിനെ ഉടന്‍ തിരഞ്ഞെടുക്കുമെന്നും ഭരണഘടനാ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അബാസ് അരഗ്ചി പറഞ്ഞു. അമേരിക്ക ആക്രമിക്കുമ്പോള്‍ തിരിച്ചടിക്കാതെ നിര്‍വാഹമല്ലെന്നും അരഗ്ചി വ്യക്തമാക്കി.

🗞️👉 ജിസിസിയിലെ 280ലേറെയുള്ള ലുലു സ്റ്റോറുകളില്‍ ഭക്ഷ്യവസ്തുക്കളുടെ അവശ്യമായ ശേഖരം ഉറപ്പാക്കിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും എം.എ യൂസഫലി. ഉപഭോക്താകള്‍ക്ക് ആവശ്യമായ ദൈനംദിന ഉത്പന്നങ്ങളുടെ ശേഖരം ലുലു സ്റ്റോറുകളിലും ലുലു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാക്കിയിട്ടുണ്ട്. വിലസ്ഥിരതയും ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും, സര്‍ക്കാര്‍ സംവിധാനങ്ങളുമായി കൃത്യമായ കൂടിയാലോചനകള്‍ നടക്കുന്നുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി.

🗞️👉 കഴിഞ്ഞ 19 വർഷമായി മെഡിക്കൽ കോളേജ്ന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസംതോറും നൽകി വരുന്ന 74മത് സൗജന്യ ഡയാലിസിസ് കിറ്റ്‌ ആവശ്യമുള്ളവർ 2026 March 5ന് മുൻപ് ആയി തന്നെ രജിസ്റ്റർ ചെയേണ്ടതാണ്.

🗞️👉 ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കൊലപാതകം മുസ്ലിങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുന്നത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അവകാശവും കടമയുമാണെന്ന് പെസഷ്‌കിയാൻ വ്യക്തമാക്കി.

🗞️👉 വിമാനങ്ങൾ റദ്ദാക്കിയ നടപടി നീട്ടി എയർ ഇന്ത്യാ എക്സ്പ്രസ്. നാളെ അർദ്ധരാത്രി വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. മിഡിൽ ഈസ്റ്റിലേക്കും തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് വിമാനങ്ങളുടെ സർവീസും ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു.

🗞️👉 ഇറാന്റെ ഭീകര ഭരണകൂടത്തിനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വരും ദിവസങ്ങളില്‍ ആയിരക്കണക്കിന് ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കുമെന്ന മുന്നറിയിപ്പും നെതന്യാഹു നല്‍കുന്നു. ഇറാനിലെ ജനങ്ങളെ സ്വേച്ഛാധിപത്യത്തിന്റെ ചങ്ങലകളില്‍ നിന്ന് മോചിതരാക്കുമെന്നാണ് നെതന്യാഹു വ്യക്തമാക്കുന്നത്.

🗞️👉 രാമപുരം പള്ളി മൈതാനിയിൽ നടന്ന കാർഷിക മേള 2026 ഇന്ന് (01/03/2026) സമാപിച്ചു. മൂന്ന് ദിവസങ്ങളായി വൈവിധ്യമാർന്ന കാർഷിക പ്രദർശനങ്ങൾ, സെമിനാറുകൾ, സാംസ്കാരിക പരിപാടികൾ എന്നിവയിലൂടെ വലിയ ജനപങ്കാളിത്തം നേടിയ മേളയുടെ സമാപന സമ്മേളനവും അവാർഡുദാനവും ശ്രദ്ധേയമായി.

👉🗞️ കേരളത്തില്‍ യ.ുഡി.എഫ്. ഗവണ്‍മെന്റ് അധികാരത്തില്‍ വന്നാല്‍ 70 വയസ്സ് തികഞ്ഞ എല്ലാ യാത്രക്കാര്‍ക്കും കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് 50 ശതമാനം ഇളവ് അനുവദിക്കുന്ന കാര്യം ഗൗരവമായി പരിശോധിക്കുമെന്ന് എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എം.എല്‍.എ .പറഞ്ഞു.പല വിദേശരാജ്യങ്ങളിലും, മുതിര്‍ന്ന പൗരന്മാര്‍ക്ക് പരിപൂര്‍ണ്ണമായി യാത്രാസൗജന്യം അനുവദിക്കുന്നുണ്ട്.ഇന്ത്യയില്‍ ഡല്‍ഹി, രാജസ്ഥാന്‍ ,കര്‍ണാടക തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം യാത്ര ഇളവ് ഇപ്പോള്‍ തന്നെ അനുവദിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി. പോലെയുള്ള സ്ഥാപനത്തിന് സാമ്പത്തിക പരിമിതികള്‍ ഉണ്ടെങ്കില്‍ തന്നെ മുതിര്‍ന്ന പൗരന്മാരോടുള്ള കടപ്പാട് മനസ്സിലാക്കി ഈ പദ്ധതി നടപ്പിലാക്കുവാന്‍ ശ്രമിക്കുമെന്നും അദേഹം പറഞ്ഞു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related