2024 മാർച്ച് 01 ശനി 1199 മകരം 17
വാർത്തകൾ
- റോട്ടറി ക്ലബ് പാലയുടെ ഉദയകിരൺ ഹൗസിംഗ് പദ്ധതി:അടിസ്ഥാന ശിലാസ്ഥാപനം ഗവർണർ സുധി ജബ്ബർ നിർവഹിച്ചു
പാല: റോട്ടറി ക്ലബ് പാലയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഉദയകിരൺ ഹൗസിംഗ് പദ്ധതിയുടെ അടിസ്ഥാന ശിലാസ്ഥാപനം റോട്ടറി ജില്ലാ 3211 ഗവർണർ സുധി ജബ്ബർ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ കോഓർഡിനേറ്റർ കേണൽ കെ.ജി. പിള്ള, റോട്ടറി ക്ലബ് പാല പ്രസിഡന്റ് ഡോ. സെലിൻ, അസിസ്റ്റന്റ് ഗവർണർ ഡോ. ടെസി കുര്യൻ, ജില്ലാ ചീഫ് ഫസിലിറ്റേറ്റർ ഡോ. ജോർജ് എഫ്. മൂലയിൽ, റവന്യൂ ജില്ലാ കോഓർഡിനേറ്റർ ജോഷി ചാണ്ടി, പബ്ലിക് ഇമേജ് ചെയർ സന്തോഷ് മാട്ടേൽ, PDG ഡോ. തോമസ് വാവനിക്കുന്നേൽ, ജിറ്റു സെബാസ്റ്റ്യൻ, ഡോ. മാത്യു തോമസ് എന്നിവർ പങ്കെടുത്തു.
- കിഴക്കിന്റെ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ പള്ളിയിൽ വലിയ നോമ്പാചരണവും കുരിശിന്റെ വഴിയും.
അരുവിത്തുറ: സഹനത്തിന്റെയും നന്മയുടെയും പ്രാർത്ഥനകളുടേയുമായ വലിയനോമ്പിലെ 50 പുണ്യദിനങ്ങളെ വരവേൽക്കാൻ ഒരുങ്ങി ക്രൈസ്തവർ. മാർച്ച് മൂന്നിന് രാവിലെ മനുഷ്യ നീ മണ്ണാകുന്നു, മണ്ണിലേക്കു നീ മടങ്ങും എന്ന ഓർമ്മപ്പെടുത്തലോടെ നടക്കുന്ന ചാരം കൊണ്ടുള്ള കുരിശുവരയോടെ നോമ്പുകാല ആചരണങ്ങൾ ആരംഭിക്കും. ഏപ്രിൽ 27, പുതു ഞായറാഴ്ചയോടെ വിശുദ്ധ ആചരണങ്ങൾ സമാപിക്കും. ഈ ദിവസങ്ങൾ വിശ്വാസികൾക്ക് ആത്മപരിശോധനയുടെയും ജീവിത പരിവർത്തനത്തിൻ്റെയും നാളുകളാണ്.
- ഭരണങ്ങാനത്ത് മിസരികോർദിയ ഡേ
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ ഇന്ന് മിസരി കോർദിയ ഡേ – അനുരഞ്ജന ദിനമായി ആചരിക്കുന്നു. രാവിലെ 5.30 മുതൽ രാത്രി 8 .30 വരെ തുടർച്ചയായി കുമ്പസാരത്തിന് തീർത്ഥാടന കേന്ദ്രത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. 50 ദിവസത്തെ വലിയനോമ്പിലേക്ക് ഹൃദയ നൈർമല്യത്തോടെ പ്രവേശിക്കുന്നതിന് ഒരുക്കം ആയാണ് വി. കുമ്പസാരത്തിന് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
- കൊലപാതകശ്രമ കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു
യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് പത്തു വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഈരാറ്റുപേട്ട മറ്റക്കാട് അരയത്തിനാൽ പറമ്പ് കോളനി ഭാഗത്ത് അരയത്തിനാൽ വീട്ടിൽ അദ്വാനി എന്ന് വിളിക്കുന്ന സബീർ (38) എന്നയാളെയാണ് അഡീഷണൽ സെഷൻസ് കോടതി II ജഡ്ജ് ജെ.നാസർ പിഴയും ശിക്ഷയും വിധിച്ചത് . 2018 ഏപ്രിൽ 26നായിരുന്നു കേസിനാസ്പദമായ സംഭവം. അറവുമാടുകൾക്ക് വെള്ളം കൊടുക്കാൻ പോയ യുവാവിനെ ഇയാൾ മുൻവിരോധം മൂലം പിന്നിലൂടെ ചെന്ന് വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
- പ്രശസ്തി നേടാനും ഫോളോവേഴ്സിനെ കൂട്ടാനും ഓടുന്ന ട്രെയിനിലെ യാത്രക്കാർക്ക് അടി; യൂട്യൂബർ അറസ്റ്റിൽ
പ്രശസ്തി നേടാനും ഫോളോവേഴ്സിനെ കൂട്ടാനും ഓടുന്ന ട്രെയിനിലെ യാത്രക്കാരെ അടിക്കുന്ന വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ. റിതേഷ് കുമാർ എന്നയാളാണ് പിടിയിലായത്. റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിൽക്കുകയും ട്രെയിൻ ഓടി തുടങ്ങുമ്പോൾ യാത്രക്കാരെ അടിക്കുകയുമായിരുന്നു ഇയാൾ ചെയ്തിരുന്നത്. ബീഹാറിലെ അനുഗ്രഹ നാരായൺ റോഡ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.
- കൊച്ചി കുണ്ടന്നൂരിൽ ഹോട്ടലിൽ വൻ തീപിടുത്തം; ഹോട്ടലുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു
കൊച്ചി കുണ്ടന്നൂരിൽ ഹോട്ടലിൽ വൻ തീപിടുത്തം. ഫോറം മാളിന് എതിർവശത്തുള്ള എംപയർ പ്ലാസ ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. ഹോട്ടലുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീ പൂർണ്ണമായും അണച്ചു. ഇരുചക്രവാഹനം അടക്കം മൂന്നു വാഹനങ്ങൾ ഭാഗികമായി കത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഹോട്ടലിന്റെ താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഇത് ആളിപ്പടരുകയായിരുന്നു. ഹോട്ടലിന്റെ മറ്റൊരു വശത്ത് കൂടിയാണ് താമസക്കാരെ ഉൾപ്പെടെ ഒഴിപ്പിച്ചത്. ആർക്കും പരുക്കോ മറ്റ് കാര്യങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫോറം മാളില്‍നിന്ന് വെള്ളമെത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
- മന്ത്രിയപ്പൂപ്പന്റെ വീട് കാണണമെന്ന മുള്ളറംകോട് ഗവണ്‍മെന്റ് എല്‍.പി.എസിലെ കുഞ്ഞുങ്ങളുടെ ആഗ്രഹം സഫലമായി; മധുരം നല്‍കി സ്വീകരിച്ച് മന്ത്രി
മന്ത്രിയപ്പൂപ്പന്റെ വീട് കാണണമെന്നുള്ള മുള്ളറംകോട് ഗവണ്‍മെന്റ് എല്‍.പി.എസിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ആഗ്രഹം സഫലമായി. കുട്ടികള്‍ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയായ റോസ്ഹൗസ് സന്ദര്‍ശിച്ചു. റോസ്ഹൗസ് സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് കാട്ടി കുഞ്ഞുങ്ങള്‍ മന്ത്രിക്ക്് കത്തയച്ചിരുന്നു. കുഞ്ഞുങ്ങളെ മധുരം നല്‍കിയാണ് മന്ത്രി സ്വീകരിച്ചത്.
- അമേരിക്കയുടെ സഹായം നിലച്ചു; രാജ്യത്തെ ആദ്യ മൂന്ന് ട്രാൻസ്ജെൻ്റർ ക്ലിനിക്കുകൾ പ്രവർത്തനം നിർത്തി
യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (യുഎസ്‌എഐഡി) ധനസഹായത്തോടെ പ്രവർത്തിച്ചിരുന്ന ഇന്ത്യയിലെ ആദ്യത്തെ മൂന്ന് ട്രാൻസ്‌ജെൻഡർ ക്ലിനിക്കുകൾ അടച്ചുപൂട്ടി. ഹൈദരാബാദ്, കല്യാൺ, പുനെ എന്നിവിടങ്ങളിലുള്ള ക്ലിനിക്കുകളാണ് അടച്ചുപൂട്ടിയത്. 5,000 പേർക്ക് സേവനം ലഭിച്ചിരുന്ന ചികിത്സാ കേന്ദ്രങ്ങളാണ് പ്രവർത്തനം അവസാനിപ്പിച്ചത്.