🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
2024 മാർച്ച് 03, ഞായർ 1199 കുംഭം 19
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ
🗞🏵 ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങ ളുടെ പിന്നാക്കാവസ്ഥയേക്കുറിച്ചു പഠിക്കാ ൻ നിയോഗിച്ച ജെ.ബി. കോശി കമ്മീഷൻ റി പ്പോർട്ടിലെ ശിപാർശകൾ പരിശോധിച്ച് അഭിപ്രായം സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു അധ്യക്ഷനായി കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു സർക്കാർ. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷത്തോളമാകാ റാകുമ്പോഴാണ് ശിപാർശകൾക്കായി പുതി യ സമിതിയെ നിയോഗിക്കുന്നത്.പൊതുഭരണ വകുപ്പു സെക്രട്ടറി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവർ കമ്മിറ്റി യിൽ അംഗങ്ങളാണ്.
🗞🏵 കടുവ ഭീതി ഒഴിയാതെ വയനാട്. പുൽപ്പള്ളി ഇരുളം പാമ്പ്ര എസ്റ്റേറ്റിന് സമീ പമാണ് കടുവയെ കണ്ടത്. കാർ യാത്രിക രാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം മ നസിലാക്കിയത്.കഴിഞ്ഞ രാത്രിയാണ് സംഭവം. എസ്റ്റേറ്റിന് സമീപം രണ്ട് കടുവകൾ ഉണ്ടായിരുന്നതാ യി കാർ യാത്രക്കാർ പറയുന്നുണ്ട്. സ്ഥല ത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരി ശോധന നടത്തി.
🗞🏵 വയനാട് വെറ്ററിനറി സർ വകലാശാലയിലെ സിദ്ധാർഥൻ്റെ മരണവു മായി ബന്ധപ്പെട്ടുള്ള ജുഡീഷൽ അന്വേഷ ണകാര്യത്തിൽ മൂന്നു ദിവസത്തിനകം തീരു മാനമുണ്ടാകുമെന്നു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. വൈസ് ചാൻസലറെ പുറത്താക്കുന്നതുമാ യി ബന്ധപ്പെട്ട അന്വേഷണത്തിന് ജുഡീഷ ൽ അന്വേഷണം ആവശ്യമാണെന്നു പറയു ന്നു. ഇതു കൂടാതെ സിദ്ധാർഥൻ്റെ മരണവു മായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ജു ഡീഷൽ അന്വേഷണം നടത്തും.
🗞🏵 ഈ വർഷത്തെ എസ്എ സ്എൽസി / ടിഎച്ച്എസ്എൽസി / എഎ ച്ച്എൽസി പരീക്ഷ സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങ ളിലും, ഗൾഫ് മേഖലയിലെ ഏഴു കേന്ദ്രങ്ങളി ലുമായി 4,27,105 വിദ്യാർഥികൾ റെഗുലർ വി ഭാഗത്തിൽ എഴുതും.മാർച്ച് 4 മുതൽ 25 വരെയാണ് പരീക്ഷ. 2,17,525 लुलंडील 2,09,580 ली കളും പരീക്ഷ എഴുതും. സർക്കാർ സ്‌കൂളുക ളിൽ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ നിന്ന് 2,55,360 കുട്ടികളും അ ൺ എയ്ഡഡ് സ്ക്‌കൂളുകളിൽ നിന്ന് 28,188 കു ട്ടികളുമാണ് പരീക്ഷ എഴുതുക.
🗞🏵 ബംഗളൂരുവിലെ പ്രമുഖ ആർ എസ്എസ് നേതാവ് ആർ. രുദ്രേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ എട്ടു വർ ഷത്തിനുശേഷം ദേശീയ അന്വേഷണ ഏജൻസി പിടികൂടി. ടാൻസാനിയയിൽനിന്ന് മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഘൗസ് നയാസി എന്ന പ്രതിയെ അറസ്റ്റ്ചെ യ്‌തത്.
🗞🏵 ഹിമാചൽപ്രദേശിൽ സുഖ്‌ദേവ് സിം ഗ് സുഖുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭയെ പ്രതിസന്ധിയിലാക്കി നാ ടകീയനീക്കങ്ങൾ. ഇന്നലെ ചേർന്ന കാബിന റ്റ് യോഗത്തിൽനിന്ന് രണ്ട് മന്ത്രിമാർ ഇറങ്ങി പ്പോയതിനു പുറമേ കോൺഗ്രസ് വിമതപ ക്ഷത്തേക്കു കൂടുതൽ എംഎൽഎമാർ ചാ യുന്നതായും സൂചനയുണ്ട്. ഇതിനിടെ മന്ത്രി വിക്രമാദിത്യസിംഗ് ഡൽഹിയിൽ ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ചയ്ക്കു ശ്രമി ക്കുകയാണ്.
🗞🏵 തമിഴ്‌നാട് നിയമസഭയിൽ ബോം ബ് സ്ഫോടനമുണ്ടാകുമെന്ന ടെലിഫോൺ സന്ദേശം വ്യാജമാണെന്നു കണ്ടെത്തി. സ്വകാര്യ ടെലിവിഷൻ ചാനൽ ഓഫീസിൽ വിളിച്ച അജ്ഞാതവ്യക്തിയാണ് ഇന്നലെ രാ വിലെ സെക്രട്ടേറിയറ്റിൽ ബോംബ് പൊട്ടി ത്തെറിക്കുമെന്നു പറഞ്ഞത്. ചാനലിൽനി ന്നുള്ള വിവരത്തെത്തുടർന്ന് പോലീസ് വിശ ദമായ പരിശോധന നടത്തിയെങ്കിലും സംശ യകരമായതൊന്നും കണ്ടെത്തിയില്ല.
🗞🏵 ചൈനയില്‍നിന്ന് പാകിസ്താനിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പല്‍ മുംബൈ തീരത്ത് തടഞ്ഞ് ഇന്ത്യന്‍ സുരക്ഷാ സേന. പാകിസ്താന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ക്ക് ഉപയോഗിക്കാനുള്ള സാമഗ്രികള്‍ കടത്തുന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് നടപടി.
🗞🏵 ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുൻപേ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 195 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 28 വനിതാ സ്ഥാനാർഥികളുമുണ്ട്. 47 പേർ 50 വയസ്സിൽ താഴെ പ്രായമുള്ളവരാണ്..
🗞🏵 രാജ്യത്ത് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഭയന്ദറിനടുത്തുളള ഉത്താൻ തീരപ്രദേശത്താണ് അനധികൃത കുടിയേറ്റക്കാരുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ രാജ്യത്ത് അനധികൃതമായി പ്രവേശിച്ച 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 25നും 50-നും ഇടയിൽ പ്രായമുള്ള 8 പുരുഷന്മാരാണ് അറസ്റ്റിലായത്.
🗞🏵 ചൈനീസ് കമ്പനികൾക്ക് നൽകിയ ടെൻഡറുകൾ റദ്ദ് ചെയ്ത് ശ്രീലങ്ക. ടെൻഡറുകൾ റദ്ദാക്കിയതിന് പിന്നാലെ കരാറുകൾ ഇന്ത്യയ്ക്ക് കൈമാറി. സൗരോർജ്ജ, വൈദ്യുതി ഉൽപ്പാദന സാമഗ്രികളുടെ നിർമ്മാണ കരാറുകളാണ് ഇന്ത്യയ്ക്ക് കൈമാറിയിരിക്കുന്നത്. തുടക്കത്തിൽ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് വായ്പയിലൂടെ ധനസഹായം ലഭിച്ച പദ്ധതികളായിരുന്നു ഇവ.
🗞🏵 ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ സീനിയര്‍ കമാന്‍ഡറും 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ അസം ചീമ മരിച്ചതായി വിവരം. പാകിസ്ഥാനിലെ ഫൈസലാബാദ് നഗരത്തില്‍ വെച്ച് ചീമ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചത്.
🗞🏵 ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ കണ്ടെയ്നർ ഫീഡർ കപ്പലിന്റെ നിർമ്മാണം കൊച്ചിൻ ഷിപ്പിയാർഡിൽ ആരംഭിച്ചു. നെതർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ചരക്ക് കൈകാര്യ കമ്പനിയായ സാംസ്കിപ്പിനായാണ് അത്യാധുനിക സൗകര്യങ്ങൾ ഉള്ള പ്രത്യേക കപ്പൽ നിർമ്മിക്കുന്നത്. ഇത്തരത്തിൽ രണ്ട് കപ്പലുകളാണ് നിർമ്മിക്കുക.
🗞🏵 വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിസിക്കെതിരെ നടപടിയെടുത്ത് ഗവർണർ. വിസിയെ സസ്‌പെന്റ് ചെയ്തതായി ഗവർണർ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെറ്റിനറി സർവകലാശാല വിസി എം ആർ ശശീന്ദ്രനാഥിനെതിരെയാണ് നടപടി സ്വീകരിച്ചത്.
🗞🏵 മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടു. മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32 കാരനാണ് മരണപ്പെട്ടത്. ഇതൊടെ ജില്ലയിൽ ഒരു മാസത്തിനിടെ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു.
🗞🏵 പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി മാർച്ച് 3, ഞായറാഴ്ച നടക്കും. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 23,471 ബൂത്തുകൾ പ്രവർത്തിക്കും.
🗞🏵 വയനാട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എല്ലാ പ്രതികളും പിടിയില്‍. മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ളവരാണ് പിടിയിലായത്. കീഴടങ്ങാന്‍ വരുമ്പോള്‍ കല്‍പ്പറ്റയില്‍ വെച്ചാണ് സിന്‍ജോ പിടിയിലായത്. മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ എന്നീ പ്രതികളും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി.
🗞🏵 എസ്എഫ്‌ഐയുടെ ക്രൂരതകളെ കുറിച്ച് വെളിപ്പെടുത്തി ചെറിയാൻ ഫിലിപ്പ്. എഴുപതുകളിൽ കെ എസ് യു നേതാവായിരുന്നപ്പോൾ എസ്എഫ്‌ഐയുടെ ക്രൂരമായ പീഡനത്തിന് ഇരയായ ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. അതുകൊണ്ടാണ് കുടുംബ ജീവിതം ഒഴിവാക്കേണ്ടി വന്നതെന്ന് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.
🗞🏵 ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു. കാസര്‍കോട്- എം.എല്‍ അശ്വനി, കണ്ണൂര്‍ – സി രഘുനാഥ്, വടകര-പ്രഫുല്‍ കൃഷ്ണ, കോഴിക്കോട്- എം.ടി രമേശ്, എറണാകുളം- അബ്ദുള്‍ സലാം, പാലക്കാട് സി കൃഷ്ണകുമാര്‍, ആലപ്പുഴ- ശോഭാ സുരേന്ദ്രന്‍, തൃശൂര്‍- സുരേഷ് ഗോപി, പത്തനംതിട്ട അനില്‍ ആന്റണി, തിരുവനന്തപുരം- രാജീവ് ചന്ദ്രശേഖര്‍, ആറ്റിങ്ങല്‍ വി മുരളീധരന്‍, പൊന്നാനി നിവേദിത സുബ്രഹ്മണ്യന്‍ എന്നിവര്‍ മത്സരിക്കും.
🗞🏵 വിദേശത്തു നിന്ന് വാട്‌സാപ്പിൽ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. അപരിചിതമായ രാജ്യാന്തര വാട്‌സ്ആപ്പ് കോളുകൾ അറ്റൻഡ് ചെയ്യുന്നത് പൂർണമായും ഒഴിവാക്കേണ്ടതാണെന്നാണ് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം. ഇത്തരം വ്യാജ കോളുകളിൽ വിശ്വസിച്ച് നിരവധി സ്ത്രീകൾക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്.
🗞🏵 നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. ഒരു വനിതയുൾപ്പെടെ മൂന്ന് പേർ സ്വർണ്ണം കടത്താൻ ശ്രമിച്ചതിന് അറസ്റ്റിലായി. ദുബായിൽ നിന്നും വന്ന പട്ടാമ്പി സ്വദേശി മിഥുൻ, അബുദാബിയിൽ നിന്നും വന്ന കാസർകോഡ് സ്വദേശിനിയായ ഫാത്തിമ, ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രികൻ തുടങ്ങിയവരാണ് അറസ്റ്റിലായത്.
🗞🏵 വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി സഹപാഠികൾ. മരണപ്പെട്ട സിദ്ധാർത്ഥിനെ നിലത്തെ മലിന ജലവും മൂത്രവും കുടിപ്പിച്ചു. ആമാശയത്തിൽ നിന്ന് കിട്ടിയത് കറുത്ത ദ്രാവകമായിരുന്നു. സിദ്ധാർത്ഥ് മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചില്ലെന്നും പോസ്റ്റുമാർട്ടം റിപ്പോർട്ട് വ്യക്തമാകുന്നു.
🗞🏵 ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍പ്പോയ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ പിടിയില്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് മുഹമ്മദ് ഗൗസ് നയാസിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവര്‍ത്തകനാണ് നയാസി.
🗞🏵 രാമേശ്വരം കഫേ സ്‌ഫോടനത്തില്‍ നാല് പേര്‍ കസ്റ്റഡിയില്‍. ധാര്‍വാഡ്, ഹുബ്ബള്ളി, ബെംഗളുരു സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറിയിച്ചു. മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു.
🗞🏵 ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അമർനാഥ് ഘോഷ് വെടിയേറ്റു മരിച്ചു അമേരിക്കയിലെ മിസോറി സംസ്ഥാനത്തിലെ സെന്‍റ് ലൂയിസിൽ വച്ചാണ് ഭരതനാട്യം, കുച്ചിപ്പുഡി നർത്തകനായ അമർനാഥ് ഘോഷ് കൊല്ലപ്പെട്ടത്. ഘോഷിന്‍റെ സുഹൃത്തും ഇന്ത്യൻ ടെലിവിഷൻ അഭിനേതാവുമായ ദേവോലീന ഭട്ടാചാര്യയാണ് ഇക്കാര്യം പുറത്തുവിട്ടത്.
🗞🏵 ഫ്രാൻസിസ് മാർപാപ്പ ബൈബിൾ തിരുത്തി എഴുതാൻ ലോക സാമ്പത്തിക ഫോറത്തിന് അനുമതി നൽകിയെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം. നിലവില്‍ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ബൈബിളിലെ തെറ്റായ വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷം മായിച്ചു കളയണമെന്ന് പാപ്പ എക്സിൽ കുറിച്ചെന്ന സ്ക്രീൻഷോട്ടും സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്ററിൽ പ്രചരിക്കുന്നുണ്ട്.
🗞🏵 ഉത്തർപ്രദേശില്‍ ഒരു കത്തോലിക്ക വൈദികന്‍ ഉൾപ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ മതപരിവർത്തന നിരോധന നിയമ മറവില്‍ അറസ്റ്റിലായതിനെ തുടര്‍ന്നു വിചാരണ നേരിട്ടു ജയിലുകളില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. ജയിലുകളിൽ നിന്നു ജാമ്യം നേടുന്നതിൽ അമിതമായ കാലതാമസമാണ് ഇവര്‍ നേരിടുന്നതെന്നും യുസിഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാ. ഡൊമിനിക് പിൻ്റോ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ സംബന്ധിച്ച വാദം തുടർച്ചയായി മൂന്നാം തവണയും മാറ്റിവച്ചതിനെത്തുടർന്ന് ഇവരുടെ മോചനത്തിനായി ലക്നൌ ബിഷപ്പ് ജെറാൾഡ് ജോൺ മത്യാസ്, പ്രാർത്ഥനയ്ക്കു ആഹ്വാനം നല്‍കി.
🗞🏵 കൊച്ചി ബിഷപ് ഡോ. ജോസഫ് ക രിയിൽ വിരമിച്ചു. 75 വയസ് പൂർത്തിയായതി നെത്തുടർന്ന് ഇദ്ദേഹം നൽകിയ രാജിക്കത്ത് ഫ്രാൻസിസ് മാർപാപ്പ അംഗീകരി ച്ചു.
🗞🏵 വിശുദ്ധവാരത്തിലെ വിവിധ തിരുക്കര്‍മ്മങ്ങളുടെ സമയക്രമീകരണവും മറ്റ് വിവരങ്ങളും വത്തിക്കാന്‍ ഔദ്യോഗികമായി പുറത്തുവിട്ടു. മാർച്ച് 24 ഓശാന ഞായറാഴ്ചയിലെ ശുശ്രൂഷ, പെസഹാ വ്യാഴാഴ്ചയിലെ തൈല പരികർമ്മ ശുശ്രൂഷ, ദുഃഖവെള്ളിയാഴ്ചയിലെ കർത്താവിന്റെ പീഡാസഹന അനുസ്മരണം, കൊളോസിയത്തിലെ കുരിശിന്റെ വഴി എന്നിവയാണ് പാപ്പ നയിക്കുന്ന പ്രധാന വിശുദ്ധവാര തിരുകർമ്മങ്ങൾ. കൂടാതെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടക്കുന്ന ഈസ്റ്റർ ജാഗരണവും, ഉയിർപ്പു ഞായർ ദിവ്യബലിക്കും പാപ്പ മുഖ്യകാർമ്മികത്വം വഹിക്കും. മാർച്ച് 24 ഓശാന ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെയാണ് വിശുദ്ധ വാരത്തിന് തുടക്കമാകുക.