പ്രഭാത വാർത്തകൾ

Date:

  🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
ജൂൺ 2, 2023 വെള്ളി 1198 ഇടവം 19

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
വാർത്തകൾ

🗞🏵 കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിൽ അന്വേഷണം നടത്താൻ എൻഐഎ. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കത്തിയ കോച്ച് എൻഐഎ പരിശോധിച്ചു. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് പരിശോധന നടത്തിയത്. അതേസമയം, കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
 
🗞🏵 ജ​ല​ന്ധ​ർ രൂ​പ​ത​യു​ടെ ചു​മ​ത​ല​യി​ൽ​നി​ന്നു രാ​ജി​വ​ച്ചു​കൊ​ണ്ടു​ള്ള ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​ന്‍റെ ക​ത്ത് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ സ്വീ​ക​രി​ച്ചു. ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ ഇ​നി ജ​ല​ന്ധ​ർ രൂ​പ​ത​യു​ടെ ബി​ഷ​പ് എ​മ​രി​റ്റ​സ് എ​ന്ന​റി​യ​പ്പെ​ടു​മെ​ന്ന് ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ബി​ഷ​പ്പി​ന്‍റെ രാ​ജി അ​ച്ച​ട​ക്ക ന​ട​പ​ടി​യ​ല്ലെ​ന്ന് അ​പ്പ​സ്തോ​ലി​ക് നൂ​ണ്‍​ഷി​യേ​ച്ച​റി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

🗞🏵 കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ പു​തി​യ ചീ​ഫ് ജ​സ്റ്റീ​സാ​യി ജ​സ്റ്റീ​സ് സ​ര​സ വെ​ങ്ക​ട​നാ​രാ​യ​ണ ഭാ​ട്ടി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​റ്റു. രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ജ​സ്റ്റീ​സ് എ​സ്.​വി. ഭാ​ട്ടി​യെ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ ഉ​ത്ത​ര​വ് ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി. ജോ​യ് ച​ട​ങ്ങി​ൽ വാ​യി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.
 
🗞🏵 ഏ​പ്രി​ലി​ൽ വൈ​ദ്യു​തി വാ​ങ്ങാ​ൻ അ​ധി​ക​മാ​യി ചെ​ല​വി​ട്ട​ത് പി​രി​ച്ചെ​ടു​ക്കാ​നാ​യി യൂ​ണി​റ്റി​ന് 10 പൈ​സ സ​ർ ചാ​ർ​ജ് ഏ​ർ​പ്പെ​ടു​ത്തി​യ​ത് ഈ​മാ​സ​ത്തേ​ക്കു മാ​ത്ര​മാ​ണെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി.
ഏ​പ്രി​ലി​ൽ വൈ​ദ്യു​തി വാ​ങ്ങാ​ൻ അ​ധി​ക​മാ​യി 26.55 കോ​ടി ചെ​ല​വാ​ക്കി. ഫോ​ർ​മു​ല പ്ര​കാ​രം യൂ​ണി​റ്റി​ന് 12.65 രൂ​പ​യാ​ണ് ഓ​രോ യൂ​ണി​റ്റി​നും അ​ധി​ക​മാ​യി ഈ​ടാ​ക്കേ​ണ്ട​ത്. അ​ധി​ക​മാ​യി ചെ​ല​വാ​യ തു​ക മു​ഴു​വ​ൻ പി​രി​ച്ചെ​ടു​ക്കേ​ണ്ട​തു​ണ്ട്.

🗞🏵 യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി​യാ​യി സി​എം​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. ജോ​ണി​നെ നി​യോ​ഗി​ച്ചു. യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ജോ​ണി നെ​ല്ലൂ​ർ കേ​ര​ള കോ​ണ്‍​ഗ്ര​സ് വി​ട്ടു പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു സി.​പി. ജോ​ണി​നെ മു​ന്ന​ണി സെ​ക്ര​ട്ട​റി​യാ​ക്കി​യ​ത്.

🗞🏵 നെ​ല്ലി​ന്‍റെ വി​ല പി​ആ​ര്‍​എ​സ് വാ​യ്പ​യാ​യി ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കു​ന്ന​തി​ന് സ​പ്ലൈ​കോ ഫെ​ഡ​റ​ല്‍ ബാ​ങ്കു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു. കാ​ന​റാ ബാ​ങ്ക്, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ നേ​ര​ത്തെ സ​പ്ലൈ​കോ​യു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടി​രു​ന്നു. ഫെ​ഡ​റ​ല്‍ ബാ​ങ്ക് വ​ഴി 140 കോ​ടി രൂ​പ​യും കാ​ന​റാ ബാ​ങ്ക്, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ വ​ഴി 280 കോ​ടി രൂ​പ വീ​ത​വു​മാ​ണ് പി​ആ​ര്‍​എ​സ് വാ​യ്പ​യാ​യി ക​ര്‍​ഷ​ക​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

🗞🏵 മ​ഹാ​ത്മാ ഗാ​ന്ധി (എം​ജി), മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ താ​ത്കാ​ലി​ക വൈ​സ് ചാ​ൻ​സ​ല​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ന​ൽ​കി​യ പ​ട്ടി​ക ഗ​വ​ർ​ണ​ർ ത​ള്ളി. ര​ണ്ടു സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും നി​ല​വി​ലു​ള്ള മൂ​ന്നു വീ​തം സീ​നി​യ​ർ പ്ര​ഫ​സ​ർ​മാ​രു​ടെ പാ​ന​ൽ ന​ൽ​കാ​ൻ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ നി​ർ​ദേ​ശി​ക്കും.

🗞🏵 കണ്ണൂർ ട്രെയിൻ തീവയ്പ് കേസില്‍ ഒരാള്‍ കസ്റ്റ‍ഡിയില്‍. മുൻപ് റെയിൽവേ സ്റ്റേഷന് സമീപത്ത് തീ ഇട്ട ആളെയാണ് കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ട്രാക്കിന് സമീപം ഉണ്ടായിരുന്നതായി മൊഴിയുണ്ട്. ദൃക്‌സാക്ഷി മൊഴിയുടെ സി.സി.ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

🗞🏵 ഏപ്രിലില്‍ മാസം ഇന്ത്യയില്‍ 74 ലക്ഷം അക്കൗണ്ടുകള്‍ക്ക് വിലക്കേർപ്പെടുത്തി വാട്‌സ്ആപ്പ്. കേന്ദ്ര ഐ.ടി. നിയമപ്രകാരമുള്ള പ്രതിമാസ റിപ്പോര്‍ട്ടിലാണ് വാട്‌സ്ആപ്പ് ഇക്കാര്യം അറിയിച്ചത്.
 
🗞🏵 ശ്രീ​ല​ങ്ക​യി​ൽ​ നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ര​ണ്ട് മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ടു​ക​ളി​ലാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 32 കി​ലോ സ്വ​ർ​ണം തീ​ര​സം​ര​ക്ഷ​ണ​ സേ​ന​യും ഡി​ആ​ർ​ഐ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ത്തു. ക​ട​ലി​ൽ ത​ള്ളി​യ 11 കി​ലോ​യു​ൾ​പ്പെ​ടെ​യാ​ണി​ത്. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​ത്തി​ന് ഏ​ക​ദേ​ശം 20.20 കോ​ടി രൂ​പ വി​പ​ണി​മൂ​ല്യ​മു​ണ്ട്

🗞🏵 ലോകസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള ആസൂത്രിത ആക്രമണമാണ് കണ്ണൂര്‍ ട്രെയിന്‍ കത്തിക്കലെന്ന കെ.ടി ജലീലിന്റെ പ്രസ്താവന തികഞ്ഞ രാജ്യദ്രോഹപരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിമി പ്രേതം ജലീലിനെ വിട്ടു പോയിട്ടില്ല. ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യത്തെയും അവമതിക്കുന്ന പ്രസ്താവന നടത്തിയ കെ.ടി ജലീലിനെ നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും തയ്യാറാകണമെന്നും കെ.സുരേന്ദ്രന്‍ തുറന്നടിച്ചു.

🗞🏵 കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡനക്കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അഞ്ച് ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവലിച്ചു. ആരോപിച്ച കുറ്റം തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കിയാണ് ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവലിച്ചത്. സസ്‌പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും ഉത്തരവിലുണ്ട്.
 
🗞🏵 അറബിക്കടലില്‍ ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും രൂപം കൊള്ളാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നും അധികൃതര്‍ അറിയിച്ചു. ജൂണ്‍ അഞ്ചോടെ തെക്ക് കിഴക്കന്‍ അറബിക്കടലിലാണ് ചക്രവാതച്ചുഴി രൂപപ്പെടുന്നത്. ഇത് രൂപപ്പെട്ട് കഴിഞ്ഞാല്‍ തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

🗞🏵 സഹകരണ മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഭക്ഷ്യധാന്യ സംഭരണശേഷി 700 ലക്ഷം ടൺ വർദ്ധിപ്പിക്കാൻ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്.  ധാന്യ സംഭരണശേഷി ഉയർത്തുന്നതിലൂടെ ലോകത്തിലെ ഏറ്റവും വലിയ ധാന്യ ബാങ്കായി മാറാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.

🗞🏵 ഉത്തരാഖണ്ഡിലെ പിതോറഗറിൽ മണ്ണിടിച്ചിൽ. മേഖലയിൽ 100 മീറ്റർ ദൂരത്തിൽ റോഡ് ഒലിച്ചുപോയി. ഇതോടെ 300ഓളം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്. ലഖൻപൂരിനടുത്ത് ധർചുളയിലും ഗുഞ്ജിയിലുമായാണ് ആളുകൾ കുടുങ്ങിയത്. രണ്ട് ദിവസത്തിനുള്ളിൽ റോഡ് ഗതാഗതയോഗ്യമാക്കുമെന്നാണ് വിവരം. ഉത്തരാഖണ്ഡിലെ ഭൂരിഭാഗം ജില്ലകളിൽ കനത്ത പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

🗞🏵 ഇന്ത്യ-പാക് അതിർത്തിക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ചയാൾക്ക് നേരെ സുരക്ഷാസേന വെടിവെച്ചു. പാകിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരന് നേരെയാണ് സുരക്ഷാസേന വെടിയുതിർത്തത്. ജമ്മു കാശ്മീരിലെ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം സാംബ ജില്ലയിലാണ് നുഴഞ്ഞുകയറ്റശ്രമം റിപ്പോർട്ട് ചെയ്തത്. സംശയാസ്പദമായ രീതിയിൽ അതിർത്തിക്ക് സമീപം ഇയാളെ കണ്ടെത്തിയതോടെ സുരക്ഷാസേന മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, മുന്നറിയിപ്പ് വകവയ്ക്കാതെ വീണ്ടും നുഴഞ്ഞുകയറാൻ ശ്രമിച്ചതോടെയാണ് സുരക്ഷാസേന വെടിവെച്ചത്.

🗞🏵 പുതിയ ആവാസ വ്യവസ്ഥയിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് കുനോ ദേശീയോദ്യാനത്തിലെ ചീറ്റകൾ. ഏഴ് ചീറ്റകളെ കൂടി വനത്തിലേക്ക് തുറന്നുവിടാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉന്നതല ചർച്ചകൾ ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്. ജൂൺ മൂന്നാം വാരത്തോടെയാണ് ഏഴ് ചീറ്റകളെയും വനത്തിലേക്ക് തുറന്നുവിടുക. ഗ്ലോബൽ ടൈഗർ ഫോറം സെക്രട്ടറി ജനറൽ രാജേഷ് ഗോപാലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.
 
🗞🏵 മണിപ്പൂർ കലാപത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംഘർഷ ഭൂമിയായ മണിപ്പൂരിലെ സ്ഥിതിഗതികൾ സമാധാനപൂർണമാക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കത്തോടനുബന്ധിച്ചാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം, ഗവർണർ അനസൂയ ഉനെയ്കയുടെ നേതൃത്വത്തിലുള്ള സമാധാന സമിതി മണിപ്പൂരിൽ ക്രമസമാധാനം പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിക്കുന്നതാണ്.

🗞🏵 ബീഹാറിൽ നിന്നും നേപ്പാളിലേക്ക് സർവീസ് നടത്തുന്ന കാർഗോ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലും ചേർന്നാണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്. ഇന്ത്യയിലെ സനൗലിയിലും നേപ്പാളിലെ ഭൈരവഹയിലുമുള്ള ചെക്പോസ്റ്റുകളിൽ ഇരു നേതാക്കളും ചേർന്ന് അനാച്ഛാദനം ചെയ്യുകയായിരുന്നു. ബീഹാറിലെ ബത്നഹയിൽ നിന്നാണ് കാർഗോ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നത്.
 
🗞🏵 ലോകത്തിലെ ആദ്യത്തെ 3-ഡി പ്രിന്റഡ് ക്ഷേത്രം നിർമ്മിക്കാൻ ഒരുങ്ങി ഇന്ത്യ. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലെ ബുരുഗുപള്ളിയിലാണ് ക്ഷേത്രം നിർമ്മിക്കുക. റിപ്പോർട്ടുകൾ പ്രകാരം, ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമ്മാണ കമ്പനിയായ അപ്സൂജ ഇൻഫ്രാടെകും, സിംപ്ലിഫോർജ് ക്രിയേഷൻസും ചേർന്നാണ് അപൂർവമായ മാതൃകയിൽ ക്ഷേത്രം പ്രിന്റ് ചെയ്തെടുക്കുക. 3,800 ചതുരശ്ര അടി വിസ്തീർണത്തിൽ 300 അടി ഉയരത്തിലാണ് ക്ഷേത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

🗞🏵 ഫോണ്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച് നവവധു. ബിഹാറിലെ ഹാജിപൂരിലാണ് സംഭവം. ദിവസം മുഴുവനും ഫോണിലാണെന്ന ഭര്‍ത്താവിന്റെ വീട്ടുകാരുടെ പരാതിയാണ് ബന്ധം ഉപേക്ഷിക്കുന്നതില്‍ കലാശിച്ചത്.കല്യാണം കഴിഞ്ഞ് രണ്ടാഴ്ച മാത്രമായിരിക്കെ സബ ഖാത്തൂന്‍ ആണ് ഭര്‍ത്താവുമായുളള ബന്ധം ഉപേക്ഷിച്ചത്

🗞🏵 മാതാപിതാക്കൾ സഹോദരനെ കൂടുതൽ സ്നേഹിക്കുന്നു എന്ന് തോന്നിയതിന് 12 വയസുകാരനായ അനുജനെ കൊലപ്പെടുത്തി 15 വയസുകാരി. ഹരിയാനയിലെ ബല്ലഭ്ഗറിലാണ് സംഭവം.മാതാപിതാക്കൾ വീട്ടിൽ നിന്ന് വരുമ്പോൾ മകൻ ഒരു വിരിപ്പിനടിയിൽ ചലനമില്ലാതെ കിടക്കുന്നതാണ് കണ്ടെത്. വിരിപ്പ് മാറ്റിയപ്പോൾ അവർ മകൻ്റെ കഴുത്തു ഞെരിച്ചതായി കണ്ടെത്തുകയായിരുന്നു. ഈ സമയത്ത് പെൺകുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

🗞🏵 കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ആ​ള്‍ അറസ്റ്റി​ല്‍. കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി മു​ഹ​സി​ല്‍ ആ​ണ് പി​ടി​യി​ലാ​യ​ത്.എ​റ​ണാ​കു​ളം – തൊ​ടു​പു​ഴ ബ​സി​ൽ തൊ​ടു​പു​ഴ​യ്ക്ക് സ​മീ​പം വാ​ഴ​ക്കു​ള​ത്താ​യി​രു​ന്നു കേസിനാസ്പദമായ സംഭവം. യു​വ​തി പ​രാ​തി ഉ​ന്ന​യി​ച്ച​തോ​ടെ ബ​സ് തൊ​ടു​പു​ഴ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

🗞🏵 തിരുവനന്തപുരം ചാക്ക ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ 10.299 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മുട്ടത്തറ സ്വദേശി അൽ അമീൻ, തിരുവല്ലം സ്വദേശി ഗോകുൽ എന്നിവരെയാണ്, തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് എസ് ഷിജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്തത്. തൊണ്ടിയും, പ്രതികളെയും തുടർനടപടികൾക്കായി തിരുവനന്തപുരം എക്‌സൈസ് റേഞ്ച് ഓഫീസിലേക്ക് കൈമാറി.

🗞🏵 ച​ക്ക​ക്കൊ​ന്പ​നെ ക​ണ്ട് ഭ​യ​ന്നോ​ടി വീ​ണ് ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ചി​ന്ന​ക്ക​നാ​ൽ 301 കോ​ള​നി നി​വാ​സി കു​മാ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്കും കൈ ​കാ​ലു​ക​ൾ​ക്കും പ​രി​ക്കേ​റ്റ കു​മാ​റി​നെ മൂ​ന്നാ​റി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
 
🗞🏵 ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​ന്‍റെ ക്രൈ​ഡി​റ്റ് കാ​ർ​ഡ് ആ​ക്ടി​വേ​റ്റ് ചെ​യ്യാ​നെ​ന്ന വ്യാ​ജേ​ന മൂ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. മാ​ഡ​ഗോ​മു​ണ്ട മു​ർ​ളി പ​ഹാ​രി വി​ല്ലേ​ജ് സ്വ​ദേ​ശി അ​ജി​മു​ദ്ദീ​ൻ അ​ൻ​സാ​രി(26)​യാ​ണു പിടിയിലായത്. കു​ന്നം​കു​ളം സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്നാ​ണ് ഏ​ഴു​ത​വ​ണ​യാ​യി 3,69,300 രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. 

🗞🏵 ലോകം നിലനില്‍ക്കുന്ന കാലത്തോളം ഇസ്ലാം അപകടത്തിലാകില്ല എന്ന് അസദുദ്ദീന്‍ ഒവൈസി. ഇസ്ലാമല്ല, ഇന്ത്യയാണ് അപകടത്തിലാകാന്‍ പോകുന്നതെന്ന് ഒവൈസി ചൂണ്ടിക്കാണിച്ചു. ഹിന്ദു സന്യാസിമാരെ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ പങ്കെടുപ്പിച്ചതിനെതിരെയും കേരള സ്റ്റോറി എന്ന സിനിമയ്ക്കെതിരെയും അസദുദ്ദീന്‍ ഒവൈസി രംഗത്തു വന്നു.
 
🗞🏵 ആഗോള പ്രസിദ്ധമായ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ സംഘടിപ്പിക്കപ്പെട്ട ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്കെടുത്തത് ആയിരക്കണക്കിന് വിശ്വാസികൾ. പെന്തക്കുസ്ത തിരുനാളിന്റെ തലേദിവസം മെയ് ഇരുപത്തിയേഴാം തീയതി സംഘടിപ്പിക്കപ്പെട്ട ദിവ്യകാരുണ്യ പ്രദക്ഷിണം ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദിവ്യകാരുണ്യ പ്രദക്ഷിണമായാണ് കരുതപ്പെടുന്നത്.

🗞🏵 യേശു ക്രിസ്തുവിനെ കുറിച്ച് പുതിയ സിനിമ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവുമായി ലോക പ്രശസ്ത അമേരിക്കന്‍ സിനിമ സംവിധായകനും, തിരക്കഥാകൃത്തും, നടനുമായ മാര്‍ട്ടിന്‍ സ്കോര്‍സെസ്. കാന്‍സ്‌ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത ശേഷം ഇറ്റലിയില്‍ സന്ദര്‍ശനത്തിനെത്തിയ സ്കോര്‍സെസ് പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തന്റെ പുതിയ സിനിമയേക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

🗞🏵 ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ക്ക് ആയുധവും പണവും നല്‍കിക്കൊണ്ട് ലോകത്തെ ഇസ്ലാമികവല്‍ക്കരിക്കുവാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന തുര്‍ക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ദ്ദോഗന്റെ മകള്‍ എസ്രായും പിതാവിന്റെ വഴിക്ക്. സോഷ്യോളജിസ്റ്റ് കൂടിയായ എസ്രാ, പിതാവിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് അറബിയില്‍ കുറിച്ച ട്വീറ്റ് വിവാദമാവുകയാണ്. “ഇസ്ലാമിക ചന്ദ്രകലക്ക് പാശ്ചാത്യരുടെ കുരിശിനെ മറികടക്കുവാന്‍ ഇനി കുറച്ചു കൂടിയേ ഉള്ളു” എന്നാണ് എസ്രയുടെ ട്വീറ്റില്‍ പറയുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

തൃശൂർ പൂരം വിവാദം: ‘റിപ്പോർട്ട് 24നകം നൽകാൻ നിർദേശിച്ചു’

തൃശൂർ പൂരം സംബന്ധിച്ച് നല്ല രീതിയിൽ തന്നെ പരിശോധന നടത്താൻ നേരത്തെ...

മോദി അമേരിക്കയിൽ എത്തി

മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി USൽ എത്തി. നാലാമത് ക്വാഡ്...

കൊക്കകോളയെ പൂട്ടാൻ അംബാനി; ശീതള പാനീയ വിപണിയിൽ പുതിയ തന്ത്രം

കൊക്കകോള, പെപ്സി എന്നിവയാണ് ശീതള പാനീയ വിപണിയിലെ ആഗോള ഭീമൻമാർ. ഇവരോട്...

കണ്ടെത്തിയത് അർജുൻ്റെ ലോറിയല്ല

ഷിരൂരിലെ കണ്ടെത്തിയ ലോറിയുടെ ഭാഗങ്ങൾ അർജുന്റെ ലോറിയുടേതല്ല. പുറത്ത് എടുത്തത് പഴയ...