spot_img

പ്രഭാത വാർത്തകൾ 2025 ജൂൺ 25

spot_img
spot_img

പ്രഭാത വാർത്തകൾ 2025 ജൂൺ 25

spot_img

Date:

വാർത്തകൾ

🗞️👉 കാരുണ്യത്തിന്റെ കൈകളുമായി സ്നേഹ വണ്ടി ഓടി തുടങ്ങി

ചെമ്മലമറ്റം സഹജീവികളോടുള്ള കാരുണ്യവും സ്നേഹവും പ്രകടമാക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും ഒരുമ്മിക്കുന്ന കാരുണ്യ സ്പർശം പദ്ധതിക്ക് തുടക്കമായി ഇതിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം വിവിധ സ്ഥാപനങ്ങളിൽ ചോറും പൊതികൾ നല്കും സ്നേഹവണ്ടിയിൽ ഭക്ഷണ പൊതികൾ തയ്യാറാക്കി അധ്യാപകർക്കൊപ്പം വിദ്യാർത്ഥികളും വിതരണം നടത്താൻ സ്ഥാപനങ്ങളിൽ പോകും അന്തേവാസികൾ ക്കൊപ്പം എതാനും നിമിഷങ്ങൾ ചിലവഴിച്ച ശേഷമാണ് വിദ്യാർത്ഥികൾ കലാലായത്തിൽ തിരിച്ച് എത്തുന്നത് മണിയംകുളം രക്ഷാ ഭവനിൽ ആണ് സ്നേഹ വണ്ടി ആദ്യം എത്തിയത് ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് അധ്യാപകർ തുടങ്ങിയവർ നേതൃർത്വം നല്കി.

🗞️👉 മോട്ടോർ വാഹന നിയമാവബോധന – മാനസികാരോഗ്യ സംരക്ഷണ ക്ലാസുകൾ നടത്തപ്പെട്ടു

കൂടെയുണ്ട് കരുത്തേക്കാൻ പദ്ധതിയുടെ ഭാഗമായി പ്ലസ് വൺ വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന വിവിധ തരം പ്രോഗ്രാമുകളുടെ ആദ്യഘട്ടമായി പാലാ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.വാഹന ഉപയോഗം – അറിയേണ്ടതും പാലിക്കേണ്ടതും എന്ന വിഷയത്തിൽ നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ ബിജു കുര്യൻ ക്ലാസ്സ് നയിച്ചു. സുരക്ഷിതമായ റോഡുപയോഗം സംബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ അവകാശത്തെയും കടമയെയും കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു.കൗമാര പെരുമാറ്റത്തിലെ അപകടസാധ്യതകളും സംരക്ഷണ ഘടകങ്ങളും എന്നീ വിഷയത്തിൽ സൗഹൃദ കോർഡിനേറ്റർ സെൽമ ജോർജ്ജ് പ്രഭാഷണം നടത്തി. കൗമാരത്തിന്റെ സങ്കീർണ്ണതകളെ വിജയകരമായി മറികടക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് ആവശ്യമായ അറിവും മൂല്യങ്ങളും ക്ലാസ്സിൽ ചർച്ച ചെയ്തു.സ്കൂൾ എൻ. എസ്. എസ്., കരിയർ ഗൈഡൻസ് ആൻ്റ് അഡോളസെൻ്റ് കൗൺസലിംങ് സെൽ, സൗഹൃദയ ക്ലബ്ല് എന്നീ സംഘടനകൾ പരിപാടികൾക്ക് നേതൃത്വം നൽകി.

🗞️👉 ഹയർസെക്കൻഡറി സർട്ടിഫിക്കറ്റുകളിലെ പിഴവ്; അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി

ഹയർസെക്കൻഡറി സർട്ടിഫിക്കറ്റിൽ പിഴവുണ്ടായ സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. മുപ്പതിനായിരത്തോളം പ്ലസ്ടു സർട്ടിഫിക്കറ്റുകളിലാണ് പിഴവ് കണ്ടെത്തിയത്. വിദ്യാർത്ഥികൾക്ക് പുതിയ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.

🗞️👉 രാഹുലിന്റെ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം: മറുപടി അയച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഹുലിന് കത്തയച്ചു. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. ചര്‍ച്ചയ്ക്കുള്ള തീയതിയും സ്ഥലവും അറിയിക്കാന്‍ നിര്‍ദേശിച്ചാണ് കത്തയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും പരാതികളുണ്ടെങ്കില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ പറയുന്നു. 2024ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ അടക്കം വലിയ ക്രമക്കേട് ഉണ്ടായെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം.

🗞️👉 ബിനോയ് വിശ്വത്തിനെതിരായ ആക്ഷേപ പരാമർശം; കമല സദാനന്ദനും കെ.എം ദിനകരനും താക്കീത്

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ആക്ഷേപ പരാമർശത്തിൽ നടപടി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനെയും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനെയും താക്കീത് നൽകി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൻ്റേതാണ് തീരുമാനം. ഇരുനേതാക്കളുടെയും മാപ്പപേക്ഷ പരിഗണിച്ചാണ് നടപടി താക്കീതിൽ ഒതുക്കിയത്. ബോധപൂ‍ർവം പാ‍ർട്ടിയെ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ല. പാ‍ർട്ടി എന്തു നടപടിയെടുത്താലും അംഗീകരിക്കും. ദയവ് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിശദീകരണ കുറിപ്പിൽ നേതാക്കൾ പറയുന്നു. അതേസമയം സംഭാഷണം എങ്ങനെ റെക്കോഡ് ചെയ്തെന്നോ സാഹചര്യമെന്തെന്നോ വീശദീകരണത്തിൽ പറഞ്ഞിരുന്നില്ല.

🗞️👉 ട്രംപിന്റ ഉറപ്പിന് പിന്നാലെ ഇറാനിൽ വീണ്ടും ഇസ്രയേൽ ആക്രമണം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റ ഉറപ്പിന് പിന്നാലെ ഇറാനിൽ വീണ്ടും ഇസ്രയേൽ ആക്രമണം നടന്നെന്ന് റിപ്പോർട്ട്. സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. ഇസ്രയേൽ ആക്രമണം നടത്തിയെന്ന് ഇറാൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവ​രുന്നത്.

🗞️👉 അമേരിക്കൻ സാമ്രാജ്യത്വത്തിന് നേരും നെറിയും ഇല്ല; പ്രധാനമന്ത്രി ഇസ്രയേലിനെ പിന്തുണക്കുന്നു; മുഖ്യമന്ത്രി

അമേരിക്കയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് അമേരിക്കൻ സാമ്രാജ്യത്വത്തിന് നേരും നെറിയും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കൻ ധിക്കാരത്തെ തടയിടുക എന്നതിന് ലോകരാഷ്ട്രങ്ങൾ ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇസ്രയേലിനെയും അദേഹം വിമർശിച്ചു. ഇസ്രയേൽ എന്തും ചെയ്യാൻ തയ്യാറാണെന്നും സാധാരണ നിലക്കുള്ള മര്യാദകൾ ഒന്നും ബാധകമല്ലെന്ന് വിചാരിക്കുന്ന രാജ്യമാണ് ഇസ്രയേലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related