spot_img

പ്രഭാത വാർത്തകൾ 2025 ജൂൺ 23

spot_img
spot_img

പ്രഭാത വാർത്തകൾ 2025 ജൂൺ 23

spot_img

Date:

വാർത്തകൾ

🗞️👉 പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലോടനുബന്ധിച്ച് 75 വയസ്സായവരുടെ സംഗമമായ ലിഫ് ഗോഷ് നടത്തപ്പെട്ടു

പാരമ്പര്യ ലംഘനങ്ങളിലൂടെ പിറുപിറുപ്പുകൾ കൂടുന്നുവെന്നും നമ്മൾ എന്തായിരുന്നു എന്നുള്ളതിനെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിന് കാരണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട്.പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലോടനുബന്ധിച്ച് രൂപതയ്ക്കൊപ്പം ജനിച്ച് 75 വയസ്സായവരുടെ സംഗമമായ ലിഫ് ഗോഷ് ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

🗞️👉 സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു

സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നത്. ഈ വർഷത്തെ ബജറ്റിൽ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപ നീക്കിവച്ചിട്ടുള്ളതാണ്. ഇപ്പോൾ തുക അനുവദിച്ചതിലൂടെ ഓണക്കാലം ഉൾപ്പെടെ അവശ്യ സാധനങ്ങളുടെ സംഭരണം മുൻകൂട്ടി ഉറപ്പാക്കാൻ കഴിയും.

🗞️👉 അമേരിക്കയുടെ അഭിമാനമായ ബി-2 സ്റ്റെല്‍ത് ബോംബര്‍

ഇറാനിലെ ആണവ കേന്ദ്രങ്ങളായ ഫോര്‍ഡോയും നതാന്‍സും എസ്ഫഹാനും അമേരിക്ക ആക്രമിച്ചത് ആറ് ബി-2 ബോംബറുകള്‍ ഉപയോഗിച്ചാണ്. അമേരിക്കയുടെ അഭിമാനവും സാങ്കേതികമായി ലോകത്തില്‍ ഏറ്റവും മുന്നിട്ടുനില്‍ക്കുന്നതുമായ യുദ്ധ വിമാനമാണ് ബി 2 സ്റ്റെല്‍ത്ത് ബോംബര്‍.വ്യോമയുദ്ധരംഗത്തെ അസാധാരണ പോരാളിയായാണ് ബി 2 ബോംബറുകള്‍ അറിയപ്പെടുന്നത്.

🗞️👉 പഹല്‍ഗാം ഭീകരാക്രമണം: ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ട് പേര്‍ പിടിയില്‍

പഹല്‍ഗാം ഭീകരാക്രമണ കേസില്‍ നിര്‍ണ്ണായക വഴിതിരിവ്. ആക്രമണം നടത്തിയ ഭീകരര്‍ക്ക് സഹായം നല്‍കിയ രണ്ട് പേര്‍ എന്‍ഐഎ പിടിയില്‍. പഹല്‍ഗാം സ്വദേശികളാണ് പിടിയില്‍ ആയവര്‍. ഭീകരരെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇവരില്‍ നിന്ന് എന്‍ഐഎക്ക് ലഭിച്ചു. ഭീകരര്‍ക്ക് സഹായം നല്‍കിയ പഹല്‍ഗാം സ്വദേശികളായ പര്‍വേസ് അഹമ്മദ് ജോഥര്‍, ബാഷിര്‍ അഹമ്മദ് ജോഥര്‍ എന്നിവരെയാണ് എന്‍ഐഎ പിടികൂടി. ആക്രമണത്തിന് മുന്‍പ് പര്‍വേസും ബാഷിറും ബൈസരണ്‍ താഴ്വരയിലെ ഹില്‍ പാര്‍ക്കിലെ താത്ക്കാലിക കുടിലില്‍ ഭീകരര്‍ക്ക് താമസ സൗകാര്യം ഒരുക്കി. ഭീകരര്‍ക്കാവശ്യമുള്ള ഭക്ഷണവും മറ്റ് സഹായങ്ങളും ഇവര്‍ നല്‍കിയതായും അന്വേഷണസംഘം കണ്ടെത്തി. എന്‍ഐഎയുടെ ചോദ്യംചെയ്യലില്‍ ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെയും വിവരങ്ങള്‍ ഇവര്‍ കൈമാറിയതായും അന്വേഷണ ഏജന്‍സി അറിയിച്ചു.

🗞️👉 ദുബായിലേക്കും ദോഹയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് ബ്രിട്ടീഷ് എയര്‍വേയ്‌സ്

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദുബായിലേക്കും ദോഹയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് ബ്രിട്ടീഷ് എയര്‍വേയ്‌സ്. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലേക്ക് അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെയാണ് സുപ്രധാന തീരുമാനം. ബ്രിട്ടീഷ് എയര്‍വേയ്‌സ് ദുബായിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയ രണ്ട് വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടതായും ഫ്‌ലൈറ്റ്‌റഡാര്‍ 24 വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 

🗞️👉 ABVP സമരം രാജ്ഭവൻ നിർദേശം അനുസരിച്ച്; മന്ത്രി വി ശിവൻകുട്ടി

രാജ്‌ഭവനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ഇന്ന് നടന്ന എ ബി വി പിയുടെ സമരമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് വ്യക്തമാക്കിയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ജന്മഭൂമിയിൽ നൽകിയ അഭിമുഖം. ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രി തന്നെ നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.എം എൽ എ ഓഫീസിലക്ക് ബി ജെ പി മാർച്ച് നടത്തിയത് എന്തിനായിരുന്നു. പൊലീസ് പരമാവധി സംയമനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

🗞️👉 CPIM നേതാക്കൾക്ക് താക്കീതുമായി മുഖ്യമന്ത്രി

മൈക്ക് കാണുമ്പോൾ നിയന്ത്രണം വിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ താക്കീത്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചർച്ച ചെയ്യാന്‍ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത ശില്പശാലയിൽ ആരുടേയും പേര് എടുത്തു പറയാതെയാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്.

🗞️👉 ഇറാനെതിരായ അമേരിക്കന്‍ ആക്രമണം

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ ബഹറൈനിലും കുവൈത്തിലും സുരക്ഷാ മുന്‍കരുതല്‍. ബഹ്‌റൈനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്ലാസുകള്‍ ഓണ്‍നൈലാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. പ്രധാന നിരത്തുകള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടുന്നതിനായി കുവൈത്ത് ഷെല്‍ട്ടര്‍ ഹോമുകള്‍ സജ്ജമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഒമാന്‍ ഉള്‍പ്പെടെ ഇറാനോട് അടുത്ത് കിടക്കുന്ന മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികളൊന്നും പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടില്ല. 

🗞️👉 സിറിയയിലെ ഡമാസ്‌കസില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ ചാവേര്‍ ആക്രമണം

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ചാവേര്‍ ആക്രമണം. 15 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്ന് സിറിയ ആരോപിച്ചു.

🗞️👉 നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; വിധി കാത്ത് രാഷ്ട്രീയ കേരളം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വിധിയറിയാൻ രാഷ്ട്രീയ കേരളം. വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ. ആദ്യ ഫല സൂചന എട്ടേകാലോടെ. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇടവേളകളില്ലാതെ തത്സമയ വിവരങ്ങൾ മാജിക് സ്ക്രീനിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related