2025 ജൂൺ 19 വ്യാഴം 1199 മിഥുനം 05
വാർത്തകൾ
🗞️👉 നിയുക്ത ജലന്ധർ ബിഷപ് റവ ഡോ.ജോസ് തെക്കുംചേരികുന്നേൽ മാതൃ ഇടവകയിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു
നിയുക്ത ജലന്ധർ ബിഷപ് റവ ഡോ.ജോസ് തെക്കുംചേരികുന്നേൽ മാതൃ ഇടവകയായ ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽഎത്തി വികാരി ഫാദർ സെബാസ്‌റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ ജേക്കബ് കടുതോടിൽ കൈകാരൻമാർ എന്നിവർ ചേർന്ന് സ്വികരിച്ചു തുടർന്ന് വിശുദ്ധ കുർബ്ബാന അർപ്പിച്ചു തുടർന്ന് പിതാവിന്റെ കബറിടത്തിലും മിഷൻ ലിഗ് സ്ഥാപക നേതാവ് പി.സി. എബ്രഹാം പല്ലാട്ടുകുന്നേലിന്റെ കബറിടത്തിലും പ്രാർത്ഥനാ ശുശ്രുഷകൾ നടത്തി നിയുക്ത ബിഷപ്പിനെ കാണാൻ കൂടെ പഠിച്ച സഹപാഠികളും അയൽപക്കകാരും ബന്ധുജനങ്ങളും എത്തി ആയിരത്തോളം കത്തോലിക്കാ വിശ്വാസികൾ ഉള്ള ചെമ്മലമറ്റം ഇടവകയിൽ നിന്ന് രണ്ട് മെത്രാൻമാരും 52
🗞️👉 കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധ
കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധ. തമിഴ്നാട് സ്വദേശികളുടെ കുട്ടിക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടി പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്. മെയ് 31ന് പയ്യാമ്പലത്ത് വെച്ചാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. കണ്ണിന് താഴെ കടിയേറ്റതിനാൽ വേഗത്തിൽ തലച്ചോറിനെ ബാധിച്ചെന്നും വാക്സിൻ ഫലം കണ്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു. വാക്സിൻ എടുത്തുകൊണ്ടിരിക്കെയാണ് കുട്ടിയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുൻപാണ് കുട്ടിയുടെ ആരോഗ്യനില വഷളായത്. പിന്നാലെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവെച്ചാണ് പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചത്.
🗞️👉 മൂന്നിലവ് വലിയകുമാരമംഗലം ഹയർസെക്കൻഡറി സ്കൂളിൽ ‘ വരവേൽപ്പ് 2025 ‘ നടത്തി
മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള സ്കൂൾതല പ്രവേശനോത്സവം ഡോ. വി.വി ജോർജുകുട്ടി ( പ്രിൻസിപ്പൽ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് പാലാ ) ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ റവ. ഫാ.കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി. മായ അലക്സ് , സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ, PTA പ്രസിഡൻ്റ് ശ്രീ. റോബിൻ എഫ്രേം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
🗞️👉 ആലപ്പുഴ സിപിഐയിലെ വിഭാഗീയത; മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ജില്ലാ നേതൃത്വം
സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനത്തിനിടെ ഉണ്ടായ തര്‍ക്കങ്ങളില്‍ നടപടിക്കൊരുങ്ങി പാര്‍ട്ടി ജില്ലാ നേതൃത്വം. സമ്മേളനം പിരിച്ചുവിടാന്‍ ഇടയായ സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ആലപ്പുഴ മണ്ഡലത്തിന്റെ ചുമതല അഡ്‌ഹോക് കമ്മറ്റി നിര്‍വഹിക്കും.
🗞️👉 പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലി ലോഗോ പ്രകാശനം ചെയ്തു.
പാലാ : പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലി ലോഗോ പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രകാശനം ചെയ്തു. എസ്എംവൈഎം രൂപതാ പ്രസിഡന്റ് അൻവിൻ സോണി ഒടച്ചുവട്ടിൽ, ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപതയിലെ ഫൊറോന ഡയറക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്. രൂപതയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾ സഭ, സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിൽ ഗൗരവകരമായ ചർച്ചകൾ നടത്തുന്ന എപ്പാർക്കിയൽ യൂത്ത് അസംബ്ലി സെപ്റ്റംബർ ആദ്യ വാരമാണ് നടക്കപ്പെടുക.
🗞️👉 ഇറാനിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ദൗത്യം: ഓപ്പറേഷന്‍ സിന്ധു എന്ന് പേര് നല്‍കി വിദേശകാര്യ മന്ത്രാലയം
ഇറാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യത്തിന് ഓപ്പറേഷന്‍ സിന്ധു എന്ന് പേര് നല്‍കി വിദേശകാര്യ മന്ത്രാലയം. ആദ്യ സംഘം നാളെ പുലര്‍ച്ചെ ഡല്‍ഹിയില്‍ എത്തും. അര്‍മേനിയയില്‍ എത്തിച്ച 110 വിദ്യാര്‍ഥികളെയാണ് നാളെ ഡല്‍ഹിയില്‍ എത്തിക്കുന്നത്. ഇറാന്‍ അതിര്‍ത്തി വഴി അര്‍മേനിയയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ പുലര്‍ച്ചെ രണ്ട് മണിയോടെ ഇന്ത്യയില്‍ തിരിച്ചെത്തുമെന്നാണ് വിവരം. പശ്ചിമേഷ്യയിലെ വ്യോമയാന മേഖലയില്‍ തടസം നേരിടുന്നതിനാല്‍ ചിലപ്പോള്‍ യാത്ര വൈകിയേക്കും. ജമ്മുകശ്മീരില്‍ നിന്നുള്ളവരാണ് ആദ്യ ബാച്ചില്‍ ഉള്ളവര്‍. ഡല്‍ഹിയില്‍ എത്തുന്നവരെ നാട്ടിലേക്ക് എത്തികാനും ജമ്മുകശ്മീര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. വിമാന മാര്‍ഗമോ, ട്രെയിന്‍ മുഖേനയോ ആകും സ്വദേശങ്ങളിലെത്തിക്കുക. അതേസമയം, ടെഹ്‌റാന്‍ വിട്ട 600 വിദ്യാര്‍ഥികള്‍ ക്വോമ നഗരത്തില്‍ തുടരുകയാണ്. ഇറാനിലെ മലയാളികളെല്ലാം സുരക്ഷിതരാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് പറഞ്ഞു.













