spot_img

പ്രഭാത വാർത്തകൾ 2025 ജൂൺ 17

spot_img
spot_img

പ്രഭാത വാർത്തകൾ 2025 ജൂൺ 17

spot_img

Date:

വാർത്തകൾ

🗞️👉 രാമപുരം കോളേജിൽ ബി കോമിനോപ്പം എ. സി. സി. എ. യും

രാമപുരം മാർ ആഗസ്തീനോസ് കോളേജും ബാംഗ്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ എസ് ഡി സി യും ചേർന്ന് എ സി സി എ കോഴ്സ് ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ഇന്റഗ്രേറ്റഡ്‌ ബി കോം പ്രോഗ്രാമിനോടൊപ്പം ഇനിമുതൽ എ സി സി എ യും പഠിക്കാവുന്നതാണ്. കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ എന്നിവർക്ക് ഐ എസ് ഡി സി റീജിയണൽ മാനേജർ അർജുൻ രാജ് കോഴ്സ് സംബന്ധിച്ച ധാരണാപത്രം കൈമാറി. വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഓഫിസർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് ഡിപ്പാർട്മെന്റ് മേധാവി ജോസ് ജോസഫ്, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു

🗞️👉 കാസർഗോഡ് ബേവിഞ്ചയിൽ വീണ്ടും മണ്ണിടിച്ചിൽ

കാസർഗോഡ് ബേവിഞ്ച ദേശീയ പാതയിൽ വീണ്ടും മണ്ണിടിഞ്ഞു. എൻഎച്ച് 66 ലാണ് മണ്ണിടിഞ്ഞത്. സ്ഥലത്തെ ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വാഹനങ്ങൾ പോകുന്ന പാതയാണിത്. മേഘ കൺസ്ട്രക്ഷൻ കമ്പനിയാണ് ഇവിടെ ദേശീയപാതയുടെ നിർമാണം നടത്തുന്നത്. ജില്ലാ ഭരണകൂടം പ്രശ്ന ബാധിത മേഖലയായി കണ്ടെത്തിയ പ്രദേശത്താണ് വീണ്ടും മണ്ണിടിഞ്ഞത്. ഈ പ്രദേശത്ത് ഏകദേശം നൂറിലധികം കുടുംബങ്ങളാണ് കുന്നിന് മുകളിലാണ് റോഡിന് താഴെ ഭാഗത്തായും താമസിക്കുന്നത്. മേഘ കൺസ്ട്രക്ഷൻ കമ്പനി അശാസ്ത്രീയമായാണ് പാത നിർമിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മഴക്കാലമായതോടെ ഈ പ്രദേശത്തെ മണ്ണെടുക്കുന്നത് നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കളക്ടറുടെ ആവശ്യം പരിഗണനയ്‌ക്കെടുക്കാതെ കമ്പനി വീണ്ടും മണ്ണെടുക്കൽ പ്രവർത്തനങ്ങൾ തുടരുകയാണ് ഉണ്ടായത്.

🗞️👉 കോഴിക്കോട് വളയത്ത് മിന്നൽ ചുഴലി

കോഴിക്കോട് വളയം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മിന്നൽ ചുഴലി. മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ലൈനുകൾക്ക് മുകളിൽ മരങ്ങൾ വീണു വൈദ്യുതി ബന്ധം താറുമാറായി. വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഇന്ന് ഉച്ചയോടെ മാമുണ്ടേരി , ചെറുമോത്ത് ഭാഗങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയത്. അതേസമയം താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ മരം നിലംപൊത്താറായ അവസ്ഥയിലാണ്. അടിഭാഗത്തു നിന്നും മണ്ണ് ഇളകി വീഴുന്നു. ചുരത്തിലൂടെയുള്ള യാത്രക്ക് താമരശ്ശേരി പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങൾ മാത്രമെ പോകാൻ അനുവദിക്കുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

🗞️👉 കോഴിക്കോട് മെഡിക്കല്‍ കോളജ് കോംപൗണ്ടില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

കോഴിക്കോട് മെഡിക്കൽ കോളജ് വേസ്റ്റ് വാട്ടർ പ്ലാൻ്റിൻ്റെ സമീപത്ത് നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ബിഗ് ഷോപ്പറിലാണ് തലയോട്ടി കണ്ടെത്തിയത്. രാവിലെ 11.30 ആണ് കണ്ടത്. ആശുപത്രി ജീവനക്കാർ 4.30 ഓടെ പൊലീസിനെ അറിച്ചു. തലയോട്ടിയും അസ്ഥിയും ആശുപത്രിയിലേക്ക് മാറ്റി.നാളെ ഇൻക്വസ്റ് നടക്കും.

🗞️👉 കടുപ്പിച്ച് ഇറാന്‍: ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങാന്‍ നിയമനിര്‍മാണത്തിലേക്ക്

ആണവ നിര്‍വ്യാപന ഉടമ്പടിയില്‍‘ ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ ഇറാന്‍ വിജയിക്കാന്‍ പോകുന്നില്ല; വൈകാതെ ചര്‍ച്ചയ്ക്ക് തയാറാകണം’; ഡോണള്‍ഡ് ട്രംപ് നിന്ന് പിന്‍വാങ്ങാന്‍ നിയമനിര്‍മാണത്തിലേക്ക് കടക്കാന്‍ നിയമ നിര്‍മാണത്തിനൊരുങ്ങി ഇറാന്‍. റോയ്‌റ്റേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഞങ്ങള്‍ ഉചിതമായ തീരുമാനമെടുക്കും. സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരേണ്ടതുണ്ട്. അത്തരമൊരു നിര്‍ദ്ദേശം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്, തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പാര്‍ലമെന്റുമായി ഏകോപിപ്പിക്കും -ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായി മാധ്യമങ്ങളോട് പറഞ്ഞു.

🗞️👉 ഇറാനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നു; 148 കിലോമീറ്റര്‍ അകലെയുള്ള ക്വോം നഗരത്തിലേക്ക് മാറ്റും

ഇസ്രയേലുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. 148 കിലോമീറ്റര്‍ അകലെയുള്ള ക്വോം നഗരത്തിലേക്കാണ് മാറ്റുന്നത്. ഇവിടെ നിന്നും അര്‍മേനിയന്‍ അതിര്‍ത്തി വഴി വിദ്യാര്‍ഥികളെ മാറ്റാനാണ് നീക്കം.

🗞️👉 ‘ ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ ഇറാന്‍ വിജയിക്കാന്‍ പോകുന്നില്ല; ഡോണള്‍ഡ് ട്രംപ്

ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ ഇറാന്‍ വിജയിക്കാന്‍ പോകുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് പ്രതികരണം. വളരെ വൈകുന്നതിന് മുന്‍പ് ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. കാനഡയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്ക് മുന്നോടിയായാണ് ട്രംപിന്റെ പ്രതികരണം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related