spot_img

പ്രഭാത വാർത്തകൾ 2025 ജൂൺ 14

spot_img
spot_img

Date:

വാർത്തകൾ

🗞️👉 കോട്ടയം ജില്ലയിൽഖനനം നിരോധിച്ചു

കോട്ടയം: ജില്ലയിൽ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പു ലഭിച്ചിരിക്കുന്നതിനാലും ജൂൺ 15 വരെ ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

🗞️👉 പൂവരണിയിൽ ഓപ്പൺ ജിം നിർമ്മാണം പൂർത്തിയായി. ഉദ്ഘാടനം 16ന്

പൂവരണി :- ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച പന്ത്രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് മീനച്ചിൽ പഞ്ചായത്തിലെ പൂവരണിയിൽ വയോജന സൗഹൃദ ഓപ്പൺ ജിം നിർമ്മാണം പൂർത്തിയായതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു.പാല – പൊൻകുന്നം റോഡിൽ പൂവരണി പള്ളിക്ക് സമീപം പി.ഡബ്ല്യു.ഡി .റോഡ് സൈഡിൽ നിർമ്മിച്ചിരിക്കുന്ന ജിം ചെറുപ്പക്കാർക്കും , പ്രായമായവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയും.

🗞️👉 ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാലയാത്രാ നിരോധനം

കോട്ടയം: ജില്ലയിൽ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -വാഗമൺ റോഡിലെ രാത്രികാല യാത്രയും ജൂൺ15 വരെ നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

🗞️👉 ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ്

വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ്. ചെയ്ത മണ്ടത്തരത്തിന് ഇസ്രയേല്‍ പശ്ചാത്തപിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. ഇറാന്‍ വെറുതെയിരിക്കില്ലെന്നാണ് മുന്നറിയിപ്പ്. രാജ്യം ഒന്നിക്കണമെന്നും മസൂദ് പെസഷ്‌കിയാന്‍ വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. ഈ കുറ്റകൃത്യത്തിന് മുന്നില്‍ ഇറാന്‍ ഒരിക്കലും നിശബ്ദരായിക്കില്ലെന്ന് സൂദ് പെസഷ്‌കിയാന്‍ പറഞ്ഞു.

🗞️👉 പാലാ സെൻ്റ്.തോമസിൽ കൂടെയുണ്ട് കരുത്തേകാൻ പദ്ധതി

കുട്ടികളുടെ കൗമാരകാല പെരുമാറ്റത്തിലെ അപകട സാധ്യതകൾ, മാനസികാരോഗ്യസംരക്ഷണം, മോട്ടോർ വാഹന നിയമാവബോധനം എന്നീ വിഷയങ്ങളിൽ അവബോധന ക്ലാസുകൾ നൽകുന്ന കൂടെയുണ്ട് കരുത്തേകാൻ…. പദ്ധതി പാലാ സെൻ്റ്.തോമസ് HSS ൽ നടത്തപ്പെട്ടു. വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള വിവിധ ഇനം ബോധവത്ക്കരണ ക്ലാസുകളാണ് സംഘടിപ്പിക്കപ്പെട്ടത്. കൗമാര പെരുമാറ്റത്തിലെ അപകട സാധ്യതകളും സംരക്ഷണ ഘടകങ്ങളും വിശദീകരിച്ചു കൊണ്ട് സൗഹൃദാ കോർഡിനേറ്റർ സെൽമ ജോർജ്ജ് ക്ലാസ് നയിച്ചു. കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തെയും പരിപോഷണത്തെയും കുറിച്ച് ക്ലാസിൽ വിശദീകരിച്ചു.

🗞️👉 ദുരന്തത്തിൽ മരിച്ച രഞ്ജിതക്കെതിരെ മോശം പരാമർശം; എ പവിത്രനെതിരെ വ്യാപക പ്രതിഷേധം

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ തിരുവല്ല സ്വദേശിനിയായ നഴ്‌സ് രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രനെതിരെ വ്യാപക പ്രതിഷേധം. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ്, പവിത്രന്റെ വീട് എന്നിവിടങ്ങളിലേക്ക് ബിജെപി മാർച്ച് നടത്തി. ഹോസ്ദുർഗ് സിവിൽ സ്റ്റേഷന് മുന്നിൽ വനിതാ ലീഗ് വാ മൂടിക്കെട്ടി പ്രതിഷേധിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞങ്ങാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

🗞️👉 കെനിയയിലെ ബസ്സപകടം; കൂടെയുള്ളവരുടെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കും

കെനിയയില്‍ ബസ്സപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.തിങ്കളാഴ്ച നടന്ന അപകടത്തില്‍ മൂന്ന് വനിതകളും രണ്ട് കുട്ടികളുമായി അഞ്ചു മലയാളികളാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹയാത്രികരായ കുടുംബാംഗങ്ങള്‍ പരിക്കില്‍നിന്നും മോചിതരായി, വിമാന യാത്രചെയ്യാന്‍ കഴിയുമെന്ന ഡോക്ടറുടെ അനുമതി ലഭിക്കുന്നതോടെയാവും മൃതദേഹങ്ങളും നാട്ടിലെത്തിക്കുന്ന കാര്യം തീരുമാനിക്കുക.അതേസമയം, പരിക്കേറ്റവര്‍ ശനി, ഞായര്‍ ദിവസങ്ങളിലായി പൂര്‍ണമായും ഡിസ്ചാര്‍ജാവുന്നതോടെ നാട്ടിലേക്കുള്ള യാത്രയും ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related