2025 ജൂൺ 13 വെള്ളി 1199 ഇടവം 29
വാർത്തകൾ
🗞️ 👉 പറന്നുയർന്ന് രണ്ട് മിനിറ്റിനുള്ളിൽ അപകടം; വിമാനം തകർന്ന് വീണത് ജനവാസ മേഖലയോട് ചേർന്ന്
ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനം തകർന്ന് വീണത് ജനവാസ മേഖലയോട് ചേർന്നുള്ള സ്ഥലത്ത്. അഹമ്മദാബാദ് നഗരത്തിലെ മേഘാനി എന്ന സ്ഥലത്തെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറങ്ങി എന്നാണ് റിപ്പോർട്ടുകൾ . സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന വിമാനാപകട സ്ഥലത്തിന്റെ ദൃശ്യങ്ങളിൽ പ്രദേശത്ത് നിന്ന് കട്ടിയുള്ള പുക ഉയരുന്നത് കാണാം. പരുക്കേറ്റവരെ അഹമ്മദാബാദിലെ തന്നെ സിറ്റി സിവിൽ എന്ന ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റുകയാണ്. 230 യാത്രക്കാരും 12 വിമാന ജീവനക്കാരും ഉൾപ്പടെ 242 പേരാണ് തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്നത്.300 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടായിരുന്ന വിമാനമാണ് തകർന്നത്.
🗞️👉 വിമാന അപകടത്തെ അതിജീവിച്ചത് ഒരേയൊരാള്‍; ബ്രിട്ടീഷ് പൗരന് ചികിത്സയില്‍
241 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദിലെ വിമാന അപകടത്തില്‍ നിന്ന് ഒരു യാത്രക്കാരന് മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. 40 വയസുകാരനായ വിശ്വാസ് കുമാര്‍ രമേശ് എന്നയാളാണ് എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെട്ടത്. പരുക്കുകളോടെ അദ്ദേഹം സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയാണ്. സഹോദരന് അജയ് കുമാര്‍ രമേശും വിശ്വാസിനൊപ്പം ഈ വിമാനത്തിലുണ്ടായിരുന്നു. വിശ്വാസ് ബ്രിട്ടീഷ് പൗരനാണ്.
🗞️👉 അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയാണ് മരിച്ചത്. ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുകയാണ് രഞ്ജിത.കേരള ഹെല്‍ത്ത് സര്‍വീസില്‍ നേഴ്സ് ആയിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കഴിഞ്ഞദിവസം രാത്രിയാണ് മടങ്ങിപ്പോയയത്.കോഴഞ്ചേരി ആശുപത്രിയില്‍ നഴ്സ് ആണ് രഞ്ജിത. ലീവില്‍ വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു. അവധി അപേക്ഷ നീട്ടി നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നാട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നെടുമ്പാശേരിയില്‍ എത്തുകയും അവിടെ നിന്നും അഹമ്മദാബാദിലേക് എത്തിയെന്നും ബന്ധുക്കള്‍ പറയുന്നു.വീട്ടില്‍ രണ്ട് മക്കളും അമ്മയുമാണുള്ളത്. മൂത്തമകന് പത്താം ക്ലാസിലും ഇളയ മകള്‍ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. രഞ്ജിതയുടെ അമ്മ തുളസി കുട്ടിയമ്മ ക്യാന്‍സര്‍ രോഗിയാണ്. വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് ഉടന്‍തന്നെ നടത്താന്‍ ഇരിക്കുകയായിരുന്നു.
🗞️👉 അഹമ്മദാബാദ് വിമാന ദുരന്തം; ഒരാൾക്ക് അത്ഭുത രക്ഷപ്പെടൽ; 241 മരണം
രാജ്യത്തെ നടുക്കി ഗുജാറാത്തിലെ അഹമ്മദാബാദിൽ വൻ വിമാനദുരന്തം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യാ വിമാനത്തിലെ 241 പേർ മരിച്ചു. എമർജൻസി എക്സിറ്റിലൂടെ പുറത്തുചാടിയ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റൽ തകർന്ന് അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചെന്നും റിപ്പോർട്ടുണ്ട്. ഉച്ചയ്ക്ക് 1.38ന് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ 1.40ന് തകര്‍ന്നുവീണ് തീഗോളമായി മാറുകയായിരുന്നു. മേഘാനി നഗറില്‍ ജനവാസ മേഖലയോട് ചേര്‍ന്നാണ് എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകര്‍ന്നുവീണത്. അപകട കാരണം വ്യക്തമല്ല.
🗞️👉 സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം:ജോസ് കെ മാണി എം പി
കോട്ടയം :-രണ്ടു മഹാകാവ്യങ്ങളും 10 ഖണ്ഡ കാവ്യങ്ങളും 250 ൽ അധികം ഭാവഗീതങ്ങളും മലയാളത്തിന് സംഭാവന ചെയ്ത സിസ്റ്റർ മേരി ബെനീഞ്ഞയുടെ ലോകമേ യാത്ര എന്ന കവിത സ്കൂൾ പാഠ്യ പദ്ധതി പരിഷ്കരിച്ചപ്പോൾ എട്ടാം ക്ലാസിലെ അടിസ്ഥാന പാഠാവലിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി. ഈ ആവശ്യം ഉന്നയിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട വി ശിവൻകുട്ടിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സിസ്റ്റർ മേരി ബനീ ജ്ഞയുടെ ‘ഈ കവിത എട്ടാം ക്ലാസ് മലയാളം അടിസ്ഥാനപാഠാവലിയിൽ ഉൾപ്പെടുത്തിയത്. .ഇന്നത്തെ മുതിർന്ന തലമുറയിൽ ഭൂരിപക്ഷവും പാഠപുസ്തകങ്ങളിലൂടെ സിസ്റ്റർ മേരി ബെനിഞ്ഞയെ പഠിച്ചു വളർന്നവരാണെന്നും ഇങ്ങനെയുള്ള ഒരു മഹാകവിയുടെ രചനകൾ ഇന്നത്തെ നമ്മുടെ കുട്ടികൾക്ക് പരിചയപ്പെടാവുന്ന വിധം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ലായെന്നത് ഖേദകരമായ ഒരു വസ്തുതയാണെന്നും ജോസ് കെ.മാണി മന്ത്രിക്ക് നല്കിയ നിവേദനത്തിൽ പറഞ്ഞിരുന്നു.













