2025 ജൂൺ 10 ചൊവ്വ 1199 ഇടവം 29
വാർത്തകൾ
🗞️👉 ദീപിക സീക് അക്കാഡമിക് എക്സലൻസ് അവാർഡ്ദാന സമ്മേളനം നടത്തപ്പെട്ടു
ദീപിക സീക് അക്കാഡമിക് എക്സലൻസ് അവാർഡ്ദാന സമ്മേളനം വിദ്യാർത്ഥികളിൽ ധാർമികതയും മൂല്യബോധവും വളർത്തിയെടുക്കണമെന്ന് മൂല്യങ്ങളുടെ വിലയും വേദനകൾ നൽകുന്ന ഗുണപാഠവുമെല്ലാം ക്ലാസുമുറികൾക്കു പുറത്തു നിന്നും പഠിക്കണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലയിൽ ദീപിക സീക് അക്കാഡമിക് എക്സലൻസ് അവാർഡ്ദാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്കും നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾക്കും അധ്യാപകർക്കും പുരസ്കാരം നൽകി അനുമോദിച്ചു.
🗞️👉 സമസ്തയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും
കേരളത്തിന്റെ സാംസ്‌കാരിക-സാമൂഹിക മേഖലയില്‍ കലര്‍ന്നൊഴുകുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് ഒരു ദുരനുഭവവും സമസ്തയ്ക്ക് നേരിടേണ്ടി വന്നിട്ടില്ല. അങ്ങനെ തന്നെ മുന്നോട്ടു പോകാമെന്നും പിണറായി വിജയന്‍ പറഞ്ഞു. സമസ്ത ചരിത്രം- കോഫി ടേബിള്‍ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
🗞️👉 കപ്പല്‍ അപകടത്തില്‍ കേസെടുത്ത സംഭവം:അദാനിക്ക് ബന്ധമുള്ള ഷിപ്പിംഗ് കമ്പനിയെ വഴിവിട്ട് സഹായിക്കാന്‍ നടത്തിയ കള്ളക്കളി
കൊച്ചി തീരത്ത് എംഎസ്‌സി എല്‍സ 3 എന്ന കപ്പല്‍ അപകടത്തില്‍പ്പെട്ട് ആഴചകള്‍ക്കു ശേഷം കേസെടുക്കാന്‍ കേരള പൊലീസ് തയാറായതിലൂടെ സംഭവം ഒതുക്കി തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗൂഡാലോചന നടത്തിയെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്ന് വി ഡി സതീശന്‍. . ഷിപ്പിംഗ് കമ്പനികളില്‍ നിന്നും നഷ്ടപരിഹാരം വാങ്ങിയെടുത്ത് ഇരകളായ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെ സഹായിക്കുകയെന്ന നിലപാടാണ് ഇതിനു മുന്‍പുണ്ടായ അപകടങ്ങളില്‍ എല്ലാ സംസ്ഥാനങ്ങളും സ്വീകരിച്ചത്. എന്നാല്‍ കീഴ് വഴക്കങ്ങളൊന്നും പരിഗണിക്കാതെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഷിപ്പിങ് കമ്പനിക്കെതിരെ കേസ് നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കേന്ദ്രത്തിന് മാത്രമേ കേസെടുക്കാന്‍ കഴിയൂവെന്നാണ് കഴിഞ്ഞ ദിവസം തുറമുഖ മന്ത്രിയും പറഞ്ഞത് – അദ്ദേഹം ചൂണ്ടിക്കാട്ടി.
🗞️👉 കോഴിക്കോട് സ്വകാര്യ ബസിന് പിഴചുമത്തി ട്രാഫിക് പൊലീസ്
വിദ്യാർത്ഥിനിയെ ബസ്റ്റോപ്പിൽ ഇറക്കിയില്ല, സ്വകാര്യ ബസിന് പിഴചുമത്തി ട്രാഫിക് പൊലീസ്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം നടന്നത്. ചുങ്കം പഴശ്ശിരാജ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങേണ്ട വിദ്യാർത്ഥിനിയെ രണ്ട് കിലോമീറ്റർ കഴിഞ്ഞാണ് ഇറക്കിവിട്ടത്. താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിക്കാണ് ബുദ്ധിമുട്ട് നേരിട്ടത്. കുടുംബം പൊലീസിൽ പരാതി നൽകിയതോടെയാണ് നടപടി. രണ്ടു കിലോമീറ്റർ നടന്നാണ് വീട്ടിൽ എത്തിയത് എന്ന് വിദ്യാർത്ഥിനി പറഞ്ഞു.
🗞️👉 9 വർഷം ഭരിച്ചിട്ടും സംസ്ഥാന സർക്കാരിന് ഒന്നും പറയാനില്ല: രാജീവ് ചന്ദ്രശേഖർ
9 വർഷം ഭരിച്ചിട്ടും സംസ്ഥാന സർക്കാരിന് ഒന്നും പറയാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മദനിയെ കൂട്ടുപിടിച്ച് നിലമ്പൂരിൽ ജയിക്കാൻ കഴിയുമോ എന്നാണു നോക്കുന്നത്. പ്രീണനരാഷ്ട്രീയമാണ് നടക്കുന്നത്. മദനി തുടരും, സ്വരാജ് തുടരും എന്നാണ് മുദ്രാവാക്യം. വികസനമാണ് ബിജെപിയുടെ രാഷ്ട്രീയം.
🗞️👉 വയനാട് വൃന്ദാവന്‍ ഗവ. LP സ്‌കൂളിലെ പ്രാഥമികാരോഗ്യ കേന്ദ്രം ഉടന്‍ മാറ്റണം; വിദ്യാഭ്യാസ മന്ത്രി
പ്രാഥമികാരോഗ്യ കേന്ദ്രം മറ്റൊരു സ്ഥലത്തേക്ക് ഉടൻ മാറ്റാൻ ജില്ലാ കളക്ടർക്ക് മന്ത്രി നിർദേശം നൽകി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ വിളിച്ച് മന്ത്രി വിശദമായ അന്വേഷിച്ചു. സ്കൂളും ഹെൽത്ത് സെൻററും ഒരുമിച്ചുള്ളത് ഏറെ പ്രയാസമുള്ള കാര്യമാണ്. ആരോഗ്യകേന്ദ്രം മാറ്റുന്നതുവരെ എൽ പി സ്കൂളിന് അവധി കൊടുക്കണമെങ്കിൽ ആ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഡിഡിഇയ്ക്ക് നിർദേശം നൽകിയതായും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.













