spot_img

പ്രഭാത വാർത്തകൾ 2025 ജൂൺ 11

spot_img
spot_img

Date:

വാർത്തകൾ

👉🗞️ തീ കുറഞ്ഞു, കറുത്ത പുക ഉയരുന്നു; ചരക്ക് കപ്പലിലെ തീയണക്കാനുള്ള ശ്രമം ഫലം കാണുന്നു

കേരള തീരത്ത് അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിലെ തീയണക്കാനുള്ള ശ്രമം ഫലം കാണുന്നു. തീ കുറഞ്ഞു. കറുത്ത പുക ഉയരുന്നു. പൂർണ്ണമായി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു. അഞ്ചുമണിക്ക് ശേഷമുള്ള പുതിയ ദൃശ്യങ്ങൾ കോസ്റ്റ്ഗാർഡ് പങ്കുവെച്ചു. കാണാതായ നാല് നാവികരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ കപ്പൽ പത്ത് മുതൽ പതിനഞ്ച് ഡിഗ്രിവരെ ചരിഞ്ഞു.

🗞️👉 പ്രിയങ്ക ഗാന്ധിയുടെ വയനാട് ഉപതിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ഹർജി

പ്രിയങ്ക ഗാന്ധിയുടെ വയനാട് ഉപതിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. എൻഡിഎ സ്ഥാനാർഥിയായിരുന്ന നവ്യ ഹരിദാസാണ് ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി പ്രിയങ്ക ഗാന്ധിയോട് മറുപടി തേടി. പ്രിയങ്ക ഗാന്ധി സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ജനുവരിയിലാണ് ഹർജി നൽകിയിരുന്നത്. ഹർജി ഇന്ന് പരിഗണിച്ച കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. നേരിട്ടോ അഭിഭാഷകൻ മുഖേനെയോ ഹാജരാകണമെന്ന് കോടതി നിർദേശം നൽകി. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

🗞️👉 ഇന്ത്യൻ വിദ്യാർഥിയെ വിലങ്ങണിയിച്ച സംഭവത്തിൽ US എംബസി

അമേരിക്കയിലെ ന്യൂവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ കൈവിലങ്ങിട്ട് തറയിൽ കിടത്തിയതിൽ വിശദീകരണവുമായി ഇന്ത്യയിലെ യുഎസ് എംബസി. അനധികൃത കുടിയേറ്റത്തിനെതിരായ അമേരിക്കയുടെ നിലപാടിൽ മാറ്റമില്ല. നിയമാനുസൃതമായി ആർക്കും അമേരിക്കയിലേക്ക് വരാമെന്നും യുഎസ് എംബസി. നിയമവിരുദ്ധ കുടിയേറ്റവും വീസ ദുരുപയോഗവും അനുവദിക്കില്ലെന്ന് എംബസി വ്യക്തമാക്കി.

🗞️👉 കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു

ജൂൺ 12 മുതൽ കേരളത്തിന് മുകളിൽ പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത.വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള ഒഡിഷയുടെ വടക്കൻതീരം, ഗംഗതട പശ്ചിമ ബംഗാൾ എന്നിവയുടെ മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നുകേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത . ജൂൺ 14 -16 തീയതികളിൽ ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും ജൂൺ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 14 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യത.

🗞️👉 കൊവിഡിൽ മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി ; മറ്റ് രോഗമുള്ളവരും പ്രായമായവരും മുൻകരുതൽ എടുക്കണം

സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. മറ്റ് രോഗമുള്ളവരും പ്രായമായവരും മുൻകരുതലിന്റെ ഭാഗമായി പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കണം. ഇടവിട്ടുള്ള മഴ പെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ പ്രതിരോധത്തിനായി മൈക്രോപ്ലാന്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന സ്റ്റേറ്റ് ആര്‍ആര്‍ടി യോഗത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ നിലവിൽ 2223 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ 96 പേരാണ് ചികിത്സയിലുള്ളത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related