spot_img

പ്രഭാത വാർത്തകൾ 2025 ജൂൺ 04

spot_img
spot_img

പ്രഭാത വാർത്തകൾ 2025 ജൂൺ 04

spot_img

Date:

വാർത്തകൾ

🗞️👉 ഇൻഫാം ലോക പരിസ്ഥിതിദിനാചരണവും പ്രതിഭകളെ ആദരിക്കലും

പാലാ : ലോക പരിസ്ഥിതിദിനാചരണവും എസ്.എസ്.എൽ.സി, പ്ലസ് 2 പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കലും ഇൻഫാം പാലാ കാർഷിക ജില്ലയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് അരുണാപുരം പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നട ക്കും. സമ്മേളനോദ്ഘാടനവും പ്രതിഭകളെ ആദരിക്കലും പാലാ രൂപത പ്രോട്ടോ സിഞ്ചലുസ് മോൺ. ഡോ.ജോസഫ് തടത്തിൽ നിർവ്വഹിക്കും. സമ്മേളനത്തിൽ രൂപത ഡയക്ട‌ർ ഫാ.ജോസഫ് തറപ്പേൽ, ദേശീയ ഡയറക്ടർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ പി.എസ്. ഡബ്ലിയു.എ സ്. ഡയറക്ട‌ർ ഫാ. തോമസ് കിഴക്കേൽ, ദേശീയ കമ്മറ്റി യംഗം ശ്രീ മാത്യു മാംമ്പറമ്പിൽ, കാർഷിക ജില്ല പ്രസി ഡന്റ് ഡോ. കെ. കെ. ജോസ്, കാർഷിക ജില്ലാ സെക്രട്ടറി ശ്രീ. തോമസ് മറ്റം എന്നിവർ പ്രസംഗിക്കും.

🗞️👉 തൃശൂരിൽ വീട്ടമ്മയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് പണം തട്ടി

തൃശൂർ മേലൂർ സ്വദേശിയായ വീട്ടമ്മയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് പണം തട്ടിയെടുത്തു. ഒന്നര ദിവസം വീട്ടമ്മയെ ഓൺലൈനിൽ വീഡിയോ കോളിൽ ബന്ദിയാക്കിയാണ് പണം തട്ടിയത്. മേലൂർ സ്വദേശി ട്രീസയാണ് തട്ടിപ്പിനിരയായത്. പോലീസ് വസ്ത്രം ധരിച്ച് വീഡിയോ കോളിൽ എത്തിയ ആളാണ് പണം തട്ടിയത്. നാല്പതിനായിരം രൂപയാണ് നഷ്ടമായത്. വീഡിയോ കോളിൽ പോലീസ് വേഷം ധരിച്ചെത്തിയ അക്കൗണ്ടിലെ പണം കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു. വീട്ടിലെ മുറിക്ക് പുറത്ത് ഇറങ്ങരുത് എന്നായിരുന്നു തട്ടിപ്പ് നടത്തിയ ആളുടെ നിർദേശം. 

🗞️👉 അവസരം കൈവന്നിട്ടും വീണ്ടും സ്വതന്ത്രനായി പിവി അൻവർ‌

ഇടത് കോട്ടയിൽ നിന്നും പുറത്തിറങ്ങിയ നിലമ്പൂർ മുൻ എം എൽ എ പി വി അൻവറിന് ഒറ്റ ആഗ്രഹം മാതമ്രേ ഉണ്ടായിരുന്നുള്ളൂ. ഒരു ദേശീയ പാർട്ടിയുടെ ഭാഗമാവുക. പാർട്ടിയുടെ പതാകയേന്തിയുള്ള ഒരു തിരഞ്ഞെടുപ്പ് റാലി, പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിത്വം. പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് സ്ഥാപകയുമായ മമതാ ബാനർജിയുടെ അനുഗ്രഹത്താൽ സ്വപ്‌നം പൂവണിയുന്നതിന്റെ സന്തോഷത്തിലായിരുന്നു അൻവർ. എന്നാലിതാ അൻവറിന്റ ഒരു സെറ്റ് പത്രിക വരണാധികാരിയുടെ സൂക്ഷ്മപരിശോധനയിൽ തള്ളിക്കളഞ്ഞിരിക്കയാണ്. പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള അവസരം കൈവന്നിട്ടും സ്വതന്ത്രനായി പോയതിന്റെ വേദനയിലാണ് അൻവറും ആരാധകരും. എം എൽ എ സ്ഥാനം രാജിവെക്കുമ്പോൾ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നായിരുന്നു അൻവറിന്റെ പ്രതികരണം.

🗞️👉 ഇഡിക്കെതിരെ ലഭിച്ച കൂടുതൽ പരാതികളിൽ അന്വേഷണം ആരംഭിച്ച് വിജിലൻസ്

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ലഭിച്ച കൂടുതൽ പരാതികളിൽ അന്വേഷണം ആരംഭിച്ച് വിജിലൻസ്. ഫോൺ വഴി ലഭിച്ച പരാതികളിലാണ് അന്വേഷണം. കേസ് ഒതുക്കാൻ ഇ‍ഡി ഉദ്യോഗസ്ഥന്റെ പേരിൽ 25 ലക്ഷം ലഭിച്ചെന്ന വിവരത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. വ്യവസായിയാണ് ഫോൺ മുഖാന്തരം വിജിലൻസിനെ ഇക്കാര്യം അറിയിച്ചത്.

🗞️👉 ഇടുക്കിയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഇടുക്കിയിൽ തൊണ്ടിമുതൽ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തൊടുപുഴ കാളിയാർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജയ്മോന് എതിരെയാണ് നടപടി. തൊടുപുഴ സ്റ്റേഷനിലെ തൊണ്ടിമുതലായ സ്പോർട്സ് സൈക്കിളാണ് ജയ്മോൻ കൊണ്ടുപോകാൻ ശ്രമിച്ചത്. കോടതിയിൽ നിന്ന് സൂക്ഷിക്കുന്നതിനായി തൊടുപുഴ പോലീസിനെ ഏൽപ്പിച്ച സ്പോർട്സ് സൈക്കിളാണ് ഇയാൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. 

🗞️👉 ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്ര വീണ്ടും മാറ്റി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്ര ജൂൺ 11-ലേക്ക് മാറ്റി. ഇന്ത്യൻ സമയം വൈകിട്ട് 5.52-നാണ് ആക്‌സിയം ഫോർ ദൗത്യത്തിന്റെ ഭാഗമായി ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിലേക്ക് പോകുക. നേരത്തെ ജൂൺ എട്ടിനാണ് ദൗത്യം തീരുമാനിച്ചിരുന്നത്. ഇത് മൂന്നാം തവണയാണ് ദൗത്യം മാറ്റിവയ്ക്കുന്നത്.

🗞️👉 മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

മുണ്ടക്കയം: മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുവാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് .പൊതുപ്രവര്‍ത്തകനായ അജീഷ് വേലനിലം സമര്‍പ്പിച്ച ഹര്‍ജ്ജിയാലാണ് നടപടി.
മലയോരമേഖലയിലെ നിരവധി എസ്റ്റേറ്റുകളിലെ തൊഴിലാളികളുള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് സാധാരണക്കാരുടെ ആശ്രയമായ മുണ്ടക്കയം ഗവര്‍മെന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ബഹുനിലകെട്ടിടമടക്കമുള്ള സംവിധാനമുണ്ടെങ്കിലും ചികിത്സാ സൗകര്യം പരിതാപകരമാണെന്നത് ചൂണ്ടിക്കാട്ടി കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുക,ഇരുപത്തിനാല് മണിക്കൂര്‍ ചികിത്സ ഉറപ്പുവരുത്തുക,എക്‌സ് റേ സംവിധാനമൊരുക്കുക, താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുവാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നത്. ഹര്‍ജി പരിഗണിച്ച മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു.തുടര്‍ന്നാണ് ആവശ്യങ്ങള്‍ പരിശോധിച്ച് പരാതിക്കാര്യത്തില്‍ കാലവിളംബം കൂടാതെ അനുകൂല നടപടികളെടുക്കുവാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേഷം നല്‍കിയത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related