spot_img

പ്രഭാത വാർത്തകൾ 2025 ജൂൺ 02

spot_img
spot_img

Date:

വാർത്തകൾ

🗞️👉 കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂൺ 2) അവധി

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ജൂൺ 2) അവധി പ്രഖ്യാപിച്ച് ഉത്തരവായി. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലെ പ്രവേശനോത്സവം ക്യാമ്പ് അവസാനിക്കുന്നതിൻ്റെ അടുത്ത പ്രവൃത്തിദിവസം നടത്തണം. സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും ശുചിമുറികളിലും ഇഴജന്തുക്കളുടെയും മറ്റും ശല്യം ഇല്ലെന്ന് ഉറപ്പാക്കണം.

🗞️👉 ഈശോയാവണം കുഞ്ഞുങ്ങളുടെ “ബെസ്റ്റി” ; ഫാ. മാത്യു തെക്കേൽ

ചേർപ്പുങ്കൽ ഹോളിക്രോസ് ഫൊറോന പള്ളിയിലെ പുതിയ വിശ്വാസ പരിശീലന വർഷത്തിന് തിരി തെളിച്ച് കുട്ടികൾക്ക് സന്ദേശം നൽകുകയായിരുന്നു ഫൊറോന പള്ളി വികാരി കൂടിയായ ഫാ. മാത്യു തെക്കേൽ.ഹൃദയത്തിൽ ഈശോയുടെ സാന്നിധ്യവും വിശ്വാസത്തിലുള്ള ഉറപ്പും ജീവിതത്തിൻറെ എല്ലാ മേഖലകളിലും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

🗞️👉 കേരളത്തിൽ വീണ്ടും കൊവിഡ് മരണം: 1400 ആക്ടീവ് കേസുകൾ

കേരളത്തിൽ വീണ്ടും കൊവിഡ് മരണം. 24 വയസുള്ള യുവതി മരിച്ചു. കേരളത്തിൽ 1400 ആക്ടീവ് കേസുകൾ. 24 മണിക്കൂറിനിടെ 64 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ കൊവിഡ് ബാധിച്ച് ഏഴ് പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിൽ 64 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനിടെ 131 പേർക്ക് രോഗമുക്തി പ്രാപിച്ചു. 363 പേർക്ക് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 8 മണി വരെയുള്ള കണക്കാണിത്.കഴിഞ്ഞ ദിവസവും കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 59 കാരൻ മരിച്ചിരുന്നു.

🗞️👉 മുൻ മാനേജർക്കെതിരെ മാനനഷ്ട കേസ് നൽകാൻ ഉണ്ണി മുകുന്ദൻ

നടിമാർ പരാതി നൽകിയെന്ന നടൻ ഉണ്ണി മുകുന്ദന്റെ ആരോപണം നിഷേധിച്ച് മുൻ മാനേജർ വിപിൻകുമാർ. നടിമാർ തനിക്കെതിരെ നൽകിയെന്ന പരാതിയെക്കുറിച്ച് അറിയില്ലെന്നും, അമ്മയോ ഫെഫ്കയോ തന്നോട് ഇതുവരെ വിശദീകരണം തേടിയിട്ടില്ലെന്നും വിപിൻ കുമാർ പറഞ്ഞു. അതിനിടെ മർദ്ദിച്ചെന്ന പരാതിയിൽ മുൻ മാനേജർക്കെതിരെ മാനനഷ്ട കേസ് നൽകാനാണ് ഉണ്ണി മുകുന്ദന്റെ നീക്കം.

🗞️👉 നിലമ്പൂരില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി

അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിലമ്പൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബിജെപി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി അഡ്വ. മോഹൻ ജോർജ് മത്സരിക്കും. കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കേരളാ കോൺഗ്രസ് ബി മുൻ നേതാവാണ് അഡ്വ. മോഹൻ ജോർജ്. നിലവിൽ നിലമ്പൂർ കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചുവരികയാണ്. മാർത്തോമ്മാ സഭാ പ്രതിനിധിയും നിലമ്പൂർ ചുങ്കത്തറ സ്വദേശിയുമാണ് മോഹൻ ജോർജ്.ദിവസങ്ങൾ നീണ്ട കൂടിയാലോചനക്ക് ഒടുവിലാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എൻഡിഎ തീരുമാനിച്ചത്.

🗞️👉 അൻവർ വിഷയം; വിഡി സതീശൻ അനാവശ്യ വാശി കാണിച്ചു; വിമർശനവുമായി മുസ്ലിംലീഗ്

മുസ്ലിംലീഗ് നേതൃയോഗത്തിൽ കോൺഗ്രസിന് രൂക്ഷവിമർശനം. നേതാക്കളിൽ പലർക്കും ധിക്കാരമെന്നും അൻവർ കാര്യത്തിൽ സതീശൻ അനാവശ്യ വാശി കാണിച്ചെന്നും വിമർശനം. പിവി അൻവറിനെതിരെയും യോ​ഗത്തിൽ വിമർശനം ഉയർന്നു. വിഎസ് ജോയിയെ സ്ഥാനാർഥി ആക്കണമെന്ന് പിവി അൻവർ പ്രഖ്യാപിച്ചത് ശരിയായില്ലെന്നും ഒരു പാർട്ടിയുടെ സ്ഥാനാർഥിത്വത്തിൽ പിവി അൻവറിന്റെ പരസ്യ ഇടപെടൽ പാടില്ലയിരുന്നുവെന്ന് വിമർശനം ഉയർന്നു.നേതൃയോഗത്തിൽ അംഗങ്ങൾ പറഞ്ഞു. അൻവർ തുടർച്ചയായി വാർത്താസമ്മേളനം നടത്തുമ്പോൾ സമാനമായി വാർത്താസമ്മേളനം നടത്തി കോൺഗ്രസ് വിഷയം കൂടുതൽ വഷളാക്കിയെന്നും വിമർശനം ഉയർന്നു.

🗞️👉 ജില്ലയിൽ 66 ദുരിതാശ്വാസ ക്യാമ്പുകൾ; 679 കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിൽ

കോട്ടയം: കനത്തമഴ, വെള്ളപ്പൊക്കം എന്നിവയെത്തുടർന്ന് ജില്ലയിൽ 679 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ജില്ലയിൽ 66 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 2289 പേരാണ് ക്യാമ്പുകളിലുള്ളത്. 995 സ്ത്രീകളും 925 പുരുഷന്മാരും 369 കുട്ടികളുമുണ്ട്.

🗞️👉 നിലമ്പൂരിൽ എൽഡിഎഫ് കൺവെൻഷന് തുടക്കം

ഇപ്പോൾ തിരഞ്ഞെടുപ്പ് വേണ്ടി വന്നത് ഏറ്റവും വലിയ വഞ്ചന കാണിച്ചത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം. സ്വരാജിൻ്റെ സ്ഥാനാർഥിത്വത്തിന് മണ്ഡലത്തിൽ മാത്രമല്ല സംസ്ഥാനത്താകെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. LDF സർക്കാരിന്റെ പ്രവർത്തനം പൊതുവെ നാട് സ്വാഗതം ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി ഇന്നലെയാണ് മണ്ഡലത്തിൽ പര്യടനം തുടങ്ങിയത്. എം. സ്വരാജിൻ്റെ സ്ഥാനാർഥിത്വത്തിന് മണ്ഡലത്തിൽ മാത്രമല്ല സംസ്ഥാനത്താകെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സ്ഥാനാർഥി പ്രകടനത്തിൽ എൽഡിഎഫുകാർ മാത്രമല്ല , ഇതേവരെ എൽഡിഎഫ് പരിപാടികളിൽ പങ്കെടുക്കാത്തവരും കൂടുതലായി എത്തി. സ്ഥാനാർഥിത്വം നാട് സ്വീകരിച്ചു എന്നതാണ് ഇത് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

🗞️👉 ജില്ലാ കളക്ടർമാരുടെ സഹായത്തിനായുള്ള ഡഫേദാർ തസ്തിക നിർത്തലാക്കുന്നു

ജില്ലാ കളക്ടർമാരുടെ സഹായത്തിനായുള്ള ഡഫേദാർ തസ്തിക നിർത്തലാക്കുന്നു. പിഎസ്‌സിയിലെ 21 ഡഫേദാർ തസ്തിക നിർത്തലാക്കാനാണ് സർക്കാർ നീക്കം. ഡഫേദാർ തസ്തിക അറ്റൻഡർ തസ്തികകളാക്കി പരിവർത്തനം ചെയ്യും. പിഎസ്‌സി ശിപാർശ സർക്കാർ അംഗീകരിച്ചു. അറ്റൻൻ്റർ തസ്തികകളിലെ സ്ഥാനക്കയറ്റ പോസ്റ്റാണ് ഡഫേദാർ. എന്നാൽ അറ്റൻൻ്റർ സ്ഥാനത്ത് നിന്ന് പ്രമോഷൻ നേടി ഡഫേദാർ പോസ്റ്റ് ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല.

🗞️👉 റഷ്യൻ വ്യോമതാവളങ്ങളിൽ യുക്രൈൻ ആക്രമണം

റഷ്യൻ വ്യോമതാവളങ്ങളിൽ യുക്രൈൻ ആക്രമണം. ഒരേ സമയം നാല് കേന്ദ്രങ്ങളിൽ ആക്രമണം. നാൽപ്പതോളം യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രൈൻ അവകാശവാദം ഉന്നയിച്ചു. ആക്രമണം റഷ്യ സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അടിയന്തരയോഗം വിളിച്ചു. നാളെ ഇസ്താംബൂളിൽ രണ്ടാം റൗണ്ട് സമാധാന ചർച്ചകൾ നടക്കാനിരിക്കെയാണ് യുക്രെയ്ന്റെ കനത്ത ആക്രമണം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related