spot_img

പ്രഭാത വാർത്തകൾ 2025 ജൂലൈ 28

spot_img
spot_img

പ്രഭാത വാർത്തകൾ 2025 ജൂലൈ 28

spot_img

Date:

വാർത്തകൾ

🗞️👉 ‘അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കണം’; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഛത്തീസ്ഗഡിൽ അറസ്റ്റുചെയ്ത കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കോൺവെൻറിൽ ജോലിക്ക് എത്തിയവരെ കൂട്ടിവരാൻ ഛത്തീസ്ഗഡിലെ ദുർഗ്ഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസ്റ്റർ വന്ദനാ ഫ്രാൻസിസ്, പ്രീതി എന്നീ കന്യാസ്ത്രീകളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

🗞️👉 മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം; അനാസ്ഥയെ ന്യായീകരിക്കേണ്ടതില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി

തേവലക്കര സ്കൂളിൽ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അനാസ്ഥയെ ന്യായീകരിക്കേണ്ടതില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി . സ്കൂൾ തുറക്കുന്നതിന് മുൻപ് സർക്കുലർ അയച്ചിരുന്നു എന്നാൽ തുറന്നു നോക്കിയില്ല. ഇടതു മുന്നണിയോട് താൽപര്യം ഉള്ള മാനേജ്മെന്റ് ആണെങ്കിലും വീഴ്ച ഉണ്ടായാൽ വിട്ടു വീഴ്ച്ച ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

🗞️👉 പത്തനംതിട്ടയിൽ പുഞ്ചക്കണ്ടത്തിൽ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പത്തനംതിട്ട കോയിപ്രം നെല്ലിക്കലിൽ പമ്പയാറിനോട് ചേർന്ന പുഞ്ചക്കണ്ടത്തിൽ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. നാല്ലിക്കൽ സ്വദേശി മിഥുൻ, കിടങ്ങന്നൂർ സ്വദേശി രാഹുൽ എന്നിവരാണ് മരിച്ചത്. ഒരാൾ കൂടി അപകടത്തിൽപ്പെട്ടതായാണ് വിവരം. ഇവരുടെ സുഹൃത്തായ തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താൻ അഗ്നിരക്ഷാ സേന തിരച്ചിൽ നടത്തുകയാണ്. വള്ളത്തിൽ മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടം.

🗞️👉 ബാണസുര ഡാമിൽ നിന്ന് ഇന്ന് അധിക ജലം തുറന്ന് വിടും

ബാണാസുരസാഗര്‍ അണക്കെട്ടിൽ നീരൊഴുക്ക് വർദ്ധിച്ചതിനാൽ നാളെ (ജൂലൈ 28) രാവിലെ ഏട്ടിന് സ്‌പിൽവെ ഷട്ടറുകളിലൂടെ 100 ക്യുബിക് മീറ്റർ അധികം ജലം തുറന്ന് വിടുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിൽ രണ്ട്, മൂന്ന് ഷട്ടറുകൾ 85 സെന്റീമീറ്ററായി ഉയർത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും  താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. വയനാട്ടിൽ നാളെയും മഴ മുന്നറിയിപ്പുണ്ട്.

🗞️👉 ലോക സൗഹൃദ ദിനത്തിൽ വൃക്ഷത്തൈ കൈമാറ്റവുമായി ഹരിതകേരളം മിഷൻ

കോട്ടയം: ലോക സൗഹൃദ ദിനമായ ഓഗസ്റ്റ് മൂന്നിന് സുഹൃത്തുക്കൾ തമ്മിൽ വൃക്ഷത്തൈകളുടെ കൈമാറൽ പരിപാടിയുമായി ഹരിതകേരളം മിഷൻ. സൗഹൃദം മഹാവൃക്ഷമായി വളരട്ടെ എന്ന ആശയവുമായി ഒരു തൈ നടാം ജനകീയ വൃക്ഷവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സൗഹൃദ ദിനത്തിലോ അനുബന്ധ ദിവസങ്ങളിലോ നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ സ്കൂളുകൾ, കലാലയങ്ങൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, വായനശാലകൾ ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വൃക്ഷത്തൈകൾ പരസ്പരം കൈമാറിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

🗞️👉 വെള്ളികുളം -മലമേൽ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു.

വെള്ളികുളം:വെള്ളികുളം – മലമേൽ പള്ളിയുടെ മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു.പാലാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. ക്രിസ്റ്റി പന്തലാനി ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകി.വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേന പ്രാർത്ഥനക്ക് ശേഷം നടന്ന പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു.ഫാ. പോൾ ചിറപ്പുറത്ത് പ്രദിക്ഷണത്തിനും ലദീഞ്ഞ് പ്രാർത്ഥനക്കും നേതൃത്വം നൽകി.തിരുനാളിനോട നുബന്ധിച്ച് ആദ്യമായി അൽഫോൻസാ നാമധാരികളുടെ സംഗമം നടത്തി.വികാരി ഫാ.സ്കറിയ വേകത്താനം അൽഫോൻസാ നാമധാരികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.തിരുനാളിൽ പങ്കെടുത്ത എല്ലാവർക്കും നേർച്ച കഞ്ഞി വിതരണം ചെയ്തു. മാവടി സെൻ്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ.ജോർജ് അമ്പഴത്തിനാൽ നേർച്ച കഞ്ഞി വെഞ്ചരിച്ചു.തിരുനാളിൽ ജാതി-മതഭേദമെന്യേ നൂറുകണക്കിനാളുകൾ പങ്കെടുത്തു.ജയ്സൺ തോമസ് വാഴയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ബിനോയി ഇലവുങ്കൽ, അമൽ ഇഞ്ചയിൽ,ബിജു പുന്നത്താനത്ത് , ബിജു മുതലക്കുഴിയിൽ, ബേബിച്ചൻ തയ്യിൽ, ജി സോയി ഏർത്തേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

🗞️👉 തടവിലായ കന്യാസ്ത്രീകളുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണംജോസ് കെ മാണി

കോട്ടയം:ഛത്തീസ്ഗഡിൽ അന്യായമായി പോലീസ് കസ്റ്റഡിയിലെടുത്ത് തടവിലാക്കിയ കന്യാസ്ത്രീകളുടെ മോചനത്തിന് പ്രധാനമന്ത്രി നേരിട്ട് അടിയന്തരമായി ഇടപെടണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.മലയാളികളായ സി.വന്ദന ഫ്രാൻസിസ്, സി. പ്രീതി മേരി എന്നീ രണ്ട് കന്യാസ്ത്രീകൾക്കു നേരെ മനുഷ്യത്വരഹിതവും നീതിക്ക് നിരക്കാത്തതുമായ പോലീസ് നടപടിയാണ് ഉണ്ടായത് .മാനവ സേവയ്ക്കും സാമൂഹ്യ സേവനത്തിനും സ്വയം സമർപ്പിച്ച രണ്ട് കന്യാസ്ത്രീകളെയാണ് മനുഷ്യക്കടത്ത് നടത്തുന്നുവെന്ന സംഘപരിവാർ സംഘടനകളുടെ സത്യവിരുദ്ധമായ പരാതിയെത്തുടർന്ന് മനുഷ്യത്വരഹിതമായ രീതിയിൽ ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തത്.

🗞️👉 കടനാട് സെൻറ് മാത്യൂസ് എൽ . പി . സ്കൂളിൽ കിഡ്സ് പാർക്ക് തുറന്നു

കടനാട് : കടനാട് സെന്റ് മാത്യൂസ് എൽ. പി. സ്കൂളിൽ കിഡ്സ് പാർക്ക്ന്റെ ഉദ്ഘാടനവും പിടിഎ പൊതുയോഗവും സംയുക്തമായി നടത്തപ്പെട്ടു. സുലഭ മാർക്കറ്റിംഗ് ഫെഡറേഷൻ സ്പോൺസർ ചെയ്ത റൈഡുകൾ ഉപയോഗിച്ച് നിർമ്മിച്ച കിഡ്സ്‌ പാർക്കിന്റെ ഉദ്ഘാടനം സുലഭ ചെയർമാനും രാമപുരംപഞ്ചായത്ത് മെമ്പറു മായ ശ്രീ സണ്ണി പൊരുന്നക്കോട്ട് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ വെരി റവ.ഫാ. ജോസഫ് പാനാമ്പുഴ, കടനാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജിജി തമ്പി, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് വാളിപ്ലാക്കൽ, വാർഡ് മെമ്പർ ശ്രീമതി ഉഷ രാജു, കടനാട് ഫൊറോന അസിസ്റ്റന്റ് വികാരി റവ. ഫാ. ജോസഫ് അട്ടാങ്ങാട്ടിൽ, സുലഭ വൈസ് ചെയർമാൻ ശ്രീ ബെന്നി ഈരൂരിക്കൽ, സുലഭ ബോർഡ് അംഗങ്ങൾ, രക്ഷാകർത്താക്കൾ, കുട്ടികൾ എന്നിവർ സന്നിഹിതരായിരുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related