പ്രഭാത വാർത്തകൾ  2024 ജൂലൈ  28

Date:

2024 ജൂലൈ 28  ഞായർ 1199 കർക്കിടകം 13

വാർത്തകൾ

  • മാലിന്യമുക്ത നവകേരളം; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്

മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് നടക്കും. ജനകീയ ക്യാമ്പയിനായി മാലിന്യമുക്ത പരിപാടി ഏറ്റെടുക്കുക എന്ന ലക്ഷ്യത്തിലാണ് യോഗം ചേരുന്നത്. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം.

  • മുംബൈയിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് അപകടം

കനത്ത മഴയിൽ നവി മുംബൈയിലെ ഷഹബാസ് ഗ്രാമത്തിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് അപകടം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. പൊലീസും അഗ്നിശമനസേനയും എൻഡിആർഎഫും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം, മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുകയാണ്. നിരവധി ഇടങ്ങളിൽ വെള്ളം കയറിട്ടുണ്ട്.

  • കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം. ഹൈക്കമാൻഡ് ഇടപെടൽ ഇല്ലാതെ ഇനി മിഷൻ 2025 ചുമതല ഏറ്റെടുക്കില്ലെന്നാണ് വിഡി സതീശൻ എഐസിസിയെ അറിയിച്ചു. വയനാട്ടിൽ ചേർന്ന ലീഡേഴ്‌സ് മീറ്റിൽ എഐസിസി നിർദേശ പ്രകാരം മിഷൻ ചുമതല ഏറ്റെടുത്തിട്ടും കെപിസിസി അധ്യക്ഷൻ അടക്കം വിമർശിച്ചതിലാണ് സതീശന് അതൃപ്തി. പുതിയ നേതാക്കൾക്ക് മിഷൻ വഴി ചുമതല നൽകിയതിൽ ആണ് സതീശനെതിരെ വിമർശനം ഉയർന്നത്.

  • ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന് രാത്രി 7 മണിക്ക് ആരംഭിക്കും. പല്ലേക്കലെ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. ആകെ 3 ടി20 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് സൂര്യകുമാർ യാദവാണ്. ആദ്യ മത്സരത്തിൽ തന്നെ വിജയിച്ച് പരമ്പരയിൽ ആധിപത്യം പുലർത്താനാകും ഇന്ത്യ ശ്രമിക്കുക. എന്നാൽ, തങ്ങളുടെ ഹോം ഗ്രൗണ്ടിലെ പരിചയം മുതലെടുത്ത് ഇന്ത്യയെ തോൽപിക്കാമെന്ന പ്രതീക്ഷയിലാണ് ലങ്ക.

  • നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസാമി. അതേസമയം, പ്രതിപക്ഷ നിരയിൽ നിന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

  • ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ് sr. സിസി SHകായിക പ്രതിഭകളോടൊപ്പം ഒളിമ്പിക്സ് ദീപം തെളിക്കുന്നു.

  • 2024 പാരീസ് ഒളിമ്പിക്സിന് ആശംസ അറിയിച്ച് കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ

 കുറുമണ്ണ് : 2024 പാരീസ് ഒളിമ്പിക്സിനോട് അനുബന്ധിച്ച് കുറുമണ്ണ് സെന്റ്. ജോൺസ് ഹൈസ്കൂളിലെ  അധ്യാപകരും, കുട്ടികളും ആശംസകൾ അറിയിച്ചു.ഹെഡ്മാസ്റ്റർ ശ്രീ.ബിജോയി ജോസഫ് സ്കൂൾ ലീഡർ അക്ഷയ് വി. എസ് ന് കത്തിച്ച ദീപശിഖ കൈമാറുകയും  സ്കൂൾ അസംബ്ലി ഹാളിൽ തീർത്ത ഒളിമ്പിക്സ് വളയങ്ങളുടെ ചുറ്റും ദീപശിഖ പ്രയാണം നടത്തുകയും ചെയ്തു. ഫാ. മാത്യു അമ്മോട്ടുകുന്നേൽ, കായിക അധ്യാപിക ഷെറിൻ സാജൻ എന്നിവർ ആശംസകൾ അറിയിച്ചു. ശേഷം കുട്ടികൾ ഒളിമ്പിക്സ് വളയത്തിൽ അണിചേർന്നു നിന്ന് ഒളിമ്പിക്സിന്  ആശംസകൾ അറിയിച്ചു.അധ്യാപകരായ ഡയസ് കുര്യൻ ,ബിന്നിമോൾ  ബെന്നി ,സുജ ആന്റണി ,മറീനാ ഫ്രാൻസിസ് ,മോളികുട്ടി ജോൺ എന്നിവർ നേതൃത്വം  വഹിച്ചു.

  • പാരിസിലെ ആവേശവും കുതിപ്പും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിലും

പാരിസിലെ ഒളിമ്പ്ക്സിന്റെ ആവേശവും കുതിപ്പും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിൽ തുടങ്ങി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി -നുറുകണക്കിന് വിദ്യാർത്ഥികൾ പങ്കടുത്ത ദിപശിഖ പ്രയാണം പിണ്ണാക്കനാട്ടു നിന്നും ചെമ്മലമറ്റത്തേക്ക് നടത്തി ചെമ്മലമറ്റം ടൗണിൽ നിന്നും ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് ഫാദർ തോമസ്, കട്ടിപ്പറമ്പിൽ എന്നിവർ ദിപശിഖ ഏറ്റ് വാങ്ങി സ്കൂൾ മുറ്റത്ത് സ്ഥാപിച്ച പ്രത്യക പീഠത്തിൽ ദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കമായി ഓരോ ദിവസവും ക്വിസ് മൽസരങ്ങൾ വാർത്താ വായന ഫോട്ടോ പ്രദർശനം തുടങ്ങി നിരവധി മൽസരങ്ങൾ വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട് – ഹെഡ്മാസ്റ്റർ -ജോബൈറ്റ് തോമസ് കായിക അധ്യാപിക ജെസ്സി എം ജോർജ് ഷേർളി തോമസ് തുടങ്ങിയവർ നേതൃർത്വം നല്കി.

  • ഒളിമ്പിക്‌സ് ആവേശമുൾക്കൊണ്ട് കാഞ്ഞിരമറ്റം എൽ.എഫ് എച്ച്. എസ്.

പാരീസിന്റെ ഓളപ്പരപ്പിൽ തിരിതെളിഞ്ഞ ലോകകായിക മാമാങ്കത്തിന്റെ ആവേശമുൾക്കൊണ്ട് കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ വിദ്യാർഥികൾ. പ്രതീകാത്മക ദീപശിഖാ പ്രയാണം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ റെജി സെബാസ്റ്റ്യൻ ദീപം തെളിച്ച് ഉത് ഘാടനം ചെയ്തു. സ്കൂൾ ജേഴ്സി അണിഞ്ഞ വിദ്യാർത്ഥി പ്രതിനിധികൾ ദീപശിഖ പ്രഥമാദ്ധ്യാപകനിൽ നിന്നും ഏറ്റുവാങ്ങി. ഒളിമ്പിക്‌സ് ചരിത്രം അവയുടെ പ്രാധാന്യം  എന്നിവയെക്കുറിച്ചു ശ്രീ ബിജു സെബാസ്റ്റ്യൻ കുട്ടികൾക്ക് വിവരിച്ചു നൽകി. സിസ്റ്റർ സെലീന മാത്യു, സിസ്റ്റർ മിനി വി. ഇസ്ഡ്, സിസ്റ്റർ റെൻസി കുര്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

  • ദൈവത്തിലേക്ക് അനേകായിരങ്ങളെ അൽഫോൻസാ അടുപ്പിച്ചു: മാർ പ്രിൻസ് പാണേങ്ങാടൻ

ദൈവത്തെ മഹത്വപ്പെടുത്തി ഈ ഭൂമിയിൽ ദൈവത്തിലേക്ക് അനേകായിരങ്ങളെ അൽഫോൻസാ അടുപ്പിച്ചു എന്നു അദീലാബാദ് രൂപതാ മെത്രാൻ മാർ പ്രിൻസ് പാണേങ്ങാടൻ. ഇന്നലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് ഇടവകപ്പള്ളിയിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. ഫാ. ജോസഫ് കൈതോലിൽ, ഫാ. ഫ്രാൻസിസ് മാട്ടേൽ എന്നിവർ സഹകാർമ്മികരായിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച്...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ...

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് ഉത്രാടം വരെയുള്ള ഒന്‍പത്...