2024 ജൂലൈ 25 വ്യാഴം 1199 കർക്കിടകം 10
വാർത്തകൾ
- ഏതു സാധാരണക്കാരനും അടുത്തുവരാൻ പറ്റുന്ന വിശുദ്ധയാണ് വിശുദ്ധ അൽഫോൻസാ: കർദ്ദിനാൾ മാർ ക്ലീമിസ്
ഏതു സാധാരണക്കാരനും അടുത്തുവരാൻ പറ്റുന്ന വിശുദ്ധയാണ് വിശുദ്ധ അൽഫോൻസായെന്ന് സീറോ മലങ്കര സഭ മേജർ ആർച്ചുബിഷപ്പ് മോറൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാബാവ. ഇന്നലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ സീറോ മലങ്കര ക്രമത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു കർദ്ദിനാൾ ക്ലീമിസ്.
• വിയറ്റ്നാമിൻറെ മുൻ പ്രസിഡൻറിൻറെ നിര്യാണത്തിൽ പാപ്പാ അനുശോചിച്ചു!
വിയറ്റ്നാമിലെ കമ്മ്യുണിസ്റ്റ് പാട്ടിയുടെ സെക്രട്ടറി ജനറലും അന്നാടിൻറെ മുൻ പ്രസിഡൻറുമായ ൻഗുയേൻ ഫൂ ത്രോംഗ് എൺപതാം വയസ്സിൽ മരണമടഞ്ഞു. വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പരോളിൻ പാപ്പായുടെ അനുശോചനം അറിയിച്ചു.വിയറ്റ്‌നാമും പരിശുദ്ധസിംഹാസനവലും തമ്മിലുള്ള ഭാവാത്മക ബന്ധം വളർത്തിയെടുക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് പാപ്പാ പ്രത്യേകം വിലമതിക്കുകയും അന്നാടിൻറെ ദുഃഖത്തിൻറെ ഈ വേളയിൽ പ്രസിഡൻറിനോടും എല്ലാ പൗരന്മാരോടും തൻറെ ആദ്ധ്യാത്മിക സാമീപ്യം അറിയിക്കുയും ചെയ്യുന്നു.
• കേരള തീരത്ത് കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത
കേരള തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.1 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് INCOIS അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും നിർദേശമുണ്ട്.
• ഭീകരനെ വധിച്ച് സൈന്യം
കശ്മീരിലെ കുപ് വാരയിൽ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഒരു സൈനികന് പരിക്കേറ്റു. കശ്മീമരിൽ 24 മണിക്കൂറിനിടെയുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. സംശയാസ്പദമായ ചില നീക്കങ്ങൾ കണ്ടതിനെത്തുടർന്ന് സൈന്യവും പൊലീസും തെരച്ചിൽ ആരംഭിച്ചു. ഇതിനിടെ ഭീകരർ സേനയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്.
• അർജുന്റെ ലോറി പുഴയിലേക്ക് നിരങ്ങി വീഴുന്നത് കണ്ടെന്ന് ദൃക്സാക്ഷി
അർജുന്റെ ലോറി ഷിരൂർ കുന്നിന് സമീപം ദേശീയപാതയിൽ നിന്ന് പുഴയിലേക്ക് വീഴുന്നതു കണ്ടെന്ന് ദൃക്‌സാക്ഷി. പുഴയുടെ അരികിൽ തന്നെ ലോറി ഉണ്ടാവാമെന്നും ദൃക്സാക്ഷി പറഞ്ഞു. ഗംഗാവലി പുഴയിൽ ഒഴുകി വരുന്ന വിറക് ശേഖരിക്കാൻ വന്ന നാഗേഷ് ഗൗഡയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുന്നിൽ നിന്ന് ഇടിഞ്ഞു വീണ മണ്ണിനൊപ്പം മരത്തടി കയറ്റിയ ഒരു ലോറിയും പുഴയോരത്തേക്ക് നീങ്ങി വരുന്നതു കണ്ടുവെന്നാണ് ദൃക്‌സാക്ഷി പറയുന്നത്.
• മഹാരാഷ്ട്രയിൽ വെള്ളപ്പൊക്കം; 700ലധികം വീടുകൾക്ക് നാശനഷ്ടം
മഹാരാഷ്ട്രയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ പല ഗ്രാമങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. നാഗ്‌പുർ, ചന്ദ്രാപുർ ജില്ലകളിലും ഒരാഴ്‌ചയായി കനത്ത മഴയാണ്. വിദർഭയിൽ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ 700ലധികം വീടുകൾക്ക് നാശനഷ്ടമുണ്ടായി. നൂറിലധികംപേരെ ഒഴിപ്പിക്കുകയും താത്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. സംസ്ഥാനത്ത് ഉടനീളം ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.
• ഒളിംപിക്സിൽ ചരിത്രമെഴുതാൻ ചൈനയുടെ 11 കാരി പെൺകുട്ടി
പാരീസിൽ ഒളിംപിക്‌സിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാൻ 11 വയസും 11 മാസവും പ്രായമുള്ള ചൈനയുടെ യങ് ഹഹാവോ. ചൈനയുടെ വനിതാ സ്കേറ്റ്ബോർഡിങ് ടീമിലാണ് യങ് ഹഹാവോ മത്സരിക്കുന്നത്. ടീമിനത്തിൽ ചൈന മെഡൽ നേടിയാൽ അത് ചരിത്രമാകും. കഴിഞ്ഞ മാസം പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ യങ് ഹഹാവോ ഒൻപതാം വയസിൽ ചൈനീസ് ദേശീയ ഗെയിംസിൽ മെഡൽ നേടി ഞെട്ടിച്ചിരുന്നു.
• നേപ്പാൾ വിമാനപകടത്തിൽ 18 മരണം
നേപ്പാളിലെ കാഠ്‌മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ 18 പേരും മരിച്ചു. ഗുരുതര പരിക്കുകളോടെ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൈലറ്റ് അടക്കം 19 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കാഠ്‌മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പോവുന്ന സൗര്യ എയർലൈനിന്റെ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു.
• 3 മാസത്തെ വൈദ്യുതി ബിൽ 4 കോടി; ബില്ല് കണ്ട് ഞെട്ടി വീട്ടുടമ!
യുപിയിലെ ഒരു വീട്ടിൽ വന്ന വൈദ്യുതി ബിൽ കണ്ട് വീട്ടുടമ ഞട്ടി. റെയിൽവേ ജീവനക്കാരനായ ബസന്ത ശർമ്മ എന്നയാൾക്കാണ് 3 മാസത്തേക്കായി 4 കോടിയിലേറെ രൂപയുടെ ബില്ല് കിട്ടിയത്. നോയിഡയിലെ സെക്ടർ 122 ലെ ശർമ്മിക് കുംജിൽ താമസിക്കുന്ന ഇയാൾ പതിവിൽ കൂടുതൽ വൈദ്യുതി ഉപയോഗിച്ചിട്ടുമില്ല. പിന്നാലെ വകുപ്പിനെ ബന്ധപ്പെട്ടപ്പോൾ ബില്ലിംഗ് സംവിധാനത്തിലെ തെറ്റാണെന്നും 26000 രൂപയാണ് പുതുക്കിയ ബില്ലെന്നും അറിയിച്ചു.
• പുഴയിലെ തിരച്ചിലിനായി സൈന്യം ബൂം ക്രെയിൻ എത്തിച്ചു
കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പുഴയിലെ തിരച്ചിലിനായി സൈന്യം ബൂം ക്രെയിൻ എത്തിച്ചു. 60 അടി വരെ ആഴത്തിലെ വസ്തുക്കളെ വലിച്ചുയർത്താൻ ഈ ലാർജ് എസ്കവേറ്ററിന് സാധിക്കും. സൈന്യം എത്തിച്ചിരിക്കുന്നത് ഇത്തരത്തിലുള്ള രണ്ട് ലാർജ് എസ്കവേറ്ററുകളാണ്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളും അഗ്നിശമന സേനയും നാവിക സേനയും തിരച്ചിലിനായി ഉണ്ട്.
• ദില്ലിയിൽ YSR കോൺഗ്രസ് പ്രതിഷേധം
ആന്ധ്രപ്രദേശിൽ YSR കോൺഗ്രസ് നേതാക്കളെ TDPയുടെ നേതൃത്വത്തിൽ വേട്ടയാടുകയാണെന്നാരോപിച്ച് ദില്ലിയിൽ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ പ്രതിഷേധം. ആന്ധ്രയിൽ ക്രമസമാധാനം പാടേ തകർന്നെന്നും TDP അധികാരത്തിലെത്തി 45 ദിവസത്തിനകം സംസ്ഥാനത്ത് 30 കൊലപാതകങ്ങൾ നടന്നുവെന്നും ജഗൻ ആരോപിച്ചു. ജന്തർ മന്തറിലാണ് ധർണയും ആക്രമണത്തിന്റെ ഫോട്ടോ വീഡിയോ പ്രദർശനവും നടന്നത്.
• KSRTCക്ക് റെക്കോർഡ് കളക്ഷനെന്ന് മന്ത്രി
ഈ മാസം KSRTC നേടിയത് റെക്കോർഡ് കളക്ഷനെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ഫലം കാണുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. കൊവിഡിന് ശേഷം സ്വന്തം വാഹന യാത്രയിലേക്ക് മാറിയവരെ പൊതുഗതാഗതത്തിലേക്ക് കൊണ്ടുവരികയാണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. KSRTC ജീവനക്കാർക്ക് ഓണത്തിന് മുമ്പ് ഒറ്റത്തവണ ശമ്പളം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
- ചേർപ്പുങ്കൽ ഹോളി ക്രോസ് സ്കൂളിൽ ‘ചാന്ദ്രദിനം ആഘോഷിച്ചു
ചേർപ്പുങ്കൽ സ്കൂളിൽ ചാന്ദ്രദിനം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു 1969 ജൂലൈ 21 മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ ദിനം ഫ്ലാഷ് മോബോടുകൂടി ചേർപ്പുങ്കൽ ഹോളിക്രോ സ്കൂളിൽ ആഘോഷിച്ചു പ്രിൻസിപ്പൽ ഫാദർ സോമി മാത്യു ചാന്ദ്രദിന സന്ദേശം നൽകി ‘മനുഷ്യൻ്റെ പുരോഗതിയിലേക്കുള്ള ആദ്യ കാൽവെപ്പ് ആയിരുന്നു ചന്ദ്രനിൽ കാലുകുത്തിയതൊന്നും അത് മറ്റു ബഹിരാകാശ ഗവേഷണങ്ങൾക്ക് ഊർജ്ജം പകർന്നുവെന്നും സങ്കേതിക വിദ്യകളുടെ വളർച്ച മനുഷ്യജീവിതത്തിൻ്റെ സമസ്ത മേഖലകളിലും ത്വരത ഗതിയിലുള്ള മറ്റത്തിന് കാരണമായിട്ടുണ്ടെന്നും മുഖ്യപ്രഭാഷണം നടത്തിയ ഫാ’ സോമിമാത്യു പറഞ്ഞു – ശാസ്ത്രീയ കണ്ടുപിടിത്തങ്ങളാണ് പുരോഗതിയെ ലേക്കു് നയിക്കുന്നതെന്നുംപുതിയ പുതിയ സാങ്കേതികവിദ്യയിലേക്ക് നയിക്കുന്നതെന്നും ത്മനുഷ്യജീവിതത്തിലെ ഒരു നാഴികക്കല്ലാണ് ഇത് എന്നും സന്ദേശം നല്കിയ ഹെഡ്മാസ്റ്റർ ഷാജി ജോസഫ് പറഞ്ഞു. നീലാംട്രോങ്ങ് എഡ്വിൻ ആഡ്രിൻ മൈക്കിൾ കോളിൻസ് എന്നീ മൂവർസംഘം ചന്ദ്രനിൽ കാലുകുത്തിയത് നമ്മെ ഓർമ്മപ്പെടുത്തുന്നത് മനുഷ്യജീവിതത്തിലെ മുന്നേറ്റത്തിൻ്റെ കഥയാണ് ‘ ചന്ദ്രൻ ഭൂമിയുടെ പ്രകൃതി ദത്തമായ ഉപഗ്രഹമാണ് ചന്ദ്രൻ സൂര്യൻ്റെ പ്രകാശം ഏറ്റുവാങ്ങി നമ്മെ രാത്രികാലങ്ങളിൽ പ്രകാശപൂരിതമാക്കുന്നതും ചന്ദ്രനിലേക്കുള്ള മനുഷ്യൻറെ കടന്നുകയറ്റം മറ്റ് ബഹിരാകാശ ഗ്രഹങ്ങളിലേക്കുള്ള ആദ്യത്തെ ചുവടുവയ്പ്പ് ആണെന്നും അദ്ദേഹംപറഞ്ഞു.
- ആട്ടയ്ക്ക് ഗുണനിലവാരമില്ലെന്ന് വ്യാജ പ്രചാരണം; സപ്ലൈകോ നിയമ നടപടിക്ക്
സപ്ലൈകോ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഫോർട്ടിഫൈഡ് ആട്ട ഗുണനിലവാരമില്ലാത്തതാണെന്ന പ്രചാരണം വാസ്‌തവ വിരുദ്ധമാണെന്ന് സപ്ലൈകോ വിജിലൻസ് ഓഫീസർ PM ജോസഫ് സജു. വ്യാജ പ്രചാരണം അടങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു വർഷം മുമ്പ് ഈ വീഡിയോ ശ്രദ്ധയിൽപെട്ടപ്പോൾ സപ്ലൈകോ വിശദീകരണം നൽകിയിരുന്നു.
- പുതിയ രോഗികളില്ല; നിപയിൽ കേരളത്തിന് ആശ്വാസം
നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തുവന്ന 16 പേരുടെ പരിശോധനഫലം നെഗറ്റീവ്. ഇതുവരെ ആകെ 58 സാമ്പിളുകളാണ് നെഗറ്റീവായത്. അതേസമയം രോഗലക്ഷണങ്ങളോടെ ഇന്ന് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആകെ 21 പേരാണ് മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളിലായി ചികിത്സയിലുള്ളത്. ഇതിൽ 17 പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണ്. സമ്പർക്ക പട്ടികയിൽ ആകെ 472 പേരുണ്ട്.
- ഏറ്റവും കൂടുതൽ തവണ ഒളിംപിക്സിൽ പങ്കെടുത്ത വ്യക്തി
കാനഡയുടെ ഇയാൻ മില്ലറാണ് ഏറ്റവും കൂടുതൽ തവണ ഒളിംപിക്സിൽ പങ്കെടുത്ത വ്യക്തി. കാനഡയുടെ അശ്വാഭ്യാസ താരമാണ് ഇയാൻ മില്ലർ. 1972,76,84,88,92,96, 2000, 2004, 2008, 2012 വർഷങ്ങളിൽ നടന്ന ഒളിംപിക്സ‌് മേളകളിൽ അദ്ദേഹം പങ്കെടുത്തത്. 2008ൽ ഒരു വെള്ളി മെഡലും അദ്ദേഹം രാജ്യത്തിന് വേണ്ടി സ്വന്തമാക്കി. അതേസമയം ഒളിംപിക്സിൽ മെഡൽ നേടിയ പ്രായം കൂടിയ താരമെന്ന റെക്കോർഡ് സ്വീഡന്റെ ഷൂട്ടിങ് താരം ഓസ്കർ ഗോമർ സ്വാൻ്റെ പേരിലാണ്.
- ഫോഴ്സാ കൊച്ചി എഫ്സിയുടെ ലോഗോ പുറത്ത്
സൂപ്പർ ലീഗ് കേരളയിൽ കൊച്ചി ടീമായ ഫോഴ്സ കൊച്ചി എഫ്സിയുടെ ലോഗോ പുറത്തുവിട്ട് ടീം ഉടമയും നടനുമായ പൃഥ്വിരാജ്. ‘ഒരു പുതിയ അധ്യായം കുറിക്കാനും കാൽപന്തിന്റെ ലോകത്തിലേക്ക് വിജയം നേടാനും ‘ഫോഴ്സാ കൊച്ചി’ കളത്തിൽ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാൻ, ഒരു പുത്തൻ ചരിത്രം തുടങ്ങാൻ’, പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision