പ്രഭാത വാർത്തകൾ  2024 ജൂലൈ 23 

Date:

2024 ജൂലൈ 23  ചൊവ്വ  1199 കർക്കിടകം 8

വാർത്തകൾ

• പാപ്പായുടെ ലക്സംബർഗ്, ബൽജിയം സന്ദർശനം, അജണ്ട പരസ്യപ്പെടുത്തി!

ഫ്രാൻസീസ് പാപ്പാ ലക്സംബർഗ്, ബൽജിയം എന്നീ നാടുകൾ സന്ദർശിക്കും. സെപ്റ്റംബർ 26-29 വരെയായിരിക്കും പ്രസ്തുത സന്ദർശനം. ഈ ഇടയസന്ദർശനത്തിൻറെ വിശദമായ പരിപാടികൾ പരിശുദ്ധസിംഹാസനം വെള്ളിയാഴ്ച പരസ്യപ്പെടുത്തി. സെപ്റ്റംബർ 26-ന് വ്യാഴാഴ്ച രാവിലെ പാപ്പാ വത്തിക്കാനിൽ നിന്ന് റോമിലെ അന്താരാഷ്ട്രവിമാനത്താവളമായ, ഫ്യുമിച്ചീനോയിൽ സ്ഥിതിചെയ്യുന്ന, ലെയണാർദോ ദ വിഞ്ചിയിലേക്കു പോകുകയും അവിടെ നിന്ന്  ലക്സംബർഗിലേക്ക് വിമാന മാർഗ്ഗം പുറപ്പെടുകയും ചെയ്യും.

• കമലയെ തോൽപ്പിക്കാൻ കൂടുതൽ എളുപ്പം

ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി കമലാഹാരിസിനെ ബൈഡൻ നിർദേശിച്ചതിന് പിന്നാലെ പ്രതികരണവുമായി ഡോണൾഡ് ട്രംപ്. കമലയെ തോൽപ്പിക്കാൻ കൂടുതൽ എളുപ്പമെന്ന് ട്രംപ് പറഞ്ഞു. ബൈഡൻ പിന്മാറുന്ന വിവരം അറിയിച്ചതിന് പിന്നാലെയാണ് കമലാഹാരിസിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി നിർദേശിച്ചത്. കമലയെ വൈസ് പ്രസിഡന്റ് ആക്കിയത് താൻ എടുത്ത ഏറ്റവും മികച്ച തീരുമാനമെന്നും ബൈഡൻ പറഞ്ഞിരുന്നു.

• ഓഹരി വിപണി നഷ്ടത്തിൽ

വ്യാപാര ആഴ്ചയുടെ ആദ്യ ദിനം തന്നെ ഇടിവോടെ ഓഹരി വിപണി ആരംഭിച്ചു. സെൻസെക്സ് 375 പോയിൻ്റ് ഇടിവോടെ 80,220 എന്ന ലെവലിലും നിഫ്റ്റി 135 പോയിന്റ് താഴ്ന്ന് 24,400 എന്ന ലെവലിലുമാണ് വ്യാപാരം നടക്കുന്നത്. നെസ്ലെ ഇന്ത്യ, ഐടിസി, ഇൻഫോസിസ്, HDFC ബാങ്ക്, ടെക് മഹീന്ദ്ര എന്നിവയാണ് മികച്ച നേട്ടം കൊയ്യുന്നത്. വിപ്രോ, കൊട്ടക് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ്, ഐആർസിടിസി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

• നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാൻ സ്പെഷ്യൽ നൈറ്റ് സ്ക്വാഡ്

നഗരത്തിൽ വിവിധയിടങ്ങളിൽ മാലിന്യം വലിച്ചെറിയാൻ നടത്തിയ ശ്രമങ്ങൾ സ്പെഷ്യൽ നൈറ്റ് സ്ക്വാഡിന്റെ ഇടപെടലിൽ കണ്ടെത്തി തടഞ്ഞുവെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. അനധികൃതമായി മാലിന്യം ശേഖരിച്ചതിനടക്കം ഉപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് പൊലീസിന് കൈമാറുകയും പിഴചുമത്തുകയും ചെയ്തു. മാലിന്യം നിക്ഷേപിക്കുന്നവരുടെ ചിത്രങ്ങൾ പകർത്തി 9447377477 എന്ന നമ്പറിലേക്ക് വാട്‌സാപ്പിൽ അയക്കാം.

• അർജുനെ കണ്ടെത്താൻ കൂരാച്ചുണ്ട് റെസ്ക്യൂ ടീമും

ഷിരൂരിൽ കുന്നിടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിയ അർജുനെ രക്ഷപ്പെടുത്താൻ സഹായങ്ങളുമായി കൂരാച്ചുണ്ട് റെസ്ക്യൂ ടീമും അപകടസ്ഥലത്തെത്തി. ദുരന്തമേഖലകളിൽ വേഗത്തിൽ ഇടപെടാൻ പരിശീലനം നേടിയ KRT ടീമിന്റെ എട്ടംഗസംഘമാണ് NDRFന്റെ നിർദേശപ്രകാരം സംഭവ സ്ഥലത്ത് എത്തിയത്. രക്ഷാദൗത്യത്തിന് സഹായകരമായ ആയുധങ്ങളുമായി രണ്ടുവാഹനങ്ങളിലായാണ് സംഘം എത്തിയിട്ടുള്ളത്.

• ഇനി ഗംഭീർ യുഗം

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഗൗതം ഗംഭീർ ഇന്ന് ചുമതലയേൽക്കും. ഈ മാസം ഒമ്പതിന് ബിസിസിഐ സെക്രട്ടറി ജെയ്ഷയാണ് ഗംഭീർ പരിശീലകനായി നിയമിക്കുന്നതായി അറിയിച്ചത്. ഇന്ന് ഔദ്യോഗികമായി അധികാരമേറ്റ ശേഷം ഈ മാസം 27 മുതൽ ശ്രീലങ്കയ്ക്കെതിരായ പരമ്പരയെക്കുറിച്ച് ഗംഭീർ വാർത്താ സമ്മേളനത്തിൽ സംസാരിക്കും. മൂന്നര വർഷം നീളുന്ന കരാറാണ് ബിസിസിഐയുമായി ഒപ്പുവെച്ചിരിക്കുന്നത്.

• പാർലമെന്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന് ഭീഷണി

പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. കേരളത്തിൽ നിന്നുള്ള എംപിമാരായ വി ശിവദാസനും എഎ റഹീമിനും ആണ് ഫോൺകോളിലൂടെ ഭീഷണി ലഭിച്ചത്. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിക്ക് ഫോർ ജസ്റ്റിസിന്റെ പേരിലായിരുന്നു സന്ദേശം. ഖാലിസ്ഥാൻ അനുകൂലമല്ലെങ്കിൽ വീട്ടിലിരിക്കണമെന്നും എംപിമാർക്ക് ലഭിച്ച സന്ദേശത്തിലുണ്ട്. പരാതിയിൽ ദില്ലി പൊലീസ് അന്വേഷണം തുടങ്ങി.

• പാർലമെന്റിന്റെറെ ആദ്യ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും

മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള പാർലമെന്റിന്റെ ആദ്യ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക സർവേ പാർലമെന്റിൽ അവതരിപ്പിക്കും. അതേസമയം, നീറ്റ് പേപ്പർ ചോർച്ച കേസ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ നിർദേശത്തെ ചൊല്ലിയുള്ള തർക്കം തുടങ്ങി വിവിധ വിഷയങ്ങൾ പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിച്ചേക്കും.

• അർജുന്റെ ലോറി കണ്ടെത്തിയെന്ന് സൂചന?

അങ്കോളയിൽ മണ്ണിടിച്ചിൽ അകപ്പെട്ട അർജുന്റെ ലോറി കണ്ടെത്തിയതായി സൂചന. മെറ്റൽ ഡിറ്റക്‌ടർ വഴി നടത്തിയ തെരച്ചിലിൽ റോഡിൽ തന്നെ 8 മീറ്റർ അടിയിലാണ് ലോറി ഉള്ളതെന്നാണ് സൂചന. മെറ്റൽ ഡിറ്റക്‌ടറിൽ ലഭിച്ച സിഗ്നൽ വഴിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം നടത്തും. ആർമി സംഘം നടത്തിയ പരിശോധനയിലാണ് സിഗ്നൽ ലഭിച്ചതെന്നും റിപ്പോർട്ടുണ്ട്.

• കടലാക്രമണത്തിന് സാധ്യത; ജാഗ്രത നിർദേശം

കേരള തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.3 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് INCOIS അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും നിർദേശമുണ്ട്.

രാഷ്ട്രീയം സ്‌നേഹത്തിന്റെ മാതൃകയാണ്, പങ്കാളിത്തമാണ്, എല്ലാവരേയും ഉള്ക്കൊുള്ളുകയാണ്

ഉപവിപോലെ രാഷ്ട്രീയത്തിന്റെ രൂപവും അത്യുന്നതമാണ്. ശ്രദ്ധാപൂര്വംങ പടുത്തുയര്ത്തി്യ ധ്രുവീകരണരീതികളെ ശിഥിലമാക്കുന്നതാണവ. നമ്മുടെ കാലത്തെ ദീര്ഘിദൃഷ്ടിയില്ലായ്മയുടെ മാതൃക സ്വീകരിക്കുന്ന രീതിയിലല്ല  രാഷ്ട്രീയം. അത് സ്‌നേഹത്തിന്റെ മാതൃകയാണ്, പങ്കാളിത്തമാണ്, എല്ലാവരേയും ഉള്ക്കൊ്ള്ളുന്നവയുമാണ്. ”രോഗത്തിന്റെ കാരണങ്ങള്‍ നോക്കാതെ, ലക്ഷണങ്ങളെ ചികിത്സിക്കുന്നതാകരുത്. രാഷ്ട്രീയം ധ്രുവീകരണത്തിനുമപ്പുറത്തേക്കു നീങ്ങി ഉത്തരവാദിത്തങ്ങളിലേക്കുയരുന്ന ഉപവിരൂപമാകണം.”

സ്കൂൾ വാർത്തകൾ ഇനി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലൂടെ

പ്രവിത്താനം : പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂൾ വാർത്തകൾ മികച്ച രീതിയിൽ അവതരിപ്പിച്ച് ശ്രദ്ധേയമാകുന്നു.ഓരോ മാസവും സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾ മാസാവസാനം വീഡിയോ വാർത്തയായി തയ്യാറാക്കി അവതരിപ്പിക്കുകയാണ്  ക്ലബ് അംഗങ്ങൾ ചെയ്യുന്നത്. ലിറ്റിൽ കൈറ്റ്സ് പാഠ്യ പദ്ധതിയുടെ ഭാഗമായി  പഠിച്ച സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെയാണ് കുട്ടികൾ  വാർത്തകൾ തയ്യാറാക്കി അവതരിപ്പിക്കുന്നത്.ക്ലാസ് റൂമിൽ അഭ്യസിച്ച അറിവുകൾ  പ്രാവർത്തികമാക്കിയപ്പോൾ അത് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായി. സ്കൂളിന്റെ യൂട്യൂബ് ചാനലിലൂടെയും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും അപ്‌ലോഡ് ചെയ്ത വാർത്താ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ്  ലഭിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികൾ തയ്യാറാക്കിയ ഈ വർഷത്തെ ആദ്യത്തെ വാർത്താ വീഡിയോ സ്കൂൾ ഹെഡ്മാസ്റ്റർ അജി വി.ജെ. പ്രകാശനം ചെയ്തു. കൈറ്റ് മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, കൈറ്റ് മിസ്ട്രസ് വിദ്യാ കെ. എസ്. എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നത്.

  • സാധാരണ ജീവിതത്തെ അസാധാരണ ജീവിതമാക്കാൻ അൽഫോൻസാമ്മക്ക് സാധിച്ചു: ബിഷപ്പ് ജസ്റ്റിൻ  മഠത്തിപറമ്പിൽ

സാധാരണ ജീവിതത്തെ അസാധാരണ ജീവിതമാക്കി മാറ്റാൻ സുവിശേഷാടിസ്ഥാനത്തിൽ ജീവിച്ച അൽഫോൻസാമ്മക്ക് സാധിച്ചു എന്ന് വിജയപുരം രൂപതാ സഹായമെത്രാൻ റൈറ്റ് റവ. ഡോ. ജസ്റ്റിൻ മഠത്തിപറമ്പിൽ പറഞ്ഞു. ഇന്നലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. ഫാ. ടോം ജോസ്, ജോഷി പുതുപ്പറന്പിൽ, ഫാ. ഫെർണാണ്ടസ് ജിതിൻ, ഫാ. ഹിലാരി തെക്കേക്കുറ്റ്, ഫാ. നിധിൻ സേവ്യർ വലിയതറയിൽ എന്നിവർ സഹകാർമ്മികരായിരുന്നു.

  • കാൽനടയായി പുണ്യ ഭൂമിലേക്ക്

കാഞ്ഞിരപ്പള്ളി ചെന്നാംകുന്നു ഇടവകയിൽനിന്ന് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ പിതാവിനോടും വികാരി റെവ. ഫാ. ദീപു വിനോടും കൂടി കൽനടയായി ഭരണങ്ങാനം വി. അൽഫോൻസാമ്മയുടെ കബറിടാത്തിങ്കലേക്ക്.. കൽനടയായി.

  • ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിന് തുടക്കം കുറിച്ച് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ

 ചെമ്മലമറ്റം -ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിലൂടെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പരിശിലനം നല്കുകയാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ആനിമേഷൻ പ്രാഗ്രാമിംഗ് റോബോട്ടിക്സ് എന്നി മേഖലകളിലാണ് പരിശീലനം നല്കിയത് ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു ജില്ലാ ഐ.ടി. കോർഡിനേറ്റർ സെബിൻ സെബാസ്റ്റ്യൻ ക്ലാസ്സ് നയിച്ചു ബിജി സെബാസ്റ്റ്യൻ സിസ്റ്റർ ജൂബി തോമസ് എന്നിവർ നേതൃർത്വം നല്കി.

  • കടപ്ലാമറ്റം സെൻറ് ആൻറണീസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ –

കുറവലങ്ങാട് എക്സൈസ് റേഞ്ച് ഓഫീസിന്റെയും സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബായ -വിമുക്തി യുടേയും നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി.എക്സൈസ് അസിസ്റ്റൻറ് ഓഫീസർ ശ്രീ ഹരീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ  കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ  പ്രിവന്റീവ് ഓഫീസർ ശ്രീ യുഎംജോഷി ക്ലാസുകൾ നയിച്ചു ഓഫീസർ ശ്രീമതി ജയപ്രഭ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .പരിപാടികൾക്ക് ഹെഡ്മാസ്റ്റർ ശ്രീ ബെന്നിച്ചൻ പിഐ ,വിമുക്തി ക്ലബ്ബിൻ്റെ സ്കൂൾ കൺവീനർ ശ്രീമതി ക്രിസ് ജെയിംസ് ,ശ്രീ ഏയ്‌സ്‌ വിൻ അഗസ്റ്റിൻ, ശ്രീ ബിബിൻ , ശ്രീ ബിജു ,  ശ്രീമതി സുചിത്ര എന്നിവർ നേതൃത്വം നൽകി.

  • ചാന്ദ്രദിനം ആഘോഷമാക്കി അരുവിത്തുറ സെൻ്റ്.മേരീസ് എൽ.പി.സ്കൂൾ

അരുവിത്തുറ :ചന്ദ്രനെ കൂടുതലറിയാൻ അവസരമൊരുക്കി അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു.രാവിലെ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ.ബിജുമോൻമാത്യു കുട്ടികൾക്ക് ചാന്ദ്രദിന സന്ദേശം നല്കി.ചന്ദ്രനെപ്പറ്റി കൂടുതൽ അറിയാൻ അവസരമൊരുക്കിക്കൊണ്ട് കുട്ടികൾക്കായി ഒരു വീഡിയോ പ്രദർശനം നടന്നു.കൂടാതെ  ചാന്ദ്രദിന ക്വിസ്, കവിത,പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങളും നടത്തപ്പെട്ടു.

  • അൽഫോൻസാ അനുസ്മരണ സമ്മേളനം

മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ അൽഫോൻസാ അനുസ്മരണ സമ്മേളനത്തിൽ അൽഫോൻസാ നാമധാരികളെ ആദരിച്ചു. സൗമ്യ സെനീഷ് മനപ്പുറത്ത്, ബിൻസി ജോസ് ഞള്ളായിൽ, ഫാ. സ്കറിയ വേകത്താനം തുടങ്ങിയവർ സമീപം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https:/*/chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച്...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ...

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് ഉത്രാടം വരെയുള്ള ഒന്‍പത്...