പ്രഭാത വാർത്തകൾ  2024 ജൂലൈ 22

Date:

2024 ജൂലൈ 22  തിങ്കൾ 1199 കർക്കിടകം 7

വാർത്തകൾ

  • ദൈവത്തോടുള്ള ബന്ധത്തിൽ ജീവിച്ച അൽഫോൻസാമ്മയെ ദൈവം കൈവിട്ടില്ല: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

ദൈവത്തോടുള്ള ബന്ധത്തിൽ ജീവിച്ച അൽഫോൻസാമ്മയെ ദൈവം കൈവിട്ടില്ല എന്നു കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ഇന്നലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. ഫാ. പ്രിൻസ് വള്ളോംപുരയിടം OFM Cap.,  ഫാ. ചെറിയാൻ മൂലയിൽ, ഫാ. അലൻ മരുത്വമലയിൽ എന്നിവർ സഹകാർമ്മികരായിരുന്നു..

  • ഒമാൻ റിയാലിൻ്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു

ഒരു ഒമാനി റിയാലിന് 217.10 രൂപ എന്ന നിരക്ക്.ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ വെള്ളിയാഴ്ച്‌ച നൽകിയത്. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതാണ് ഇന്ത്യൻ രൂപ തകരാൻ കാരണമായത്. ഒമാനി റിയാലിൻ്റെ വിനിമയ നിരക്ക് അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ കൺവെർട്ടറിൽ ഒരു റിയാലിന് 217.30 എന്ന നിരക്കാണ് കാണിക്കുന്നത്.

  • പോസ്റ്റ് പെയ്ഡ് റോമിങ് പദ്ധതിയുമായി വിഐ

കസക്കിസ്ഥാൻ, ഉസ്ബെകിസ്ഥാൻ, ജോർദാൻ എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്കായി 649 രൂപ മുതലുള്ള അന്താരാഷ്ട്ര റോമിങ് പദ്ധതികൾ അവതരിപ്പിച്ച് വിഐ. യാത്രാ ആവശ്യങ്ങൾക്ക് അനുസൃതമായി 24 മണിക്കൂർ മുതൽ പത്തു ദിവസവും 14 ദിവസവും 30 ദിവസവും വരെയുള്ള പദ്ധതികൾ ലഭ്യമാണ്. വിഐ ഉപഭോക്താക്കൾക്ക് ഇപ്പോൾ വെറും 649 രൂപയ്ക്ക് 120 രാജ്യങ്ങളിൽ തടസമില്ലാതെ കണക്ടഡ് ആയിരിക്കാം.

  • ബൈച്യൂങ് ബൂട്ടിയ രാജിവെച്ചു

എഐഎഫ്എഫിൻ്റെ ടെക്നിക്കൽ കമ്മറ്റി അംഗത്വം രാജിവെച്ച് ബൈച്യൂങ് ബൂട്ടിയ. ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പുതിയ പരിശീലകനായി മനോലോ മാർക്കസിനെ നിയമിച്ചതിന് പിന്നാലെയാണ് രാജി. ടെക്നിക്കൽ കമ്മിറ്റി അറിയാതെയാണ് ഇത്തവണ പരിശീലകനെ നിയമിച്ചതെന്നാണ് ബൂട്ടിയയുടെ ആരോപണം. ഇത്തവണ പരിശീലക നിയമനത്തിനായി ടെക്നിക്കൽ കമ്മറ്റി ഒരു യോഗം പോലും ചേർന്നില്ല. പിന്നെ എന്തിനാണ് ടെക്നിക്കൽ കമ്മറ്റിയെന്നും ബൈച്യൂങ് ബൂട്ടിയ ചോദിച്ചു.

  • ഒളിംപിക്സ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത

2000ലെ സിഡ്നി ഒളിംപിക്‌സിലാണ് ആദ്യമായി ഒരു ഇന്ത്യൻ വനിത മെഡൽ സ്വന്തമാക്കിയത്. ആന്ധ്രാപ്രദേശുകാരിയായ കർണ്ണം മല്ലേശ്വരിയാണ് ഇന്ത്യക്ക് വേണ്ടി ആദ്യമായി ഒളിംപിക്‌സ് മെഡൽ സ്വന്തമാക്കുന്ന വനിത ആയത്. 69 കിലോ വെയിന്റ് ലിഫ്റ്റിങിലാണ് കർണ്ണം മല്ലേശ്വരി വെങ്കല മെഡൽ സ്വന്തമാക്കിയത്. 1995-1996ലെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം, 1994ലെ അർജുന അവാർഡ്, 1999ൽ പത്മശ്രീ എന്നീ ബഹുമതികൾ അവർക്ക് ലഭിച്ചിട്ടുണ്ട്.

  • മേശയുടെ രൂപത്തിലുള്ള പർവതങ്ങൾ

റൊറൈമ പർവതമാണ് ഈ ചിത്രത്തിൽ കാണുന്നത്. ബ്രസീൽ, ഗയാന, വെനസ്വേല എന്നിവയുടെ സംഗമസ്ഥാനത്താണ് റോറൈമ പർവ്വതം സ്ഥിതി ചെയ്യുന്നത്. മേശയുടെ ആകൃതിയിലുള്ള ഈ പർവതങ്ങൾക്ക് രണ്ട് ബില്യൺ വർഷം പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത്രയും പഴക്കമുള്ള ഭൂമിയിലെ ഏറ്റവും പഴയ ഭൂമിശാസ്ത്ര രൂപങ്ങളാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു.

  • വീണ്ടും ത്യശൂരിൽ മിന്നൽ ചുഴലി

തൃശൂർ വരന്തരപ്പള്ളി പഞ്ചായത്തിൽ മിന്നൽ ചുഴലി. പത്തൊമ്പതാം വാർഡിലെ തെക്കേ നന്തിപുരത്താണ് ചുഴലി കൊടുങ്കാറ്റ് ഉണ്ടായത്. മുന്നൂറിലധികം വാഴകൾ ഒടിഞ്ഞുവീണു. നിരവധി വീടുകളിൽ ജാതി മരങ്ങൾ കടപുഴകി. വൻമരങ്ങളും കടപുഴകി വീണു. പുതുക്കാട് പഞ്ചായത്തിലെ കുണ്ടുകടവ് പ്രദേശത്തും ചുഴലി കൊടുങ്കാറ്റ് വീശി. മരം വീണ് 6 വീടുകൾക്ക് ഭാഗിക നാശം ഉണ്ടായി.

  • സൈന്യം ഷിരൂരിലെത്തി; രക്ഷാപ്രവർത്തനം വേഗത്തിലാകും

മണ്ണിടിച്ചിൽ നടന്ന ഷിരൂരിൽ രക്ഷാപ്രവർത്തനത്തിന് എത്തി സൈന്യം. ബെൽഗാമിൽ നിന്ന് മേജർ അഭിഷേകിന്റെ നേതൃത്വത്തിലുള്ള 40 അംഗ കരസേന അംഗങ്ങളാണ് എത്തിയിരിക്കുന്നത്. രാവിലെ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉച്ചയോടെയാണ് സൈന്യം എത്തിയത്. നാവിക സേന അംഗങ്ങൾ രാവിലെ എത്തിയിരുന്നു. സൈന്യം എത്തിയതോടെ രക്ഷാപ്രവർത്തനം വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നു.

  • ഹൈ റിസ്ക് വിഭാഗത്തിലെ രണ്ട് പേർക്ക് നിപ ലക്ഷണം

നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഹൈ റിസ്ക് വിഭാഗത്തിലെ രണ്ട് പേർക്ക് നിപ ലക്ഷണങ്ങൾ ഉണ്ടെന്ന് ആരോഗ്യ വകുപ്പ്. നാല് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഹൈ റിസ്ക് കാറ്റഗറിയിലുള്ള എല്ലാവരുടേയും സാമ്പിളുകൾ ആദ്യമെടുക്കുമെന്ന് ആരോഗ്യമന്ത്രി മന്ത്രി പറഞ്ഞു. അതിൽ തന്നെ രോഗലക്ഷണങ്ങളുള്ളവരുടെ ആദ്യമെടുക്കും.

  • മലപ്പുറത്ത് ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മലപ്പുറത്ത് നിപ ബാധിച്ച് 14 കാരൻ മരണപ്പെട്ടതോടെ ജില്ലയിൽ അവധി പ്രഖ്യാപിച്ചെന്ന് വിവരം. ഇനിയൊരു ഉത്തരവ് വരുന്നത് വരെ മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചതായി റിപ്പോർട്ട്. റിപ്പോർട്ടർ ചാനലിന്റെ റിപ്പോർട്ടറാണ് ഇക്കാര്യം അറിയിക്കുന്നത്. എന്നാൽ എല്ലാ വിവരങ്ങളും സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്ന മലപ്പുറം കളക്ട‌ർ അവധി വിവരം ഇതുവരെ അറിയിച്ചിട്ടില്ല.

  • മിഷൻ ലീഗ് കുറവിലങ്ങാട് മേഖല പ്രവർത്തനോദ്ഘാടനം

കുറവിലങ്ങാട്: ചെറുപുഷ്പമിഷൻ ലീഗ് മേഖല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച 9.30ന് വയലാ സെന്റ് ജോർജ് പള്ളിയിൽ നടത്തപ്പെട്ടു . മേഖല പ്രസിഡന്റ് ഡിബിൻ ഡൊമിനിക്ക് അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ രൂപത വൈസ് ഡയറക്ടർ സിസ്റ്റർ ഡോ. മോനിക്ക ഉദ്ഘാടനം ചെയ്തു. മേഖല ഡയറക്ടർ  ഫാ. ആന്റണി വാഴക്കാല ആമുഖപ്രഭാഷണം നടത്തി വികാരി ഫാ. ജോസ് കോട്ടയിൽ അനുഗ്രഹപ്രഭാഷണവും നടത്തി. യോഗത്തിൽ കഴിഞ്ഞ വർഷത്തേ മികച്ച പ്രകടനം കാഴ്ചവച്ച ശാഖകൾക്ക് സമ്മാനം നൽകി. വിശ്വാസപരിശീലനകേന്ദ്രം ഹെഡ്മാസ്റ്റർ ജോസ് മൈലന്തറ, സിസ്റ്റർ റോസ്‌ലിൻ, ആഷ്മി മരിയ ജോൺ, ബിബിൻ അഗസ്റ്റിയൻ എന്നിവർ പ്രസംഗിച്ചു.

  • മെറിറ്റ് ഡേ നടത്തി

മേരി  മാതാ പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. 2023-24 വർഷത്തിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സ്കൂൾ മാനേജർ സി. ഫിലാമി FCC ട്രോഫികൾ  നൽകി അനുമോദിച്ചു. പ്രിൻസിപ്പൾ സി. ലിസ്സി FCC, PTA പ്രസിഡൻറ് ശ്രീ സാവിയോ മൈക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https:/*/chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച്...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ...

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് ഉത്രാടം വരെയുള്ള ഒന്‍പത്...