പ്രഭാത വാർത്തകൾ  2024 ജൂലൈ 21 

Date:

2024 ജൂലൈ 21  ഞായർ 1199 കർക്കിടകം 6

വാർത്തകൾ

  • സഹനത്തിൽ നിന്ന് ഒളിച്ചോടുകയല്ല അതിനെ തരണം ചെയ്യാനാണ് അൽഫോൻസാമ്മ നമുക്കു കാണിച്ചുതന്നത്: മാർ തോമസ് തറയിൽ

സഹനത്തിൽ നിന്ന് ഒളിച്ചോടുകയല്ല അതിനെ തരണം ചെയ്യാനാണ് അൽഫോൻസാമ്മ നമുക്കു കാണിച്ചുതന്നത്.ദൈവം മക്കൾക്ക് നല്ലതു കൊടുക്കാൻ ആഗ്രഹിക്കുന്നു. നമ്മുടെ നന്മയെ കരുതുന്ന സ്വർഗ്ഗസ്ഥനായ പിതാവ് ചോദിക്കുന്നവർക്കെല്ലാം സമൃദ്ധമായി ദാനങ്ങൾ നല്കുന്നുവെന്ന് നമ്മെ പഠിപ്പിക്കുന്നു. നാം ചോദിക്കുന്നതെല്ലാം ദൈവം കേൾക്കും എന്ന വിശ്വാസമാണ് നമ്മെ പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നത്. ഭൌതീകനന്മയാണ് നാം എപ്പോഴും പ്രാർത്ഥിക്കുന്നത്. ദൈവം ഭൌതിക നന്മകൾ നല്കാൻ ആഗ്രഹിക്കുന്നു. അത് നല്കുന്നുമുണ്ട്. പക്ഷെ ഏറ്റവും വലിയ നന്മ നമുക്കു നല്കാൻ ആഗ്രഹിക്കുന്നത് നമ്മുടെ ആത്മരക്ഷയാണ്. നിത്യജീവനുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നവർക്ക് അവിടുന്ന് ആത്മാർത്ഥമായി രക്ഷ നല്കും. അൽഫോൻസാമ്മയുടെ ഏറ്റവും പ്രശസ്തമായ പ്രാർത്ഥന: “ഓ ദിവ്യ ഈശോയേ, തിരുഹൃദയത്തിലെ മുറിവിൽ എന്നെ മറയ്ക്കണമേ. സ്നേഹിക്കപ്പെടാനും വിലമതിക്കപ്പെടാനുമുള്ള എൻറെ ആശയിൽനിന്ന് എന്നെ വിമുക്തയാക്കണമേ. കീർത്തിയും ബഹുമാനവും സന്പാദിക്കണമെന്ന ദുഷിച്ച ഉദ്യമത്തിൽനിന്ന് എന്നെ രക്ഷിക്കണമേ. അങ്ങേ തിരുഹൃദയത്തിലെ സ്നേഹാഗ്നിജ്വാലയിലെ ഒരംശമാകുന്നതുവരെ എന്നെ എളിമപ്പെടുത്തണമേ.”എല്ലാ ദിവസവും അമ്മ നടത്തിയിരുന്ന പ്രാർത്ഥനയാണിത്. നമ്മുടെ പ്രാർത്ഥനയും അൽഫോൻസാമ്മയുടെ പ്രാർത്ഥനയും തമ്മിലുള്ള വ്യത്യാസം നമുക്കിതിൽ കാണാം. നമ്മൾ പ്രാർത്ഥിക്കുന്നത് സ്നേഹിക്കപ്പെടാനും വിലമതിക്കപ്പെടാനുമുള്ള സാഹചര്യങ്ങൾക്കുവേണ്ടിയാണെങ്കിൽ അൽഫോൻസാമ്മ പ്രാർത്ഥിച്ചത് സ്നേഹിക്കപ്പെടാനും വിലമതിക്കപ്പെടാനുമുള്ള ആശയിൽനിന്ന് തന്നെ രക്ഷിക്കണമേ എന്നാണ്.ദൈവസ്നേഹം തിരിച്ചറിയാനാണ് അൽഫോൻസാമ്മ പ്രാർത്ഥിച്ചത്. ആന്തരികസ്വാതന്ത്ര്യത്തിലേക്ക് നയിക്കണമേയെന്നും അൽഫോൻസാമ്മ പ്രാർത്ഥിച്ചു. നമ്മുടെ ലക്ഷ്യം പലപ്പോഴും ഭൌതീകനേട്ടം മാത്രമായി മാറുന്നു. പക്ഷെ ആത്യന്തിക ലക്ഷ്യം നമ്മുടെ രക്ഷയായിരിക്കണം. നമ്മുടെ നേട്ടങ്ങളും സഹനങ്ങളുമൊക്കെ ആത്മരക്ഷ ലക്ഷ്യം വച്ചുകൊണ്ടുള്ളതാകണം. നമ്മുടെ പ്രാർത്ഥനകൾ ദൈവേഷ്ടം നിറവേറ്റാനുള്ളതാകണം. ഭൌതികനേട്ടം ആഗ്രഹിക്കാം. പക്ഷെ അതുമാത്രം മതി എന്നു ചിന്തിക്കുന്നത് പരാജയമാണ്. അൽഫോൻസാമ്മക്കു സഹിക്കുവാൻ സാധിച്ചത് അമ്മ ഒരിക്കലും സഹനത്തിൽനിന്നു മുക്തി ആഗ്രഹിച്ചില്ല, പ്രാർത്ഥിച്ചുമില്ല എന്നതുകൊണ്ടാണ്. അതുകൊണ്ട് നമ്മുടെ പ്രാർത്ഥനകളെ പുനക്രമീകരിക്കണം. നമ്മുടെ പ്രാർത്ഥനകൾ വിശാലമാക്കണം. ആത്മരക്ഷക്കുവേണ്ടി പ്രർത്ഥിക്കണം.

•             നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാർക്ക് പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചു. സെന്റർ തിരിച്ചുള്ള പട്ടികയാണ് സുപ്രീം കോടതി നിർദ്ദേശ പ്രകാരം പുറത്തിറക്കിയത്. 12 മണിക്ക് മുൻപ് എൻ ടി എ വെബ് സെറ്റിൽ പ്രദ്ധീകരിക്കാനായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. ഇത് എൻടിഎ പാലിച്ചു. അതേസമയം ചോർച്ച കേസിൽ റാഞ്ചിയിൽ നിന്ന് ഒരു മെഡിക്കൽ വിദ്യാർത്ഥിനി കൂടി അറസ്റ്റിലായി.

•             അട്ടപ്പാടിയിൽ കാണാതായ പൊലീസുകാർ മരിച്ച നിലയിൽ

പാലക്കാട് അട്ടപ്പാടിയിൽ കാണാതായ പൊലീസ് ഉദ്യോഗസ്ഥർ മരിച്ച നിലയിൽ. പൊലീസ് ഉദ്യോഗസ്ഥരായ മുരുകൻ, കാക്കൻ എന്നിവരുടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം ചെമ്പവട്ടകാടിൽ നിന്നും അടുത്തയാളുടെ മൃതദേഹം സ്വർണഗദയിൽ നിന്നുമാണ് കണ്ടെത്തിയത്. 3 ദിവസത്തെ അവധി എടുത്ത് ഊരിലേക്ക് പോകുന്നതിനിടെ പുഴ മുറിച്ചു കടക്കവേ പുഴയിലെ ശക്തമായ ഒഴുക്കിൽ പെട്ടതാകാം എന്നാണ് വിലയിരുത്തൽ.

•             കക്കയം ഡാമിൽ റെഡ് അലേർട്ട്

കക്കയം ജലസംഭരണിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയർന്നു. പരമാവധി ജലനിരപ്പായ 758.05 മീറ്ററിൽ എത്തുന്ന മുറയ്ക്ക് അധികജലം തുറന്നുവിടും. ഘട്ടംഘട്ടമായി ഷട്ടർ ഒരു അടി വരെ ഉയർത്തി സെക്കൻ്റിൽ 25 ഘനമീറ്റർ എന്ന തോതിലാണ് ജലം ഒഴുക്കിവിടുക.

•             ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ മരണം 105 കടന്നു

ബംഗ്ലാദേശിൽ സർക്കാർ ജോലികളിൽ ഏർപ്പെടുത്തിയ സംവരണത്തിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 105 ആയി. രാജ്യത്ത് കർഫ്യു പ്രഖ്യാപിച്ചു. ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തി. സർക്കാരിൻ്റെ ഔദ്യോഗിക ടിവി ചാനൽ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പ്രക്ഷോഭത്തെ തുടർന്ന് സർവകലാശാലകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

•             ‘ഹരിയാനയിലെ ജനങ്ങൾക്ക് കെജ്രിവാളിനെ വേണം’

വരാനിരിക്കുന്ന ഹരിയാന തെരഞ്ഞെടുപ്പിൽ 90 നിയമസഭാ സീറ്റുകൾകളിലേക്കും മത്സരിക്കാൻ ഒരുങ്ങുകയാണ് ആം ആദ്‌മി പാർട്ടി. എല്ലാ ബൂത്തിലും ഒരുക്കങ്ങൾ നടക്കുകയാണ്, ഹരിയാനയിലെ ജനങ്ങൾക്ക് അരവിന്ദ് കെജ്രിവാളിനെ വേണമെന്ന് എഎപി സംസ്ഥാന അധ്യക്ഷൻ സുശീൽ ഗുപ്‌ത പറഞ്ഞു. അതേസമയം, ഹരിയാന തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി നേരത്തെ അറിയിച്ചിരുന്നു.

•             ആരോഗ്യ മന്ത്രി മലപ്പുറത്തേക്ക്

മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. അന്തിമ ഫലത്തിനായി കാത്തിരിക്കുന്നു. നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ ആരംഭിച്ചു. നിപ നിയന്ത്രണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്‌ഒപി അനുസരിച്ചുള്ള കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

•             ഒളിമ്പിക്സ്, സഹോദര ഐക്യം ഊട്ടിയുറപ്പിക്കുവാനുള്ള ഒരു അവസരമാകട്ടെ: പാപ്പാ

ജൂലൈ ഇരുപത്തിയാറു മുതൽ ഓഗസ്റ്റ് പതിനൊന്നുവരെ പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് മതസരങ്ങളുടെ ഉദ്ഘാടത്തിനു മുന്നോടിയായി ജൂലൈ മാസം പത്തൊൻപതാം തീയതി പാരീസിലെ ദേവാലയത്തിൽ, ഫ്രാൻസിലെ വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ചേലസ്തീനോ മില്ല്യോരെയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പിച്ചു. നിരവധി മെത്രാന്മാരും വൈദികരും സഹകാർമികത്വം വഹിച്ചു. ഒളിംപിക്സ് മത്സരങ്ങളുടെ സംഘാടക സമിതി അംഗങ്ങളും, നയതന്ത്രപ്രതിനിധികളും വിശുദ്ധ ബലിയിൽ പങ്കെടുത്തു. തദവസരത്തിൽ ഫ്രാൻസിസ് പാപ്പാ  നൽകിയ സന്ദേശവും വായിക്കപ്പെട്ടു.

•             ദൈവം നമ്മില്നിസന്ന് ഒരു അകലവും പാലിക്കുന്നില്ല

യേശു ഒരുതരത്തിലുള്ള വിവേചനവും കാണിക്കുന്നില്ല. കാരണം നാമെല്ലാവരും അവന്റെ മക്കളാണ്. അശുദ്ധി കടന്നുവരുന്നത് ഭക്ഷണത്തില്‍ നിന്നോ, രോഗത്തില്നിരന്നോ, മരണത്തില്‍ നിന്നോ അല്ല; അശുദ്ധമായ ഹൃദയത്തില്‍ നിന്നാണ്. ആത്മീയവും ശാരീരികവുമായ സഹനങ്ങള്ക്ക്  നടുവിലായാലും ആത്മാവ് മുറിവേറ്റ അവസ്ഥയിലായാലും നമ്മെ ഞെരുക്കുന്ന അനേകം സാഹചര്യങ്ങള്ക്ക്  നടുവിലായാലും നാം പാപിയായിരുന്നാലും ദൈവം നമ്മില്നി ന്ന് ഒരു അകലവും പാലിക്കുന്നില്ല.

•             രക്ഷാപ്രവർത്തനത്തിന് സൈന്യം വേണം

രക്ഷാപ്രവർത്തനത്തിന് സൈന്യമിറങ്ങണമെന്ന് ആവർത്തിച്ച് കാണാതായ അർജുന്റെ ബന്ധുക്കൾ. പരിശോധനയിൽ അർജുനെ കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് ആവശ്യവുമായി കുടുംബം വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. തെരച്ചിലിന് സൈന്യത്തിൻ്റെ സഹായം വേണമെന്ന് വെള്ളിയാഴ്‌ച മുതൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ബന്ധുക്കൾ പറയുന്നു.

  • ഭിന്നശേഷിയുള്ളവരുടെ അവകാശ സംരക്ഷണത്തിനായിമുഖാമുഖം പരിപാടി സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. അസിം പ്രേംജി ഫൗണ്ടേഷന്റെ സഹകരണത്തോടെ കോട്ടയം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കെ.എസ്.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷൈല തോമസ് സി.ബിആര്‍ കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുവാന്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെയും വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും സഹകരണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തേടെയാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളും സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുത്തു.

  • എസ്.എം.വൈ.എം – കെ.സി.വൈ.എം പാലാ രൂപതയുടെ നേതൃത്വത്തിൽ ഭരണങ്ങാനം അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ തീർത്ഥാടനം നടത്തപ്പെട്ടു.

 ഭരണങ്ങാനം:  എസ്.എം.വൈ.എം – കെ.സി.വൈ.എം പാലാ രൂപതയുടെ നേതൃത്വത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളിനോട് അനുബന്ധിച്ച് ജൂലൈ 19 ആം തീയതി അൽഫോൻസാമ്മയുടെ കബറിടത്തിലേയ്ക്ക് തീർത്ഥാടനം നടത്തപ്പെട്ടു. പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് മലേപ്പറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ച് യുവജനങ്ങൾക്ക് സന്ദേശം നൽകി. വിശുദ്ധ കുർബാനയിലും തുടർന്ന് നടത്തപെട്ട ജപമാല പ്രദിക്ഷണത്തിലും രൂപതയിലെ യുവജനങ്ങൾ ഭക്തിപൂർവ്വം പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....