2025 ജൂലൈ 18 വെള്ളി 1199 കർക്കടകം 02
വാർത്തകൾ
🗞️👉 പാലാ രൂപത ആഗോള പ്രവാസി സംഗമം കൊയ്‌നോണിയ 2025 നാളെ (19ന്) ചൂണ്ടച്ചേരി സെന്റ് ജോസഫ് കോളജിൽ
പാലാ: പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിലുള്ള ആഗോള പ്രവാസി സംഗമം കെയ്‌നോണിയ 2025 നാളെ (19) ചൂണ്ടച്ചേരി സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളജിൽ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാലാ രൂപതാംഗങ്ങളായ പ്രവാസികളുടെ നാലാമത് ആഗോളസംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു.
നാളെ (19ന്) രാവിലെ ഒൻപതിന് സംഗമത്തിനെത്തുന്നവരുടെ രജിസ്‌ട്രേഷൻ ആരംഭിക്കും. 9.30ന് വിശുദ്ധ കുർബാന. 10.30ന് സമ്മേളനം ആരംഭിക്കും. സംഗമം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. രൂപത മുഖ്യ വികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. പാലാ രൂപത പ്രവാസി അപ്പസ്‌തോലേറ്റ് ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ ആമുഖപ്രഭാഷണം നടത്തും. രൂപത വികാരി ജനറാൾ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ സന്ദേശം നൽകും. പ്രവാസീ ഹെൽത്ത് കെയർ പദ്ധതി മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ സിവി പോൾ സംഗമത്തിൽ അവതരിപ്പിക്കും. മിഡിൽ ഈസ്റ്റ് സെക്രട്ടറി രജിത് മാത്യു സംവിധാനം ചെയ്ത ഡോക്യുമെന്ററി സംഗമത്തിൽ പ്രദർശിപ്പിക്കും.
വിവിധ മേഖലകളിലെ പ്രതിഭകളെ സംഗമത്തിൽ ആദരിക്കും. കലാപരിപാടികളും നടത്തും.
🗞️👉 ‘അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരുത്തരവാദപരം’ ; വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിനെതിരെ എഎഐബി
വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിനെതിരെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരുത്തരവാദിത്വപരമെന്നും അഹമ്മദാബാദ് വിമാന അപകടത്തില്‍ അന്വേഷണം തുടരുകയാണെന്നും എഎഐബി വ്യക്തമാക്കുന്നു. അഹമ്മദാബാദ് വിമാനദുരന്തത്തില്‍, വിമാനത്തിന്റെ സീനിയര്‍ പൈലറ്റ് എന്നായിരുന്നു വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്.
🗞️👉 മിഥുന്റെ ജീവനെടുത്ത വൈദ്യുതി ലൈൻ മാറ്റി KSEB
കൊല്ലം തേവലക്കര സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച വൈദ്യുതി ലൈൻ മാറ്റുന്നു. സ്കൂളിന്റെ മുകളിലൂടെ പോയിരുന്ന വൈദ്യുത ലൈനാണ് കെഎസ്ഇബി ജീവനക്കാർ മാറ്റുന്നത്. ഇതേ തുടർന്ന് പ്രദേശത്ത് മണിക്കൂറുകൾ വൈദ്യുത തടസമുണ്ടായതിൽ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. വൈദ്യുതി ലൈൻ പൂർണമായും വിച്ഛേദിച്ചതിന് ശേഷം മാത്രമാകും പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കുകയെന്ന് കെഎസ്ഇബി വ്യക്തമാക്കി.
🗞️👉 മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവം: അനാസ്ഥ ഉണ്ടായെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി വി ശിവന്‍കുട്ടി. റിപ്പോര്‍ട്ടില്‍ ചില അനാസ്ഥകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് നാളെ ലഭ്യമാകും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.കേരളത്തിന്റെ മകനാണ് മിഥുനെന്നും മിഥുന്റെ കുടുംബത്തിന് പിന്തുണ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. മിഥുന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കും. സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിലാണ് വീട് നിര്‍മിച്ചു നല്‍കുക. പൊതുവിദ്യാഭ്യാസ മന്ത്രിയാണ് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംസ്ഥാന പ്രസിഡണ്ട്.
👉🗞️ നിപ; സംസ്ഥാനത്ത് സമ്പർക്കപ്പട്ടികയിൽ 674 പേര്‍
വിവിധ ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത് 674 പേരെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 131 പേരും പാലക്കാട് 426 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 88 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 81 പേരേയും പാലക്കാട് നിന്നുള്ള 2 പേരേയും എറണാകുളത്ത് നിന്നുള്ള ഒരാളേയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് 17 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.
🗞️👉 വയനാട് കണിയാമ്പറ്റയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി റാഗിങ്ങിനിരയായ സംഭവം: കേസെടുത്ത് പൊലീസ്
വയനാട് കണിയാമ്പറ്റ ഗവ. സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ കമ്പളക്കാട് പൊലിസ് കേസെടുത്തു. അഞ്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ്. റാഗിങ് നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയാണ് കേസ്. സംഘം ചേര്‍ന്ന് മര്‍ദ്ദിക്കല്‍, ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ കൂടി ചുമത്തിയിട്ടുണ്ട്.
🗞️👉












