2025 ജൂലൈ 14 തിങ്കൾ 1199 മിഥുനം 30
വാർത്തകൾ
🗞️👉
🗞️👉 ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.
🗞️👉 കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം
കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം. ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് ചൂണ്ടിക്കാട്ടി പൊലീസ് വിദ്യാർഥി സംഘടനകൾക്ക് കത്തയച്ചു. സർവ്വകലാശാല കെട്ടിടങ്ങൾ, പരീക്ഷാഭവൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവയുടെ ഇരുനൂറ് മീറ്റർ ചുറ്റളവിൽ പ്രകടനങ്ങളോ ധർണ്ണയോ സമരമോ പാടില്ല എന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്. കുറച്ചു ദിവസങ്ങളായി കാലിക്കറ്റ് സർവകലാശാല ഒരു സമരത്തിന് വേദിയായി മാറിയിട്ടുണ്ടായിരുന്നു. പ്രത്യേകിച്ച് വിദ്യാർഥി സംഘടനകൾ നടത്തുന്ന സമരത്തിൽ കൂടുതൽ സംഘർഷാവസ്ഥയിലേക്ക് മാറുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. ഈ ഒരു ഘട്ടത്തിലാണ് ഇപ്പോൾ തേഞ്ഞിപ്പാലം എസ്എച്ച്ഒ വിദ്യാർഥി സംഘടനകൾക്ക് കത്ത് നൽകിയിരിക്കുന്നത്.
🗞️👉 കോഴിക്കോട് നീന്തൽ പരിശീലനത്തിനിടെ 17കാരൻ മുങ്ങി മരിച്ചു
കോഴിക്കോട് കുറ്റിച്ചിറ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ 17കാരൻ മുങ്ങി മരിച്ചു. ഫയർഫോഴ്സ് എത്തി കുട്ടിയെ ബീച്ച് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീന്തലിന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആരോപണം ശക്തമാണ്. പ്ലസ് വൺ വിദ്യാർഥിയാണ് മരിച്ചത്.
🗞️👉 വിദ്യാര്‍ഥികളെ പാദപൂജക്ക് നിര്‍ബന്ധിതരാക്കിയ സംഭവം: പരാതി നല്‍കി കെഎസ്‌യു
വിദ്യാര്‍ഥികളെ പാദപൂജക്ക് നിര്‍ബന്ധിതരാക്കിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കാസര്‍ഗോഡ് ബന്തുടക്കയിലെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സരസ്വതി വിദ്യാലയത്തിലും, മാവേലിക്കരയിലെ വിദ്യാധിരാജാ സെന്‍ട്രല്‍ സ്‌കൂള്‍ ഉള്‍പ്പടെ വിവിധ ജില്ലകളിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്നും കത്തില്‍ പറയുന്നു.












