2025 ജൂലൈ 13 ഞായർ 1199 മിഥുനം 29
വാർത്തകൾ
🗞️👉 സൈന്യത്തെ നിലനിര്‍ത്തുമെന്ന് ഇസ്രയേലിന്റെ കടുംപിടുത്തം
ഗസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാനുള്ള ചര്‍ച്ചകള്‍ ഇസ്രായേല്‍ സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ വഴിമുട്ടുന്നതായി സൂചന. റഫ ഉള്‍പ്പെടെ ഗാസയുടെ ഏകദേശം 40 ശതമാനം പ്രദേശങ്ങളിലും സൈന്യത്തെ നിലനിര്‍ത്തണമെന്ന ഇസ്രായേലിന്റെ ആവശ്യമാണ് ചര്‍ച്ചകള്‍ക്ക് തടസമാവുന്നത്.
🗞️👉 ഏറ്റുമാനൂർ മിനി സിവിൽ സ്‌റ്റേഷന് തറക്കല്ലിട്ടു
കോട്ടയം: ജനങ്ങളുടെ അഭിലാഷങ്ങൾ നല്ല രീതിയിൽ പൂർത്തീകരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന്
പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത വികസനക്കുതിപ്പാണ് മന്ത്രി വി.എൻ. വാസവൻ്റെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ നടന്നു വരുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റോഡുകൾ, പാലങ്ങൾ, ബൈപ്പാസുകൾ , ജംഗ്ഷനുകളുടെ നവീകരണം തുടങ്ങി പശ്ചാത്തല വികസന രംഗത്ത് കേരളം വലിയ മുന്നേറ്റമാണുണ്ടാക്കിയത്. ഇതിൻ്റെയെല്ലാം ആകെത്തുകയാണ് കേരളത്തിലെ വികസന മുന്നേറ്റം. ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷൻ്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
🗞️👉 പാലാ ജനറൽ ആശുപത്രിക്ക് ആരോഗ്യ വകുപ്പിൻ്റെ “കായകൽപ് ” അവാർഡ്
പാലാ: 2025 ലെ ആരോഗ്യ വകുപ്പിൻ്റെ സംസ്ഥാന കായകൽപ് അവാർഡിൽ പാലാ കെ.എം.മാണി സ്മാരക ഗവ:ജനറൽ ആശുപത്രി കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനവും, കമന്റേഷൻ അവാർഡിൽ കേരളത്തിലെ നാലാം സ്ഥാനവും കരസ്ഥമാക്കി . 2024 -ൽ കമന്റേഷൻ അവാർഡ് കരസ്ഥമാക്കിയ പാലാ ജനറൽ ഹോസ്പിറ്റൽ ഇപ്രാവശ്യം വളരെ ഉയർന്ന ഗ്രേഡോടെ കോട്ടയം ഡിസ്ട്രിക്റ്റിൽ നിന്നും തിരഞ്ഞെടു ക്കപ്പെട്ട ഏക ജനറൽ ഹോസ്പിറ്റൽ ആയി .
🗞️👉 .കടനാട് മികച്ച കുടുംബാരോഗ്യ കേന്ദ്രo സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് നേടി
കടനാട്: പാലാ ഗവ: ജനറൽ ആശുപത്രിയ്ക്ക് പുറമെ 2024–25 വര്‍ഷത്തെ ആരോഗ്യ വകുപ്പിൻ്റെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡിന്റെ ഭാഗമായി കടനാട് കുടുംബാരോഗ്യ കേന്ദ്രം ജില്ലാതലത്തില്‍ മികച്ച കുടുംബാരോഗ്യ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടു. 94.2 ശതമാനം മാര്‍ക്ക് നേടിയാണ് ഈ ആരോഗ്യസ്ഥാപനം രണ്ട് ലക്ഷം രൂപയുടെ അവാര്‍ഡ് കരസ്ഥമാക്കിയത്.
🗞️👉 പുല്‍കോര്‍ട്ടിലെ പുതിയ റാണി: പോളണ്ടിന്റെ ഇഗ സ്യാംതെക് വിംബിള്‍ഡണ്‍ വനിതാ ചാമ്പ്യന്‍
വിംബിള്‍ഡണ്‍ ടെന്നിസ് വനിത സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗ സ്യാംതെകിന്. ഫൈനലില്‍ അമേരിക്കയുടെ അമാന്‍ഡ അനിസിമോവയെ അനായാസം കീഴടക്കി. 6-0, 6-0 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പോളണ്ട് താരത്തിന്റെ ജയം. ഫൈനല്‍ ഒരു മണിക്കൂര്‍ പോലും നീണ്ടു നിന്നില്ല.
🗞️👉 വയനാട് ഫണ്ട് പിരിവ്: യൂത്ത് കോണ്‍ഗ്രസില്‍ സംഘടനാ നടപടി
വയനാട് ഫണ്ട് പിരിവില്‍ യൂത്ത് കോണ്‍ഗ്രസില്‍ സംഘടനാ നടപടി. ഫണ്ട് പിരിവ് നടത്താത്ത നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്‌പെന്‍ഡ് ചെയ്തു. 50,000 രൂപയെങ്കിലും പിരിച്ചു നല്‍കാത്തവരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് നേതൃത്വം വ്യക്തമാക്കി. സംഘടനാ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റുമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി നല്‍കിയ നോട്ടീസില്‍ പറയുന്നത്. പെരിന്തല്‍മണ്ണ, മങ്കട, തിരൂരങ്ങാടി, തിരൂര്‍, താനൂര്‍, ചേലക്കര, ചെങ്ങന്നൂര്‍, കഴക്കൂട്ടം, കാട്ടാക്കട, കോവളം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളുടെ പ്രസിഡന്റുമാര്‍ക്കെതിരെയാണ് നടപടി.
🗞️👉 ഡൽഹിയിൽ കനത്ത മഴ; നിരവധി സ്ഥലങ്ങളിൽ വെള്ളക്കെട്ട്
ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഡൽഹിയിൽ മഴ ശക്തമായി. ആർകെ പുരം പ്രദേശത്ത് കനത്ത മഴ പെയ്തതിനാൽ ജനങ്ങൾക്ക് ചൂടിൽ നിന്ന് നേരിയ ആശ്വാസം ലഭിച്ചു. അടുത്ത ആഴ്ച ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശനി, ഞായർ വരെ നേരിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. ജൂലൈ 17 വരെ പരമാവധി താപനില 32-34 ഡിഗ്രിയിൽ തുടരാനാണ് സാധ്യത. കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപെട്ടതോടെ നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്.
🗞️👉 ബാലാവകാശ കമ്മീഷന് പരാതി നല്‍കി എഐഎസ്എഫ്
ആലപ്പുഴ മാവേലിക്കരയിലെ വിദ്യാധിരാജ സെന്‍ട്രല്‍ സ്‌കൂളിലും ഇടപ്പോള്‍ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്‌കൂളിലും നടന്ന പാദപൂജയുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന് പരാതി നല്‍കി എഐഎസ്എഫ്. കമ്മീഷന്‍ ചെയര്‍മാന് എഐഎസ്എഫ് ആലപ്പുഴ ജില്ലാ കമ്മറ്റിയാണ് പരാതി നല്‍കിയത്. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവവികാസങ്ങള്‍ ആണ് അരങ്ങേറിയതെന്നും പുരോഗമന കേരളത്തില്‍ വിദ്യാര്‍ഥി സമൂഹത്തിന് അപമാനകരമാകുന്ന രീതിയില്‍ ഉള്ള ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് സ്‌കൂള്‍ മാനേജ്മെന്റ് അടക്കം കുട്ട് നില്‍കുന്ന സ്ഥിതിയാണ് അവിടെ ഉണ്ടായിട്ടുള്ളതെന്നും പരാതിയില്‍ പറയുന്നു.













