spot_img

പ്രഭാത വാർത്തകൾ 2025 ജൂലൈ 09

spot_img
spot_img

പ്രഭാത വാർത്തകൾ 2025 ജൂലൈ 09

spot_img

Date:

വാർത്തകൾ

🗞️👉 ദേശീയ പണിമുടക്ക് ആരംഭിച്ചു

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രാത്രി 12 മുതൽ ആരംഭിച്ചു. ഇന്ന് അർധരാത്രി 12 മണി വരെ 24 മണിക്കൂറാണ് പണിമുടക്ക്. പണിമുടക്ക് കേരളത്തിൽ സമ്പൂർണ്ണമായിരിക്കുമെന്നും സ്വകാര്യ വാഹനങ്ങൾ ബലമായി തടയുകയില്ലെന്നും ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ. പാൽ, പത്രം, ആംബുലൻസ് തുടങ്ങിയ അവശ്യസേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

🗞️👉 റെയിൽവേയുടെ ആരോപണം നിഷേധിച്ച് സ്കൂൾ ബസ് ഡ്രൈവർ

തമിഴ്നാട്ടിലെ കടലൂർ സെമ്മൻകുപ്പത്ത് സ്കൂൾ ബസ് ട്രെയിനിൽ ഇടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ റെയിൽവേ വിശദീകരണം തള്ളി ബസ് ഡ്രൈവർ. താൻ പറഞ്ഞിട്ടല്ല റെയിൽവേ ഗേറ്റ് തുറന്നതെന്നും ഇന്ന് ഗേറ്റ് കീപ്പറെ കണ്ടിട്ടില്ലെന്നും സ്കൂൾ ബസ് ഡ്രൈവർ മൊഴി നൽകി. ഇന്ന് രാവിലെ ഏഴേ മുക്കാലോടെയാണ് കടലൂരിനും അളപാക്കത്തിനുമിടയിലുള്ള സെമ്മൻകുപ്പത്തെ നൂറ്റിഎഴുപതാം നമ്പർ റെയിൽവേ ഗേറ്റിൽ അപകടമുണ്ടായത്. കൃഷ്ണസ്വാമി വിദ്യാനികേതൻ സിബിഎസ്ഇ സ്കൂളിന്റെ ബസ്സാണ് വിഴുപ്പുറം മയിലാടുതുറൈ പാസഞ്ചറിൽ ഇടിച്ചത്. സഹോദരങ്ങൾ അടക്കം അപകടത്തിൽ മൂന്ന് പേർ മരിച്ചു. മൂന്ന് കുട്ടികൾക്കും വാൻ ഡ്രൈവർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 

🗞️👉 അജിത് കുമാറിന്റേത് കസ്റ്റഡി കൊലപാതകം; ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട്

തമിഴ്നാട് ശിവഗംഗയിലെ ക്ഷേത്രം താത്ക്കാലിക സുരക്ഷാ ജീവനക്കാരൻ ബി. അജിത് കുമാറിന്റേത് കസ്റ്റഡി മരണമെന്ന് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട്. തിരുപ്പുവനം പൊലീസ് കസ്റ്റഡിയിൽ അജിത്കുമാർ നേരിട്ട പീഡനവും മർദ്ദനവുമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ന് രാവിലെയാണ് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് മദ്രാസ് കോടതിയിൽ സമർപ്പിച്ചത്. അന്വേഷണം പ്രഖ്യാപിച്ച് ഏഴ് ദിവസത്തിനുള്ളിലാണ് മധുരൈ ജില്ലാ കോടതി ജഡ്ജി ജോൺ സുന്ദർ ലാൽ റിപ്പോർട്ട് ഹൈക്കോടതിക്ക് നൽകിയത്. മോഷണം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്ഷേത്രം, മർദ്ദനദൃശ്യങ്ങൾ പകർത്തിയ ഇടം എന്നിവ ജഡ്ജി സന്ദർശിച്ചിരുന്നു. പൊലീസുദ്യോഗസ്ഥർ, മരിച്ച അജിത് കുമാറിന്റെ വീട്ടുകാർ, ദൃക്സാക്ഷികൾ എന്നിവരടക്കം അൻപത് പേരിൽ നിന്ന് മൊഴിയെടുത്തു.

🗞️👉 ആര്‍ക്കും വായിക്കാന്‍ പറ്റാത്ത കുറിപ്പടി വേണ്ട ; നിര്‍ദേശവുമായി ഉപഭോക്തൃ കോടതി

ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതായിരിക്കണമെന്ന സുപ്രധാന നിര്‍ദേശവുമായി ഉപഭോക്തൃ കോടതി. മെഡിക്കല്‍ രേഖകള്‍ യഥാസയമം രോഗികള്‍ക്ക് ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു. എറണാകുളം പറവൂര്‍ സ്വദേശിയുടെ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. എറണാകുളം ജില്ലാ ഉപഭോക്ത്ൃ തര്‍ക്ക പരിഹാര കോടതിയുടേതാണ് നിര്‍ദേശം. 

🗞️👉 സംസ്ഥാന ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ബാൾട്ടർ ജിംനാസ്റ്റിക്സ് അക്കാദമി

60-ാമത് കേരള സംസ്ഥാന റിത്മിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി ബാൾട്ടർ ജിംനാസ്റ്റിക്സ്.എറണാകുളം, കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച ബാൾട്ടർ ജിംനാസ്റ്റിക്സ് അക്കാദമിയിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ് മത്സരത്തിൽ കാഴ്ചവെച്ചത്. ജൂലൈ 4-5 തീയതികളിൽ തളശ്ശേരി SAI സെന്ററിൽ നടന്ന മത്സരത്തിൽ വിവിധ വിഭാഗങ്ങളിൽ നിന്നായി 30-ത്തിലധികം മെഡലുകളാണ് ബാൾട്ടർ നേടിയത്.

🗞️👉 കോന്നി പാറമട ദുരന്തം: കുടുങ്ങിക്കിടന്നയാളുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട പാറമട ദുരന്തത്തില്‍പ്പെട്ട് പാറക്കല്ലുകള്‍ക്കടിയില്‍ കുടുങ്ങിക്കിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ബിഹാര്‍ സ്വദേശിയായ അജയ് റായ് ആണ് മരിച്ചത്. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന മറ്റൊരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഹിറ്റാച്ചിയിലെ ക്യാബിനുള്ളിലാണ് മൃതദേഹമുള്ളത്. ഫയര്‍ ഫോഴ്‌സും എന്‍ഡിആര്‍എഫും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related