2025 ജൂലൈ 05 ശനി 1199 മിഥുനം 21
വാർത്തകൾ
🗞️👉 മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവഴിച്ചത് 108.21 കോടി രൂപ:
മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത് വിട്ട് സര്‍ക്കാര്‍. ആകെ ചെലവഴിച്ചത് 108.21 കോടി രൂപയാണെന്നാണ് വ്യക്തമാക്കിയത്. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഭൂമി ഏറ്റെടുത്തതിന് 43.77 കോടി രൂപയും മരിച്ചവരുടെ കടുംബാംഗങ്ങള്‍ക്കായി 13.3 കോടി രൂപയും നല്‍കി. വീടിന് പകരം 15 ലക്ഷം രൂപ വീതം 104 പേര്‍ക്ക് 15.6 കോടി രൂപ ധനസഹായം നല്‍കിയിട്ടുണ്ട്.
🗞️👉 സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറത്ത് 18കാരിയുടെ മരണം നിപ മൂലമെന്ന് സ്ഥിരീകരണം
സംസ്ഥാനത്ത് വീണ്ടും നിപ മരണം. കോഴിക്കോട് ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പാലക്കാട് നാട്ടുകൽ സ്വദേശിനിക്കും നിപ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നൽകി. സംസ്ഥാനത്ത് സമ്പർക്ക പട്ടികയിൽ 345 പേർ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
🗞️👉 ‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍
കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍. ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി താത്കാലിക ധനസഹായമായി 50000 രൂപയും കൈമാറി. ആശുപത്രി വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം മന്ത്രിസഭാ യോഗം തീരുമാനിക്കും. പതിനൊന്നിന് ചേരുന്ന അടുത്ത മന്ത്രിസഭാ യോഗത്തിലായിരിക്കും തീരുമാനം. കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടെന്നും കുടുംബത്തിന് ചെയ്തുകൊടുക്കേണ്ടതൊക്കെ ചെയ്യുമെന്നും മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.
🗞️👉 കോട്ടയം മെഡിക്കല്‍ കോളജിലെ അപകടം: ‘ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നല്‍കും’:മുഖ്യമന്ത്രി
കോട്ടയം മെഡിക്കല്‍ കോളജിലുണ്ടായതുപോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. . കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തോടെ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
🗞️👉 മിന്നിച്ച ക്യാച്ച്; കീസി കാര്‍ട്ടിയെ പോലും ഞെട്ടിച്ച് പന്ത് റാഞ്ചി പാറ്റ് കമ്മിന്‍സ്
വെസ്റ്റ് ഇന്‍ഡീസും ഓസ്ട്രേലിയയും തമ്മില്‍ ഗ്രെനഡയിലെ സെന്റ് ജോര്‍ജില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനിടെ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എടുത്ത ക്യാച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ 286 റണ്‍സില്‍ വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാര്‍ എല്ലാവരെയും പുറത്താക്കിയിരുന്നു. രണ്ടാം ഇന്നിങ്സില്‍ ജോണ്‍ കാംബെല്‍ കീസി കാര്‍ട്ടി, കെയ്ഗ് ബ്രത്ത് വെയ്റ്റ്, റോസ്റ്റ്ണ്‍ ചെയ്സ് തുടങ്ങിയവര്‍ പുറത്തായിരുന്നു. പാറ്റ് കമ്മിന്‍സിന്റെ ബോളില്‍ 12 ബോളുകളില്‍ നിന്ന് ആറ് റണ്‍സ് എടുത്ത നില്‍ക്കവെയായിരുന്നു ഏറെ പ്രയ്തനം വേണ്ടി വന്ന ക്യാച്ച്.
🗞️👉 മനിശേരിയില്‍ അച്ഛനും മകനും വീട്ടില്‍ മരിച്ച നിലയില്‍
പാലക്കാട് ഒറ്റപ്പാലം മനിശേരിയില്‍ അച്ഛനും നാലാം ക്ലാസുകാരനായ മകനും വീട്ടില്‍ മരിച്ച നിലയില്‍. മനിശേരി വരിക്കാശേരി മനയ്ക്ക് സമീപത്ത് കണ്ണമ്മാള്‍ നിലയം വീട്ടില്‍ കിരണ്‍ (40) മകന്‍ കിഷന്‍ ( നാലാം ക്ലാസ് വിദ്യാര്‍ഥി) എന്നിവരാണ് മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.












