spot_img

പ്രഭാത വാർത്തകൾ 2025 ജൂലൈ 01

spot_img

Date:

വാർത്തകൾ

🗞️👉 കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച (2025 ജൂലൈ 1) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

🗞️👉 മല്ലികശ്ശേരി സെന്റ് ഡൊമിനിക് സാവിയോ സ്കൂളിലെ പുതിയ അധ്യായന വർഷത്തിന് തിരിതെളിച്ച് ആദ്യ പി.ടി.എ യോഗം’

മല്ലികശ്ശേരി : ഉജ്ജ്വലമായ അധ്യായന വർഷത്തിന്റെ തുടക്കം കുറിച്ച് മല്ലികശ്ശേരി സ്കൂളിൽ ഈ വർഷത്തെ ആദ്യ പി.ടി.എ ജനറൽ ബോഡി യോഗം നടന്നു. ഉച്ചകഴിഞ്ഞ് 2:00 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിറസാന്നിധ്യം ഉണ്ടായിരുന്നു. യോഗത്തിൽ സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് പരവുമ്മേൽ അധ്യക്ഷത വഹിച്ചു. മാതാപിതാക്കൾ സത്യസന്ധരായി ജീവിച്ച് കുഞ്ഞുങ്ങളെയും സത്യസന്ധരായി വളർത്തുക, ഒരു നല്ല മനുഷ്യനായി കുട്ടികളെ വാർത്തെടുക്കുക, അതിനായി മാതാപിതാക്കളും അധ്യാപകരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ഊന്നി പറയുകയുണ്ടായി.

🗞️👉 കടപ്ലാമറ്റം അസോസിയേഷൻ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

സെൻ്റ് ആൻ്റണീസ് ഹെസ്കൂളിൽനിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്കാരം നൽകി ആദരിച്ചു .ശ്രീ.ജോസ് .കെ . മണി എം.പി സമ്മേളനം ഉദ്ഘാടനവും അവാർഡ് സമർപ്പണവും നിർവഹിച്ചു. വ്യക്തമായ കാഴ്ചപ്പാടുകളും നവമായ മറ്റവും ഉൾക്കൊണ്ട് മുന്നേറാൻ ശ്രീ ജോസ് കെ. മാണി എം.പി കുട്ടികളെ ഓർമിപ്പിച്ചു. അസോസിയേഷൻ പ്രസിഡൻറ് ശ്രീ. സുനീഷ് മാനാമ്പുറം സമ്മേളനത്തിൽ അധ്യക്ഷൻ ആയിരുന്നു .ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാ. ജോസഫ് മുളഞ്ഞനാൽ മുഖ്യപ്രഭാഷണം നടത്തി .അസോസിയേഷൻ ഭാരവാഹികൾ, ശ്രീ. നിർമ്മലാ ജിമ്മി – ജില്ലാ പഞ്ചായത്ത് മെമ്പർ ,പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.മത്തായി മാത്യു ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ജീന സിറിയക് , സ്കൂൾ അസിസ്റ്റൻറ് മാനേജർ ജോസഫ് തേവർപറമ്പിൽ, പിടിഎ പ്രസിഡൻറ് ശ്രീ.ജോതിഷ് കോക്കപ്പുറംഎന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

🗞️👉 ജൂലൈ 3 പൊതു അവധി ദിവസമായി പ്രഖ്യാപിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്സ്

ക്രൈസ്തവർ മാർതോമശ്ലീഹായുടെ ദുക്റാന ആഘോഷിക്കുന്ന ജൂലൈ 3 സർക്കാർ അവധി ദിവസമായി പ്രഖ്യാപിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ്‌ കടുത്തുരുത്തി മേഖല സമ്മേളനം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.മാന്നാർ സെന്റ് മേരിസ് പള്ളി അങ്കണത്തിൽ ചേർന്ന മേഖല സമ്മേളനം വികാരി റവ ഫാദർ സിറിയക് കൊച്ചു കൈപ്പെട്ടിയിൽ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് ശ്രീ രാജേഷ് ജെയിംസ് കോട്ടായിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കത്തോലിക്കാ കോൺഗ്രസ്‌ രൂപത പ്രസിഡന്റ് ശ്രീ ഇമ്മാനുവൽ നിധീരി മുഖ്യ പ്രഭാഷണം നടത്തി.രൂപത ജന.സെക്രട്ടറി ശ്രീ ജോസ് വട്ടുകുളം, മേഖല സെക്രട്ടറി ജോർജ് മങ്കുഴിക്കരി,ജെറി ജോസഫ് പനക്കൽ, മനോജ്‌ കടവന്റെകാലഎന്നിവർ സംസാരിച്ചു.

🗞️👉 സിൽവർ സ്റ്റാർ കരസ്ഥമാക്കി എസ്.എം.വൈ.എം.കടനാട് ഫൊറോന

2024 ഡിസംബർ 15 മുതൽ 2025 ജൂൺ 20 വരെയുള്ള കാലത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച എസ്.എം.വൈ.എം.കടനാട് ഫൊറോനയ്ക്ക് പാലാ രൂപതാ സമിതി സിൽവർ സ്റ്റാർ സമ്മാനിച്ചപ്പോൾ

🗞️👉 മണിപ്പൂരില്‍ സംഘര്‍ഷം; അജ്ഞാതന്റെ വെടിയേറ്റ് കുകി കമാന്‍ഡര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പൂരില്‍ ആയുധധാരികള്‍ കാറിന് നേരെ നടത്തിയ ആക്രമണത്തില്‍ കുകി കമാന്‍ഡര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 60 വയസുള്ള സ്ത്രീയും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. മോങ്ജങ് എന്ന ഗ്രാമത്തിലാണ് അപ്രതീക്ഷിതമായ വെടിവയ്പ്പുണ്ടായത്. ചുരാചന്ദ്പൂരിലേക്ക് കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് നേരെ അജ്ഞാതന്‍ പോയിന്റെ ബ്ലാങ്ക് റേഞ്ചില്‍ വെടിയുതിര്‍ക്കുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.

🗞️👉 കൊച്ചിയില്‍ പൊലീസിന് നേരെ മദ്യപന്റെ അതിക്രമം

കൊച്ചിയില്‍ പൊലീസിന് നേരെ മദ്യപന്റെ അതിക്രമം. വൈറ്റില ചളിക്കവട്ടത്ത് വാഹന പരിശോധനയ്ക്ക് നിന്ന പൊലീസുകാരെയാണ് ആക്രമിച്ചത്. പാലാരിവട്ടം എസ്‌ഐയെ വണ്ടിയിടിച്ച് വീഴ്ത്താന്‍ ശ്രമിച്ചു. പുറത്തിറങ്ങിയാല്‍ പൊലീസുകാരെ വണ്ടിയിടിച്ച് കൊല്ലുമെന്നും പ്രതിയുടെ ഭീഷണി.

🗞️👉 ഒരേയൊരു ക്യാപ്റ്റന്‍ കൂള്‍; വിളിപ്പേരിന്റെ ട്രേഡ്മാര്‍ക്കിനായി എം എസ് ധോണി

വര്‍ഷങ്ങളായി ആരാധകര്‍ ചാര്‍ത്തി നല്‍കിയ ക്യാപ്റ്റന്‍ കൂള്‍ എന്ന വിളിപ്പേരിന് ട്രേഡ്മാര്‍ക്ക് സ്വന്തമാക്കാനൊരുങ്ങി മഹേന്ദ്ര സിങ് ധോണി. കായിക പരിശീലനം, കോച്ചിങ് സേവനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയ്ക്കായി ക്യാപ്റ്റന്‍ കൂള്‍ എന്ന വിളിപ്പേര് എക്ലൂസീവായി ഉപയോഗിക്കുകയാണ് ധോണിയുടെ ആഗ്രഹമെന്നാണ് വിവരം. ട്രേഡ്മാര്‍ക്ക് രജിസ്ട്രി അപേക്ഷ സ്വീകരിക്കുകയും നടപടികള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്.

🗞️👉 ഉത്തര്‍ പ്രദേശില്‍ തിളയ്ക്കുന്ന കറിക്കലത്തില്‍ വീണ് കുഞ്ഞിന് ദാരുണാന്ത്യം

ഉത്തര്‍ പ്രദേശില്‍ തിളയ്ക്കുന്ന കറിക്കലത്തില്‍ വീണ് 18 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. സോന്‍ഭാദ്ര ജില്ലയിലാണ് സംഭവം. സ്ട്രീറ്റ് ഫുഡ് വില്‍പ്പന നടത്തുന്ന ദമ്പതികള്‍ കടലക്കറിയുണ്ടാക്കാന്‍ അടുപ്പത്ത് വച്ച് പാത്രത്തില്‍ കുഞ്ഞ് അറിയാതെ വീഴുകയായിരുന്നു. സമാനമായ ഒരു അപകടത്തില്‍ ഇതേ ദമ്പതികളുടെ മറ്റൊരു കുട്ടിയും രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു.

🗞️👉 സിദ്ധാര്‍ഥന്റെ മരണം: മുന്‍ ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈകോടതി

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെഎസ് സിദ്ധാര്‍ഥന്റെ മരണത്തില്‍ മുന്‍ ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈകോടതി. സര്‍വകലാശാല നടപടി ചോദ്യം ചെയ്ത് മുന്‍ ഡീന്‍ നല്‍കിയ ഹര്‍ജി കോടതി തീര്‍പാക്കുകയായിരുന്നു. പ്രതികളായ വിദ്യാര്‍ഥികള്‍ക്കെതിരെയും ശക്തമായ അച്ചടക്ക നടപടി വേണമെന്ന് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഡി കെ സിംഗിന്റെ ബെഞ്ചാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

🗞️👉 തിരുവനന്തപുരത്ത് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

തിരുവനന്തപുരം കല്ലമ്പലത്ത് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ പരവൂര്‍ സ്വദേശി ശ്യാം ശശിധരനും ഭാര്യ ഷീനയുമാണ് മരിച്ചത്.  തിരുവനന്തപുരത്തുനിന്ന് ആലുവയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മകളെ കാണാന്‍ പോവുകയായിരുന്നു ദമ്പതികള്‍. ശ്യാം ശശിധരന്‍ സംഭവസ്ഥലത്തും ഷീന ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

🗞️👉 ‘കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ല’; എം വി ജയരാജന്‍

ഡിജിപി നിയമനത്തെ ന്യായീകരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് എംവി ജയരാജന്‍. കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ല. വെടിവെപ്പില്‍ റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് തെളിഞ്ഞതാണ്. ഇപ്പോള്‍ കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത് ദുരുദ്ദേശത്തോടെയെന്നും എം വി ജയരാജന്‍ പറഞ്ഞു. ആലപ്പുഴ വലിയകുളങ്ങരയില്‍ എം എ അലിയാര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related