പ്രഭാത വാർത്തകൾ 2024 ജനുവരി 31

spot_img

Date:

spot_img

വാർത്തകൾ

  • പ്രവാസി കെയർ പദ്ധതിയുമായി പാലാ മാർ ശ്ലീവാ മെഡിസിറ്റിയും പ്രവാസി അപ്പോസ്റ്റലേറ്റും

പാലാ രൂപതാംഗങ്ങളായ പ്രവാസികൾക്ക് ആവശ്യമായ ആരോഗ്യസേവനങ്ങൾ ഉറപ്പുവരുത്തുവാൻ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് മാർ ശ്ലീവാ മെഡിസിറ്റിയുമായി ധാരണയിലായി.
അറുപതോളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന രൂപതാംഗങ്ങളുടെ ഔദ്യോഗിക കൂട്ടായ്മയായ പാലാ ഡയസീഷൻസ് മൈഗ്രന്റ്സ് അപ്പോസ്റ്റ്ലേറ്റ് (PDMA) അംഗങ്ങൾക്കും നാട്ടിലുള്ള അവരുടെ മാതാപിതാക്കൾക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

  • കരുണയും കരുതലും കൊണ്ട് ജന ഹൃദയങ്ങൾ കീഴടക്കിയ മഹാനാണ് കെ.എം മാണി സാർ : ഡാൻ്റീസ് കൂനാനിക്കൽ

പൂവത്തിളപ്പ്: കരുണയും കരുതലും കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ മഹാനായിരുന്നു കെ.എം. മാണി സാറെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാൻ്റീസ് കൂനാനിക്കൽ പറഞ്ഞു. കർഷകർക്കും തൊഴിലാളികൾക്കും ദുർബല ജനവിഭാഗങ്ങൾക്കും ഒരേപോലെ ആശ്വാസമേകുന്ന കെ.എം. മാണി സാറിൻ്റെ ഭരണ നൈപുണ്യത്തിന് പകരക്കാരാകാൻ മറ്റാർക്കും സാധ്യമല്ലെന്ന് കാലം തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കെ.എം. മാണി സാറിൻ്റെ ജന്മദിനാചരണ പരിപാടിയായ കാരുണ്യ ദിനത്തിൻ്റെ അകലക്കുന്നം പഞ്ചായത്തുതല ഉദ്ഘാടനം സ്നേഹഗിരി മിഷിനറി സിസ്റ്റേഴ്സ് നടത്തുന്ന ഭിന്നശേഷിക്കാരുടെ പുനരധിവാസ പരിശീലന കേന്ദ്രമായ മുണ്ടൻകുന്ന് സ്നേഹഭവനിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു കർഷകയൂണിയൻ (എം) സംസ്ഥാന ജനറൾ സെക്രട്ടറി കൂടിയായ ഡാൻ്റീസ് കൂനാനിക്കൽ .

  • കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിലെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യ്തു

കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂളിലെ വാർഷികാഘോഷ ഉദ്ഘാടനം പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി ഫാ.ജോർജ്ജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ മാനേജർ ഫാ.അഗസ്റ്റിൻ പീടികമലയിൽ,കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി , ബ്ലോക്ക് മെമ്പർ ലാലി സണ്ണി, ഹെഡ് മാസ്റ്റർ ബിജോയി ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ വി.ജി.സോമൻ ,ബിന്ദു ജേക്കബ്, പിറ്റിഎ പ്രസിഡന്റ് സുബി തോമസ് എന്നിവർ സമീപം

  • നാഗമ്പടം മഹാദേവ ക്ഷേത്രോത്സവം,വടക്കൻ മേഖല ദേശ താലപ്പൊലി ഘോഷയാത്ര ഫെബ്രുവരി മൂന്നിന്

ഏറ്റുമാനൂർ:നാഗമ്പടം മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി എസ്എൻഡിപി യോഗം കോട്ടയം യൂണിയനിലെ അഞ്ച് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന ദേശ താലപ്പൊലി ഘോഷയാത്രയുടെ ഭാഗമായി വടക്കൻ മേഖലയിലെ 27 ശാഖകളുടെ നേതൃത്വത്തിൽ
ദേശ താലപ്പൊലി ഘോഷയാത്ര
ഫെബ്രുവരി മൂന്നിന് നടക്കുമെന്ന്ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

  • കേന്ദ്ര ബജറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നത് സമ്പദ് വ്യവസ്ഥയെ ഊർജ്ജസ്വലമാക്കുന്ന നടപടികൾ; കെ എൻ ബാലഗോപാൽ

കേന്ദ്ര ബജറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നത് സമ്പദ് വ്യവസ്ഥയെ ഊർജ്ജസ്വലമാക്കുന്ന നടപടികൾ ആണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മൂലധന നിക്ഷേപം കൂട്ടുന്നതിനുളള നടപടികൾ പ്രതീക്ഷിക്കുന്നുണ്ട്. വായ്പാ സ്വാതന്ത്യം വേണം. കേരളത്തിനുള്ള വിഹിതത്തിൽ വലിയ വെട്ടിക്കുറവ് ഉണ്ട് ഇത് പരിഹരിക്കാൻ പ്രത്യേക പാക്കേജ് വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

  • കേന്ദ്ര ബജറ്റ് ; കുന്നോളം പ്രതീക്ഷയിൽ കേരളം

ഒരുപാട് പ്രതീക്ഷകളോടെയാണ് പൊതുബജറ്റിനായി കേരളം കാത്തിരിക്കുന്നത്. പ്രകൃതി ദുരന്തത്തിന്റെ നാശനഷ്ടം മുതൽ സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതികൾ വരെയുണ്ട് സംസ്ഥാനത്തിന്റെ പട്ടികയിൽ.  കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തിൽ നിന്ന് ഒരു പരിഹാരം അത്യാവിശ്യമാണെന്നിരിക്കേ ഇത്തവണ സംസ്ഥാനത്തിൻറെ ആവശ്യങ്ങളെ കേന്ദ്രം തള്ളിയാൽ സ്ഥിതി രൂക്ഷമാകും. കാരണം കേരളം പാപ്പരത്തത്തിലാണ്. സംസ്ഥാനം ഏകദേശം നാല് ലക്ഷം കോടി രൂപയുടെ പൊതു കടബാധ്യതയിലാണ് നിലവിലുള്ളത്.

  • ചെന്നൈയുടെ കോട്ടയിൽ ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ്

ചെന്നൈയിൻ എഫ്സിയുടെ ഉരുക്കു കോട്ടയിൽ ഇതുവരെ ജയം പിടിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. എന്നാൽ ആ ചരിത്രം തിരുത്തി എഴുതി സീസണിലെ പ്രതീക്ഷകൾക്ക് ജീവൻ വെപ്പിക്കാൻ ഉറച്ച് കേരള ബ്ലാസ്റ്റേഴ്സ്. സതേൺ ഡർബിയിൽ 4-2-3-1 എന്ന ഫോർമാറ്റിലാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പുരുഷോത്തമന് കീഴിൽ ഇറങ്ങുന്നത്. 

  • എലപ്പുള്ളിയിലെ മദ്യ നിര്‍മ്മാണശാല: അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല

എലപ്പുള്ളിയിലെ മദ്യ നിര്‍മ്മാണശാലയ്ക്ക് അനുമതി കൊടുത്തത് ഘടകകക്ഷികളോ മന്ത്രിസഭയിലെ അംഗങ്ങളോ അറിയാതെയെന്നും ആരും അറിയാതെ ഇത്ര തിടുക്കത്തില്‍ ഒയാസിസിന് അനുമതിനല്‍കിയതില്‍ വലിയ അഴിമതിയെന്നും ആരോപിച്ച് രമേശ് ചെന്നിത്തല. ഒരു വകുപ്പും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

  • വയനാട്ടിലെ കടുവകളെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റും

വയനാട് കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിലെ രണ്ട് കടുവകളെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റും. അമരക്കുനിയിലെ പിടിയിലായ കടുവയെ അടക്കമാണ് തിരുവനന്തപുരത്തേക്ക് മാറ്റുക.ഇതുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിറങ്ങി.വയനാട് പുൽപ്പള്ളി പരിസരപ്രദേശങ്ങളെ വിറപ്പിച്ച 8 വയസ് പ്രായമായ പെൺ കടുവയാണിത്. ജനവാസമേഖലയിൽ നിലയുറപ്പിച്ച കടുവ 5 ആടുകളെയാണ് കൊന്നത്. കർണാടക വനമേഖലയിൽ നിന്നാണ് ഈ കടുവ എത്തിയതെന്ന് നിഗമനത്തിലാണ് വനം വകുപ്പ്.

  • മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ; പുനരധിവാസത്തിനായി എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നത് വൈകുന്നു

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ആറുമാസം പിന്നിടുമ്പോഴും പുനരധിവാസത്തിനായി എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നത് വൈകുന്നു. നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലിയുളള ആശയക്കുഴപ്പമാണ് വൈകാൻ കാരണം. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. ഭൂമി ഏറ്റെടുക്കൽ വൈകില്ലെന്നും നടപടിയുമായി മുന്നോട്ട് പോകുകയാണെന്നുമാണ് റവന്യു മന്ത്രി കെ.രാജന്റെ വിശദീകരണം.

spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related