2024 ജനുവരി 30 വ്യാഴം 1199 മകരം 17
വാർത്തകൾ
- പൊങ്ങച്ചമുള്ള ഒരു മനുഷ്യൻ തന്നെ കൂടാതെ ലോകത്തിൽ മറ്റു മനുഷ്യരും ഉണ്ട് എന്ന വസ്തുത ശ്രദ്ധിക്കുന്നേയില്ല
പൊങ്ങച്ചമുള്ള ഒരു മനുഷ്യന് കൈയിലൊതുങ്ങാത്ത ഒരു “ഞാൻ” എന്ന ഭാവമുണ്ട്: അവർക്ക് സഹാനുഭൂതിയില്ല. അവരെ കൂടാതെ ലോകത്തിൽ മറ്റു മനുഷ്യരും ഉണ്ട് എന്ന വസ്തുത അവർ ശ്രദ്ധിക്കുന്നേയില്ല. അവരുടെ ബന്ധങ്ങൾ എപ്പോഴും ലക്ഷ്യത്തിനുവേണ്ടിയുള്ള ഒരു ഉപാധിയാണ്. അപരൻ്റെമേൽ അധീശത്വം പുലർത്തുന്നതാണ് അതിൻ്റെ സവിശേഷത. അവരുടെ വ്യക്തിത്വം, അവരുടെ നേട്ടങ്ങൾ.” അവർ ആർജ്ജിച്ചവ ഏവർക്കും കാണാനായിക്കൂടി
പ്രദർശിക്കപ്പെടണം: അവർ നിത്യവും ശ്രദ്ധയ്ക്കുവേണ്ടി ഭിക്ഷയാചിക്കുന്നവരാണ്.
- എ.കെ.സി.എച്ച്.എം.എസ്.കോട്ടയം യൂണിയന് മഹിളാസമാജം കണ്വന്ഷന്
എ.കെ.സി.എച്ച്.എം.എസ്.കോട്ടയം യൂണിയന് മഹിളാസമാജം കണ്വന്ഷന് ഏറ്റുമാനൂരില്‍ കോര്‍ഡിനേറ്റര്‍ ജയന്തി ജയ്മോന് ഉല്‍ഘാടനം ചെയ്യുന്നു യൂണിയന് പ്രസിഡന്റ് രാജേഷ് വള്ളിക്കാട് സെകട്ടറി കെ.സി.ഷാജി, ബിജു വാസു. രേഖാ ചന്ദ്രബാബു, ശശികല കുമ്മനം തുടങ്ങിയവര്‍ സമീപം.
- ലോക രോഗീ ദിനാചരണം 2026-ലേക്കു മാറ്റിവെച്ചതായി വത്തിക്കാന്‍
മൂന്നുവർഷത്തിലൊരിക്കൽ ലോകത്തിലെ ഏതെങ്കിലുമൊരു മരിയൻ കേന്ദ്രത്തിൽ ആഗോളസഭാതലത്തില്‍ നടത്തുന്ന ആഗോളരോഗീ ദിനാചരണം ഇത്തവണ മാറ്റിവെച്ചു. 2025-ൽ നടക്കേണ്ട ആഘോഷമാണ് 2026-ലേക്കു മാറ്റിയിരിക്കുന്നത്. എല്ലാ വര്‍ഷവും ഫെബ്രുവരി 11ന് ലൂർദ്ദ് നാഥയുടെ തിരുന്നാൾ ദിനത്തിൽ ആചരിക്കപ്പെടുന്നതിനു പുറമെ മൂന്നുവർഷത്തിലൊരിക്കൽ ഇതേദിനത്തിൽ ഏതെങ്കിലുമൊരു മരിയൻ കേന്ദ്രത്തിൽ ആഗോള സഭാതലത്തിലും ലോക രോഗിദിനാചരണം ആഘോഷിക്കാറുണ്ട്.
- ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളി; റിമാൻ്റ് റിപ്പോർട്ട് പുറത്ത്
നെന്മാറ ഇരട്ടകൊലപാതകക്കേസിൽ പ്രതി ചെന്താമരയുടെ റിമാൻ്റ് റിപ്പോർട്ട് പുറത്ത്. മുൻ വൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലയെന്നാണ് സംഭവത്തിൽ പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻ്റ് റിപ്പോർട്ട് പറയുന്നത്.
- കാലിനും തുമ്പിക്കൈക്കും അടക്കം പതിനേഴോളം മുറിവുകൾ; ചികിത്സയിലായിരുന്ന കുട്ടികൊമ്പൻ ചരിഞ്ഞു
വയനാട് മുള്ളങ്കൊല്ലിയിൽ ജനവാസ മേഖലയിലിറങ്ങി വനം വകുപ്പിനെ വട്ടം കറക്കിയ കുട്ടിയാന ചരിഞ്ഞു. മുത്തങ്ങ ആനപ്പന്തിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചയോടെയാണ് ചരിഞ്ഞത്. തിങ്കളാഴ്ച രാത്രി വരെ ആരോഗ്യം പ്രശ്നങ്ങൾ ഇല്ലാതിരുന്ന കുട്ടി കൊമ്പന്റെ നില പിന്നീട് വഷളാവുകയായിരുന്നു. കടുവയുടെ ആക്രമണത്തിൽ ഇടതു കാലിനും തുമ്പിക്കൈക്കും അടക്കം പതിനേഴോളം മുറിവുകളാണ് കുട്ടി കൊമ്പന്റെ ദേഹത്ത് ഉണ്ടായിരുന്നത്.
- KSEBയെ ശകാരിച്ച് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ
കെഎസ്ഇബിയെ ശകാരിച്ച് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ. കെഎസ്ഇബിയുടെ സാമ്പത്തിക വിഭാഗം പരാജയമെന്ന് റഗുലേറ്ററി കമ്മീഷൻ. 2023-24 വർഷത്തെ കണക്കുകൾ അംഗീകരിക്കുന്നതിനുള്ള പെറ്റീഷൻ പരിഗണിക്കവെയാണ് കമ്മീഷന്റെ കുറ്റപ്പെടുത്തൽ. നിർദേശിച്ച കണക്കുകൾ പലതും കെഎസ്ഇബി ഹാജരാക്കിയില്ല.
- നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണം; ‘നുണ പരിശോധനയ്ക്ക് വിധേയനാക്കണം’; അപേക്ഷ നൽകി പ്രശാന്തൻ
നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തൻ. ഡിജിപിക്ക് നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി. നുണ പരിശോധന നടത്തിയാൽ താൻ പറയുന്നത് സത്യമാണോ കളവാണോ എന്ന് തിരിച്ചറിയാമെന്ന് അപേക്ഷയിൽ പറയുന്നു.
- ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; GSLV – F15 NVS – 02 വിക്ഷേപണം വിജയകരം
ഐഎസ്ആര്‍ഒയുടെ ബഹിരാകാശകവാടമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയിസ് സെന്ററില്‍ നിന്നുള്ള നൂറാം വിക്ഷേപണം വിജയം കണ്ടു. ഗതിനിർണയ ഉപഗ്രഹമായ NVS -02നെ GSLV F15 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു. രാവിലെ 6.23നാണ് ശ്രീഹരിക്കോട്ടയുടെ സെഞ്ച്വറി വിക്ഷേപണ വാഹനം കുതിച്ചുയര്‍ന്നത്.