2024 ജനുവരി 29 ബുധൻ 1199 മകരം 16
വാർത്തകൾ
- പരമ്പരാഗത സ്നാക്കുകൾക്ക് 18% ജിഎസ്ടി: ജിഎസ്ടി വൈരുധ്യങ്ങളും അസാധുവായ അഡ്വാൻസ് റൂളിംഗ് പ്രക്രിയയും
ബേക്കേഴ്സ് അസോസിയേഷൻ കേരള (ബേക്ക്) 2005-ൽ സ്ഥാപിതമായ ഒരു സംഘടനയാണ്, കേരളത്തിലെ പരമ്പരാഗത ബേക്കറി വ്യവസായം പ്രതിനിധീകരിക്കുന്നത്. ബേക്കറികളും ബേക്കറികൾ വഴി വിറ്റഴിക്കുന്ന എല്ലാ പ്രാദേശിക സ്നാക്കുകളുടെ നിർമ്മാതാക്കളും ഇതിൽ ഉൾപ്പെടുന്നു. കൂടുതൽ കുടുംബ സംരംഭങ്ങൾ ആയ എംഎസ്എംഇ വിഭാഗമാണ് ഈ സ്ഥാപനങ്ങൾ. സർക്കാർ എംഎസ്എംഇ മേഖലയുടെ വളർച്ചയ്ക്കായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ സമയത്ത്, എംഎസ്എംഇ ഭക്ഷ്യ മേഖല നേരിടുന്ന പ്രത്യേക പ്രശ്നങ്ങൾ പരിഹരിക്കുക പ്രസക്തമാണ്. ചെറിയ ബാച്ചുകളിലായി നിരവധി ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും 24 മണിക്കൂറിൽ താഴെ ഷെൽഫ് ലൈഫ് ഉള്ളവയുമായാണ് ഈ മേഖല പ്രവർത്തിക്കുന്നത്.
- സാൻജോസ് പബ്ലിക് സ്കൂളിൽ 34- മത് വാർഷികാഘോഷം
സാൻജോസ് പബ്ലിക് സ്കൂളിന്റെ 34- മത് വാർഷികാഘോഷം ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ട്രസ്ടീ ജോബിചെൻ ജോസഫ് , പിടിഎ പ്രസിഡൻറ് ടോമി ഫ്രാൻസിസ്, മാനേജർ റവ . ഡോ. തോമസ് കാലാച്ചിറയിൽ , വികാർ ജനറൽ മോ. ഡോ. ജോസഫ് കണിയോടിക്കൽ , പ്രിൻസിപ്പൽ ബെന്നി ജോർജ് , ശ്രീജ എ ജെ എന്നിവർ വാർഷികാഘോഷത്തിൽ പങ്കെടുത്തു.
- എന്‍എം വിജയന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി
ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി. 20 മിനിറ്റോളം പ്രിയങ്ക ഡിസിസി ട്രഷററുടെ കുടുംബവുമായി സംസാരിച്ചു. മകന് വിജേഷും മരുമകള്‍ പത്മജയും മൂന്ന് മക്കളും മാത്രമാണ് പ്രിയങ്കയ്ക്കൊപ്പം അടച്ചിട്ട മുറിയില്‍ ഉണ്ടായിരുന്നത്. എന്‍ എം വിജയന്റെ കത്ത് പ്രിയങ്ക ഗാന്ധി തര്‍ജ്ജമ ചെയ്തു വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആരാഞ്ഞുവെന്നാണ് വിവരം.
- വന്യജീവി ആക്രമണം സങ്കീര്‍ണമായ പ്രശ്നം; പ്രിയങ്ക ഗാന്ധി
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് പ്രിയങ്ക ഗാന്ധി എം പി . വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിന് കൂടുതല്‍ ഫണ്ട് ആവശ്യമാണെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും പ്രിയങ്ക പറഞ്ഞു.
- രാത്രി 11 മണിക്ക് ശേഷമുള്ള ഷോകൾക്ക് 16 വയസ്സിൽ താഴെയുള്ള കുട്ടികളെ അനുവദിക്കരുത്
രാത്രി 11 മണിക്ക് ശേഷമുള്ള ഷോകൾക്ക് 16 വയസ്സിൽ താഴെയുള്ള കുട്ടികളെ അനുവദിക്കരുത്. സുപ്രധാന ഉത്തരവുമായി തെലങ്കാന ഹൈക്കോടതി. സംസ്ഥാന സർക്കാരിനോട് ഉത്തരവ് കർശനമായി നടപ്പാക്കാൻ നിർദേശം നൽകി. പുഷ്പ 2 സംഘർഷം ഉൾപ്പടെ പരിഗണിച്ചാണ് തെലങ്കാന ഹൈക്കോടതി ഉത്തരവ്.
- മലയാളം മിഷൻ ദുബായ് ചാപ്റ്റർ എം ടി അനുസ്മരണം സംഘടിപ്പിച്ചു
മലയാളം മിഷൻ ദുബായ് ചാപ്റ്റർ എം ടി അനുസ്മരണം സംഘടിപ്പിച്ചു. ഓൺലൈനിൽ നടത്തിയ അനുസ്മരണത്തിൽ പ്രമുഖ സാഹിത്യകാരൻ മണമ്പൂർ രാജൻ ബാബു, എം ടി അനുസ്മരണ പ്രഭാഷണം നടത്തി. ദീർഘകാലം എംടിയുമായി ഉണ്ടായിരുന്ന സഹവർത്തിത്വത്തിന്റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു.
- ആം ആദ്മി പാർട്ടിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്സും സമാജ്വാദി പാർട്ടിയും
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്സും സമാജ്വാദി പാർട്ടിയും. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് കേജ്രിവാളിനൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുമെന്ന് ആംആദ്മി പാർട്ടി.കോൺഗ്രസിനായി രാഹുൽ ഗാന്ധി ഇന്ന് രണ്ട് റാലികളെ അഭിസംബോധന ചെയ്യും.
- യുപിയിൽ ആദിനാഥ് ലഡ്ഡു മഹോത്സവത്തിനിടെ സ്റ്റേജ് തകർന്ന് 5 പേർ മരിച്ചു
ഉത്തർപ്രദേശിലെ ബാഗ്പത്തിൽ പരിപാടിക്കിടെ മേൽക്കൂര തകർന്ന് അപകടം. അഞ്ചുപേർ മരിച്ചു. നാൽപ്പത്തിലധികം പേർക്ക് പരുക്കേറ്റു. ബാഗ്പട്ടിലെ ആദിനാഥന്റെ നിർവാണ ലഡ്ഡു ഉത്സവത്തിനിടെയാണ് ദുരന്തം സംഭവിച്ചത്.
ശ്രീ ദിഗംബർ ജെയിൻ ഡിഗ്രി കോളേജിന്റെ ഗ്രൗണ്ടിൽ 65 അടി ഉയരമുള്ള സ്റ്റേജിന്റെ പടികൾ തകർന്നുവീണ് ഇതുവരെ 5 പേർ മരിക്കുകയും 40 ലധികം ഭക്തർക്ക് പരിക്കേൽക്കുകയും ചെയ്തു.
- അസൂയ നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ അപരനോടുള്ള വിദ്വേഷത്തിലേക്കു നയിക്കും
ക്രൈസ്തവ മേഖലയിൽ മാത്രം അന്വേഷിക്കപ്പെട്ട ഒരു തിന്മയല്ല അസൂയ. എല്ലാ സംസ്കാരങ്ങളിലെയും ദാർശനികരുടെയും ജ്ഞാനികളുടെയും ശ്രദ്ധ അത് ആകർഷിച്ചിട്ടുണ്ട്. സ്നേഹ-ദ്വേഷങ്ങളുടെ ഒരു ബന്ധമാണ് അതിൻ്റെ കാതലായഭാഗത്തുള്ളത്. ഒരുവൻ അപരൻ്റെ തിന്മ ആഗ്രഹിക്കുന്നു. പക്ഷേ നിഗൂഢമായി അവനെപ്പോലെ ആകാനും ആഗ്രഹിക്കുന്നു. യഥാർത്ഥത്തിൽ അല്ലാത്തതിന്റെയും, ആയിരിക്കാൻ നാം ആഗ്രഹിക്കുന്നതിന്റെയും വെളിപ്പെടലാണ് അപരൻ.
- 2023-24 ൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 3,967 കോടി
2024 ലെ ബിജെപി പാർട്ടിക്ക് ലഭിച്ച സംഭാവനകളിൽ മുൻവർഷത്തെക്കാൾ 87% വർധനവ്. പാർട്ടിക്ക് സംഭാവനയായി കിട്ടിയത് 3,967.14 കോടി രൂപയാണ്. അതേസമയം, പാർട്ടിയുടെ സംഭാവനകളിൽ ഇലക്ടറൽ ബോണ്ടുകളുടെ വിഹിതം പകുതിയിൽ താഴെയായി കുറഞ്ഞു.