2024 ജനുവരി 28 ചൊവ്വ 1199 മകരം 15
വാർത്തകൾ
- ഓരോ കുഞ്ഞും ഒരു അത്ഭുതം: അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെഡി വാന്‍സ്
ഓരോ കുഞ്ഞും ഒരു അത്ഭുതമാണെന്നും അത് ദൈവത്തിൽ നിന്നുള്ള സമ്മാനമാണെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെഡി വാന്‍സ്. കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ഇത്രയും ആഹ്ലാദകരമായ ഒരു ജനക്കൂട്ടത്തെ ഇതുവരെ കണ്ടിട്ടില്ല. കുടുംബത്തിന് അനുകൂലമായ ഒരു സമൂഹം സൃഷ്ടിക്കാൻ തന്നാൽ കഴിയുന്നത് ചെയ്യുക എന്നതാണ് ഒരു സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ തന്റെ ലക്ഷ്യമെന്നും പുതിയ വൈസ് പ്രസിഡൻ്റ്, നാഷണൽ മാളിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു.
- കെ.എം. മാണിയെ കുറിച്ച്
മാണിസം വെബ് സൈറ്റ്:
ഓര്‍മ്മകള്‍ നേരിട്ട് പങ്കിടാം
പാലാ : കെ.എം. മാണിയെ കുറിച്ച് ലോകമെമ്പാടുമുള്ളവര്‍ക്ക് അവരുടെ ഓര്‍മ്മകളും ചിത്രങ്ങളും വീഡിയോകളും വെബ് സൈറ്റില്‍ പങ്കുവയ്ക്കാന്‍ അവസരം ലഭിക്കുന്ന തരത്തില്‍ വ്യത്യസ്തമായി രൂപകല്‍പ്പന ചെയ്ത മാണിസം എന്ന വെബ് സൈറ്റിന്റെ (https://manism.in/) ഉദ്ഘാടനം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി നിര്‍വഹിച്ചു. ഫെബ്രുവരി 14,15,16 തീയതികളില്‍ കോട്ടയത്ത് നടക്കുന്ന മാണിസം യൂത്ത് കോണ്‍ക്ലേവിന് മുന്നോടിയായാണ് വെബ്‌സൈറ്റ് ഒരുക്കിയത്.
- കിടങ്ങൂരിൽ 55 കോടിയുടെ ജൽ ജീവൻ മിഷൻ പദ്ധതി നടപ്പിലാക്കും: തോമസ് മാളിയേക്കൽ
കിടങ്ങൂർ : അൻപത്തിയഞ്ചു കോടി രൂപയുടെ ജൽ ജീവൻ മിഷൻ പദ്ധതി കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുമെന്ന് പ്രസിഡൻ്റ് തോമസ് മാളിയേക്കൽ പറഞ്ഞു. മീനച്ചിലാറ്റിലെ ചെക്ഡാം സാധ്യത പ്രയോജനപ്പെടുത്തി കാവാലിപ്പുഴ ഭാഗത്തുള്ള വാട്ടർ അതോറിറ്റിയുടെ നിലവിലുള്ള കിണറിൽ നിന്ന് പുതുതായി നിർമ്മിക്കുന്ന ജലശുദ്ധീകരണശാലയിൽ വെള്ളമെത്തിച്ച് ഗുണമേന്മ ഉറപ്പാക്കി അവിടെ നിന്നും പുതിയതും നിലവിലുള്ളതുമായ ടാങ്കുകളിൽ വെള്ളം ശേഖരിച്ച് പൈപ്പു കണക്ഷനിലൂടെ എല്ലാവീടുകളിലും ശുദ്ധമായ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി പ്രവർത്തനങ്ങൾ കേരള വാട്ടർ അതോറിറ്റിയുടെ സഹായത്തോടെ പുരോഗമിക്കുകയാണന്ന് പ്രസിഡൻ്റു പറഞ്ഞു.
- കിടത്തി ചികിത്സയ്ക്കായി പാലാ ഗവ: ഹോമിയോ ആശുപത്രിയിൽ പുതിയ കെട്ടിട നിർമ്മാണം ആരംഭിച്ചു
പുതിയ ബേ്ളോക്കിൻ്റെ നിർമ്മാണോദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനിൽ നിർവ്വഹിച്ചു. ശിലാസ്ഥാപനം ജോസ്.കെ.മാണി എംപി നടത്തി. യോഗത്തിൽ മാണി.സി. കാപ്പൻ എം.ൽ.എ അധ്യക്ഷത വഹിച്ചു. ഫ്രാൻസീസ് ജോർജ് എം.പി മുഖ്യ അഥിതിയായിരുന്നു. മുനിസിപ്പൽ ചെയർമാൻ ഷാജു .വി.തുരുത്തൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ വൈസ് ചെയർമാൻ ലീനാ സണ്ണി പുരയിടം,ളാലം പുത്തൻപള്ളി വികാരി ഫാ ജോർജ് മൂലേച്ചാലിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാവിയോ കാവുകാട്ട്, ലിസ്സി കുട്ടി മാത്യു, ബൈജു കൊല്ലം പറമ്പിൽ, നീനാ ചെറുവള്ളി, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ .കെ .എസ് .മിനി , ഡി.പി.എം ഡോ ശരണ്യ ഉണ്ണികൃഷ്ണൻ, പ്രൊഫ സതീഷ് ചൊള്ളാനി, കൗൺസിലർമാരായ ആൻ്റോ പടിഞാറെക്കര, ജോസിൻ ബിനോ, തോമസ് പീറ്റർ, ജോസ്.ജെ.ചീരാംകുഴി ,മായാ പ്രദീപ്, ആനി ബിജോയി, ബിജി ജോജോ ,ആശുപത്രി സുപ്രണ്ട് ഡോ.സോജൻ ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.
- ചാമ്പ്യന്‍സ് ട്രോഫി: സ്റ്റേഡിയം നവീകരണ സമയപരിധി പാലിക്കാന്‍ നെട്ടോട്ടമോടി പാകിസ്താന്‍
ഫെബ്രുവരി 19 മുതല്‍ പാകിസ്ഥാനിലും ദുബായിലുമായി നടക്കുന്ന ഐസിസി ചാമ്പന്യന്‍സ് ട്രോഫി മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന ചൊവ്വാഴ്ച്ച മുതല്‍ ആരംഭിക്കും. പാകിസ്താനില്‍ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ ഐസിസി വില്‍പ്പനക്ക് തയ്യാറാക്കിയിരിക്കുന്നത്.
- മഹാരാഷ്ട്രയിൽ ഗില്ലന്‍ ബാരി സിന്‍ഡ്രോം കേസുകള്‍ 100 കടന്നു
മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം കേസുകള്‍ 100 കടന്നതായി റിപ്പോര്‍ട്ട്. സോലാപൂരിൽ നിന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തു. സോലാപൂരിന് പുറമെ, പൂനെ, പിംപ്രി ചിഞ്ച്‌വാഡ്, പൂനെ റൂറൽ എന്നിവിടങ്ങളിലും ജിബിഎസ് സംശയിക്കുന്ന 18 കേസുകളും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.
- പ്രിയങ്ക ഗാന്ധി എം.പി വയനാട്ടിലേക്ക്
നാളെ വയനാട്ടിലെത്തും. പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും. ഫോറസ്റ്റ് ഓഫീസിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ വീടും സന്ദർശിക്കും. വയനാട്ടിൽ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടിരുന്നു.
- സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എൻ മോഹനൻ തുടരും
സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനൻ തുടരും. പത്ത് പുതുമുഖങ്ങൾ ഉൾപ്പെടുത്തി 46 അംഗ ജില്ലാ കമ്മിറ്റിയേയും പ്രഖ്യാപിച്ചു. കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാരാജുവിനെ തട്ടിക്കൊണ്ടുപോയതിൽ പാർട്ടിക്ക് വീഴ്ചയില്ലെന്ന് സിപിഐഎം എറണാകുളം ജില്ലാ സമ്മേളന വിലയിരുത്തൽ. പാർട്ടിയെ ഒറ്റു കൊടുക്കുന്നവരോട് സമരസപ്പെടേണ്ടതില്ല എന്നാണ് നിലപാട്. സിപിഐക്കെതിരെ അതിരൂക്ഷ വിമർശനം സമ്മേളന പ്രതിനിധികൾ ഉന്നയിച്ചു.
- ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ആംആദ്മി പാർട്ടി
15 കേജ്രിവാൾ ഗ്യാരന്റികൾ പുറത്തിറക്കി. വാഗ്ദാനങ്ങൾ അധികാരത്തിലെത്തിയാൽ അടുത്ത അഞ്ചുവർഷംകൊണ്ട് പൂർത്തീകരിക്കുമെന്ന് അരവിന്ദ് കേജ്രിവാൾ. ഡൽഹിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സ്ത്രീകൾക്ക് മഹിളാ സമ്മാൻ യോജനയിലൂടെ പ്രതിഭാസം 2100 രൂപ നൽകും.അറുപത്തിയഞ്ച് വയസ് കഴിഞ്ഞവർക്ക് സൗജന്യ ചികിൽസ. 24 മണിക്കൂറും ശുദ്ധജലം ഉറപ്പാക്കും എന്നും ആംആദ്മി പാർട്ടി പ്രകടന പത്രികയിൽ പറയുന്നു.
- സന്ദീപ് വാര്യര്‍ക്ക് ചുമതല നൽകി കെപിസിസി
ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്ക് ചുമതല നൽകി കെപിസിസി. പാർട്ടിയുടെ ഔദ്യോഗിക വക്താവായി നിയമിച്ചു.ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ സന്ദീപിനെ ഉൾപ്പെടുത്തി. പാലക്കാട് നഗരസഭയിൽ ഇന്നലെ വിമത യോഗം ചേർന്ന ബിജെപി കൗൺസിലർമാരെ കോൺഗ്രസിലെത്തിക്കാൻ നീക്കം നടത്തിയത് സന്ദീപ് വാര്യരുടെ കൂടെ നേതൃത്വത്തിലായിരുന്നു.