spot_img

പ്രഭാത വാർത്തകൾ 2024 ജനുവരി 27

spot_img

Date:

വാർത്തകൾ

  • 76-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം

രാജ്യം വർണാഭമായി 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാജ്യതലസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയായി. കരവ്യോമനാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിനൊപ്പം അണിനിരന്നു. ഇക്കുറി പരേഡിന് ഇന്തോന്യേഷൻ കരസേനയും അണിനിരന്നത് ശ്രദ്ധേയമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. രാഷ്ട്രപതി കർത്തവ്യപഥിൽ എത്തിയതോടെ പരേഡിന് തുടക്കമായി. പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി. പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങ് നടന്നു. ഇക്കുറി 352 പേരടങ്ങുന്ന ഇന്തോനേഷ്യൻ കരസേനയിലെ സൈനികരും പരേഡിൽ പങ്കെടുത്തും. ഒപ്പം കരസേനയുടെ സംഗീത വിസ്മയമൊരുക്കി ബാൻഡ് സംഘവും കുതിരപ്പട്ടാളവും. 

  • അന്തരിച്ച സംവിധായകന്‍ ഷാഫിക്ക് വിട നല്‍കി കേരളം

മൃതദേഹം കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. വിവിധ മേഖലകളിലെ പ്രമുഖര്‍ നേരിട്ടെത്തി അന്തിമോപചാരമര്‍പ്പിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ മൃതദേഹം ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നിന്ന് എളമക്കരയിലെ വീട്ടിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും അടുത്ത സുഹൃത്തുക്കളും വീട്ടിലെത്തി. കലൂര്‍ മണിപ്പാട്ട്പറമ്പിലെ സഹകരണ ബാങ്ക് ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മമ്മൂട്ടി, സുരേഷ് ഗോപി, ലാല്‍, ഹരിശ്രീ അശോകന്‍ തുടങ്ങി നിരവധി താരങ്ങളും സിനിമ പ്രവര്‍ത്തകരും അന്തിമോപചാരമര്‍പ്പിച്ചു.

  • മഹാജൂബിലി വർഷത്തിന്റെ പ്രഭയിൽ പ്രവർത്തനവർഷാരംഭത്തിന് തിരി തെളിഞ്ഞു

എസ്. എം. വൈ. എം. – കെ. സി. വൈ. എം. പാലാ രൂപതയുടെ 2025 പ്രവർത്തനവർഷ ഉദ്ഘാടനവും, കർമ്മരേഖ പ്രകാശനവും ” സവ്റാ 2K25″ ഇലഞ്ഞി ഫൊറോനയുടെയും, യൂണിറ്റിന്റെയും ആതിഥേയത്വത്തിൽ നടത്തപ്പെട്ടു. കെ. സി. വൈ. എം. സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. എം. ജെ. ഇമ്മാനുവൽ യോഗം ഉദ്ഘാടനം ചെയ്യുകയും കർമ്മരേഖ പ്രകാശനം നിർവഹിക്കുകയും ചെയ്തു. രൂപത പ്രസിഡന്റ്‌ അൻവിൻ സോണി അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി മുഖ്യപ്രഭാഷണം നടത്തി. ഇലഞ്ഞി ഫൊറോന ഡയറക്ടർ ഫാ. ജോസഫ് ആലാനിക്കൽ ബ്ലഡ്‌ ഡയറക്ടറി പ്രകാശനം ചെയ്തു. ജോ. ഡയറക്ടർ സി. നവീന CMC, ജനറൽ സെക്രട്ടറി റോബിൻ താന്നിമല, വൈസ് പ്രസിഡന്റ്‌ ബിൽന സിബി എന്നിവർ പ്രസംഗിച്ചു. ഇലഞ്ഞി ഫൊറോന പ്രസിഡന്റ്‌ അഞ്ചു പൗലോസ്, യൂണിറ്റ് പ്രസിഡന്റുമാരായ അലൻ പീറ്റർ, നിയ ബിനു എന്നിവർ നേതൃത്വം നൽകി. സമ്മേളനത്തിൽ, 2024 പ്രവർത്തനവർഷത്തെ രൂപത സമിതിയെ ആദരിക്കുകയും, വിവിധ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. രൂപതയിലെ 17 ഫൊറോനകളിൽ നിന്നും യുവജനങ്ങൾ പങ്കെടുത്തു.

  • വയനാട്ടില്‍ ദൗത്യസംഘത്തിനുനേരെ കടുവയുടെ ആക്രമണം, ഒരാൾക്ക് ഗുരുതര പരുക്ക്

 വയനാട്ടിൽ നരഭോജി കടുവയുടെ ആക്രമണത്തിൽ ആർആർടി ഉദ്യോഗസ്ഥന് പരുക്കേറ്റു. കടുവയെ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥന് പരുക്കേറ്റത്. തറാട്ട് ഭാഗത്ത് തിരച്ചിലിന് ഇറങ്ങിയ ഉദ്യോഗസ്ഥനുനേരെയാണ് കടുവയുടെ ആക്രമണമുണ്ടായത്. ആര്‍ആര്‍ടി സംഘാംഗം ജയസൂര്യയെയാണ് കടുവ ആക്രമിച്ചത്. കൈയ്ക്കും ശരീരത്തിന്റെ പലഭാഗങ്ങളിലും പരുക്കേറ്റ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഞ്ചാരക്കൊല്ലിയിലെ വനപ്രദേശത്ത് നരഭോജി കണ്ടെത്താനുള്ള തിരച്ചിലിൽ ഏർപ്പെട്ടിരിക്കുന്നത്. മൂന്നു വെറ്റിനറി ഡോക്ടർമാരും സംഘത്തിലുണ്ട്.

  • ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാൻ അന്തരിച്ചു

പ്രശസ്ത കാർഡിയാക് സർജൻ ഡോ.കെ.എം. ചെറിയാൻ അന്തരിച്ചു. ഇന്നലെ രാത്രി ബംഗളൂരുവിൽ വച്ചാണ് അന്ത്യം.രാജ്യത്ത് ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് വിട വാങ്ങിയത്. രാജ്യത്തെ ആദ്യത്തെ കൊറോണി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാൻ. 1991-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

  • പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ‘നരഭോജി’ കടുവയായി പ്രഖ്യാപിച്ചു

മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. അനുയോജ്യമായ സ്ഥലത്ത് വെച്ച് വെടി വെച്ചു കൊല്ലും. മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഇനി മയക്കുവെടി വെയ്ക്കില്ല. പ്രദേശത്ത് ഒന്നാം തീയതിയ്ക്ക് അകം കൂടുതൽ ക്യാമറ സ്ഥാപിക്കും. അടിക്കാടുകൾ മൂന്നു ഘട്ടമായി വെട്ടുമെന്നും മന്ത്രി വ്യക്തമാക്കി.

  • പ്രശാന്ത് ശിവനെ പിൻവലിച്ചില്ലെങ്കിൽ രാജി; രണ്ടും കൽപ്പിച്ച് വിമതർ

യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡന്റാക്കാനുള്ള നീക്കത്തിനെതിരെ പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. പ്രശാന്ത് ശിവനെ പിൻവലിച്ചില്ലെങ്കിൽ രാജിവയ്ക്കുമെന്ന് വിമത നേതാക്കൾ മുന്നറിയിപ്പ് നൽകി. പാലക്കാട് നഗരസഭാ ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവരുടെ മുന്നറിയിപ്പ്. ഇടഞ്ഞുനിൽക്കുന്ന കൗൺസിലർമാരുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തി.

  • പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ കൊല്ലാൻ 10 സംഘങ്ങൾ

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ കൂടുതൽ സംഘങ്ങൾ. 10 സംഘങ്ങളാണ് വയനാട്ടിലേക്ക് ഇതിനായി എത്തുക. ഓരോ സംഘത്തിലും എട്ടുപേർ വീതമായിരിക്കും ഉണ്ടായിരിക്കുക. പൊലീസിലെ ഷാർപ്പ് ഷൂട്ടേഴ്സും സംഘത്തിൽ ഉൾപ്പെടും. അടിയന്തര ആവശ്യങ്ങൾക്കായി 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ദുരന്ത പ്രതികരണ നിധിയിൽ നിന്നാണ് പണം കൈമാറുക. ഇന്ന് ചേർന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.

  • അമേരിക്കയെ ഇളക്കി മറിച്ച് വീണ്ടും മാര്‍ച്ച് ഫോര്‍ ലൈഫ്

ഓരോ മനുഷ്യ ജീവനും ദൈവത്തിന്റെ ദാനവും അമൂല്യ സമ്മാനവുമാണെന്ന പ്രഘോഷണത്തോടെ അമേരിക്കയിലെ വാഷിംഗ്ടണില്‍ നടന്ന ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ പ്രോലൈഫ് റാലിയില്‍ ലക്ഷങ്ങളുടെ പങ്കാളിത്തം. വെള്ളിയാഴ്ച വാഷിംഗ്ടൺ ഡി.സി.യിലെ നാഷണൽ മാളിൽ നിന്ന് സുപ്രീം കോടതി പരിസരത്തേക്ക് നടന്ന 52-ാമത് വാർഷിക മാർച്ച് ഫോർ ലൈഫിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ എത്തിച്ചേരുകയായിരിന്നു. കൻസാസ് സിറ്റി അതിരൂപതയിലെ ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ പ്രാർത്ഥന നയിച്ചു.

  • എക്സൽ 2024നോടനുബന്ധിച്ച് ഡോട്ട് ഇഷ്യൂ സംവാദം നടന്നു

തൃക്കാക്കര ഗവൺമെന്റ് മോഡൽ എൻജിനീയറിങ് കോളജിൽ എക്സൽ 2024നോടനുബന്ധിച്ച് ഡോട്ട് ഇഷ്യൂ സംവാദം നടന്നു. കോളജിന്റെ വാർഷിക ടെക്നോ മാനേജീരിയൽ ഫെസ്റ്റ് ആണ് എക്സൽ 2024. ഭാരത ചരിത്രം വസ്തുതകളിൽ നിന്ന് കെട്ടുകഥകളിലേക്ക് എന്ന വിഷയത്തിലായിരുന്നു സംവാദം. സാമൂഹിക നീരീക്ഷകനും പ്രഭാഷകനുമായ രാഹുൽ ഈശ്വർ, കോൺഗ്രസ് പ്രവർത്തകനും ജില്ലാ പ്രസിഡണ്ടുമായ ഡോ. ജിൻ്റോ ജോൺ, ബിജെപി പ്രവർത്തകനും സംസ്ഥാന ബൗദ്ധിക വിഭാഗം കൺവീനറുമായ അഡ്വ. ശങ്കു ടി ദാസ് എന്നിവർ പങ്കെടുത്തു.

  • 9 മാസം പ്രായമായ കുഞ്ഞിനെ മാതാവ് എറിഞ്ഞു കൊന്നു

യുപിയിൽ മാതാവ് കുഞ്ഞിനെ എറിഞ്ഞു കൊന്നു. 9 മാസം പ്രായമായ കുഞ്ഞിനെയാണ് എറിഞ്ഞു കൊന്നത്. ഇരുനില വീടിന് മുകളിൽ നിന്നാണ് കുഞ്ഞിനെ എറിഞ്ഞത്. കുഞ്ഞിൻറെ അമ്മയും സഹോദരിയും തമ്മിൽ വഴക്കുണ്ടായി തുടർന്നാണ് കുഞ്ഞിനെ എറിഞ്ഞത് എന്ന് പൊലീസ് അറിയിച്ചു.

  • മദ്യവില കൂടിയതറിയില്ല, ന്യായമായ വിലയ്ക്ക് നല്ല മദ്യം എത്തിക്കുകയാണ് സർക്കാർ

ജനങ്ങൾക്ക് റേഷൻ ഉറപ്പുവരുത്തുവാൻ ഉള്ള ഉത്തരവാദിത്വം സർക്കാരിനെ പോലെ തന്നെ റേഷൻ വ്യാപാരികൾക്കുമുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . സർക്കാർ റേഷൻ വ്യാപാരികളോട് വിരോധമുള്ള സമീപനം സ്വീകരികുന്നില്ല. രാഷ്ട്രീയ പ്രേരിതമായി വിഷയത്തെ കാണുന്ന ചിലരുണ്ട്. ജനങ്ങൾക്ക് റേഷൻ ഉറപ്പുവരുത്തുവാൻ ഉള്ള ഉത്തരവാദിത്വം സർക്കാരിനെ പോലെ തന്നെ റേഷൻ വ്യാപാരികൾക്കുമുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . സർക്കാർ റേഷൻ വ്യാപാരികളോട് വിരോധമുള്ള സമീപനം സ്വീകരികുന്നില്ല. രാഷ്ട്രീയ പ്രേരിതമായി വിഷയത്തെ കാണുന്ന ചിലരുണ്ട്.

  • തുമ്പയിൽ നിന്ന് കാണാതായ 3 പ്ലസ് ടു വിദ്യാർത്ഥികളെ കണ്ടെത്തി

തിരുവനന്തപുരം തുമ്പയിൽ നിന്നും കാണാതായ 3 പ്ലസ് ടു വിദ്യാർത്ഥികളെ കണ്ടെത്തി .തെലുങ്കാന റെയിൽവേ സ്റ്റേഷനിൽ വച്ചാണ് വിദ്യാർത്ഥികളെ കണ്ടുകിട്ടിയത്. വിദ്യാർഥികൾ നിലവിൽ ആർ പിഎഫിന്റെ കസ്റ്റഡിയിലാണുള്ളത്. നാളെ രാവിലെ തുമ്പ പൊലീസ് തെലുങ്കാനയിലേക്ക് തിരിക്കും.

  • 200 പലസ്തതീൻ തടവുകാരെ മോചിപ്പിച്ച് ഇസ്രായേൽ

ഗാസ വെടിനിർത്തൽ കരാർ പ്രകാരം 200 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചു. ഗാസ മുനമ്പിലെ റഫ അതിർത്തി കടന്നുപോകുന്ന ഈജിപ്ഷ്യൻ ഭാഗത്താണ് തടവുകാർ എത്തിയിരിക്കുന്നത്. നാല് വനിതാ ഇസ്രയേൽ സൈനികരെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെയാണ് 200 പേരെ വിട്ടയയ്ക്കുന്നത്. ഇസ്രയേൽ വിട്ടയയ്‌ക്കേണ്ടിയിരുന്ന 200 പലസ്തീൻ തടവുകാരിൽ പെട്ടവരാണ് ഇവർ. ഇസ്രയേൽ തടങ്കലിൽ ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച പലസ്തീൻ തടവുകാരൻ മുഹമ്മദ് അൽ-ടൂസിനെയും ഇസ്രയേൽ മോചിപ്പിച്ചതായി ഈജിപ്തിലെ സർക്കാരിന്റെ ഔദ്യോഗിക ചാനലായ ഖഹേറ ടിവി റിപ്പോർട്ട് ചെയ്തു.

spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related