spot_img

പ്രഭാത വാർത്തകൾ 2026 ജനുവരി 26

spot_img

Date:

വാർത്തകൾ

🗞️👉 ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ചതിന് പിന്നാലെ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം. നിര്‍ണായകമായ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. കുഞ്ഞികൃഷ്ണന്‍ നടത്തിയത് കടുത്ത അച്ചടക്ക ലംഘനമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 

🗞️👉 അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ. നടൻ മമ്മൂട്ടിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ. ജസ്റ്റിസ് കെ.റ്റി തോമസിനും സാഹിത്യകാരൻ പി. നാരായണനും പത്മവിഭൂഷൺ പുരസ്കാരം. മരണാനന്തര ബഹുമതിയായാണ് വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ പുരസ്‌കാരം.

🗞️👉 തിരുവനന്തപുരം ബീമാപള്ളിയില്‍ പത്താം ക്ലാസുകാരന്‍ തിരയില്‍ പെട്ടു മരിച്ചു. കളിക്കുന്നതിനിടയില്‍ കടലില്‍ തെറിച്ചുവീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. മൂന്നു കുട്ടികള്‍ തിരയില്‍പ്പെടുകയായിരുന്നു. മറ്റ് രണ്ടുകുട്ടികളെ സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരായ മത്സ്യത്തൊഴിലാളികളും ബന്ധുക്കളും ചേര്‍ന്ന് രക്ഷപ്പെടുത്തി.

🗞️👉 തിരുവനന്തപുരം നെടുമങ്ങാട് പഴകുറ്റിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതി മരിച്ചു. അരുവിക്കര പാണ്ടിയോട് സ്വദേശി ഹസീന (40)യാണ് മരിച്ചത്. മക്കളോടൊപ്പം വീട്ടിലേക്ക് പോകവേയാണ് അപകടം സംഭവിച്ചത്. ഹസീനയുടെ പതിനാറും ഏഴും വയസ്സുള്ള മക്കളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

🗞️👉 ശ്വാസതടസത്തെ തുടർന്ന് തിരുവനന്തപുരം കൊല്ലങ്കോണം സ്വദേശി ബിസ്മീർ മരിച്ച സംഭവത്തിൽ വിളപ്പിൽശാല സർക്കാർ ആശുപത്രി അധികൃതരോട് റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ് . ആരോഗ്യ വകുപ്പ് ഡയറക്ടറാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അഡീഷണൽ ജില്ല മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയത്.

🗞️👉 അനേകം ഒളിമ്പ്യന്മാരെ സൃഷ്‌ടിച്ച കലാലയതിന്റെ മണ്ണിലാണ് നിങ്ങൾ മത്സരിക്കുന്നത് എന്നുള്ള ഓർമ്മയിലാവണം ഓരോ കായീക താരവും മത്സരിക്കാനെന്ന്  ജോസ് കെ മാണി എം പി കായീക താരങ്ങളെ ഉദ്‌ബോധിപ്പിച്ചു . കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 50-ാമത് സംസ്ഥാന ജൂനിയർ പുരുഷ, വനിത ബാസ്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് പാലാ അൽഫോൻസാ കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോസ് കെ മാണി എം പി .നാളെകളിൽ നിങ്ങളിൽ നിന്നാവണം ഇന്ത്യക്കാകെ പ്രതീക്ഷ നൽകുന്ന കായീക താരങ്ങൾ ഉണ്ടാവേണ്ടതെന്നും ജോസ് കെ മാണി കായീക താരങ്ങളോട് പറഞ്ഞു .കായീക താരങ്ങൾക്കൊപ്പം ബാസ്‌ക്കറ്റ് ബോൾ ത്രോ ചെയ്ത ജോസ് കെ മാണിയുടെ മൂന്നാമത്തെ ശ്രമത്തിലാണ് റിങ്ങിൽ ബോൾ വീണത്.

🗞️👉 പാലക്കാട് മൂന്നരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി. പുതുശ്ശേരി സ്വദേശി കെ സുമനെയാണ് വിജിലൻസ് പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് വാളയാർ ദേശീയപാതയിലെ കുരുടിക്കാട് വെച്ച് പാലക്കാട്‌ ജിഎസ്ടി എൻഫോഴ്സ്‌മെന്റ് ഇൻസ്പെക്ടർ സുമനെ വിജിലൻസ് പിടികൂടിയത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related