spot_img

പ്രഭാത വാർത്തകൾ 2024 ജനുവരി 25

Date:

വാർത്തകൾ

  • കാവുംകണ്ടം ഇടവകയിൽ ഏകദിന സെമിനാർ 26 ഞായർ

കാവുംകണ്ടം: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിൽ കുടുംബ കൂട്ടായ്മയുടെയും വിവിധ ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ ജനുവരി 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പാരിഷ് ഹാളിൽ വച്ച് ഏകദിന സെമിനാർ നടത്തുന്നു. മാതാപിതാക്കളെയും മക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന പേരെന്റിംഗ് ഓറിയന്റേഷൻ ക്ലാസിന് ശ്രീ. ജിജോ ചിറ്റടിയിൽ നേതൃത്വം നൽകും.

  • പ്രായമേറുന്തോറും ശബ്ദത്തിൻ്റെ മധുരിമ കൂടി വന്ന അപൂർവ്വ പ്രതിഭയായിരുന്നു പി ജയചന്ദ്രനെന്ന് വിജയൻ പൂഞ്ഞാർ അഭിപ്രായപ്പെട്ടു

പാലാ: പ്രായമേറും തോറും ശബ്ദത്തിൻ്റെ മധുരിമ കുറയുന്ന ഗായക ലോകത്ത് പ്രായമേറുന്തോറും ശബ്ദത്തിൻ്റെ മധുരിമ കൂടി വന്ന അപൂർവ്വ പ്രതിഭയായിരുന്നു യശശരീരനായ പി ജയചന്ദ്രനെന്ന് വിജയൻ പൂഞ്ഞാർ അഭിപ്രായപ്പെട്ടു.

  • പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണം; മാനന്തവാടി നഗരസഭയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തില്‍ ആദിവാസി യുവതി രാധ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ നാളെ മാനന്തവാടി നഗരസഭയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. നേരത്തെ എസ്ഡിപിഐയും നഗരസഭ പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. അതേസമയം, മരിച്ച രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായ അഞ്ച് ലക്ഷം രൂപ കൈമാറി. മന്ത്രിയും കളക്ടറുമടക്കമുള്ളവര്‍ രാധയുടെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്.  പാലാ മീഡിയാ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നടന്ന പി ജയചന്ദ്രൻ അനുസ്മരണം ജയചന്ദ്രീവരത്തിൽ സംസാരിക്കുകയായിരുന്നു പി.ജയചന്ദ്രനോടൊപ്പം കാൽ നൂറ്റാണ്ട് പ്രവർത്തിച്ച വിജയൻ പൂഞ്ഞാർ.ഏകദേശം പതിനാറായിരത്തോളം ഗാനങ്ങൾ പാടിയ പി ജയചന്ദ്രനെ ജനങ്ങൾ ഭാവഗായകനെന്ന പേര് നൽകിയെങ്കിൽ അദ്ദേഹം സംഗീതമാകുന്ന ആഴക്കടൽ തന്നെയെന്ന് ബോദ്ധ്യമുള്ളതുറ കൊണ്ടാണ് ആ പേര് നൽകിയത്.ശുദ്ധ സംഗീതത്തെ ഉപാസിച്ച ഈ ഗായകന് ജനങ്ങൾ ഇത് പോലുള്ള ആദരാഞ്ജലികൾ ലഭിക്കുന്നത് അദ്ദേഹമിപ്പോഴും ജനങ്ങളിൽ ജീവിക്കുന്നു എന്നുള്ളതിൻ്റെ തെളിവാണ് എന്നും വിജയൻ പൂഞ്ഞാർ ചൂണ്ടിക്കാട്ടി.

  • വഖഫ് സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍ കയ്യാങ്കളി

വഖഫ് സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍ കയ്യാങ്കളി. പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത് ജെപിസി ചെയര്‍മാന്‍ ജഗതാംബിക പാല്‍. എംപിമാര്‍ മോശം പദപ്രയോഗം നടത്തിയെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. വഖഫ് നിയമ ഭേദഗതിയില്‍ അവസാന ഹിയറിങ്ങിനായി ചേര്‍ന്ന സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തിലായിരുന്നു കയ്യാങ്കളി. ഓള്‍ പാര്‍ട്ടിസ് ഹൂറിയത്ത് കോണ്‍ഫ്രന്‍സ് ചെയര്‍മാന്‍ മിര്‍വൈസ് ഉമര്‍ ഫാറൂഖിന്റെ അഭിപ്രായം സമിതി രേഖപ്പെടുത്തി.

  • അരവിന്ദ് കെജ്‌രിവാളിനെ കൊലപ്പെടുത്താന്‍ ബിജെപി പദ്ധതി ഇടുന്നു

ബിജെപിയും ഡല്‍ഹി പൊലീസും അരവിന്ദ് കെജ്‌രിവാളിനെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രി അതിഷി. കെജ്‌രിവാളിന്റെ ജീവന്‍ അവസാനിപ്പിക്കാന്‍ ഈ രണ്ട് വിഭാഗവും ഗൂഢാലോചന നടത്തുന്നുവെന്നാണ് ആരോപണം. ഒന്നിന് പിറകേ ഒന്നായി അദ്ദേഹത്തെ ആക്രമിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നും അതിഷി പറഞ്ഞു.

  • വയനാട്ടിലെ കടുവയെ വെടിവെക്കാൻ ഉത്തരവിട്ട് മന്ത്രി; പ്രദേശത്ത് വൻ പ്രതിഷേധം

വയനാട് മാനന്തവാടിയിലെ ടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ നടപടി. കടുവയെ വെടിവെക്കാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു. വെടിവെച്ചോ കൂട് വെച്ചോ കടുവയെ പിടിക്കാൻ ഉത്തരവ് നൽകിയെന്ന് മന്ത്രി പറഞ്ഞു. വനത്തിനുള്ളിൽ നടന്ന ആക്രമണമാണോ എന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.

  • ഷാഫിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, ശസ്ത്രക്രിയ നടത്തി

സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നുവെന്നും ശസ്ത്രക്രിയ നടത്തിയെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നുവെന്നും ശസ്ത്രക്രിയ നടത്തിയെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related