2024 ജനുവരി 24 വെള്ളി 1199 മകരം 11
വാർത്തകൾ
- അതിരമ്പുഴ പള്ളിപ്പെരുന്നാൾ : പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ
കോട്ടയം : അതിരമ്പുഴ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് വെള്ളിയാഴ്ച അതിരമ്പുഴയിലും പരിസരപ്രദേശങ്ങളിലും വൈകുന്നേരം നാലുമണി മുതൽ പത്തുമണി വരെ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ.ഏറ്റുമാനൂർ ഭാഗത്തുനിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എംസി റോഡ് വഴി ഗാന്ധിനഗർ ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്. മെഡിക്കൽ കോളേജ് ഭാഗത്തുനിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ, മെഡിക്കൽ കോളേജ് കുരിശുപള്ളി ഭാഗത്ത്നിന്നും ഗാന്ധിനഗർ ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് എംസി റോഡെ പോകുകയോ, അമ്മഞ്ചേരി ജംഗ്ഷനിൽനിന്നും വലത്തേക്ക് തിരിഞ്ഞ് കാരിത്താസ് ജംഗ്ഷനിലെത്തി എംസി റോഡെ പോകുകയോ ചെയ്യേണ്ടതാണ്.എംസി റോഡിൽ പാറോലിക്കൽ ജംഗ്ഷനിൽ നിന്നും അതിരമ്പുഴ പള്ളി ഭാഗത്തേക്ക് വലിയ വാഹനങ്ങൾ പോകുവാൻ പാടില്ല. ഈ റോഡിൽ പാർക്കിംഗ് അനുവദിക്കുന്നതല്ല.
- നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ വയോജന കലാമേള “പുഞ്ചിരി 2025”
നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ വയോജന കലാമേള “പുഞ്ചിരി 2025” ജെഎസ് ഫാം ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. ICDS supervisor സ്വാഗതം പറഞ്ഞു.ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. V K പ്രദീപ് അധ്യക്ഷ പ്രസംഗം നടത്തി. Dr. ബിജു എം കെ (അസിസ്റ്റൻ്റ് പ്രൊഫസർ M G university) യോഗം ഉദ്ഘാടനം ചെയ്തു. ശ്രീ തോമസ് കോട്ടൂർ(ബ്ലോക്ക് മെമ്പർ) , ശ്രീമതി ആലീസ് ജോസഫ്, ശ്രീ എംകെ ശശി, ശ്രീ P D ബാബു, ശ്രീമതി സൗമ്യ വിനീഷ്, ശ്രീമതി മ രിയ ഗോരെത്തി, ശ്രീ ലൂയി മേടയിൽ, ശ്രീമതി മായ ബൈജു, ശ്രീമതി പുഷപമ്മ തോമസ്, എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ പങ്കെടുത്ത എല്ലാ മുതിർന്ന പൗരന്മാരെയും ആദരിക്കുകയും ചെയ്തു.കലാ മേളയിൽ ഒട്ടേറെ ആളുകൾ കലാപരിപാടികൾ അവതരിപ്പിച്ചു.
- ഗാന്ധിജിയുടെ ജീവിത സന്ദേശം മാനവികതയുടേത്: ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആൻ്റോ ചാൾസ്
പാലാ: ഗാന്ധിയൻ ആദർശങ്ങളിലധിഷ്ഠിതമായി ലോക നേതാക്കൾ തീരുമാനമെടുത്താൽ ലോകത്തുണ്ടാകുന്ന പല പ്രശ്നങ്ങൾക്കും ശ്വാശ്വതപരിഹാരം കാണാനാകുമെന്ന് ഓസ്ട്രേലിയയിലെ നോർത്തേൻ ടെറിറ്ററിയിലെ മന്ത്രി ജിൻസൺ ആൻ്റോ ചാൾസ് പറഞ്ഞു. ജന്മനാട്ടിലെത്തിയ ജിൻസൺ പാലാ മൂന്നാനിയിലെ മഹാത്മാഗാന്ധി സ്ക്വയറിൽ മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു.
- ജൂബിലി കാഹളം മുഴങ്ങി
പെരിങ്ങുളം സെന്റ്. അഗസ്റ്റിൻസ് സ്കൂളിന്റെ ശതാബ്ദി ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന ജുബിലി വിളംബര ഘോഷയാത്രക്ക് ഹെഡ് മാസ്റ്റർ ശ്രീ. ജോസുകുട്ടി ജേക്കബ് സ്വാഗതം ആശംസിച്ചു , സ്കൂൾ മാനേജർ വെരി റവ. ഫാ. ജോർജ് മടുക്കാവിൽ വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ജുബിലീ കമ്മിറ്റി കൺവീനർ മുൻ ഹെഡ്മാസ്റ്റർ ശ്രീ. സ്റ്റാൻലി ജോർജ്,
പൗരപ്രമുഖർ, ഈരാറ്റുപേട്ട ബ്ലോക് പഞ്ചായത്ത് മെമ്പർ ശ്രീ. അക്ഷയ് ഹരി,
പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോർജ് മാത്യു അത്തിയാലിൽ, വാർഡ് മെമ്പർ ശ്രീ. പി. യു. വർക്കി, അസിസ്റ്റന്റ് സ്കൂൾ മാനേജർ റവ. ഫാ. തോമസ് മധുരപ്പുഴ, പൂർവ വിദ്യാർത്ഥിയും നവ വൈദികനുമായ റവ. ഫാ. മൈക്കിൾ വെട്ടുകല്ലേൽ, പി. റ്റി. എ. പ്രസിഡന്റ് ശ്രീ. ബിജു സി. കടപ്രയിൽ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ. സജിമോൻ മാത്യു, ശ്രീമതി. സജി സിബി, പി. റ്റി. എ., എം. പി. റ്റി. എ
പ്രതിനിധികൾ, പ്രിയങ്കരരായ മാതാപിതാക്കൾ, പൂർവ വിദ്യാർത്ഥികൾ, സഹൃദയരായ പെരിങ്ങുളം നിവാസികൾ എന്നിവർ വിളംബര ഘോഷയാത്രയിൽ പങ്കുചേർന്നു. ജൂബിലി കമ്മിറ്റി കൺവീനർ ശ്രീ. സ്റ്റാൻലി ജോർജ് സാർ നന്ദി പറഞ്ഞു.
- സിറിയയിലെ ക്രൈസ്തവര്‍ക്ക് പാപ്പയുടെ സാമീപ്യവുമായി പേപ്പല്‍ പ്രതിനിധി
സിറിയയിലെ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ ക്ലോഡിയോ ഗുഗെറോട്ടി രാജ്യത്തെ പ്രാദേശിക ക്രൈസ്തവ മേഖലകള്‍ സന്ദര്‍ശിക്കും. പരിശുദ്ധ പിതാവിൻ്റെ സാമീപ്യവും പ്രാര്‍ത്ഥനയും പ്രതീക്ഷയും പകരുകയെന്ന ലക്ഷ്യത്തോടെയാണ് അപ്പസ്തോലിക പ്രതിനിധി സിറിയയിലെ ക്രൈസ്തവ മേഖലകള്‍ സന്ദര്‍ശിക്കുക. ജനുവരി 30 വരെ നടക്കുന്ന സന്ദര്‍ശനത്തില്‍ സിറിയ കൂടാതെ ലെബനോനും സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. അതേസമയം സന്ദര്‍ശന വേളയില്‍ രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
- പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്
പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്. ഹയർസെക്കൻഡറി പരീക്ഷ വിഭാഗമാണ് ഉത്തരവ് ഇറക്കിയത്. ഫോൺ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ അനുവദിക്കില്ല. പരീക്ഷ ക്രമക്കേട് തടയാനാണ് നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവാണ് പുറത്തുവന്നത്. കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിന് പരീക്ഷാ ഹാളിൽ ഇൻവെജിലേറ്റർമാർ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് ഇനിമുതൽ അനുവദനീയമല്ലെന്നും ഉത്തരവിൽ പറയുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- ജല പരിപാലനം പാഠ്യവിഷയമാക്കണം: ഡാൻ്റീസ് കൂനാനിക്കൽ
കിടങ്ങൂർ : കുടിവെള്ള വിതരണ പദ്ധതികൾ നടപ്പിലാക്കുന്നതിലും പ്രാധാന്യം ജലവിഭവപരിപാലനത്തിന് നൽകേണ്ടതുണ്ടെന്നും പുതുതലമുറയ്ക്ക് അവബോധം നൽകുന്നതിനായി ജലവിഭവ പരിപാലനം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ജൽ ജീവൻ മിഷൻ ഐ.എസ്.എ പ്ലാറ്റ്ഫോം സംസ്ഥാന വൈസ് ചെയർമാൻ ഡാൻ്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു. കിടങ്ങൂർ എൻ. എസ്. എസ് ഹയർ സെക്കണ്ടറി സ്കൂളിൽ ജലശ്രീ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ജൽ ജീവൻ മിഷൻ പ്രോജക്ട് മാനേജർ കൂടിയായ അദ്ദേഹം.
- ദീപനാളം സാഹിത്യോത്സവംമത്സരങ്ങള്‍ ഫെബ്രുവരി 8 ന്
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ദീപനാളത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ – കോളജ് വിദ്യാര്‍ഥികള്‍ക്കായി അഖിലകേരളാടിസ്ഥാനത്തില്‍ സാഹിത്യ രചനാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഉപന്യാസം, ചെറുകഥ, കവിത, ചിത്രരചന എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫെബ്രുവരി 8 ന് ശനിയാഴ്ച രാവിലെ 10 ന് മത്സരങ്ങള്‍ ആരംഭിക്കും. ഓരോ വിഭാഗത്തിലും വിജയികളാകുന്നവര്‍ക്ക് ഒന്നാംസമ്മാനം 3001 രൂപ, രണ്ടാംസമ്മാനം 2001 രൂപ, മൂന്നാം സമ്മാനം 1001 രൂപ വീതം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.
- മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം.
മേലുകാവ്മറ്റം: മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ ഫെബ്രുവരി മാസം 8ആം തീയതി ശനിയാഴ്ച രാവിലെ 10am മുതൽ 12.30pm വരെ മെഗാ പൂർവ വിദ്യാർത്ഥി സംഗമവും പൂർവ അധ്യാപകരെ ആദരിക്കലും, മരണമടഞ്ഞവരെ അനുസ്മരിക്കലും, കോളേജിന്റെ തുടക്കം മുതലുള്ള ഏഴ് ബാച്ചുകളുടെ മെഗാ പൂർവ വിദ്യാർത്ഥി സംഗമമാണ് നടക്കുന്നത്.
- വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും
ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിന്റെ നാല്പത്തിരണ്ടാം വാർഷിക ആഘോഷവും സർവ്വിസിൽ നിന്ന് വിരമ്മിക്കുന്ന അധ്യാപിക കൊച്ചുറാണി പി. മറ്റത്തിന് യാത്രയയ്പ്പും വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് പാരിഷ് ഹാളിൽ നടക്കും സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം രൂപത വികാരി ജനറാൾ മോൺ ഡോ. ജോസഫ് കണിയോടിക്കൽ ദ്ഘാടനം ചെയ്യും ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് ഫാദർ തോമസ് കട്ടിപ്പറമ്പിൽ – ബ്ലോക്ക് മെമ്പർ മിനി സാവിയോ – അധ്യാപക പ്രതിനിധികളായ ജിജി ജോസഫ് ജീനാ റോസ്ജോൺപിടിഎ പ്രസിഡന്റ് ബിജു കല്ലിടുക്കാനി അൽഫോൻസ് സജി അനന്യ ബിനോയി തുടങ്ങിയവർ പ്രസംഗിക്കും – തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ.
- ബ്രൂവറി – ഡിസ്റ്റിലറി വിനാശകരമായതീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം: ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്
പാലക്കാട്ട് സ്വകാര്യ കമ്പനിക്ക് ബ്രൂവറി – ഡിസ്റ്റിലറി അനുമതി നല്‍കിയ സര്‍ക്കാരിന്റെ വിനാശകരമായ തീരുമാനം പിന്‍വലിക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെയും, കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സമരജ്വാല’ സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറില്‍ നിര്‍വ്വഹിക്കുകയായിരുന്നു ബിഷപ്.