spot_img
spot_img

പ്രഭാത വാർത്തകൾ 2026 ജനുവരി 23

spot_img

Date:

വാർത്തകൾ

🗞️👉 എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെച്ച നേപ്പാൾ സ്വദേശി ദുർഗ കാമി (21) മരിച്ചു. ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഡാനൺ എന്ന അപൂർവ ജനിതരോഗമായിരുന്നു ദുർഗയെ ബാധിച്ചിരുന്നത്. തുടർന്നാണ് ഹൃദയം തകരാറിലാകുന്നതും.

🗞️👉 ട്വന്റി ട്വന്റി NDAയിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം ഉടൻ. കിറ്റക്സ് എം ഡി സാബു എം ജേക്കബ് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടക്കുന്നു. ഇന്ന് പ്രധാനമന്ത്രി സന്ദർശനം നടത്താനിരിക്കെയാണ് നിർണായക നീക്കം. ട്വന്‍റി 20 ബി ജെ പി മുന്നണിയിലെത്തുന്നത് എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടൽ. കൊച്ചിയിൽ വച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബും നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനമുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള നീക്കത്തിലാണ് ബി ജെ പി.

🗞️👉 ദീപകിന്റെ ജന്മദിനം പുരുഷാവകാശ ദിനമായി ആചരിക്കുമെന്ന് രാഹുൽ ഈശ്വർ. ദീപകിന്റെ കുടുംബത്തിന് സർക്കാർ സഹായം ലഭിക്കണം. ട്വന്റിഫോർ തമ്മിൽ തമ്മിൽ By SKNൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ. ഒരാഴ്ച്ച കഴിയുമ്പോൾ നമ്മളിത് മറക്കും. നിയമപോരാട്ടത്തിന് ഞങ്ങളാൽ കഴിയുന്ന പിന്തുണ നൽകും. കുടുംബത്തിന് ഞങ്ങളാൽ കഴിയുന്ന രൂപ സംഭവന നൽകി.

🗞️👉 അത്യാധുനിക കാൻസർ ചികിത്സാകേന്ദ്രമായ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ നൂതനസംവിധാനങ്ങളോടെ റേഡിയേഷൻ ഓങ്കോളജി തെറാപ്പി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് റേഡിയേഷൻ ഓങ്കോളജി തെറാപ്പി യൂണിറ്റിന്റെ ആശീർവാദവും സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിച്ചു. സാധാരണക്കാർക്കും കുറഞ്ഞ ചിലവിൽ സമ്പൂർണ്ണ കാൻസർ ചികിത്സാകേന്ദ്രം എന്ന ലക്ഷ്യം യാഥാർത്ഥ്യമായിരിക്കുകയാണെന്നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.പാലായുടെ ആരോ​ഗ്യ സാംസ്കാരിക ആധ്യാത്മിക ജീവിതത്തിൽ മാർ സ്ലീവാ മെഡിസിറ്റി നിർണായക പങ്കായി മാറിക്കഴിഞ്ഞതായും ബിഷപ് പറഞ്ഞു. ചുരുങ്ങിയ വർഷത്തിനിടെ മാർ സ്ലീവാ മെഡിസിറ്റിക്ക് ആരോ​ഗ്യരം​ഗത്ത് അഭിമാനകരമായ നേട്ടങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതായി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു. ശ്രീ.വർഗീസ് മാളിയേക്കൽ, ഷീല മാളിയേക്കൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, റേഡിയേഷൻ ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ആൻഡ് കോർഡിനേറ്റർ ഡോ.സോൻസ് പോൾ എന്നിവർ പ്രസംഗിച്ചു.

🗞️👉 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്തെത്തും. വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. രാവിലെ 10.15ന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും. രാവിലെ 10.45 മുതൽ 11.20 വരെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം, തറക്കല്ലിടൽ, ഫ്‌ളാഗ് ഓഫ് കർമ്മങ്ങൾ എന്നിവ അദ്ദേഹം നിർവഹിക്കും.

🗞️👉 മരങ്ങോലി സെന്റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇന്നലെ കൊടിയേറി. വിശുദ്ധ യൗസേഫ് പിതാവിന്റെ നാമധേയത്തില്‍ പുതുതായി നിര്‍മിച്ച മടുക്ക സെന്റ് ജോസഫ് കുരിശുപള്ളിയുടെ വെഞ്ചരിപ്പ് ഇന്നലെ വൈകൂന്നേരം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.

🗞️👉 പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയും പാലാ സെന്റ് തോമസ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സീപ് ഫുട്ബോൾ സൂപ്പർ ലീഗിൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അറക്കുളത്തിന് തകർപ്പൻ വിജയം. വ്യാഴാഴ്ച കാഞ്ഞിരത്താനം സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരത്തിൽ ആതിഥേയരായ സെന്റ് ജോൺസ് സ്കൂളിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് അറക്കുളം ടീം പരാജയപ്പെടുത്തിയത്.

🗞️👉 ത്യശൂർ ചെങ്ങാലൂർ പള്ളിയിലെ വെടിക്കെട്ടിനിടെ അപകടം. തിരുനാൾ പ്രദക്ഷിണത്തിലേക്ക് വീണ ഗുണ്ട് പൊട്ടിത്തെറിച്ചു.10 പേർക്ക് പരുക്കേറ്റു. സ്ത്രീകൾക്കും കുട്ടികൾക്കും പരുക്കേറ്റു. പരുക്കേറ്റവരെ കൊടകര, അങ്കമാലി, വെണ്ടോർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. ചെങ്ങാലൂർ ലാസ്റ്റ് കപ്പേളക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നടത്തിയ വെടിക്കെട്ടിനിടെയാണ് അപകടം നടന്നത്.

🗞️👉 പാലാ രൂപത യുവജനപ്രസ്ഥാനത്തിന്റെ യൂത്ത് എപ്പാർക്കിയൽ അസംബ്ലി റിപ്പോർട്ട് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ. റാഫേൽ തട്ടിൽ പിതാവ്, യുവജന കമ്മീഷൻ ചെയർമാൻ മാർ. പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവ്, സീറോ മലബാർ സഭ കൂരിയാ ചാൻസിലർ ഫാ. എബ്രഹാം കാവൽപുരയിടത്തിൽ, സീറോ മലബാർ സഭ യുവജന കമ്മീഷൻ സെക്രട്ടറി SMYM സംസ്ഥാന & ഗ്ലോബൽ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്തറ എന്നിവർക്ക് എസ്.എം.വൈ.എം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപത പ്രസിഡൻ്റ് മിജോ ജോയി കുന്നത്താനിയേൽ, എസ്.എം.വൈ.എം ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി, എസ്.എം.വൈ.എം സംസ്ഥാന ട്രഷറർ നിഖിൽ ഫ്രാൻസിസ് എന്നിവർ സമർപ്പിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related