2024 ജനുവരി 23 വ്യാഴം 1199 മകരം 10
വാർത്തകൾ
- പാലായിൽ ബിജെപിയെ ഇനി അഡ്വ. ജി അനീഷ് നയിക്കും
പാലാ:ഭാരതീയ ജനതാ പാർട്ടി (BJP)പാലാ മണ്ഡലം പ്രസിഡന്റായി കൊഴുവനാൽ ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി മുൻ മണ്ഡലം ജനറൽ സെക്രട്ടറിയുമായാ അഡ്വ. ജി അനീഷ് ചുമതലയേറ്റു. കഴിഞ്ഞ ഒന്നര വർഷക്കാലമായി നിർജീവമായി കിടന്നിരുന്ന ബിജെപി പാലാ മണ്ഡലം കമ്മിറ്റി അനീഷ് ജിയുടെ വരവോടെ സടകുടഞെഴുന്നേറ്റ സംവിധാനമായി മാറുന്ന കാഴ്ചയായിരുന്നു ഇന്നലെ വൈകുന്നേരം പാലാ കോ.ഓപറേറ്റീവ് ഹാളിൽ കാണാൻ സാധിച്ചത്.
- ദീപനാളം സാഹിത്യ അവാര്‍ഡ് വിനായക് നിര്‍മ്മലിന്
പാലാ: മൂല്യാധിഷ്ഠിതരചനകളിലൂടെ സാഹിത്യരംഗത്തു നല്കിയ സമഗ്രസംഭാവനയ്ക്കുള്ള ദീപനാളം സാഹിത്യ അവാര്‍ഡിന് എഴുത്തുകാരന്‍ വിനായക് നിര്‍മ്മല്‍ അര്‍ഹനായി. നോവല്‍, ചെറുകഥ, ബാലസാഹിത്യം, സിനിമ, വിവര്‍ത്തനം, ആത്മീയം, ജീവചരിത്രം എന്നീ രംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ വിനായക് നിര്‍മ്മല്‍ നൂറിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സിനിമകള്‍ക്കു പുറമേ, നിരവധി ഡോക്യുമെന്ററികള്‍ക്കും ടെലിഫിലിമുകള്‍ക്കും കഥയും തിരക്കഥയും എഴുതി.
- വ്യാപാര സംരക്ഷണ സന്ദേശ ജാഥ ഏറ്റുമാനൂരിൽ ഉജാല സ്വീകരണം
ഏറ്റുമാനൂർ : വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു ക്യാപ്ടനായ വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് ഏറ്റുമാനൂരിൽ ഉജ്വല സ്വീകരണം ഒരുക്കി. ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ സ്വാഗതസംഘം ചെയർമാൻ ബാബു ജോർജ് ഹാരമണിയിച്ചു. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കരഘാട്ടവും ഗരുഡനും അണിനിരന്ന് പ്രകടനമായി ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും പ്രൈവറ്റ് ബസ്റ്റാൻഡിൽ ഒരുക്കിയ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു.
- ക്യാൻസർ കണ്ടെത്തി വെറും 48 മണിക്കൂറിനുള്ളിൽ വാക്‌സിൻ നൽകും എ ഐ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐക്ക് ക്യാൻസർ കണ്ടുപിടിക്കാനും വെറും 48 മണിക്കൂർ കൊണ്ട് വാക്‌സിൻ നിർമ്മിക്കാനുമുള്ള ശേഷിയുണ്ടെന്ന് ഒറാക്കിൾ ചെയർമാൻ. വൈറ്റ് ഹൗസിൽ നടന്ന പ്രത്യേക യോഗത്തിലാണ് ഒറാക്കിളിൾ ചെയർമാൻ ലാറി എലിസൺ ഇക്കാര്യം അറിയിച്ചത്. സോഫ്റ്റ്ബാങ്ക് സിഇഒ മസയോഷി സൺ, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ എന്നിവർ ഉൾപ്പെടെ പങ്കെടുത്ത വൈറ്റ്ഹൗസിൽ വച്ച് നടന്ന യോഗത്തിലാണ് എലിസൺ വിവരം അറിയിച്ചത്
- ജാർഖണ്ഡിൽ 2 മാവോയിസ്റ്റുകളെ വധിച്ചു
ജാർഖണ്ഡിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. ബൊക്കാറോയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ആണ് രണ്ട് നക്സലുകൾ കൊല്ലപ്പെട്ടത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 209 കോബ്രാ ബറ്റാലിയനും ജാർഖണ്ഡ് പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ.
- മഹാരാഷ്ട്രയിലെ നടുക്കുന്ന അപകടം വിവരിച്ച് ദൃക്‌സാക്ഷി
മഹാരാഷ്ട്രയില്‍ 12 പേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിന്‍ അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ ഓര്‍ത്തെടുത്ത് ദൃക്‌സാക്ഷി. ട്രെയിനില്‍ തീ പിടിച്ചു എന്ന അഭ്യൂഹം പരന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി പരക്കം പായാന്‍ ആരംഭിച്ചുവെന്നും ചിലര്‍ ട്രാക്കിലേക്ക് എടുത്ത് ചാടിയെന്നും വിശാല്‍ യാദവ് എന്ന ദൃക്‌സാക്ഷി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
- ആദ്യ മാച്ചില്‍ അടിപതറി ഇംഗ്ലണ്ട്; ഇന്ത്യക്ക് ജയിക്കാന്‍ 133
ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 133 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന് ഇരുപത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാനാവാതെ ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ ഓരോന്നായി നഷ്ടമായിക്കൊണ്ടിരുന്നു. എട്ട് ബൗണ്ടറിയും രണ്ട് സിക്‌സറും അടക്കം 44 ബോളില്‍ നിന്ന് 68 റണ്‍സ് എടുത്ത ജോസ് ബട്‌ലര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.
- പി കെ ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണം, ജില്ലാ സമ്മേളനത്തിൽ ആവശ്യം
പാർട്ടി നടപടി നേരിട്ട മുൻ എംഎൽഎ പി കെ ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ ആവശ്യം. പൊതു ചർച്ചയ്ക്ക് ഇടയിലായിരുന്നു പ്രതിനിധികൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഗുരുതരമായ പിഴവുകൾ ശശിയുടെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടും ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റാത്തത് ശരിയല്ലെന്ന് പ്രവർത്തകർ ആരോപിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- അമേരിക്കയിൽ 20000ത്തോളം ഇന്ത്യക്കാർ നാടുകടത്തൽ ഭീഷണിയിൽ
അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ ആശങ്കയിൽ ഇന്ത്യക്കാരും. എച്ച്-1ബി വീസയിൽ ട്രംപ് സ്വീകരിക്കുന്ന നിലപാട് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഏറെ ആകാംഷയോടെ
- കെജ്രിവാള്‍ സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ നടത്തിയത് 382 കോടിയുടെ അഴിമതി
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് എതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്. അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ ആരോഗ്യമേഖലയില്‍ നടന്നത് വന്‍ അഴിമതിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട അഴിമതികള്‍ ഒരോന്നായി പുറത്ത് വിടും എന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു.
- പുണെയില്‍ ഗില്ലന്‍ ബാ സിന്‍ഡ്രോം പടരുന്നതായി സംശയം; സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു
മഹാരാഷ്ട്രയിലെ പുണെയില്‍ ഗില്ലന്‍ ബാ സിന്‍ഡ്രോം പടരുന്നതായി ആശങ്ക. സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ 24 പേരാണ് രോഗ ലക്ഷണങ്ങളുമായി ഒരാഴ്ചയ്ക്കിടെ ചികിത്സ തേടിയത്. മഹാരാഷ്ട്രയിലെ പുണെയില്‍ ഗില്ലന്‍ ബാ സിന്‍ഡ്രോം പടരുന്നതായി ആശങ്ക. സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ 24 പേരാണ് രോഗ ലക്ഷണങ്ങളുമായി ഒരാഴ്ചയ്ക്കിടെ ചികിത്സ തേടിയത്.